പേടിപ്പിക്കുന്ന ഭീഷണി, മോർഫിങ് ചിത്രങ്ങൾ, വായ്പാ കെണികൾ; വലകെട്ടി കാത്തിരിക്കുന്ന സൈബർ 'അസുരന്മാർ'
ഒരു ലിങ്കിൽ അറിയാതെ ക്ലിക് ചെയ്താൽ ചോരുന്ന വിവരങ്ങൾ, വെബ്സൈറ്റിൽ കയറിപ്പോയാൽ, എന്തിനു മനസിൽ ആലോചിക്കുമ്പോൾ പോലും ഫീഡിൽ പ്രത്യക്ഷപ്പെട്ടു വിടാതെ പിന്തുടരുന്ന പരസ്യങ്ങൾ. സൈബർ സുരക്ഷാ അവബോധ പഠനം സമൂഹത്തിനു അത്യന്താപേക്ഷിതമായിരിക്കുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാവുമ്പോൾ അവ മാധ്യമങ്ങളിൽ വലിയ വാർത്ത ആകുമ്പോൾ
ഒരു ലിങ്കിൽ അറിയാതെ ക്ലിക് ചെയ്താൽ ചോരുന്ന വിവരങ്ങൾ, വെബ്സൈറ്റിൽ കയറിപ്പോയാൽ, എന്തിനു മനസിൽ ആലോചിക്കുമ്പോൾ പോലും ഫീഡിൽ പ്രത്യക്ഷപ്പെട്ടു വിടാതെ പിന്തുടരുന്ന പരസ്യങ്ങൾ. സൈബർ സുരക്ഷാ അവബോധ പഠനം സമൂഹത്തിനു അത്യന്താപേക്ഷിതമായിരിക്കുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാവുമ്പോൾ അവ മാധ്യമങ്ങളിൽ വലിയ വാർത്ത ആകുമ്പോൾ
ഒരു ലിങ്കിൽ അറിയാതെ ക്ലിക് ചെയ്താൽ ചോരുന്ന വിവരങ്ങൾ, വെബ്സൈറ്റിൽ കയറിപ്പോയാൽ, എന്തിനു മനസിൽ ആലോചിക്കുമ്പോൾ പോലും ഫീഡിൽ പ്രത്യക്ഷപ്പെട്ടു വിടാതെ പിന്തുടരുന്ന പരസ്യങ്ങൾ. സൈബർ സുരക്ഷാ അവബോധ പഠനം സമൂഹത്തിനു അത്യന്താപേക്ഷിതമായിരിക്കുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാവുമ്പോൾ അവ മാധ്യമങ്ങളിൽ വലിയ വാർത്ത ആകുമ്പോൾ
ഒരു ലിങ്കിൽ അറിയാതെ ക്ലിക് ചെയ്താൽ ചോരുന്ന വിവരങ്ങൾ, വെബ്സൈറ്റിൽ കയറിപ്പോയാൽ, എന്തിനു മനസിൽ ആലോചിക്കുമ്പോൾ പോലും ഫീഡിൽ പ്രത്യക്ഷപ്പെട്ടു വിടാതെ പിന്തുടരുന്ന പരസ്യങ്ങൾ. സൈബർ സുരക്ഷാ അവബോധ പഠനം സമൂഹത്തിനു അത്യന്താപേക്ഷിതമായിരിക്കുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാവുമ്പോൾ അവ മാധ്യമങ്ങളിൽ വലിയ വാർത്ത ആകുമ്പോൾ മാത്രമാണ്, ഇങ്ങനെയും തട്ടിപ്പുകളുണ്ടല്ലേ എന്നു നാം പലപ്പോഴും തിരിച്ചറിയുന്നത്. എന്നാൽ സൈബർ തെരുവുകളിൽ നമ്മെ കുരുക്കാൻ വിരിച്ചിട്ട വലകളും കെണികളും തിരിച്ചറിയുകയും മടിക്കാതെ പരാതി നൽകുകയും ചെയ്യാൻ തയാറായാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ.
ചില സംഭവങ്ങൾ പരിശോധിക്കാം
ബിജെപി നേതാവിനു വന്ന 'പോൺ കോള്‍'
ഏകദേശം ഒരു മാസം മുൻപാണ് കർണാടകയിലെ മുതിർന്ന ബിജെപി നേതാവും എംപിയുമായ ജിഎം സിദ്ദേശ്വരയ്ക്കു ഒരു വിഡിയോ കോൾ വാട്സാപ്പിൽ ലഭിച്ചു.കോൾ എടുത്തപ്പോൾ മറുവശത്തു ഒരു യുവതി, പ്രകോപനപരമായി സംസാരിക്കാൻ ആരംഭിച്ചു. താമസിയാതെ വിവസ്ത്രയാകുകയും ചെയ്തു. കോൾ കട്ടുചെയ്തെങ്കിലും ആവർത്തിച്ചു വിളിച്ചതോടെ അദ്ദേഹം ഫോൺ ഭാര്യക്കു കൈമാറി. അതോടെ ഫോൺ കോൾ നിലച്ചു.ഇതുസംബന്ധിച്ചു പരാതി നൽകാൻ പൊലീസിനൊപ്പം ഇരിക്കുമ്പോൾത്തന്നെ മറ്റൊരു വാട്സാപ്പ് കോൾ ലഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിഡിയോ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുമെന്നു പറഞ്ഞായിരുന്നു ആ സന്ദേശം. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ഒരു നമ്പറിൽ നിന്നാണ് കോളുകൾ വന്നതെന്ന് പൊലീസ് കണ്ടെത്തി.
ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റു ചെയ്യാൻ ശ്രമിച്ചു, പോയതു സമ്പാദ്യമെല്ലാം
ഏറ്റവും അടുത്തായി നടന്ന തട്ടിപ്പുകളിൽ പലതും കെവൈസി രേഖകൾ ഉടൻ സമര്‍പ്പിച്ചില്ലെങ്കിൽ അക്കൗണ്ട് റദ്ദാകുമെന്നും പണം നഷ്ടമാകുമെന്നുമൊക്കെ ഭയപ്പെടുത്തിയായിരുന്നു. വിശദാംശങ്ങൾ നൽകാൻ ലിങ്കുകൾ അയച്ചു നൽകും. ഗിൻ വിശദാംശങ്ങൾ കരസ്ഥമാക്കി യഥാർഥ അക്കൗണ്ട് ആക്‌സസ് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുകയും ഒപ്പം പണം തട്ടുകയും ചെയ്യും.
അടുത്തിടെ നടി നഗ്മ മൊറാർജിക്കും എസ്എംഎസിനൊപ്പം ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.പാൻ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൈകുന്നേരത്തോടെ മൊബൈൽ നെറ്റ് ബാങ്കിങ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന് കാണിച്ച് ഫെബ്രുവരി 28നാണ് നഗ്മയ്ക്ക് മെസേജ് ലഭിച്ചത്. ബാങ്കിൽ നിന്നുള്ള അടിയന്തര അറിയിപ്പാണെന്ന് കരുതി നഗ്മ ലിങ്കിൽ ക്ലിക്ക് ചെയ്തു. ഉടനെ ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന പേജിലേക്ക് എത്തി, ഇവിടെ ഒടിപി നൽകാനും നിർദ്ദേശിച്ചു. തുടർന്ന് മൊബൈലിൽ ലഭിച്ച ഒടിപി നൽകിയതോടെ അവരുടെ അക്കൗണ്ടിൽ നിന്ന് 99,998 രൂപ ഉടൻ പിൻവലിക്കപ്പെട്ടു.
തൊഴിൽ തട്ടിപ്പ്
തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ ജോലി പരസ്യപ്പെടുത്തുന്നതോടെയാണ് ഈ തട്ടിപ്പിനു തുടക്കമാകുന്നത്. ജോലിയുടെ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യഥാർഥ ജോലിയുമായി ബന്ധമില്ലാത്തതും, ഇതുപോലെ വിവരങ്ങൾ ആവശ്യപ്പെടുന്നതുമായ വ്യാജ വെബ്‌സൈറ്റിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടുന്നു. വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പിനുപയോഗിക്കുകയാണിവിടെ സ്കാമർമാർ ചെയ്യുന്നത്. ചിലപ്പോഴൊക്കെ റജിസ്ട്രേഷൻ ഫീസായി പണവും ആവശ്യപ്പെടും.
സമ്മാനങ്ങളും അശ്ലീല കണ്ടന്റുകളും വിരൽത്തുമ്പിൽ
സമ്മാനങ്ങളും അശ്ലീല കണ്ടന്റുകളും വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന വാഗ്ദാനവുമായി എത്തുന്ന ആപ്പുകളുടെ പരസ്യം സമൂഹ മാധ്യമങ്ങളിലൂടെയാവും എത്തുക. ഇൻസ്റ്റാൾ ചെയ്താൽ മൊബൈൽ ഫോണിന്റെ നിയന്ത്രണം വിദൂരത്തെ ഏതെങ്കിലും തട്ടിപ്പു സംഘത്തിന്റെ കയ്യിൽ എത്തും. ഫോണിലെ ഗാലറിയും കോണ്ടാക്ട്സും എസ്എംഎസും വ്യക്തിഗത വിവരങ്ങളുമെല്ലാം അവരുടെ കൂടി സ്വന്തമാകും.അതുപയോഗിച്ച് ബാങ്ക് അക്കൗണ്ടിലെ പണം ചോർത്താനും ബ്ലാക്ക്മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്താനും സാധിക്കും. അപരിചിത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk, .exe എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതിരിക്കുകയാണ് രക്ഷപ്പെടാനുള്ള മാർഗം.
സമൂഹ മാധ്യമങ്ങളിൽ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ
സമൂഹമാധ്യമങ്ങളിലെയും, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനെയും ചൂണ്ടുന്നതിനെയുമൊക്കെ ഡാറ്റ സ്‌ക്രാപിങ്, വെബ് സ്‌ക്രാപിങ്, ഡാറ്റ എക്‌സ്‌ട്രാക്ഷൻ എന്നിങ്ങനെയൊക്കെയാണ് അറിയപ്പെടുന്നത്. വ്യക്തിഗത വിവരങ്ങൾ പോസ്റ്റുകളിലോ കമന്റുകളിലോ നൽകാതിരിക്കുക.സംശയാസ്പദമായ സ്ക്രാപ്പിംഗ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാം.
പണം ഉടനടി നൽകും. സിബിലും പാൻ കാർഡും രേഖകളും ഒന്നും ആവശ്യമില്ല!
കുട്ടികൾക്കായി വലവിരിച്ചുകൊണ്ടു ആകർഷകമായ പരസ്യങ്ങൾ ഇങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്. രു സെൽഫി വിഡിയോയും ഫോൺ നമ്പരും പിന്നെ ഫോണിലെ സ്വകാര്യ ഫയലുകളിലേക്കും കോണ്ടാക്ടുകളിലേക്കും പ്രവേശനവും മാത്രമായിരിക്കും ഇത്തരം ലോണ്‍ ആപ്പുകളുടെ ആവശ്യം. പണം കിട്ടുന്ന ആവേശത്തിൽ ഒന്നും ചിന്തിക്കാതെ എല്ലാത്തിനും' പ്രവേശനം എനേബിൾ ചെയ്യുന്നതോടെ സ്വകാര്യ വിവരങ്ങളെല്ലാം 'ഫ്രോഡ് ലോൺ ആപ് കമ്പനികളുടെ കൈവശമെത്തും. ഒരു ഊരാക്കുടുക്കിലാണ് ചെന്നുപെട്ടിരിക്കുന്നതെന്നു പലരും അറിയുമ്പോഴേക്കും കടക്കെണിയിലും ബ്ലാക്മെയിലിലും അകപ്പെട്ടിരിക്കും.
ലോൺ ആപ്പ് തട്ടിപ്പിനിരയായാൽകുട്ടി ഒരു തട്ടിപ്പ് ലോൺ ആപ്പിന്റെ ഇരയായിരിക്കാമെന്ന് കരുതുന്നുവെങ്കിൽ ഉടൻ തന്നെപൊലീസിൽ പരാതി നൽകാന്‍ മടിക്കരുത്, ബാങ്കുമായി ബന്ധപ്പെട്ടു കുട്ടികളുടെ അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കുകഇവർ പുറത്തുവിടുന്ന ചിത്രങ്ങൾ മോർഫ് ചെയ്തവയാണെന്നു പൊതുസമൂഹത്തിനു വ്യക്തമായ ധാരണയുള്ളതിനാൽ ഭയപ്പെടേണ്ടതില്ലെന്നു കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.തട്ടിപ്പ് വായ്പകൾ സിബിൽ സ്കോറിനെ ബാധിക്കില്ല. cybercrime.gov.in വഴി പരാതി നൽകുക.
പരാതി നൽകാൻ
അതിവേഗം തന്നെ റിപ്പോര്‍ട്ടു ചെയ്യുന്നതും നടപടികൾ വരുന്നതും ഇരയ്ക്ക് ഉണ്ടായിരിക്കുന്ന മാനസികാഘാതം കുറയ്ക്കുന്നതിനും, ധനനഷ്ടത്തിനും ഒക്കെ പരിഹാരം കാണുന്നതിന് സഹായകമാകും.
അടുത്തുള്ള പൊലിസ് സ്റ്റേഷനിലെത്തിയാലും മതി
ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ അറിയില്ലാത്തവര്‍ക്കും ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല. അവര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാം. അല്ലാത്തവര്‍ക്ക് ഗവണ്‍മെന്റിന്റെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോർട്ടലില്‍ എത്തി വിവരങ്ങള്‍ കൈമാറാം. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഏറ്റവും പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്. അതുവഴി നിയമപാലകര്‍ക്ക് പണമാണ് പോയതെങ്കില്‍ അതേപ്പറ്റിയുള്ള വിവരങ്ങളും, മറ്റെന്തെങ്കിലും കുറ്റകൃത്യമാണെങ്കില്‍ അതിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും സാധിക്കും.
നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍. എല്ലാത്തതരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റര്‍ചെയ്യാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു എതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ 1930 ആണ് 24 മണിക്കൂറും ഉണ്ടായിരിക്കും.
പരാതി സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ഇതാ
∙നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ നേരിട്ട് പരാതി നടത്താനായി ഇനി പറയുന്ന നടപടിക്രമങ്ങളിലൂടെ കടന്നുപോകണം:
∙നിങ്ങളുടെ വെബ് ബ്രൗസറില്‍ https://cybercrime.gov.in എന്ന് ടൈപ് ചെയ്യുക.
∙പോര്‍ട്ടലിന്റെ ഹോം പേജില്‍ എത്തിക്കും. അവിടെ 'ഫയല്‍ എ കംപ്ലെയ്ന്റ്' എന്ന് എഴുതിയിരിക്കുന്നിടത്തു ക്ലിക്കു ചെയ്യുക.
∙തുറന്നു വരുന്ന പേജില്‍ കൊടുത്തിരിക്കുന്ന ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സ് അംഗീകരിച്ചാല്‍ മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കൂ. അത് വായിച്ചു നോക്കി അക്‌സപ്റ്റ് ചെയ്യുക.
∙റിപ്പോര്‍ട്ട് അതര്‍ സൈബര്‍ ക്രൈം (Report other cybercrime) ബട്ടണില്‍ ക്ലിക്കു ചെയ്യുക.
∙ഇനി സിറ്റിസണ്‍ ലോഗിന്‍ (citizen login) ഓപ്ഷന്‍ എടുക്കുക. പരാതി നല്‍കുന്ന ആളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക. (പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍.)
∙ഇത്രയും നല്‍കി കഴിയുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഓടിപി വരും. ഇതും ക്യാപ്ചയും (captcha) പൂരിപ്പിച്ച്, 'സബ്മിറ്റ്' ബട്ടണില്‍ അമര്‍ത്തുക.
∙അടുത്ത പേജില്‍ എന്തു തരം ഓണ്‍ലൈന്‍ കുറ്റകൃത്യമാണോ റിപ്പോര്‍ട്ടു ചെയ്യേണ്ടത് ആ വിവരങ്ങള്‍ നല്‍കുക. ഇവിടെ നാലു വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. പൊതുവായ വിവരങ്ങള്‍, ആക്രമണത്തിനിരയായ ആളെക്കുറിച്ചുള്ള വിവരങ്ങള്‍, സൈബര്‍ക്രൈം വിവരങ്ങള്‍, പ്രിവ്യു എന്നിവ. ഓരോ വിഭാഗത്തിലും കൃത്യമായ വിവരങ്ങള്‍ നല്‍കുക.
∙നല്‍കിയ വിവരങ്ങള്‍ കൃത്യമാണോ എന്ന് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്കു ചെയ്യുക.
∙അടുത്തതായി ഇന്‍സിഡന്റ് ഡീറ്റെയില്‍ പേജിലേക്കാണ് എത്തുക. ഇവടെ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങളും, അതിനുള്ള തെളിവുകളും നല്‍കുക. സ്‌ക്രീന്‍ ഷോട്ടുകള്‍, ഫയലുകള്‍ തുടങ്ങിയവ ആയിരിക്കും തെളിവുകള്‍. ഇത്തരം വിശദാംശങ്ങള്‍ നല്‍കിയ ശേഷം 'സേവ് ആന്‍ഡ് നെക്സ്റ്റ്' എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക.
∙അടുത്ത പേജില്‍ കുറ്റകൃത്യം നടത്തിയത് ആരാണെന്ന കാര്യത്തില്‍ ആരെയെങ്കിലും സംശയിക്കുന്നുണ്ടെങ്കില്‍ അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക.
∙ വീണ്ടും വായിച്ചു നോക്കി വേരിഫൈ ചെയ്ത ശേഷം 'സബ്മിറ്റ്' ക്ലിക്കു ചെയ്യുക.
പരാതി രജിസ്റ്റര്‍ ചെയ്തു എന്നു കാണിക്കുന്ന കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. കൂടാതെ, കംപ്ലെയ്ന്റ് ഐഡി അടക്കമുള്ള മറ്റു വിവരങ്ങള്‍ അടങ്ങുന്ന ഇമെയിലും ലഭിക്കും. ഇന്റര്‍നെറ്റ് തട്ടിപ്പു കേസിലാണ് പെട്ടിരിക്കുന്നതെങ്കില്‍ ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളും അപ്‌ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ ഇടപാടു വഴി പണം പോയെങ്കില്‍, ലോട്ടറി തട്ടിപ്പ്, എടിഎം ട്രാന്‍സാക്ഷന്‍, വ്യാജ കോളുകള്‍, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവക്കെല്ലാം ഇതു ബാധകമാണ്. അതിനും പുറമെ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, അഡ്രസ്, ഐഡി പ്രൂഫ്, തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായി എന്തെങ്കിലും മെയിലോ സന്ദേശമോ ലഭിച്ചെങ്കില്‍ അത് തുടങ്ങിയവയും പരാതിക്കൊപ്പം സമര്‍പ്പിക്കണം.
English Summary: Cyber fraud incidents rising in India: how to file a complaint online on Cyber Crime portal