കുളിക്കാനിരിക്കുമ്പോഴായിരിക്കും മൂളിപ്പാട്ടും പാടി ചില പാട്ടുകൾ ചുണ്ടിലേക്കു കയറി വരുന്നത്. പലപ്പോഴും മൂളാനല്ലാതെ മറ്റൊരുവരി പോലും ഓർക്കാനുമാകില്ല. എന്നാൽ അത്തരക്കാർക്കായി (നമ്മൾ എല്ലാവർക്കുമായി) പുത്തൻ ഫീച്ചർ അവതരിപ്പിക്കുകയാണ് യൂട്യൂബ്. ട്യൂൺ ഒന്നു മൂളിയാൽ മതി. പാട്ട് ഇനി ആശാൻ കണ്ടെത്തും. പരീക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളിക്കാനിരിക്കുമ്പോഴായിരിക്കും മൂളിപ്പാട്ടും പാടി ചില പാട്ടുകൾ ചുണ്ടിലേക്കു കയറി വരുന്നത്. പലപ്പോഴും മൂളാനല്ലാതെ മറ്റൊരുവരി പോലും ഓർക്കാനുമാകില്ല. എന്നാൽ അത്തരക്കാർക്കായി (നമ്മൾ എല്ലാവർക്കുമായി) പുത്തൻ ഫീച്ചർ അവതരിപ്പിക്കുകയാണ് യൂട്യൂബ്. ട്യൂൺ ഒന്നു മൂളിയാൽ മതി. പാട്ട് ഇനി ആശാൻ കണ്ടെത്തും. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ നിലവിൽ കുറച്ചുപേർക്കു മാത്രമായാണ് ലഭ്യമാക്കിയിരിക്കുന്നത്

ADVERTISEMENT

അധികം വൈകാതെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഫീച്ചർ ലഭ്യമാകും.യൂട്യൂബിലെ വോയ്സ് സേർച് ഉപയോഗിച്ച് 3 സെക്കൻഡിൽ കൂടുതൽ വരുന്ന പാട്ട് മൂളിക്കൊണ്ടോ, പ്ലേ ആയിക്കൊണ്ടിരിക്കുന്ന പാട്ട് റിക്കോർഡ് ചെയ്തോ ഈ ഫീച്ചർ നമ്മുടെ ഫോണിലും കിട്ടിയിട്ടുണ്ടോ എന്ന് നോക്കാം. 

ADVERTISEMENT

യൂട്യൂബ് പ്രീമിയം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ കിട്ടാനുള്ള സാധ്യതയുമുണ്ട്.മൂളൽ കേട്ടുകഴിഞ്ഞാൽ യൂട്യൂബ് തന്റെ സ്രോതസുകളിലേക്കു ഡേറ്റ കൈമാറ്റം ചെയ്യും. അതിൽ ഒറിജിനൽ സൃഷ്ടാക്കളുമുണ്ടാകും മറ്റുള്ളവരുമുണ്ടാകും. അതിൽ നിന്നാണു മറുപടി ലഭ്യമാക്കുക. ഇതിനിടെ പാട്ട് കേൾക്കുന്നതിനിടെ വരികൾ കാണിക്കുന്നതിനായി കൂടുതൽ മികച്ച ലിറിക്സ് ടാബും യൂട്യൂബ് തുടങ്ങിക്കഴിഞ്ഞു.

ADVERTISEMENT

കൂടുതൽ വ്യക്തതയുള്ള ടെക്സ്റ്റുകൾ ഓട്ടമാറ്റിക്കായി അടുത്ത വരിയിലേക്കു കടക്കും. പാട്ട് കേൾക്കുന്നയാൾക്കും വരികൾ വായിക്കുന്നവർക്കും കൂടുതൽ മികച്ച അന്തരീക്ഷം ഒരുക്കുന്നതാണു പുത്തൻ ലിറിക്സ് ടാബ്.

English Summary:  YouTube Music finally brings live lyrics to Android ap