ബോട്ട് (boAt) ലൈഫ്‌സ്റ്റൈല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ വളര്‍ച്ച (Growth) വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് ദമന്‍ദീപ് സിങ് സോണി പ്രവര്‍ത്തിക്കുന്നത് എന്നതു തന്നെ അദ്ദേഹത്തിന്റെ കാര്യപ്രാപ്തിക്ക് മതിയായ തെളിവാണ്. സംരംഭകത്വവും, മാര്‍ക്കറ്റിങ്, തന്ത്രം, വളര്‍ച്ച, സ്റ്റാര്‍ട്ട്-അപ് രംഗം

ബോട്ട് (boAt) ലൈഫ്‌സ്റ്റൈല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ വളര്‍ച്ച (Growth) വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് ദമന്‍ദീപ് സിങ് സോണി പ്രവര്‍ത്തിക്കുന്നത് എന്നതു തന്നെ അദ്ദേഹത്തിന്റെ കാര്യപ്രാപ്തിക്ക് മതിയായ തെളിവാണ്. സംരംഭകത്വവും, മാര്‍ക്കറ്റിങ്, തന്ത്രം, വളര്‍ച്ച, സ്റ്റാര്‍ട്ട്-അപ് രംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോട്ട് (boAt) ലൈഫ്‌സ്റ്റൈല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ വളര്‍ച്ച (Growth) വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് ദമന്‍ദീപ് സിങ് സോണി പ്രവര്‍ത്തിക്കുന്നത് എന്നതു തന്നെ അദ്ദേഹത്തിന്റെ കാര്യപ്രാപ്തിക്ക് മതിയായ തെളിവാണ്. സംരംഭകത്വവും, മാര്‍ക്കറ്റിങ്, തന്ത്രം, വളര്‍ച്ച, സ്റ്റാര്‍ട്ട്-അപ് രംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോട്ട് (boAt) ലൈഫ്‌സ്റ്റൈല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഗ്രോത് വിഭാഗം വൈസ് പ്രസിഡന്റാണ് ദമന്‍ദീപ് സിങ് സോണി എന്നതുതന്നെ അദ്ദേഹത്തിന്റെ കാര്യപ്രാപ്തിക്ക് മതിയായ തെളിവാണ്. സംരംഭകത്വം, മാര്‍ക്കറ്റിങ്, തന്ത്രം, വളര്‍ച്ച, സ്റ്റാര്‍ട്ട്-അപ് രംഗം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. ബോട്ട് കമ്പനിയുടെ ഗ്രോത് വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുന്ന ഈ ഹരിയാനക്കാരനാണ് ബോട്ടിനെ ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയാക്കി മാറ്റാനുള്ള ചുമതല. സോണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം ബോട്ടിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഡി2സി അഥവാ ഡയറക്ട് ടു കണ്‍സ്യൂമര്‍ കമ്പനിയാക്കാനുള്ള വെല്ലുവിളിയാണ്.

സോണിയുടെ കീഴില്‍ ബോട്ടിന്റെ വിവിധ പ്രെോഡക്ടുകള്‍ 50 ദശലക്ഷത്തിലേറെ പേരുടെ കയ്യില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ബോട്ടിലെത്തുന്നതിനു മുൻപ് സോണി, മോബിക്വിക്, മില്‍ക്ബാസ്‌കറ്റ്, വീക്യാഷ് തുടങ്ങിയ കമ്പനികളുടെ സിഎംഒ, ഗ്രോത് വിഭാഗം മേധാവി എന്നീ തസ്തികകളില്‍ ജോലിയെടുത്തിട്ടുണ്ട്. ലൈന്‍ (LINE) കമ്പനിയുടെ ഇന്ത്യ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട്-അപ്പ് കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ്, ഗ്രോത്, ഇന്ത്യയിലേക്കുള്ള പ്രവേശനം, മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തുടങ്ങിയവയിലും ഉപദേശം നല്‍കാറുണ്ട്. ഐഎസ്ബിയില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള അദ്ദേഹം തന്റെ എൻജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത് എന്‍ഐടി റൂര്‍കലയില്‍ നിന്നാണ്. തന്റെ ചിന്തകളും മറ്റും നിരന്തരം എഴുതുന്ന ശീലവും അദ്ദേഹത്തിനുണ്ട്. വളര്‍ച്ച, മാര്‍ക്കറ്റിങ്, സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സോണിയുടെ ബ്ലോഗുകള്‍ www.damansoni.com എന്ന വെബ്‌സൈറ്റില്‍ കാണാം.

ADVERTISEMENT

സോണിക്ക് 20 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമാണ് ഉള്ളത്. പല സ്റ്റാര്‍ട്ട്-അപ് കമ്പനികളിലും അദ്ദേഹം മാര്‍ക്കറ്റിങ്, ഗ്രോത് വിഭാഗങ്ങളുടെ സീനിയർ അഡ്വൈസറായി ജോലിയെടുത്തിട്ടുണ്ട്. വൈറ്റ്ഹാറ്റ് ജൂനിയര്‍, ലൈംബോര്‍ഡ്, എഡിറ്റര്‍ജി, സ്‌നാപ്ചാറ്റ് തുടങ്ങിയവ ഇതില്‍പ്പെടും. ക്വിസ് മത്സങ്ങള്‍ സോണിക്കൊരു ഹരമാണ്. കൂടാതെ കായിക മത്സരങ്ങളും ആസ്വദിക്കും. ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്നതും ഇഷ്ട വിനോദങ്ങളിലൊന്നാണ്.

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ ദമന്‍ദീപ് സിങ് സോണിയും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ദമന്‍ദീപ് സിങ് സോണിയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

ADVERTISEMENT

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

ADVERTISEMENT

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Damandeep Singh Soni: Rowing boAt in the challenging waters of marketing – Techspectations - 2020