കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോകം. തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോകം. തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോകം. തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോകം. തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് നവംബർ 27, 28 തീയതികളിൽ വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ADVERTISEMENT

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്. 

 

മനോരമ ഓൺലൈൻ ഇരുപതാണ്ടു പിന്നിട്ടതിന്റെ ഭാഗമായി നടന്ന ‘ടെക്സ്പെക്റ്റേഷൻസ്’ ഒന്നാം പതിപ്പ് കേരളത്തിലെ ആദ്യത്തെ ദേശീയ ഡിജിറ്റൽ സംഗമമായിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച രണ്ടാം ഡിജിറ്റൽ സംഗമത്തിലും ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ പുത്തൻ ആശയങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തി ചർച്ചകൾ നടത്തിയിരുന്നു.

 

ADVERTISEMENT

ടെക്സ്പെക്റ്റേഷൻസ് 2020: പ്രതീക്ഷകൾ

 

കോവിഡ് അനന്തര കാലത്തെ ബിസിനസ് തന്ത്രങ്ങളുടെ ആസൂത്രണം, പങ്കെടുക്കുന്നവരുടെ പ്രഫഷനൽ കഴിവുകൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടെക്സ്‌പെക്ടേഷൻസ് 2020 ലെ വിജ്ഞാന സെഷനുകളുടെ രൂപകൽപനയും ചർച്ചകളും ആസൂത്രണം ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ശക്തിയിൽ വിശ്വസിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ വെർച്വൽ ഉച്ചകോടി.

 

ADVERTISEMENT

പ്രമുഖ കമ്പനികളുടെ സി‌ഇ‌ഒമാർ, സി‌ടി‌ഒമാർ, സി‌എക്സ്ഒമാർ, വിപിമാർ, സീനിയർ മാനേജർമാർ, ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ, മാനേജർമാർ, തലവന്മാർ, ഐടി എൻജിനീയർമാർ, ഡവലപ്പർമാർ, സംരംഭകർ, ബിസിനസ് പങ്കാളികൾ, ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷനലുകൾ, പ്രഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് കൺസൽറ്റന്റുമാർ, എക്സിക്യൂട്ടീവുകൾ തുടങ്ങിയവരെല്ലാം ടെക്സ്പെക്റ്റേഷൻസ് 2020 ൽ പങ്കെടുക്കുന്നുണ്ട്.

 

ടെക്സ്പെക്റ്റേഷൻസ് 2020 ൽ പങ്കെടുക്കുന്ന പ്രമുഖർ

∙ സഞ്ജയ് ഗുപ്ത – കണ്‍ട്രി മാനേജർ ആൻഡ് വൈസ് പ്രസിഡന്റ്, ഗൂഗിൾ ഇന്ത്യ
∙ വിശാൽ കപിൽ – സിടിഒ, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ റീട്ടെയ്‌ലർ.
∙ ഉണ്ണി രാധാകൃഷ്ണൻ – സിഇഒ, ഡിജിറ്റാസ് ഇന്ത്യ
∙ ദമൻ‌ദീപ് സിങ് സോണി– വൈസ് പ്രസിഡന്റ്, ഗ്രോത്ത് ഓഫ് ബോട്ട്
∙ ജോസ് ലിയോൺ – ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, ഇൻഡിഗോ കൺസൾട്ടിങ്, പബ്ലിസിസ് ഗ്രൂപ്പ്
∙ അൻവേഷ പോസ്വാലിയ – ഡിജിറ്റൽ മാർക്കറ്റിങ് ലീഡ്, എൽ ഓറിയൽ
∙ നവീൻ മാധവൻ – വൈസ് പ്രസിഡന്റ് ആൻഡ് ജനറൽ മാനേജർ, ഇൻ‌മോബി
∙ കിരുബ ശങ്കർ – സിഇഒ, ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ്
∙ ദിപാഞ്ജൻ ബസു – ഫയർസൈഡ് വെഞ്ച്വേഴ്സ്
∙ ആനന്ദ് പ്രസന്ന – മാനേജിങ് പാർട്ണർ, അയൺ പില്ലർ ഫണ്ട്
∙ അരുൺ ചന്ദ്രൻ – സ്ഥാപകൻ, ട്രൈക്കിൾ
∙ രശ്മി പൊതുവാൾ – സഹസ്ഥാപക, സീംസ്ട്രസ്സ് ആൻഡ് ക്രാങ്കനോർ
∙ ചാൾസ് വിജയ് വർഗീസ് – സിഇഒ, നാവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ്
∙ എബിൻ ജോസ്– ഫുഡ് ആൻഡ് ട്രാവൽ
∙ മൃണാൾ ദാസ് വെങ്ങലാട്ട് - മാനേജ്‍മെന്റ് കൺസൽട്ടന്റ്
∙ വിശാൽ രൂപാനി – ഡിജിറ്റൽ ചിന്തകൻ
∙ വിജയ് സുബ്രഹ്മണ്യം – ഡിറക്ടർ ആൻഡ് ഹെഡ് – കണ്ടെന്റ്, ആമസോൺ പ്രൈം വിഡിയോ ഇന്ത്യ

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: The Digital Meet of Kerala: Techspectations-2020, third edition

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT