ടെക് ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐഫോണുകൾ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഐഫോൺ 12 ന്റെ നാലു മോഡലുകളാണ് പുറത്തിറക്കിയത്. എന്നാൽ, രസകരമെന്നു പറയട്ടെ, പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പേരിൽ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർഫോണും ഉൾപ്പെടുത്തുന്നില്ലെന്നാണ് ആപ്പിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐഫോണുകൾ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഐഫോൺ 12 ന്റെ നാലു മോഡലുകളാണ് പുറത്തിറക്കിയത്. എന്നാൽ, രസകരമെന്നു പറയട്ടെ, പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പേരിൽ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർഫോണും ഉൾപ്പെടുത്തുന്നില്ലെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.

ADVERTISEMENT

ആപ്പിളിന്റെ ഈ നീക്കത്തിൽ മിക്ക ഉപഭോക്താക്കളും നിരാശയിലാണ്. ഇക്കാര്യം ട്വിറ്റർ, ഫെയ്സ്ബുക് പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. ഐഫോൺ 12 വാങ്ങുന്നവര്‍ക്ക് ഹാന്‍ഡ്‌സെറ്റ് അടങ്ങുന്ന ബോക്‌സില്‍ രണ്ടു പ്രധാന കുറവുകള്‍ ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാക്‌റൂമേഴ്‌സ് വെബ്‌സൈറ്റ് തന്നെ ഇക്കാര്യം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. അതായത് മിക്ക കമ്പനികളും ഇതുവരെ തുടര്‍ന്നുവന്നിരുന്ന ഒരു ശീലം ആപ്പിള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 

ADVERTISEMENT

ഇപ്പോള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ പഴയ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിക്കാമെന്നുവച്ചാല്‍ പോലും ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്നവർ ഐഫോണ്‍ വാങ്ങുകയാണെങ്കില്‍ ചാര്‍ജര്‍ വേറെ വാങ്ങേണ്ടതായി വരാം. മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് പോലെ ഐഫോണിനൊപ്പം ഒരു യുഎസ്ബി-സി കേബിള്‍ മാത്രമാണ് ഉണ്ടാകുക.

ADVERTISEMENT

ഐഫോണുകള്‍ക്കൊപ്പം നല്‍കിവന്നിരുന്ന ഇയര്‍ഫോണുകളായ ഇയര്‍പോഡുകള്‍ ഈ വര്‍ഷം നല്‍കാതിരിക്കുന്നത് ഉപയോക്താക്കളുടെ ശ്രദ്ധ, തങ്ങളുടെ എയര്‍പോഡുകളിലേക്ക് തിരിക്കാനാണെന്നും സൂചനയുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാരണം പറഞ്ഞാണ് പവര്‍ അഡാപ്റ്റര്‍ നല്‍കാതിരിക്കുന്നത്. ഇതിനാൽ തന്നെ പുതിയ ഐഫോണിന് വളരെ കാലമായി കാത്തിരുന്ന യുഎസ്ബി-സി പോര്‍ട്ട് ലഭിക്കുകയും ചെയ്തു. 

നിലവില്‍ ഐഫോണുകളിലുള്ള ആപ്പിളിന്റെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ വേഗമുണ്ട് യുഎസ്ബി-സി പോര്‍ട്ടിന്. എന്തായാലും, ആപ്പിള്‍ തുടങ്ങിവെച്ച ഈ പരിപാടി ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും ഏറ്റുപിടിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ പ്രാര്‍ഥന.

English Summary: iPhone 12 Won't Have Charger And Earphone In The Box, And People Aren't Happy