'വൺ ബിഗ് ഫാമിലി': വയോജനങ്ങളെ സഹായിക്കാൻ ഒരു ആപ്
ജനസംഖ്യ കണക്കുകളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ വാര്‍ധക്യം പിടിമുറുക്കുന്നത് അതിലും വേഗത്തിലാണ്. അടുത്തിടെ കേന്ദ്ര സർക്കാര്‍ പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ യുവത്വം അതിവേഗം വാര്‍ധക്യത്തിനു കീഴ്പ്പെടുന്നു എന്നാണ്. വയോജനങ്ങള്‍ക്കായി

ജനസംഖ്യ കണക്കുകളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ വാര്‍ധക്യം പിടിമുറുക്കുന്നത് അതിലും വേഗത്തിലാണ്. അടുത്തിടെ കേന്ദ്ര സർക്കാര്‍ പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ യുവത്വം അതിവേഗം വാര്‍ധക്യത്തിനു കീഴ്പ്പെടുന്നു എന്നാണ്. വയോജനങ്ങള്‍ക്കായി ഭരണകൂടങ്ങള്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍, അതിന് വിവരസാങ്കേതികവിദ്യകളുടെ സഹായവും ഒരുക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീസോ ടെക്നോളജീസ്.
'ONE BIG FAMILY ' എന്ന പേരില്‍ വീസോ ടെക്നോളജീസ് പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പിന്റെ പ്രധാന ലക്ഷ്യം വയോജനങ്ങളുടെ ക്ഷേമമാണ്. കുടുംബാംഗങ്ങളുമായി വയോജനങ്ങളെ ബന്ധിപ്പിച്ചു നിര്‍ത്തുക, ഷോപ്പിങ്, ബില്‍ പേയ്മെന്റ്, മെഡിക്കല്‍ സേവനം, മറ്റ് അടിയന്തര സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.
ജോലിസംബന്ധിയായും മറ്റും മാതാപിതാക്കളില്‍ നിന്നും അകന്നു കഴിയുന്ന യുവതലമുറയ്ക്കും ഈ ആപ്പ് ഏറെ പ്രയോജനപ്രദമാകുമെന്ന് ലോഞ്ചിങ് ചടങ്ങില്‍ ONE BIG FAMILY മുഖ്യ രക്ഷാധികാരിയും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ് വ്യക്തമാക്കി.
മാതാപിതാക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ദൂരദിക്കിലിരുന്നായാലും അത് നിറവേറ്റാന്‍ ഈ ആപ്പിലൂടെ സാധിക്കും. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്ഷന് സംവിധാനം ഏര്‍പ്പെടുത്തിയ മിഡില്‍ ഈസ്റ്റിലെ ആദ്യ കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. കഴിവുറ്റ യുവത്വങ്ങളെ ഈ രാജ്യത്തിന് സംഭാവന ചെയ്ത ഓരോ മാതാപിതാക്കളോടുമുള്ള കടപ്പാട് വിസ്മരിക്കാനാകാത്തതാണെന്നും സോഹന്‍ റോയ് പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വാര്ധക്യബാധിതരുടെ തോതിലുണ്ടായ വര്‍ധന ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ളതാണെന്ന് ONE BIG FAMILY സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഡോ. രുചി ധന പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലേക്ക് ഈ ആപ്പ് ആദ്യം എത്തിക്കുന്നത്. ഹൈദരാബാദില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാക്കുക. ബെംഗളൂരു, മുംബൈ, കേരളം തുടങ്ങിയിടങ്ങളിലേക്കും ഈ ആപ്പിന്റെ സേവനം അടുത്ത ആറു മാസത്തിനുള്ളില്‍ എത്തുമെന്ന് അവര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബറോടെ മലേഷ്യയും, ഇന്തൊനീഷ്യയും ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
നിലവില്‍ ലഭ്യമായിട്ടുള്ള എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭിക്കുമെന്നതാണ് ONE BIG FAMILY ആപ്പിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ഫോണുകളില്‍ ഇപ്പോള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്പിള്‍ പ്ലാറ്റ്ഫോമുകളില്‍ വൈകാതെ തന്നെ ആപ്പ് ലഭ്യമായി തുടങ്ങും.