‘കോഡ് കൊച്ചി കോഡ്’ ഹാക്കത്തോൺ 15ന് കൊച്ചിയിൽ
കൊച്ചി∙ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ആർഎസ്ഇടി) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ സാങ്കേതിക ഉത്സവങ്ങളിലൊന്നായ അഭിയന്ത്രികി 2019 നോടനുബന്ധിച്ച് 'കോഡ് കൊച്ചി കോഡ്' എന്ന ഒരു ഹാക്കത്തോണും അരങ്ങേറും മാർച്ച് 15ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ ഹാക്കത്തോണിൻറെ ഭാഗമായി ഭാവി

കൊച്ചി∙ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ആർഎസ്ഇടി) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ സാങ്കേതിക ഉത്സവങ്ങളിലൊന്നായ അഭിയന്ത്രികി 2019 നോടനുബന്ധിച്ച് 'കോഡ് കൊച്ചി കോഡ്' എന്ന ഹാക്കത്തോൺ അരങ്ങേറും.
മാർച്ച് 15ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ ഹാക്കത്തോണിന്റെ ഭാഗമായി ഭാവി തലമുറയും സ്മാർട്സിറ്റികളും അഭിമുഖീകരിക്കാൻ സാധ്യതയുള്ള വിഷമതകൾ പരിഹരിക്കാനുള്ള പ്രായോഗിക പദ്ധതികളുടെ രൂപീകരണത്തിനായി വിദ്യാർഥികൾ സംയുക്തമായി ശ്രമിക്കും. സ്മാർട് ഹെൽത്ത്കെയർ, ചാറ്റ് ബോട്ടുകളുടെ നവീന പ്രയോഗങ്ങൾ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ വ്യക്തിഗതമാക്കൽ, ആധുനിക സാങ്കേതിക വിദ്യകളും ധനകാര്യവും തുടങ്ങിയ സമകാലിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടി. പ്രായോഗികത, എർഗണോമിക്സ്, സാധ്യത എന്നിവയിൽ ശ്രദ്ധയൂന്നിയാകും വിദ്യാർഥികളുടെ പ്രവർത്തനം.
ഐടി, മീഡിയ സേവന വിദഗ്ധരായ HiFX, കസ്റ്റമർ ഇടപെടൽ പ്ലാറ്റ്ഫോമായ അഗ്രിഫി, ഇൻവെസ്റ്റ്മെൻറ് മാനേജ്മെന്റ് സൊല്യൂഷൻ പ്രൊവൈഡർമാരായ റെഡ് ബ്ലാക്ക് എന്നിവയുടെ സഹകരണത്തോടെ ഓൺലൈൻ സർവേ കമ്പനിയായ സർവെ സ്പറോവാണ് ഹാക്കത്തോണിനുള്ള വിഷയം സമ്മാനിച്ചത്. ആർഎസ്ഇടി പൂർവവിദ്യാർഥി സംഘടനയുടെയും ഐഒസിഎല്ലിന്‍റെയും സഹകരണവും നിർദേശങ്ങളും അഭിയന്ത്രികിയുടെ ഗുണനിലവാരം ഉയർത്തുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
കോഡ് കൊച്ചി കോഡിനു പുറമെ ഓട്ടോ ഷോയും ബാൻഡ് സ്ലാമും തൊഴിലവസരങ്ങളും ഇന്റേൺഷിപ്പുകളും ഗുണമേൻമ ഉയർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും ലൈവായി സമ്മാനിക്കുന്ന സമാന്തര സെഷനുകളും ഉണ്ടായിരിക്കും. പ്രശസ്ത തമിഴ്, മലയാളം സിനിമ താരം സണ്ണി വെയിൻ സാങ്കേതികമേള ഉദ്ഘാടനം ചെയ്തു.