ആഗോള വിഷ്വല്‍ ഇഫക്ട്സ് സൃഷ്ടാക്കള്‍ ഇന്ത്യയിലേക്ക്; സിനിമയിൽ വരുന്നത് വിഎഫെക്‌സ് വിപ്ലവം
ഗെയിം ഓഫ് ത്രോണ്‍സ് മുതല്‍ ബാഹുബലി വരെയുള്ള സിനിമകള്‍ പ്രേക്ഷകരെ തിയേറ്ററുകളിലെ സീറ്റുകളില്‍ സ്തംഭിപ്പിച്ചിരുത്തി എന്നതില്‍ ആര്‍ക്കും അദ്ഭുതമില്ല. അവയിലെ ചില സീനുകള്‍ ആളുകളെ അമ്പരപ്പിച്ചു. അവ പലതും പരമ്പരാഗത ക്യാമറാ വേലത്തരങ്ങളായിരുന്നില്ല മറിച്ച് വിഷ്വല്‍ ഇഫക്ട്‌സിന്റെ മാന്ത്രികതയായിരുന്നു.
ഗെയിം ഓഫ് ത്രോണ്‍സ് മുതല്‍ ബാഹുബലി വരെയുള്ള സിനിമകള്‍ പ്രേക്ഷകരെ തിയേറ്ററുകളിലെ സീറ്റുകളില്‍ സ്തംഭിപ്പിച്ചിരുത്തി എന്നതില്‍ ആര്‍ക്കും അദ്ഭുതമില്ല. അവയിലെ ചില സീനുകള്‍ ആളുകളെ അമ്പരപ്പിച്ചു. അവ പലതും പരമ്പരാഗത ക്യാമറാ വേലത്തരങ്ങളായിരുന്നില്ല മറിച്ച് വിഷ്വല്‍ ഇഫക്ട്‌സിന്റെ മാന്ത്രികതയായിരുന്നു.
ഗെയിം ഓഫ് ത്രോണ്‍സ് മുതല്‍ ബാഹുബലി വരെയുള്ള സിനിമകള്‍ പ്രേക്ഷകരെ തിയേറ്ററുകളിലെ സീറ്റുകളില്‍ സ്തംഭിപ്പിച്ചിരുത്തി എന്നതില്‍ ആര്‍ക്കും അദ്ഭുതമില്ല. അവയിലെ ചില സീനുകള്‍ ആളുകളെ അമ്പരപ്പിച്ചു. അവ പലതും പരമ്പരാഗത ക്യാമറാ വേലത്തരങ്ങളായിരുന്നില്ല മറിച്ച് വിഷ്വല്‍ ഇഫക്ട്‌സിന്റെ മാന്ത്രികതയായിരുന്നു.
ഗെയിം ഓഫ് ത്രോണ്‍സ് മുതല്‍ ബാഹുബലി വരെയുള്ള സിനിമകള്‍ പ്രേക്ഷകരെ തിയേറ്ററുകളിലെ സീറ്റുകളില്‍ സ്തംഭിപ്പിച്ചിരുത്തി എന്നതില്‍ ആര്‍ക്കും അദ്ഭുതമില്ല. അവയിലെ ചില സീനുകള്‍ ആളുകളെ അമ്പരപ്പിച്ചു. അവ പലതും പരമ്പരാഗത ക്യാമറാ വേലത്തരങ്ങളായിരുന്നില്ല മറിച്ച് വിഷ്വല്‍ ഇഫക്ട്‌സിന്റെ മാന്ത്രികതയായിരുന്നു. ഇന്ത്യന്‍ സിനിമാ വ്യവസായം വിഷ്വല്‍ ഇഫക്ട്‌സിന്റെ മാസ്മരികതയിലേക്ക് എടുത്തുചാടാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ വലുപ്പം കണ്ട് ആഗോള ഭീമന്മാര്‍ ഇന്ത്യയില്‍ വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങാനൊരുങ്ങുകയാണ്.
ഫ്രെയിം സ്റ്റോര്‍
തങ്ങള്‍ ഇന്ത്യയിലേക്ക് എത്തുകയാണെന്ന ആദ്യം അറിയിച്ച കമ്പനികളിലൊന്നാണ് വിഎഫെക്‌സില്‍ ഓസ്‌കാര്‍ ജേതാവായ ഫ്രെയിംസ്റ്റോര്‍ (Framestore). ബ്ലെയ്ഡ് റണര്‍ 2049, ഗ്രാവിറ്റി തുടങ്ങിയ സിനിമകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ഫ്രെയിംസ്റ്റോര്‍ തങ്ങളുടെ സ്റ്റുഡിയോ തുടങ്ങുന്നത് മുംബൈയിലാണ്. ഈ സ്റ്റുഡിയോയില്‍ സമര്‍ഥരായ 500 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍, ഫ്രെയിംസ്റ്റോറിന് ഇന്ത്യ ഒരു രീതിയിലും അപരിചതമായ വിപണിയല്ല. അവര്‍ 2017ല്‍ ജെഷ് കൃഷ്ണ മൂര്‍ത്തിയുടെ വിഎഫെക്‌സ് സ്റ്റുഡിയോയായ അനിബ്രെയ്‌നില്‍ (Anibrain) നല്ലൊരു നിക്ഷേപം ഇറക്കിയിരുന്നു. ഡിജിറ്റല്‍ സിനിമാ നിര്‍മാണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് മുംബൈ എന്നാണ് അവര്‍ പറയുന്നത്. ഹോളിവുഡ് സിനിമയുടെയത്ര ബൃഹത്തായ രീതിയില്‍ തന്നെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശേഷിയുള്ളവര്‍ ഇവിടെയുമുണ്ടെന്ന് അവര്‍ കരുതുന്നു. വിഷ്വല്‍ ഇഫക്ട്‌സിന്റെ കാര്യത്തില്‍ ഇപ്പോഴും മികവിന്റെ അവസാന വാക്ക് തങ്ങളാണെന്ന് കമ്പനിയുടെ സ്ഥാപകനും മേധാവിയുമായ വില്യം സാര്‍ജന്റ് പറഞ്ഞു.
ഡ്രീംവര്‍ക്‌സ്
എന്നാല്‍, ഫ്രെയിംസ്റ്റോര്‍ മാത്രമല്ല ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വയ്ക്കുന്ന കമ്പനി. ആഗോള ആനിമേഷന്‍ ഭീമനായ ഡ്രീംവര്‍ക്‌സും (Dreamworks) ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. അവര്‍ ടെക്‌നികളറുമായി (Technicolor) ചേര്‍ന്ന് ഡ്രീംവര്‍ക്‌സ് ഡെഡിക്കേറ്റഡ് യൂണിറ്റ്, ടെക്‌നികളര്‍ ഇന്ത്യ (DDU) എന്ന സ്ഥാപനം ബെംഗളൂരുവില്‍ സ്ഥാപിച്ചു. ഈ കമ്പനികളെല്ലാം ഇന്ത്യയിലേക്കു വരുന്നത് അവരുടെ ഗൃഹപാഠം ചെയ്യാതെയല്ല. രാജ്യത്തെ വിഎഫെക്‌സ്, നിലവിൽ ആനിമേഷന്‍ വ്യവസായത്തിന്റെ മൂല്യം 8800 കോടി രൂപയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 6840 കോടി രൂപയും വിഷ്വല്‍ ഇഫക്ടിന്റെതാണ്.
വിദേശ വിപണിയും ലക്ഷ്യം
ബോളിവുഡിന്റെയും മറ്റ് ഇന്ത്യന്‍ സിനിമാ നിര്‍മാതാക്കളെയും മാത്രമല്ല ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്. സിനിമകളുടെ സ്റ്റീരിയോ സ്‌കോപിങ് ജോലികള്‍ക്കായി രാജ്യാന്തര വിപണികളില്‍ നിന്നുള്ളവരും ഇന്ത്യയില്‍ അവ ചെയ്യിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ഹിന്ദി സിനിമകള്‍ക്കും ദക്ഷിണേന്ത്യല്‍ സിനിമകള്‍ക്കും ഒപ്പം വിഎഫെക്‌സ് ചേര്‍ക്കാന്‍ രാജ്യാന്തര സിനിമാ നിര്‍മാതാക്കളും ഇവിടെ സ്ഥാപിക്കപ്പെടുന്ന കമ്പനികളെ ആശ്രയിക്കുന്ന കാഴ്ചയും കാണാനായേക്കും.
ദക്ഷിണേന്ത്യന്‍ സിനിമകള്‍
ദക്ഷിണേന്ത്യന്‍ സിനിമകളാണ് വിഷ്വല്‍ ഇഫ്ക്ട്‌സിനെ സിനിമയില്‍ നല്ലതുപോലെ ഉപയോഗിക്കാന്‍ ആദ്യം ശ്രമിച്ചിരിക്കുന്നത്. ബാഹുബലിയുടെ വിഎഫെക്‌സ് ചെയ്യുന്നതില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ഫ്‌ളൈ സ്റ്റുഡിയോ ആണ്. ഹൈദരാബാദില്‍ തന്നെയാണ് മറ്റു ചില സ്റ്റുഡിയോകളും ഉളളത്. മഗധീരാ, ഈഗ തുടങ്ങിയ സിനിമകളെ ദൃശ്യ സമ്പുഷ്ടമാക്കിയ മുക്താ സ്റ്റുഡിയോസും ഇവിടെയാണ്. ഈ രണ്ടു സിനമകള്‍ക്കും നാഷണല്‍ അവാര്‍ഡ് നേടിയിട്ടുമുണ്ട് അവര്‍. ഹൈദരാബാദിലെ മറ്റൊരു കമ്പനിയായ ഗ്രീന്‍ ഗോള്‍ഡ് ആനിമേഷനും വിഎഫെക്‌സിന്റെ കാര്യത്തില്‍ ആഗോള കീര്‍ത്തി നേടിയിട്ടുണ്ട്. ഛോട്ടാ ഭീമിന്റെ നിര്‍മാണത്തില്‍ അവര്‍ പങ്കാളികളായിരുന്നു. തെലങ്കാനാ സർക്കാരും ഇത്തരം സ്റ്റുഡിയോകളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. ഗെയ്മിങ്, വിഷ്വല്‍ ഇഫെക്ട്‌സ്, ആനിമേഷന്‍ തുടങ്ങിയ ശാഖകള്‍ക്ക് അവര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്.
കന്നട സിനിമകളിലെ വിഎഫെക്‌സിനു പേരെടുത്ത സ്റ്റുഡിയോകളാണ് എംആര്‍ടി സ്റ്റുഡിയോസ്, തോട്ട് ക്ലൗഡ് സ്റ്റുഡിയോസ്, വിഡിയോ ഗ്യാന്‍, ഓം സ്റ്റുഡിയോ തുടങ്ങിയവ.
ബോളിവുഡ്
ദക്ഷിണേന്ത്യക്കാരെ പോലെയല്ലാതെ, ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍ വിഎഫെക്‌സിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാന്‍, റാ വണ്‍ തുടങ്ങിയവയില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറാവണെന്നു പറയുന്നു. എന്നാല്‍, അടുത്തു വരുന്ന ബ്രഹ്മശാസ്ത്ര (Brahmastra) ഇന്ത്യയിലെ ഏറ്റവും വലിയ വിഎഫെക്‌സ് സൂപ്പര്‍ ഹീറോ സിനിമയായിരിക്കുമെന്നും പറയുന്നു. അയന്‍ മുഖര്‍ജിയുടെ ബ്രഹ്മശാസ്ത്രയില്‍ അഭിനയിക്കുന്നത് റണ്‍ബീര്‍ കപൂറും അലിയ ഭട്ടുമാണ്. ഇന്ത്യന്‍ വിഎഫെക്‌സ് വ്യവസായം 2024ല്‍ തന്നെ 18400 കോടി രൂപ മൂല്യമുള്ള ഒന്നായി തീരുമെന്നാണ് പ്രവചനം.