അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനമൊരുക്കാനായി വാട്‌സാപ് ദീര്‍ഘകാലമായി യത്‌നിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസങ്ങളിലൊക്കെ ഇതിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കമ്പനിതന്നെ ഇതാദ്യമായി ചില വിവരങ്ങള്‍

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനമൊരുക്കാനായി വാട്‌സാപ് ദീര്‍ഘകാലമായി യത്‌നിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസങ്ങളിലൊക്കെ ഇതിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കമ്പനിതന്നെ ഇതാദ്യമായി ചില വിവരങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനമൊരുക്കാനായി വാട്‌സാപ് ദീര്‍ഘകാലമായി യത്‌നിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസങ്ങളിലൊക്കെ ഇതിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കമ്പനിതന്നെ ഇതാദ്യമായി ചില വിവരങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനമൊരുക്കാനായി വാട്‌സാപ് ദീര്‍ഘകാലമായി യത്‌നിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസങ്ങളിലൊക്കെ ഇതിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കമ്പനിതന്നെ ഇതാദ്യമായി ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതെങ്ങനെ പ്രവര്‍ത്തിപ്പിക്കും എന്നതിനെക്കുറിച്ചു മനസിലാക്കുന്നതിനു മുൻപ് ഇതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നു മനസിലാക്കാം. വിവരണത്തില്‍ പറയുന്നതു പോലെ അയച്ച സന്ദേശം ഒരു നിശ്ചിത സമയത്തിനു ശേഷം അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഒരു മണിക്കൂറിനു ശേഷമോ, ഒരു ദിവസത്തിനു ശേഷമോ, ഓരാഴ്ചയ്ക്കു ശേഷമോ, ഒരു മാസത്തിനു ശേഷമോ ഒരു അടായളവും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്ന രീതിയില്‍ ക്രമീകരിക്കാമെന്നായിരുന്നു കേട്ടത്.

 

ADVERTISEMENT

വാട്‌സാപ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പുതിയ ഫീച്ചര്‍ ഐഒഎസിലും, ആന്‍ഡ്രോയിഡിലും കായിഒഎസിലുമുള്ള ആപ്പുകളില്‍ ലഭ്യമാക്കും. ഈ ഫിച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനു ശേഷമായിരിക്കും അപ്രത്യക്ഷമാകുക എന്നു കമ്പനി പറയുന്നു. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാനാവില്ല. ഈ ഫിച്ചര്‍ വരുന്നതിനു മുൻപ് അയച്ചതോ ലഭിച്ചതോ ആയ സന്ദേശങ്ങള്‍ക്ക് ഇതു ബാധകമായിരിക്കില്ല. ഒരോ ചാറ്റിനും ഈ ഫീച്ചര്‍ ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യാം. ഗ്രൂപ് ചാറ്റുകളുടെ കാര്യത്തില്‍ അഡ്മിനിനു മാത്രമെ ഇത് ഓണ്‍ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കൂ.

 

∙ മറ്റു ചില വിവരങ്ങള്‍

 

ADVERTISEMENT

1. ഒരാള്‍ ഏഴു ദിവസത്തിനുള്ളില്‍ വാട്‌സാപ് പരിശോധിച്ചില്ലെങ്കില്‍ സന്ദേശം അപ്രത്യക്ഷമാകും. എന്നാല്‍, ഇതിന്റെ പ്രിവ്യൂ നോട്ടിഫിക്കേഷനില്‍ കാണിച്ചു കൊണ്ടിരിക്കും.

 

2. കിട്ടിയ സന്ദേശം ഉള്‍ക്കൊള്ളിച്ചാണ് മറുപടി നല്‍കുന്നതെങ്കില്‍ അപ്രത്യക്ഷമാകാന്‍ അയച്ച സന്ദേശവും അതില്‍ തുടരും. അപ്രത്യക്ഷമാകണമെന്നില്ല.

 

ADVERTISEMENT

3. അപ്രത്യക്ഷമാക്കാന്‍ അയച്ച സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശം നശിക്കില്ല. ഫോര്‍വേഡ് ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കില്‍, പിന്നെയും ഫോര്‍വേഡു ചെയ്യപ്പെടുന്നില്ലെങ്കില്‍ നശിച്ചേക്കാം.

 

4. അപ്രത്യക്ഷമാകുന്ന മെസേജ് ലഭിക്കുന്നയാള്‍ അത് അപ്രത്യക്ഷമാകുന്നതിനു മുൻപ് ബാക്-അപ് ചെയ്തു പോയെങ്കില്‍ അതു നശിക്കില്ല. എന്നാല്‍, ഈ സന്ദേശങ്ങള്‍ റീസ്റ്റോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ നശിക്കുകയും ചെയ്യും.

 

5. അപ്രത്യക്ഷമാകുന്ന സന്ദേശം ഉപയോഗിച്ച് ഫോട്ടോകളോ വിഡിയോകളോ ആണ് അയയ്ക്കുന്നതെങ്കില്‍ ലഭിക്കുന്നയാള്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിൾ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റിലുള്ള വിഡിയോ നശിക്കും എന്നാല്‍ ഫോണില്‍ സേവാകുന്ന വിഡിയോ അല്ലെങ്കില്‍ ഫോട്ടോ നശിക്കില്ല.

 

∙ കുട്ടികള്‍ക്ക് വിദേശ പഠനം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന എഐ എംഎല്‍ ടൂളുകള്‍

 

കൊറോണാവൈറസ് വിട്ടുപോകാതെ നില്‍ക്കുകയും കുട്ടികളെല്ലാം വീടുകളില്‍ നിന്നു പഠനം തുടരുകയും ചെയ്യുന്ന കാലത്ത്, അവര്‍ക്ക് വിദേശ പഠനം വേണമെന്നു തോന്നിയാല്‍ സഹായത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, മെഷീന്‍ ലേണിങും ശക്തിപകരുന്ന പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ സേവനങ്ങളുമായി സജീവമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിര്‍ണായകവും ബുദ്ധിപൂര്‍വ്വവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാഹായിക്കാന്‍ കെല്‍പ്പുള്ള പല പ്ലാറ്റ്‌ഫോമുകളും നിലവിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

 

നാളെയുടെ ജോലി സാധ്യത കൂടെ പരിഗണിച്ചാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് അവകാശവാദം. ഇതാ അത്തരത്തില്‍ ചിലത്.

 

∙ എഡ്‌വോയി

 

ധാരാളം പ്രവൃത്തിപരിചയമുള്ള ടീം സൃഷ്ടിച്ച വെബ്-കേന്ദ്രീകൃത എഐ പ്ലാറ്റ്‌ഫോമാണ് എഡ്‌വോയി (Edvoy). നിഷ്പക്ഷമായ അഭിപ്രായമാണ് ഈ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്നതെന്നാണ് പറയുന്നത്. കമ്പനി പ്രധാനമായും ദക്ഷിണേഷ്യയില്‍ നിന്നുള്ള കുട്ടികള്‍ എവിടെ പഠിക്കണമെന്നതിനെക്കുറിച്ചാണ് വിവരങ്ങള്‍ നല്‍കുക. സാദിക് ബാഷാ സ്ഥാപിച്ച ഈ പ്ലാറ്റ്‌ഫോം നൂറിലേറെ വിദഗ്ധരുടെ സേവനം സ്വീകരിക്കുന്നുണ്ടെന്നു പറയുന്നു. ആപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാനടക്കം സഹായം നല്‍കുന്നു. ഇതുവരെ 20,000 രാജ്യാന്തര വിദ്യാര്‍ഥികളെ സഹായിച്ചുവെന്ന് അവര്‍ അവകാശപ്പെടുന്നു. മെഷീന്‍ ലേണിങ് ഉപയോഗിച്ച് കുട്ടികള്‍ക്ക് പല യൂണിവേഴ്‌സിറ്റികളില്‍ ഒരേസമയം അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് കമ്പനി പറയുന്നു. ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് തന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അവകാശവാദം. സേവനം ഫ്രീയാണ് എന്നതും ഇതിനെ ആകര്‍ഷകമാക്കുന്നു.

 

∙ സ്റ്റഡി ഗ്രൂപ്

 

കുട്ടികള്‍ക്കും സഹ സ്ഥാപനങ്ങള്‍ക്കും വിജയമൊരുക്കുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് സ്റ്റഡി ഗ്രൂപ്. വിവിധ ആകാഡമിക് പരിശീലനമുള്ള കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട മേഖലയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം എടുക്കാന്‍ സഹായിക്കുന്ന ഒന്നായാണ് സ്റ്റിഡി ഗ്രൂപ് അറിയപ്പെടുന്നത്. വിദ്യാര്‍ഥിയുടെ അഡ്മിഷന്റെ സമയത്ത് എഐ ഉപയോഗിച്ച് പല കാര്യങ്ങളും ഓട്ടോമേറ്റു ചെയ്തിരിക്കുന്നു. വീസ പ്രോസസുചെയ്യല്‍, താമസ സൗകര്യമൊരുക്കല്‍, കോഴ്‌സിനു റജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയവയൊക്കെ ഇവര്‍ ഓഫര്‍ ചെയ്യുന്നു. മികച്ച സ്‌കോളര്‍ഷിപ് പാക്കേജുകളും കണ്ടെത്തുന്നു. അഡ്മിഷന്റെ കാര്യങ്ങള്‍ എളുപ്പത്തിലാക്കാനാണ് അവര്‍ എഐ ഉപയോഗിക്കുന്നത്. 140 രാജ്യങ്ങളുമായി ബന്ധപ്പെടാന്‍ തങ്ങള്‍ സഹായിക്കുന്നു എന്നാണ് അവകാശവാദം.

 

∙ ബഡി4സ്റ്റഡി

 

ബഡിഫോര്‍സ്റ്റഡി ഒരു ബൃഹത്തായ സ്‌കോളര്‍ഷിപ് നെറ്റ്‌വര്‍ക്കാണ്. ഗുണനിലവാരമുള്ള പഠനസംവിധാനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് കമ്പനിയുടെ ഉദ്ദേശമെന്നു പറയുന്നു. സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ സഹായിക്കുക എന്നതും, അതിനുള്ള കാര്യങ്ങള്‍ എളുപ്പമാക്കുകയുമാണ് അവരുടെ ഉദ്ദേശം. എഐ ഉപയോഗിച്ച് അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും കണ്ടെത്താന്‍ തങ്ങള്‍ സഹായിക്കുന്നുവെന്ന് അവര്‍ പറയുന്നു. 20 ലക്ഷത്തോളം പേര്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നു പറയുന്നു. സർക്കാർ ഏജന്‍സികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും, എന്‍ജിഒകള്‍ക്കും മറ്റും സ്വന്തം സ്‌കോളര്‍ഷിപ് പ്രോഗ്രാമുകള്‍ പ്രഖ്യാപിക്കാനും അത് നടത്തിക്കൊണ്ടുപോകാനുമുള്ള സൗകര്യവും ഒരുക്കുന്നു. വിദേശ യൂണിവേഴ്‌സിറ്റികളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നതിനാല്‍, കുട്ടികള്‍ക്ക് തങ്ങളുടെ ഭാവി പഠനത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വീട്ടിലിരുന്നു തന്നെ എടുക്കാമെന്ന് അവര്‍ പറയുന്നു.

 

∙ ലെവറേജ് എജ്യൂ

 

ലെവറേജ് എജ്യൂ (Leverage Edu) ആണ് മറ്റൊരു പ്ലാറ്റ്‌ഫോം. ഇന്ത്യയിലൊട്ടാകെയുള്ള കുട്ടികള്‍ക്ക് അവർക്ക് ചേര്‍ന്ന വിദേശ വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് തങ്ങളുടേതെന്ന് കമ്പനി പറയുന്നു. തങ്ങളുടെ എഐ ടൂള്‍ ഉപയോഗിച്ച് ആഗോള യൂണിവേഴ്‌സിറ്റികളിലെ ഉപദേശകരുമായി സംവാദിക്കാനുള്ള അവസരമൊരുക്കുമെന്നതാണ് അവരുടെ അവകാശവാദങ്ങളിലൊന്ന്. ഇത് ഒരു ഫ്രീ സേവനമാണ്.

 

പുതിയ കാലത്ത് ഇത്തരം കമ്പനികളും സാധ്യതകളും നിലവിലുണ്ടെന്നു പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും ഓര്‍മിപ്പിക്കുന്നു.

 

∙ രോഗവബോധം വര്‍ധിപ്പിക്കാന്‍ ഐഐടി മദ്രാസിന്റെ കോവിഡ് ഗെയിം

 

പൊതുജനത്തിന്, പ്രത്യേകിച്ചും കുട്ടികള്‍ക്ക് കൊറോണാവൈറസ് വ്യാപനത്തെത്തുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി ഐഐടി മദ്രാസിലെ കുട്ടികള്‍ ഒരു കോവിഡ് ഗെയിം അവതരിപ്പിച്ചു. ഫ്രീ ആയി കളിക്കാവുന്ന ഈ ഗെയിം ഇിവടെ ലഭ്യമാണ്: https://bit.ly/2HXyTFs

 

∙ ആപ്പിള്‍ പുതിയ പ്രൊഡക്ടുകള്‍ നവംബര്‍ 10ന് അവതരിപ്പിക്കും

 

നേരത്തെ കേട്ട വാര്‍ത്തകള്‍ ശരിവച്ചുകൊണ്ട് തങ്ങള്‍ ഈ മാസം 10-ാം തിയതി ഒരു ഉപകരണ അനാവരണ പരിപാടി നടത്തുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. പതിവപോലെ, എന്തെല്ലാം പ്രൊഡക്ടുകളായിരിക്കും ഉണ്ടായിരിക്കുക എന്നത് പറഞ്ഞിട്ടുമില്ല. ഇന്ത്യന്‍ സമയം 11.30നായിരിക്കും പരിപാടികള്‍ തുടങ്ങുക. വണ്‍ മോര്‍ തിങ് എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ സിലിക്കന്‍ ശക്തിപകരുന്ന മാക്ക് കംപ്യൂട്ടറുകളാകാം പുറത്തെടുക്കുക എന്നാണ് കേള്‍ക്കുന്ന അഭ്യൂഹം. തങ്ങള്‍ ഇന്റലിന്റെ പ്രോസസറുകള്‍ ഉപയോഗിക്കുന്നതു നിർത്തി സ്വന്തം ചിപ്പുകള്‍ ഉണ്ടാക്കുന്നുവെന്ന് ആപ്പിള്‍ നേരത്തെ പ്രഖ്യാപിച്ചരുന്നല്ലോ. ആം (ARM) കേന്ദ്രീകൃത മാക് ആയിരിക്കാം അനാവരണം ചെയ്യപ്പെടുക. കൂടാതെ, ചിലപ്പോള്‍ നവംബര്‍ 17ന് മറ്റൊരു അനാവരണ ചടങ്ങുകൂടെ കമ്പനി നടത്തിയേക്കുമെന്നും പറയുന്നു.

 

∙ ആപ്പിളിന്റെ ഇസിജി മോണിട്ടറിങ് ആപ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി

 

ആപ്പിള്‍ വാച്ചിലുള്ള ഇലക്ട്രോകാര്‍ഡിയോഗ്രാം അഥവാ ഇസിജി ആപ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തിച്ചു തുടങ്ങഇയതായി കമ്പനി അറിയിച്ചു.

 

∙ ഫോണ്‍പേക്ക് 250 ദശലക്ഷം ഉപയോക്താക്കള്‍

 

ഇന്ത്യയിലെ തങ്ങളുടെ യൂസര്‍മാരുടെ എണ്ണം 250 ദശലക്ഷം കടന്നതായി ക്യാഷ്‌ലെസ് പെയ്‌മെന്റ് സംവിധാനമായ ഫോണ്‍പേ അറിയിച്ചു.

 

∙ മൈക്രോമാക്‌സിന്റെ ഇന്‍ സീരിസ് ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രം ലഭ്യം

 

ഇന്ന് അവതരിപ്പിക്കാന്‍ ഇരിക്കുന്ന മൈക്രോമാക്‌സിന്റെ പുതിയ ഇന്‍ സീരിസിലെ ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസിവായി ആയിരിക്കും തുടക്കത്തില്‍ വില്‍ക്കുക.

 

English Summary: WhatsApp new feature: Now users can enable disappearing messages function