റോബട്ടുകൾ വരുന്നതോടെ മനുഷ്യരുടെ ജോലി പോകും എന്നു പറഞ്ഞു ഭയപ്പെടുത്തുന്നവർക്ക് തൽക്കാലം വിശ്രമിക്കാം. അത്തരമൊരു ഭീഷണി നിലവിലില്ലെന്ന് വിദഗ്ധർ പലവട്ടം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനൊരു തെളിവാണ് ജപ്പാനിലെ സ്ട്രേഞ്ച് ഹോട്ടലിലെ കൂട്ട പിരിച്ചുവിടൽ.
എല്ലാ ജോലികളിലും റോബട്ടുകളെ നിയോഗിച്ച സ്ട്രേഞ്ച് ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത് 243 റോബട്ടുകളെയാണ്. ചുരി എന്ന നിർമിതബുദ്ധിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന റോബട്ടുകളാണ് അമ്പേ പരാജയപ്പെട്ടത്.
റിസപ്ഷനിലും ലഗേജ് വിഭാഗത്തിലുമെല്ലാം വിവിധ തരം റോബട്ടുകളെ നിയോഗിച്ചിരുന്നെങ്കിലും ഇവയെല്ലാം കൂടി ഹോട്ടൽ പ്രവർത്തനം താറുമാറാക്കി, മനുഷ്യജീവനക്കാരുടെ ജോലി ഇരട്ടിയാക്കിയതോടെയാണ് റോബട്ടുകളുടെ സേവനം അവസാനിപ്പിച്ചത്.