നാളെ മുതൽ പണിക്കുപോകാം, പരിചയം ഉള്ള ആർക്കും അടിക്കല്ലേ;'ബംപറിൽ' ട്രോളി സോഷ്യൽ മീഡിയ
വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച ഓണം ബംപര്‍ നറുക്കെടുപ്പ് മാധ്യമങ്ങളുൾപ്പടെ വലിയ രീതിയിൽ ആഘോഷിച്ചപ്പോൾ സമൂഹമാധ്യമങ്ങളും മാറി നിന്നില്ല. നറുക്കെടുപ്പ് ഘട്ടത്തോടടുത്തപ്പോൾ ദൈവമേ പരിചയം ഉള്ള ഒരാൾക്കും അടിക്കല്ലേ, നീറി നീറി കഴിയാൻ വയ്യയെന്ന ട്രോളാണ് ഏറ്റവും അധികം ഷെയർ ചെയ്യപ്പെട്ടത്. റിസൽട്ടു വന്നതോടെ

വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച ഓണം ബംപര്‍ നറുക്കെടുപ്പ് മാധ്യമങ്ങളുൾപ്പടെ വലിയ രീതിയിൽ ആഘോഷിച്ചപ്പോൾ സമൂഹമാധ്യമങ്ങളും മാറി നിന്നില്ല. നറുക്കെടുപ്പ് ഘട്ടത്തോടടുത്തപ്പോൾ ദൈവമേ പരിചയം ഉള്ള ഒരാൾക്കും അടിക്കല്ലേ, നീറി നീറി കഴിയാൻ വയ്യയെന്ന ട്രോളാണ് ഏറ്റവും അധികം ഷെയർ ചെയ്യപ്പെട്ടത്. റിസൽട്ടു വന്നു സമ്മാനമില്ലെന്നറിഞ്ഞതോടെ 500 പോയവർക്കു ഒത്തുകൂടാനുള്ള പോസ്റ്റുകളും പണിക്കുപോയാൽ ജിവിക്കാമെന്ന രീതിയിലുള്ള പോസ്റ്റുകളുമാണ് ഏറ്റവും അധികം ഷെയർ ചെയ്യപ്പെട്ടത്. അതോടൊപ്പം സിനിമാ രംഗങ്ങളുപയോഗിച്ചുള്ള നിരവധി ട്രോളുകളും പുറത്തുവന്നു.
കേരളമൊട്ടാകെയും ഏറെക്കുറെ അയൽ സംസ്ഥാനങ്ങളും കണ്ണുനട്ടിരുന്ന ബംപർ നറുക്കെടുപ്പായിരുന്നു ഇത്തവണ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകൾ. പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാൻ അനുമതിയുണ്ട്. ലോട്ടറി വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും വാട്സാപ്പിലൂടെയുളള്ള വിൽപ്പനകളും പൊടിപൊടിച്ചു. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും