എതിരാളികളെയും ശത്രുക്കളെയും വെട്ടിനിരത്തി മസ്ക്, ‘ക്യൂ’വിന്റെ ട്വിറ്റർ അക്കൗണ്ടും പൂട്ടിച്ചു
ട്വിറ്ററിന്റെ എതിരാളിയായ ഇന്ത്യൻ കമ്പനി ‘കൂ’വിന്റെ അക്കൗണ്ടും ഇലോൺ മസ്ക് പൂട്ടിച്ചു. ട്വിറ്ററിന്റെ ഈ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചു. ട്വിറ്റർ പ്രതിസന്ധിയിലായിരുന്ന സമയത്ത് വൻ മുന്നേറ്റം നടത്തിയ മൈക്രോബ്രോഗിങ് വെബ്സൈറ്റാണ് കൂ. @kooeminence എന്ന ട്വിറ്റർ അക്കൗണ്ടാണ്

ട്വിറ്ററിന്റെ എതിരാളിയായ ഇന്ത്യൻ കമ്പനി ‘കൂ’വിന്റെ അക്കൗണ്ടും ഇലോൺ മസ്ക് പൂട്ടിച്ചു. ട്വിറ്ററിന്റെ ഈ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചു. ട്വിറ്റർ പ്രതിസന്ധിയിലായിരുന്ന സമയത്ത് വൻ മുന്നേറ്റം നടത്തിയ മൈക്രോബ്രോഗിങ് വെബ്സൈറ്റാണ് കൂ.
@kooeminence എന്ന ട്വിറ്റർ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എതിരാളികളുടെയും മുൻനിര മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണിത്. സോഷ്യൽ നെറ്റ്‌വർക്ക് കമ്പനിയുടെ തീരുമാനങ്ങളെ വിമർശിക്കുകയും തന്റെ പ്ലാറ്റ്‌ഫോം ‘ട്വിറ്ററിന് ഏറ്റവും മികച്ച ബദൽ’ എന്ന് പ്രമോട്ട് ചെയ്യുകയും ചെയ്തുകൊണ്ട് മായങ്ക് ബിദാവത്ക തന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൽ മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തു.
സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് സ്ഥാപനങ്ങളിലെ പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ നിരോധിച്ചതില്‍ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും മസ്‌കിനെ വിമർശിച്ചു. ബ്ലോക്ക് ചെയ്ത മാധ്യമപ്രവർത്തകരിൽ ചിലർ ഇലോൺ മസ്‌കിനെക്കുറിച്ച് റിപ്പോർട്ട് ചെയ്‌തിരുന്നു. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ സെൻസർഷിപ്പും മറ്റു ഭീഷണികളും അഭിമുഖീകരിക്കുന്ന സമയത്ത് ട്വിറ്ററിന്റെ നീക്കം അപകടകരമായ മാതൃകയാണെന്ന് യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
ട്വിറ്ററിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ ഏകപക്ഷീയമായ സസ്പെൻഷൻ ആശങ്കാജനകമാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷണർ വെരാ ജൗറോവയും പറഞ്ഞു. യൂറോപ്യൻ നിയമങ്ങൾ പ്രകാരം പിഴ ചുമത്തുമെന്ന് ഇലോൺ മസ്‌കിന് മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ട്വിറ്ററിൽ സ്വതന്ത്രമായി സംസാരിക്കാൻ അവസരമൊരുക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിതെന്ന് മറ്റു പലരും ചൂണ്ടിക്കാട്ടി.
English Summary: Twitter suspends Indian rival Koo’s queries account, co-founder slams Elon Musk