തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ കെ–ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക്) പദ്ധതി റിലയൻസ് ജിയോ ഉൾപ്പടെയുള്ള ഇന്റർനെറ്റ് സേവനദാതാക്കൾക്ക് വെല്ലുവിളിയല്ലെന്നു മാത്രമല്ല, തീർത്തും സഹായകരവുമാണ്. സ്വയം ഇന്റർനെറ്റ് സേവനദാതാവായി മാറുകയല്ല, പകരം സംസ്ഥാനമൊട്ടാകെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ കെ–ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക്) പദ്ധതി റിലയൻസ് ജിയോ ഉൾപ്പടെയുള്ള ഇന്റർനെറ്റ് സേവനദാതാക്കൾക്ക് വെല്ലുവിളിയല്ലെന്നു മാത്രമല്ല, തീർത്തും സഹായകരവുമാണ്. സ്വയം ഇന്റർനെറ്റ് സേവനദാതാവായി മാറുകയല്ല, പകരം സംസ്ഥാനമൊട്ടാകെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് ലക്ഷ്യം. കെ–ഫോൺ വഴി മറ്റ് സേവനദാതാക്കളാണ് ഇന്റർനെറ്റ് എത്തിക്കുക. അതുകൊണ്ടു തന്നെ കെ–ഫോൺ വന്നാൽ മറ്റ് കമ്പനികളുടെ ബിസിനസ് കുറയുമെന്ന വാദം ശരിയല്ലെന്ന് സാങ്കേതിക വിദഗ്ധർ വ്യക്തമാക്കുന്നു.

ADVERTISEMENT

∙ മറ്റുള്ളവർക്കുള്ള ഗുണം?

ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നത് ചെലവേറിയ കാര്യമായതിനാൽ നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് മിക്ക സ്വകാര്യ സേവനദാതാക്കളുടെയും സേവനം. എന്നാൽ സർക്കാർ തന്നെ ഗ്രാമ–നഗര വ്യത്യാസമില്ലാതെ കേബിൾ ശൃംഖല സജ്ജമാക്കിയാൽ ഇത്തരം കമ്പനികൾക്ക് അവ ഉപയോഗപ്പെടുത്തി എല്ലായിടത്തും ഇന്റർനെറ്റ് എത്തിക്കാനാകും. കേബിൾ ഇടുന്നതിന്റെ പണം ലാഭിക്കാനും കഴിയും. സേവനദാതാക്കൾക്ക് പുതിയ ശൃംഖല വികസിപ്പിക്കുന്നതിനു പകരം കെ–ഫോൺ നെറ്റ്‍വർക്ക് ഉപയോഗിക്കാമെന്നതാണ് മെച്ചം.

ADVERTISEMENT

∙ സർക്കാരിനെങ്ങനെ ഗുണം?

സർക്കാർ ഓഫിസുകൾ നിലവിൽ വാടകയ്ക്ക് ഉപയോഗിക്കുന്ന ലീസ്ഡ് ഇന്റർനെറ്റ് ലൈനുകൾ ഒഴിവാക്കാം. 30,000 സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തും. ഇന്റർനെറ്റ് സേവനദാതാക്കൾ ഉപയോഗിക്കുന്ന ബാൻഡ്‍വിഡ്ത് അനുസരിച്ച് സർക്കാർ തുക ഈടാക്കും. എന്നാൽ ഒരു സേവനദാതാവിനു മാത്രമായി ശൃംഖല പരിമിതപ്പെടുത്തില്ല. ഒന്നിലേറെ കമ്പനികൾക്ക് ഇതുപയോഗിക്കാം. 5ജി തരംഗം എത്തുമ്പോൾ ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല മേൽക്കൈ നൽകും.

ADVERTISEMENT

∙ സൗജന്യ ഇന്റർനെറ്റ് എങ്ങനെ?

ഒപ്റ്റിക്കൽ ഫൈബർ കേബിൾ സൗകര്യം നൽകുന്നതിനു പകരമായി കമ്പനികൾ നിശ്ചിത ശതമാനം കണക്ഷനുകൾ സൗജന്യമായി നൽകാൻ സർക്കാരിന് ആവശ്യപ്പെടാം. ഇതുവഴി ബിപിഎൽ കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.

∙ എങ്ങനെ?

ഈ വർഷം അവസാനത്തോടെ സംസ്ഥാനത്തെ എണ്ണായിരത്തോളം സർക്കാർ ഓഫിസുകളിൽ കെ–ഫോൺ ശൃംഖല വഴി ഇന്റർനെറ്റ് എത്തിക്കുകയാണ് ആദ്യഘട്ടം. 100 ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ച് 5,000 കിലോമീറ്റർ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. കെഎസ്ഇബിയുടെ സബ് സ്റ്റേഷനുകൾ വഴി ഇലക്ട്രിക് പോസ്റ്റുകളിലൂടെയാണ് വീടുകൾ കേബിൾ എത്തിക്കുക. വീടുകളിലേക്കുള്ള ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഒരുക്കാൻ

കൊച്ചി ഇൻഫോപാർക്കിൽ നെറ്റ്‍വർക് ഓപ്പറേറ്റിങ് യൂണിറ്റും തിരുവനന്തപുരം വൈദ്യുതി ഭവനിൽ ഡേറ്റ റിക്കവറി സെന്ററും സജ്ജമാകും.

∙ നടത്തിപ്പും ചെലവും?

കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് ചുമതല. 1,531 കോടി രൂപ ചെലവിൽ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽടെൽ കോർപറേഷൻ, എസ്ആർഐടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇതിലെ പങ്കാളികൾ.

English Summary: Jio 'will not be locked' when KFON arrives