മനുഷ്യരെ മാസ്‌ക് ധരിപ്പിക്കുകയും അവരെ വീട്ടിലിരുത്തുകയും മാത്രമല്ല കോവിഡ്-19 എന്ന മഹാമാരി ചെയ്തത്. ഓണ്‍ലൈന്‍ ലോകത്തിന്റെ അനന്ത സാധ്യതകളിലേക്കുള്ള തിരിച്ചറിവ് കൂടിയായിരുന്നു ഈ കൊറോണ കാലം. പഠനം മാത്രമല്ല മീറ്റിങ്ങും പ്രതിഷേധപരിപാടികളും കല്യാണവും വരെ ഓണ്‍ലൈനായി നടത്താമെന്ന് വൈറസ് ലോകത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരെ മാസ്‌ക് ധരിപ്പിക്കുകയും അവരെ വീട്ടിലിരുത്തുകയും മാത്രമല്ല കോവിഡ്-19 എന്ന മഹാമാരി ചെയ്തത്. ഓണ്‍ലൈന്‍ ലോകത്തിന്റെ അനന്ത സാധ്യതകളിലേക്കുള്ള തിരിച്ചറിവ് കൂടിയായിരുന്നു ഈ കൊറോണ കാലം. പഠനം മാത്രമല്ല മീറ്റിങ്ങും പ്രതിഷേധപരിപാടികളും കല്യാണവും വരെ ഓണ്‍ലൈനായി നടത്താമെന്ന് വൈറസ് ലോകത്തെ ബോധ്യപ്പെടുത്തി. കായികരംഗത്ത് ക്രിക്കറ്റിനും ഫുട്‌ബോളിനും ബാസ്‌ക്കറ്റ് ബോളിനുമെല്ലാം പകരക്കാരായി എത്തിയത് ത്രസിപ്പിക്കുന്ന ഇന്ററാക്ടീവ് ഗെയിമുകളാണ്.

ADVERTISEMENT

250 ലധികം ഹൈപ്പര്‍ ക്വാഷ്വല്‍ ഗെയിമുകളുമായി  ഇന്ത്യയിലെ ഏറ്റവും വലിയ എച്ച്ടിഎംഎല്‍ 5 ഗെയിമിങ് കമ്പനിയായ ഗെയിംസോപ് ആണ് ഇതിന് അമരക്കാരായത്.  ലൂഡോ വിത് ഫ്രണ്ട്‌സ്, ക്രിക്കറ്റ് ഗുണ്ട, ട്രാപ് ആന്‍ഡ് കില്‍ കൊറോണവൈറസ്, ഫ്യൂരിയസ് സ്പീഡ്, ബോക്‌സിങ് ക്ലബ്, സോംബോകാലിപ്‌സ്, പൈ ഗോ പോക്കര്‍, ബ്ലാക്ക് ജാക്ക് ഗ്രിഡ് എന്നിങ്ങനെ ഗെയിംസോപിന്റെ ഗെയിമുകള്‍ പലതും ഇന്ത്യയിലെ മൊബൈല്‍ ഗെയിമര്‍മാരുടെ ഇടയില്‍ സൂപ്പര്‍ ഹിറ്റാണ്.

ഡൗണ്‍ലോഡും സൈന്‍അപ്പും വേണ്ട

ഗെയിം കളിക്കാന്‍ ആപ്പ് ഡൗണ്‍ലോഡ്  ചെയ്യണമെന്നില്ല എന്നതാണ് ഗെയിംസോപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇന്‍സ്റ്റാളോ സൈന്‍ അപ്പോ ചെയ്യാതെ തങ്ങളുടെ ബ്രൗസറിലെ ഏതാനും ക്ലിക്കുകള്‍ കൊണ്ട് ഉപയോക്താക്കള്‍ക്ക് വിനോദത്തിന്റെ ഈ അനുപമ ലോകത്തെത്താം. പുതിയ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഫോണില്‍ ആവശ്യത്തിന് സ്‌പേസ് ഇല്ലാത്തവര്‍ക്ക് ഇത് വളരെ സൗകര്യപ്രദമാണ്. മലയാള മനോരമ ആപ് സ്മാർട് ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷം നാവിഗേഷൻ മെനുവിലെ ‘ഫ്രീ ഗെയിംസ് പ്ലേ നൗ’ എന്ന (ചിത്രം കാണുക) ലിങ്കിൽ ക്ലിക്കിൽ ചെയ്ത് ഗെയിമുകൾ തിരഞ്ഞെടുക്കാം.

ADVERTISEMENT

ഗെയിമിങ് ഇതര ആപ്പുകളിലും വെബ്‌സൈറ്റുകളിലുമാണ് ഗെയിംസോപ് തങ്ങളുടെ ഗെയിമുകള്‍ അവതരിപ്പിക്കുന്നത്. ഇത് അവയുടെ പ്രചാരം വർധിപ്പിക്കുന്നു. വാര്‍ത്താ പോര്‍ട്ടലുകളടക്കമുള്ള വെബ്‌സൈറ്റുകളുമായി ഗെയിംസോപിന് പങ്കാളിത്തമുണ്ട്. 1100 ലധികം ആപ്പുകളും വെബ്‌സൈറ്റുകളും വഴി 25 ദശലക്ഷം പേര്‍ പ്രതിമാസം ഈ ഗെയിമുകള്‍ കളിക്കുന്നു.

കളിക്കാം;  പണം നേടാം 

ADVERTISEMENT

ഓ..ഇതെന്ത് കുട്ടിക്കളി എന്ന് പറഞ്ഞ് മുതിര്‍ന്നവരും മുഖം തിരിക്കണ്ട. വെറുതെ കളിക്കാന്‍ മാത്രമല്ല കളിച്ച് ജയിച്ചാല്‍ ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നേടാനുള്ള അവസരവും  ഇതിലുണ്ട്. ആക്‌ഷന്‍, അഡ്വഞ്ചര്‍, ആര്‍ക്കേഡ്, സ്‌പോര്‍ട്, റേസിങ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഗെയിമുകള്‍ ഗെയിംസോപ് ലഭ്യമാക്കുന്നുണ്ട്. പസില്‍, ലോജിക് അധിഷ്ഠിത ഗെയിം ഇഷ്ടമുള്ളവര്‍ക്ക് അതും തിരഞ്ഞെടുക്കാം.

കളര്‍ ചേസ്, ടവര്‍ ട്വിസ്റ്റ്, ബബിള്‍ വൈപ്ഔട്ട്, എസ്‌കേപ് റണ്‍, പ്‌ളെയിന്‍ ഫൈറ്റ്, പൈറേറ്റ് ഹണ്ട്, സലൂണ്‍ റോബറി, സൈബര്‍ ഫ്യൂഷന്‍, മാഫിയ ബില്യാര്‍ഡ് ട്രിക്‌സ് എന്നിങ്ങനെ കളിച്ചാലും കളിച്ചാലും മതിവരാത്ത അത്ര ഗെയിമുകളുടെ മാസ്മരിക ലോകമാണ് ഈ വൈറസ് കാലത്ത് ഗെയിംസോപ് തുറന്നിടുന്നത്.

ലോകമെമ്പാടുമുള്ള മാധ്യമ-വിനോദ വ്യവസായത്തില്‍ അതിവേഗം വളരുന്ന വിഭാഗമാണ് ഗെയിമിങ്ങിന്റേത്. ഇന്ത്യയില്‍ 300 ദശലക്ഷത്തിലധികം മൊബൈല്‍ ഗെയിമര്‍മാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

English Summary: Mobile casual games; GameShop at the forefront