ചൈനീസ് ബ്രാന്‍ഡുകള്‍ കയ്യടക്കിവെച്ചിരിക്കുന്ന സ്മാര്‍ട് ഫോണ്‍, സ്മാർട് ടിവി, ലാപ്ടോപ് വിപണികളില്‍ തിരിച്ചുവരവിനുള്ള വഴിതേടുകയാണ് ഇന്ത്യന്‍ കമ്പനികൾ. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്‌സും വീണ്ടും സജീവമാകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തെ ഉൽ‌പാദനം

ചൈനീസ് ബ്രാന്‍ഡുകള്‍ കയ്യടക്കിവെച്ചിരിക്കുന്ന സ്മാര്‍ട് ഫോണ്‍, സ്മാർട് ടിവി, ലാപ്ടോപ് വിപണികളില്‍ തിരിച്ചുവരവിനുള്ള വഴിതേടുകയാണ് ഇന്ത്യന്‍ കമ്പനികൾ. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്‌സും വീണ്ടും സജീവമാകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തെ ഉൽ‌പാദനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് ബ്രാന്‍ഡുകള്‍ കയ്യടക്കിവെച്ചിരിക്കുന്ന സ്മാര്‍ട് ഫോണ്‍, സ്മാർട് ടിവി, ലാപ്ടോപ് വിപണികളില്‍ തിരിച്ചുവരവിനുള്ള വഴിതേടുകയാണ് ഇന്ത്യന്‍ കമ്പനികൾ. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്‌സും വീണ്ടും സജീവമാകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തെ ഉൽ‌പാദനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് ബ്രാന്‍ഡുകള്‍ കയ്യടക്കിവെച്ചിരിക്കുന്ന സ്മാര്‍ട് ഫോണ്‍, സ്മാർട് ടിവി, ലാപ്ടോപ് വിപണികളില്‍ തിരിച്ചുവരവിനുള്ള വഴിതേടുകയാണ് ഇന്ത്യന്‍ കമ്പനികൾ. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്‌സും വീണ്ടും സജീവമാകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തെ ഉൽ‌പാദനം വർധിപ്പിക്കുന്നതിനായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻ‌സെന്റീവ് (പി‌എൽ‌ഐ) പദ്ധതിയുടെ വ്യാപ്തി കൂടുതൽ മേഖലകളിലേക്ക് അതിവേഗം വിപുലമാക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. 

 

ADVERTISEMENT

പദ്ധതിയുടെ ഭാഗമായുള്ള 10 പുതിയ മേഖലകളിൽ ഇലക്ട്രോണിക്സ്, ടെക്നോളജി ഉൽപന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്മാർട് ഫോൺ മേഖലയ്ക്ക് പി‌എൽ‌ഐ വഴി ഫണ്ട് അനുവദിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി ഉൽപന്നങ്ങൾക്കായുള്ള പി‌എൽ‌ഐ പദ്ധതിക്ക് അഞ്ചുവർഷത്തേക്ക് 5000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 

 

ഫാർമസ്യൂട്ടിക്കൽസ്, മരുന്ന്, ഓട്ടോമൊബൈൽ, ഓട്ടോ പാർട്സുകൾ, എസി, ടിവികൾ എന്നിവ ഉൾപ്പെടുന്ന പുതുതായി ചേർത്ത വിഭാഗങ്ങളുടെ മൊത്തം സാമ്പത്തിക വിഹിതം 1,45,980 കോടി രൂപയാണ്. ആത്‌മീർഭർ ഭാരത് ദൗത്യത്തിന്റെ ഭാഗമാണിത്. ഇന്ത്യയെ ഉൽ‌പാദന, കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിന് മേക്ക് ഇൻ ഇന്ത്യയെ സഹായിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

ADVERTISEMENT

ഇലക്ട്രോണിക്സ്, ടെക്നോളജി ഉൽ‌പന്നങ്ങൾക്കായുള്ള പി‌എൽ‌ഐ പദ്ധതി ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് നടപ്പിലാക്കുക. 2025 ഓടെ ഇന്ത്യക്ക് ഒരു ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഡേറ്റാ ലോക്കലൈസേഷൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് മാർക്കറ്റ്, സ്മാർട്ട് സിറ്റി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പ്രോജക്ടുകൾ ഇലക്ട്രോണിക് ഉൽ‌പന്നങ്ങളുടെ ആവശ്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പി‌എൽ‌ഐ പദ്ധതി ഇന്ത്യയിൽ ഇലക്ട്രോണിക് ഉൽ‌പന്നങ്ങളുടെ ഉൽ‌പാദനം വർധിപ്പിക്കുമെന്നും പത്ത് പ്രധാന മേഖലകൾക്കുള്ള പി‌എൽ‌ഐ പദ്ധതിയുടെ കാബിനറ്റ് അംഗീകാരം സ്ഥിരീകരിക്കുന്ന ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

 

ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി ഉൽപന്നങ്ങളുടെ വിഭാഗത്തിൽ ചിപ് ഫാബ്രിക്കേഷൻ, ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ, സെർവറുകൾ, കംപ്യൂട്ടർ ഹാർഡ്‌വെയർ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് ഉപകരണങ്ങൾ, ലാപ്‌ടോപ്, നോട്ട്ബുക്കുകൾ എന്നിവ ഉൾപ്പെടുന്നു. ലാപ്‌ടോപ്പുകൾക്കായി പി‌എൽ‌ഐ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സമയബന്ധിതവും ശരിയായ ദിശയിലുമാണ്. ഇത് പ്രാദേശിക ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക പി‌സി വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ഇത് നിലവിലെ പ്രവർത്തനങ്ങളിൽ ഇതിനകം തന്നെ നല്ല മുന്നേറ്റം കാണുകയും വീട്ടിൽ നിന്ന് പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഗുണകരമാകുമെന്നും ലെനോവോ ഇന്ത്യ സിഇഒയും എംഡിയുമായ രാഹുൽ അഗർവാൾ പറഞ്ഞു. പ്രാദേശിക ഉൽപാദനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ സാധ്യത വർധിപ്പിക്കുന്നതിനും സഹായിക്കും.

 

ADVERTISEMENT

രാജ്യത്ത് സ്മാർട് ഫോൺ ഉൽ‌പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പി‌എൽ‌ഐ പദ്ധതിയുടെ ഭാഗമായി പത്ത് സ്മാർട് ഫോൺ നിർമാതാക്കളുടെയും പത്ത് ഇലക്ട്രോണിക് നിർമാതാക്കളുടെയും അപേക്ഷകൾക്ക് നേരത്തെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. സാംസങ് മൊബൈൽ, ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ എന്നിവയും ആഭ്യന്തര നിർമാതാക്കളായ ലാവ, മൈക്രോമാക്സ്, പാഡ്‌ജെറ്റ് ഇലക്ട്രോണിക്സ്, യുടിഎൽ നിയോലിൻ‌സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്സ് എന്നിവ ഉൾപ്പെടുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MEITY) നടപ്പിലാക്കുന്ന സ്മാർട് ഫോൺ നിർമാണത്തിനായി 40,951 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

 

English Summary: 5000 Crore PLI Push By Government For Technology Product Manufacturing In India Includes Laptops