ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് ഉപയോക്താക്കളെ പരസ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് പൊതുവെ കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വീകരിച്ചുവന്നത്. അതിന് ഇനി അധികം മുന്നേറ്റ സാധ്യത ഇല്ലെന്നും, അത് സര്‍ഗാത്മക സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാണെന്നും വിശ്വസിക്കുന്ന ചരുക്കം ചില

ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് ഉപയോക്താക്കളെ പരസ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് പൊതുവെ കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വീകരിച്ചുവന്നത്. അതിന് ഇനി അധികം മുന്നേറ്റ സാധ്യത ഇല്ലെന്നും, അത് സര്‍ഗാത്മക സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാണെന്നും വിശ്വസിക്കുന്ന ചരുക്കം ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് ഉപയോക്താക്കളെ പരസ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് പൊതുവെ കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വീകരിച്ചുവന്നത്. അതിന് ഇനി അധികം മുന്നേറ്റ സാധ്യത ഇല്ലെന്നും, അത് സര്‍ഗാത്മക സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാണെന്നും വിശ്വസിക്കുന്ന ചരുക്കം ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് ഉപയോക്താക്കളെ പരസ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് പൊതുവെ കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വീകരിച്ചുവന്നത്. അതിന് ഇനി അധികം മുന്നേറ്റ സാധ്യത ഇല്ലെന്നും, അത് സര്‍ഗാത്മക സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാണെന്നും വിശ്വസിക്കുന്ന ചരുക്കം ചില ക്രിയേറ്റിവ് ഡയറക്ടേഴിസില്‍ ഒരാളാണ് ജോസ് ലിയോണ്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയായ ഇന്‍ഡിഗോ കണ്‍സള്‍ട്ടിങിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ അദ്ദേഹം പറയുന്നത് സര്‍ഗാത്മകതയും ഡേറ്റയും ടെക്‌നോജിയും സമ്മേളിപ്പിച്ചുള്ള മുന്നോട്ടുപോക്കാണ് നല്ലതെന്നാണ്. ഈ മേഖലയിൽ 24 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഒരാളെക്കാള്‍ ഇത്തരം മേഖലകളെ ആര്‍ക്കാണ് കൂടുതലായി അറിയാന്‍ സാധിക്കുക? ഇന്‍ഡിഗോ കണ്‍സള്‍ട്ടിങ്ങിന്റെ വിജയത്തിനു പിന്നില്‍ ജോസിന്റെ പ്രവര്‍ത്തനം അതീവ പ്രാധാന്യമുള്ള ഒന്നാണ്.

 

ADVERTISEMENT

തന്റെ പ്രവൃത്തിപരിചയത്തിന്റെ ബലത്തില്‍ ഇപ്പോഴും പുതിയ ബിസിനസ് വികസിപ്പിക്കല്‍ രീതികള്‍ പരിശോധിക്കുന്നയാളാണ് ജോസ്. ഇതിനാല്‍ തന്നെ, ബിസിനസിന് പുരോഗതിയുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ കമ്പനിയെ ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസം ലഭിക്കാന്‍ കാരണമാകുന്നു. ലീന്‍ സിക്‌സ് സിഗ്മാ-ഗ്രീന്‍ ബെല്‍റ്റ് അംഗീകാരമുള്ള ( Lean Six Sigma - Green Belt Certified ) പ്രൊഫഷണലാണ് അദ്ദേഹം. വിവിധ മാനേജ്‌മെന്റ് സംസ്‌കാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുളള വ്യക്തിയുമാണ്. പരിശീലകരെ പരിശീലിപ്പിക്കാനുള്ള അംഗീകാരവും കഴിവുമുള്ള വ്യക്തിയുമാണ് ജോസ്.

 

വിവിധ തരം പ്ലാനുകളിലൂടെ കമ്പനികളുടെ വളര്‍ച്ചയും വരുമാനവും വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ഗുണം ചെയ്യുന്നു. കസ്റ്റമര്‍മാരോടും കമ്പനികളോടുമുള്ള ഇടപെടലില്‍ ഇതെല്ലാം കാണാം. രാജ്യത്ത് പങ്കാളിത്ത ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കാര്യത്തിലും അദ്ദേഹത്തിന്റെ പങ്കു കാണാം. ജോലിചെയ്യുന്ന സ്ഥാപനത്തിലും പുറത്തും വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്.

 

ADVERTISEMENT

ഇന്‍ഡിഗോ കണ്‍സള്‍ട്ടിങ്ങില്‍ പ്രസിഡന്റായി ജോലിക്കു ചേര്‍ന്ന ശേഷമാണ് ജോസ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ഉയരുന്നത്. വിവിധ ഘട്ടങ്ങളില്‍ ജോസില്‍ നിന്നു കമ്പനിക്കു ലഭിച്ച സേവനങ്ങളുടെ മൂല്യം കണക്കിലെടുത്താണ് അദ്ദേഹത്തെ പുതിയ പോസ്റ്റിലേക്ക് നിയമിക്കുന്നത്. ഇന്‍ഡിഗോ കണ്‍സള്‍ട്ടിങ്ങില്‍ ജോലിക്കു ചേരുന്നതിനു മുൻപ് അദ്ദേഹം പല കമ്പനികളില്‍ ജോലി ചെയ്തിരുന്നു. ഓനിഡാ, സെറോക്‌സ്, അഡോബി തുടങ്ങിയ കമ്പനികളില്‍ പോലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സെയില്‍സ് വിഭാഗത്തിലാണ് അദ്ദഹം തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്തിരുന്നത്. എക്‌സിക്യൂട്ടീവ് തലത്തിലുള്ള പ്രവര്‍ത്തനം ഏകദേശം ഒരു പതിറ്റാണ്ടായി അദ്ദേഹം നടത്തുന്നു. സെറോക്‌സില്‍ ജോലിയെടുത്തത് അഞ്ചു വര്‍ഷമാണ്. ഹെഡ് ഓഫ് സ്ട്രറ്റീജിക് അലയന്‍സ് എന്ന പദവിയില്‍ അദ്ദേഹം നിസ്തുലമായ സേവനമാണ് കാഴ്ചവച്ചത്. പങ്കാളികളുമൊത്ത് ബിസിനസ് അഭിവൃത്തിപ്പെടുത്തുന്ന കാര്യത്തിലും, വരുമാനം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനുയുന്ന കാര്യത്തലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

അഡോബിയില്‍ തുടക്കത്തില്‍ അദ്ദേഹം ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജിക് അലയന്‍സസിന്റെ മേധാവി എന്ന പദവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് സൗത്ത് ഏഷ്യാ പ്രാക്ടിസിന്റെ ഡയറക്ടറായി. ഇത്തരത്തിലുള്ള തന്റെ പ്രവൃത്തിപരിചയം മുഴുവന്‍ പ്രയോജനപ്പെടുത്തിയുള്ള മുന്നേറ്റമാണ് ജോസ് ലിയോണ്‍ ഇപ്പോള്‍ നടത്തുന്നത്.

 

ADVERTISEMENT

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ ജോസി ലിയോണും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയായ ഇന്‍ഡിഗോ കണ്‍സള്‍ട്ടിങ്ങിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജോസി ലിയോണും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Jose Leon, Chief Operating Officer - Indigo Consulting, Publicis Groupe - Techspectations - 2020