ADVERTISEMENT

ലോകത്തെ കൂടുതല്‍ മനോഹരമാക്കാന്‍ പ്രയത്‌നിക്കുന്നവർക്കിടയിലാണ് അന്വേഷാ പോസ്‌വാലിയയുടെ സ്ഥാനം. ഇക്കാലത്ത് ലോകത്ത് ഏറ്റവുമധികം ആവശ്യമുള്ള, ശരീരപരിചരണത്തിനുള്ള വസ്തുക്കളുടെ വില്‍പനയാണ് ലോറിയാലിനു (L'Oreal) വേണ്ടി സേവനം ചെയ്യുന്ന അന്വേഷാ ഇപ്പോള്‍ ചെയ്യുന്നത്. ഏതു വിപണന സാധ്യതയും കണ്ണില്‍ പെടുന്ന അന്വേഷയാണ് ഇന്ത്യയില്‍ ‘ലോറിയല്‍ പ്രെഫഷനല്‍’ കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഒരുക്കുന്നത്. കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയിലാണ് താന്‍ പണിയെടുക്കുന്നതെങ്കിലും, ഈ രംഗത്ത് താന്‍ നേടിയെടുത്ത അറിവുകള്‍ പങ്കുവയ്ക്കാനുമുള്ളതാണെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് അന്വേഷ. വിവിധ വേദികളിലും കോണ്‍ഫറന്‍സുകളിലും സംസാരിക്കാറുള്ള അവര്‍, അഫാക്‌സ് (afaqs!), ടിവിന്യൂസ്4യു (tvnews4u.com) തുടങ്ങി പല പ്രസിദ്ധീകരണങ്ങളിലും കോളങ്ങളും എഴുതാറുണ്ട്.

അനുഭവജ്ഞാനമുള്ള ഒരു മാര്‍ക്കറ്റിങ് പ്രഫഷനല്‍ എന്ന നിലയില്‍ അന്വേഷയുടെ സേവനം തങ്ങള്‍ക്കു ലഭിക്കണമെന്ന് പല കമ്പനികളും ആഗ്രഹിക്കാറുണ്ട്. മുംബൈയിലെ നാര്‍സീ മോഞ്ജീ (Narsee Monjee) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എംബിഎ പഠിച്ചിറങ്ങിയ അന്വേഷാ, ഇന്ത്യയിലെക്കെത്തിയ ഡിജിറ്റല്‍ ടെക്‌നോളജിയെ ഉള്‍ക്കൊള്ളിച്ചുള്ള മുന്നേറ്റത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളയാളും അതിൽ സന്തുഷ്ടയുമാണ്. വിപണന രീതികള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെയെല്ലാം ഉടച്ചുവാര്‍ക്കപ്പെടുമെന്ന കാര്യത്തെക്കുറിച്ച് ആകാംക്ഷയുമുണ്ട് അന്വേഷയ്ക്ക്. അടുത്തിടെ ഇ ടി ബ്രാന്‍ഡ്ഇക്വിറ്റി (ET BrandEquity) പുറത്തിറക്കിയ ആദ്യ 30 ഡിജിറ്റല്‍ മാര്‍ക്കറ്റര്‍മാരുടെ ലിസ്റ്റില്‍ സ്ഥാനം നേടിയിരുന്നു. ആരും കൊതിക്കുന്ന ‘ഇക്കണോമിക് ടൈംസ് യങ് ലീഡേഴ്‌സ് ലിസ്റ്റി’ലും 2018 ല്‍ അന്വേഷ ഉള്‍പ്പെട്ടിരുന്നു. സോഷ്യല്‍ സാംസ പ്രസിദ്ധീകരിച്ച, 40 ല്‍ താഴെയുള്ള 40 ഡിജിറ്റല്‍ ലീഡര്‍മാരുടെ ലിസ്റ്റിലും അഡോബി തയാറാക്കിയ ഇന്ത്യയിലെ ആദ്യ 100 മാര്‍ക്കറ്റേഴ്‌സ് ലിസ്റ്റിലും അന്വേഷയുടെ പേരുണ്ടായിരുന്നു.

തൊഴില്‍ രംഗത്തേക്ക് അന്വേഷ കാലെടുത്തുവയ്ക്കുന്നത് ഗൂഗിളിലൂടെയാണ്. സെഫോറാ, ഗ്യാപ്, ജെറ്റ് എയര്‍വെയ്‌സ് തുടങ്ങിയ കമ്പനികള്‍ക്ക് വിജയകരമായ മാര്‍ക്കറ്റങ് തന്ത്രങ്ങളൊരുക്കാന്‍ ഗൂഗിള്‍ സേര്‍ച്ചിന്റെയും യുട്യൂബിന്റെയും സാധ്യതകള്‍ പരമാവധി ചൂഷണംചെയ്യുന്നത് എങ്ങനെയാണെന്നു പഠിപ്പിച്ചുകൊടുത്തു. അടുത്തതായി ട്രവല്‍യാരി എന്ന വെബ്‌സൈറ്റിലൂടെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥാവ ആര്‍ഓഐ-കേന്ദ്രീകൃത സമീപനത്തിലായി പുതിയ ടീമിനെ വാര്‍ത്തെടുക്കുക എന്ന ദൗത്യമാണ് അന്വേഷാ വിജയകരമായി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഏഷ്യന്‍ പെയ്ന്റ്‌സില്‍ ഡിജിറ്റല്‍ മീഡിയ മേധാവിയായും ജോലിചെയ്തിട്ടുണ്ട്.

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ അന്വേഷാ പോസ്‌വാലിയയും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ അന്വേഷാ പോസ്‌വാലിയയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Anvesha Poswalia: In pursuit of new avenues of digital marketing – Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com