അമേരിക്കയെ ഞെട്ടിച്ച് ചൈനയുടെ ‘നിശബ്ദ ആക്രമണം’, 30,000 സ്ഥാപനങ്ങള്‍ ഭീതിയിൽ, ഡേറ്റ ചോർത്തി!
സോളാര്‍വിന്‍ഡ്‌സിനു ശേഷം അമേരിക്കയ്ക്കു നേരെ മറ്റൊരു വമ്പന്‍ സൈബര്‍ ആക്രമണം. രാജ്യത്തെ സർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കുറഞ്ഞത് 30,000 കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ചൈനീസ് ഹാക്കർമാർ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് സെര്‍വര്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാവീഴ്ച
സോളാര്‍വിന്‍ഡ്‌സിനു ശേഷം അമേരിക്കയ്ക്കു നേരെ മറ്റൊരു വമ്പന്‍ സൈബര്‍ ആക്രമണം. രാജ്യത്തെ സർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കുറഞ്ഞത് 30,000 കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ചൈനീസ് ഹാക്കർമാർ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് സെര്‍വര്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാവീഴ്ച
സോളാര്‍വിന്‍ഡ്‌സിനു ശേഷം അമേരിക്കയ്ക്കു നേരെ മറ്റൊരു വമ്പന്‍ സൈബര്‍ ആക്രമണം. രാജ്യത്തെ സർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കുറഞ്ഞത് 30,000 കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ചൈനീസ് ഹാക്കർമാർ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് സെര്‍വര്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാവീഴ്ച
സോളാര്‍വിന്‍ഡ്‌സിനു ശേഷം അമേരിക്കയ്ക്കു നേരെ മറ്റൊരു വമ്പന്‍ സൈബര്‍ ആക്രമണം. രാജ്യത്തെ സർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കുറഞ്ഞത് 30,000 കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ചൈനീസ് ഹാക്കർമാർ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് സെര്‍വര്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാവീഴ്ച മുതലെടുത്താണ് സ്ഥാപനങ്ങളെ ആക്രമിച്ചിരിക്കുന്നത്. ചാരവൃത്തിയ്ക്ക് പിന്നിലുള്ള ഗ്രൂപ്പുകള്‍ മൈക്രോസോഫ്റ്റ് എക്‌സ്ചേഞ്ച് സെര്‍വര്‍ ഇമെയില്‍ സോഫ്റ്റ്‌വെയര്‍ വഴിയാണ് കടന്നുകയറിയതെന്ന് ക്രെബ്‌സ്ഓണ്‍സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സുരക്ഷാവീഴ്ച വഴി സുപ്രധാന ഇമെയില്‍ അക്കൗണ്ടുകളിലേക്കു കടന്നു കയറാനായി. കൂടാതെ കംപ്യൂട്ടറുകളില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുമായി എന്നാണ് മൈക്രോസോഫ്റ്റും പറഞ്ഞിരിക്കുന്നത്. ഈ ആക്രമണം പതിനായിരക്കണക്കിന് സ്ഥാപനങ്ങളെ ബാധിച്ചിരിക്കാം. എന്നാല്‍, തങ്ങളുടെ ആക്രമണത്തിന്റെ വ്യാപ്തി വെളിപ്പെടുത്താന്‍ പോലും ചൈനീസ് ഹാക്കര്‍മാര്‍ തയാറായില്ലെന്നും പറയുന്നു.
∙ എല്ലാ രാജ്യങ്ങളിലും ആക്രമണം നടന്നിരിക്കാം
ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു മൈക്രോസോഫ്റ്റ് എക്‌ചേഞ്ച് സെര്‍വറുകളെ ആക്രമിച്ചിരിക്കാമെന്നാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകര്‍ ക്രെബ്‌സ്ഓണ്‍ സെക്യൂരിറ്റിയോടു പറഞ്ഞത്. ഇത്തരം സെര്‍വറുകള്‍ ബിസിനസ് സ്ഥാപനങ്ങളാണ് ഉപയോഗിക്കുന്നത്. ആക്രമണത്തിനു ശേഷം മൈക്രോസോഫ്റ്റ് നിരവധി സുരക്ഷാ പാച്ചുകള്‍ അയയ്ക്കുകയും വിവിധ കമ്പനികളോട് അവ അടിയന്തരമായി ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കഴിഞ്ഞ ആഴ്ച ആദ്യം തന്നെ മൈക്രോസോഫ്റ്റ് തങ്ങളുടെ ഉപഭോക്താക്കളോട് ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പു നല്‍കിയിരുന്നു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ, രാജ്യം കേന്ദ്രീകൃത ആക്രമണമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ചൈനയായിരിക്കും ഇതിന്റെ ഉത്ഭവകേന്ദ്രമെന്നും അവര്‍ അറിയിച്ചിരുന്നു. ഹാഫ്‌നിയം (Hafnium) എന്നാണ് ആക്രമണകാരികള്‍ അറിയപ്പെടുന്നത്.
∙ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമോ?
റഷ്യൻ ഹാക്കർമാർ അമേരിക്കയിലെ സാംക്രമിക രോഗ ഗവേഷകരെയും, നിയമ കമ്പനികളെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, പ്രതിരോധ വകുപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങളെയും, നയരൂപികരണ കമ്മറ്റികളെയും, എന്‍ജിഒകളെയും ആക്രമിച്ച് വിവരങ്ങള്‍ സ്വന്തമാക്കിയിരിക്കാമെന്നാണ് കരുതുന്നത്. ചൈന കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെങ്കിലും അവര്‍ വാടകയ്‌ക്കെടുത്ത വെര്‍ച്വല്‍ പ്രൈവറ്റ് സെര്‍വറുകള്‍ അഥവാ പിവിഎസുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ 12 മാസത്തിനിടയിലുണ്ടാകുന്ന എട്ടാമത്തെ പ്രധാന ആക്രമണമാണിതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ക്കു നേരെയാണ് ആക്രമണങ്ങളെല്ലാം. നാസ, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയവയ്‌ക്കെല്ലാം നേരെ ആക്രമണം ഉണ്ടായിരുന്നു. അതേസമയം, മിക്ക സൈബര്‍ ആക്രമണങ്ങളും റഷ്യ കേന്ദ്രീകൃതമായതിനാല്‍ ആ രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ബൈഡന്‍ ഭരണകൂടം പരിഗണിക്കുകയാണെന്നും പറയുന്നു.
∙ മൈക്രോസോഫ്റ്റ് വഴിയുള്ള ആക്രമണം സജീവ ഭീഷണി
മൈക്രോസോഫ്റ്റിലൂടെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ വന്‍ സുരക്ഷാ ഭീഷണിയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. നിരവിധി സ്ഥാപനങ്ങള്‍ ഇരകളായിട്ടുണ്ടാകാമെന്നത് ഉത്കണ്ഠാകുലമാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു.
∙ പാപ്പരാകാത്ത വാഹന നിര്‍മാതാക്കള്‍ ടെസ്‌ലയും ഫോര്‍ഡും മാത്രമെന്ന് മസ്‌ക്
അമേരിക്കയിലും പുറത്തുമുള്ള മിക്ക കാര്‍ നിര്‍മാണ കമ്പനികളും കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും, ടെസ്‌ലയും ഫോര്‍ഡും മാത്രമാണ് അമേരിക്കയില്‍ പാപ്പരാകാത്ത കാര്‍ കമ്പനികളെന്നും ടെസ്‌ല മേധാവി ഇലോണ്‍ മസ്ക് പറഞ്ഞു. 2020 ലെ അവസാന പാദത്തിലും ടെസ്‌ലയ്ക്ക് 10.74 ബില്ല്യന്‍ ഡോളര്‍ വരുമാനം ലഭിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.
∙ ഗൂഗിള്‍ ഫ്രാന്‍സിലും സ്‌പെയിനിലും പരസ്യ നിരക്ക് വര്‍ധിപ്പിച്ചു
ഗൂഗിള്‍ ഫ്രാന്‍സിലും സ്‌പെയിനിലും പരസ്യ നിരക്ക് വര്‍ധിപ്പിച്ചു. തങ്ങള്‍ക്ക് ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പ്രതികരണമെന്ന നിലയിലാണ് വര്‍ധന. രണ്ടു ശതമാനമാണ് നിരക്കു വര്‍ധന. ഇതോടെ ഇരു രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ടാക്‌സ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ വരുമാനത്തില്‍ നയാ പൈസയുടെ കുറവു വരുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ് 2019 മുതല്‍ ഡിജിറ്റല്‍ ടാക്‌സ് ഈടാക്കുന്നുണ്ട്. സ്‌പെയിനില്‍ ഈ വര്‍ഷമാണ് ഡിജിറ്റല്‍ നികുതി നിലവില്‍ വരുന്നത്.
∙ ട്വിറ്റര്‍ മേധാവിയുടെ ആദ്യ ട്വീറ്റ് ലേലത്തില്‍ - 88,888.88 ഡോളര്‍ വരെ വില!
തന്റ ആദ്യത്തെ ട്വീറ്റായ 'just setting up my twttr' ലേലത്തില്‍ വച്ചിരിക്കുകയാണ് ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സെ. നോണ്‍-ഫങ്ഗിബിൾ ടോക്കണുകള്‍ (non-fungible tokens) എന്ന വിഭാഗത്തിലാണ് ഇത് ലേലം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. തന്റെ അക്കൗണ്ടില്‍ നിന്നു 2006ല്‍ നടത്തിയ ട്വീറ്റിന് മിനിറ്റുകള്‍ക്കുളളില്‍ 88,888.88 ഡോളര്‍ വരെ വില കയറിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍എഫ്ടികള്‍ ഡിജിറ്റല്‍ ഒപ്പുകളായാണ് അറിയപ്പെടുന്നത്. ആരാണ് ഫോട്ടോകളുടെയും മറ്റും ഉടമ എന്നു സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഡോര്‍സെയുടെ 15 വര്‍ഷം മുൻപുള്ള ഈ ട്വീറ്റാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ ട്വീറ്റുകളിലൊന്നായി അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു കോപ്പിയേ ഉണ്ടാകൂ എന്നതാണ് ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ അതിനു പ്രേരിപ്പിക്കുന്നത്.
∙ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട് വാച്ച് ആപ്പിളിന്റേത്
കൂടുതല്‍ ഇന്ത്യക്കാര്‍ സ്മാര്‍ട് വാച്ചുകള്‍ വാങ്ങാനുള്ള താത്പര്യം കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ താത്പര്യം ഉണര്‍ത്തിയതാകട്ടെ ആപ്പിളിന്റെ സ്മാര്‍ട് വാച്ചാണെന്നും പറയുന്നു. ഇന്ത്യയില്‍ 26 ലക്ഷം ആപ്പിള്‍ വാച്ചുകളാണ് 2020ല്‍ വിറ്റു പോയത്. ഇന്ത്യയിൽ മറ്റൊരു കമ്പനിയും ഇത്രയധികം വാച്ചുകള്‍ ഈ കാലയളവില്‍ വിറ്റിട്ടില്ല.
∙ ഐഒഎസ് 9 ഉള്ള ഐഫോണുകളില്‍ ഇനി വാട്‌സാപ് പ്രവര്‍ത്തിച്ചേക്കില്ല
വാട്‌സാപ്പിനെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വാബീറ്റാഇന്‍ഫോ പറയുന്നത് ശരിയാണെങ്കില്‍ അധികം താമസിയാതെ ഐഒഎസ് 9ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ വാട്‌സാപ് പ്രവര്‍ത്തിക്കാതെയാകും. വാട്‌സാപ്പിന്റെ 2.21.50 ബീറ്റാ വേര്‍ഷനില്‍ ഈ ഒഎസിനുള്ള സപ്പോര്‍ട്ട് ഇല്ലാതാക്കിയിരിക്കുന്നു എന്നാണ് പറയുന്നത്. അതേസമയം, ആന്‍ഡ്രോയിഡ് ഒഎസ് 4.0.3 ലോ അതിനു ശേഷമുള്ള വേര്‍ഷനുകളിലൊ ഉള്ള ഫോണുകള്‍ക്ക് വട്‌സാപ് പ്രവര്‍ത്തിപ്പിക്കാനാകും. കായ്ഒഎസ് 2.5.1ല്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയിലും വാട്‌സാപ് പ്രവര്‍ത്തിക്കും. ഐഒഎസ് 9ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ വാട്‌സാപ് ചാറ്റുകളുടെ ബാക് അപ് വേണമെന്നുണ്ടെങ്കില്‍ അത് എടുത്തുവയ്ക്കുന്നത് നന്നായിരിക്കുമെന്നും പറയുന്നു.
English Summary: Chinese hackers hit 30,000 US organisations in new attack