ഭാവി ഭദ്രമാക്കാൻ! ബാറ്ററി നിര്‍മാണവുമായി മുകേഷ് അംബാനി; ഡേറ്റാ സെന്ററുകളുമായി അദാനി
രണ്ടു സുപ്രധാന മേഖലകളില്‍ കൂടി ആധിപത്യം ഉറപ്പിക്കാനിറങ്ങുകയാണ് ഇന്ത്യയിലെ ബിസിനസ് പ്രമുഖരായ അദാനി ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും. രാജ്യത്തെ ഡേറ്റാ സെന്റര്‍ ബിസിനസിനു പുതിയ മാനം നല്‍കാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. എന്നാൽ, ബാറ്ററി നിര്‍മാണം അടക്കമുള്ള പുതിയ ഊര്‍ജ മേഖലയിലേക്ക് കാലെടുത്തു
രണ്ടു സുപ്രധാന മേഖലകളില്‍ കൂടി ആധിപത്യം ഉറപ്പിക്കാനിറങ്ങുകയാണ് ഇന്ത്യയിലെ ബിസിനസ് പ്രമുഖരായ അദാനി ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും. രാജ്യത്തെ ഡേറ്റാ സെന്റര്‍ ബിസിനസിനു പുതിയ മാനം നല്‍കാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. എന്നാൽ, ബാറ്ററി നിര്‍മാണം അടക്കമുള്ള പുതിയ ഊര്‍ജ മേഖലയിലേക്ക് കാലെടുത്തു
രണ്ടു സുപ്രധാന മേഖലകളില്‍ കൂടി ആധിപത്യം ഉറപ്പിക്കാനിറങ്ങുകയാണ് ഇന്ത്യയിലെ ബിസിനസ് പ്രമുഖരായ അദാനി ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും. രാജ്യത്തെ ഡേറ്റാ സെന്റര്‍ ബിസിനസിനു പുതിയ മാനം നല്‍കാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. എന്നാൽ, ബാറ്ററി നിര്‍മാണം അടക്കമുള്ള പുതിയ ഊര്‍ജ മേഖലയിലേക്ക് കാലെടുത്തു
രണ്ടു സുപ്രധാന മേഖലകളില്‍ കൂടി ആധിപത്യം ഉറപ്പിക്കാനിറങ്ങുകയാണ് ഇന്ത്യയിലെ ബിസിനസ് പ്രമുഖരായ അദാനി ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും. രാജ്യത്തെ ഡേറ്റാ സെന്റര്‍ ബിസിനസിനു പുതിയ മാനം നല്‍കാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. എന്നാൽ, ബാറ്ററി നിര്‍മാണം അടക്കമുള്ള പുതിയ ഊര്‍ജ മേഖലയിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് റിലയന്‍സ് ഗ്രൂപ്പ്.
∙ ബാറ്ററി നിര്‍മാണത്തിന് റിലയന്‍സ്
എണ്ണ എന്ന പരമ്പരാഗത ഊര്‍ജ മേഖലയിലൂടെ കരുത്താര്‍ജിച്ച റിലയന്‍സ് ഗ്രൂപ്പ് പുതിയ ഊര്‍ജ സംഭരണ രീതിയായ ബാറ്ററി നിര്‍മാണത്തിലേക്കും തിരിയുകയാണ്. ഊര്‍ജ മേഖലയില്‍ പുതിയ വസ്തുക്കള്‍ ഉപയോഗിച്ച് കൂടുതല്‍ ശുദ്ധവും പ്രകൃതി സൗഹാര്‍ദപരവുമായ രീതിയില്‍ ഊര്‍ജ സംഭരണത്തിനുള്ള മാര്‍ഗങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്. അതിവേഗം മാറ്റങ്ങൾ സംഭവിക്കുന്ന ഈ മേഖലയില്‍ അനന്ത സാധ്യതകളാണ് പെട്ടെന്നു തുറക്കപ്പെട്ടിരിക്കുന്നത്. ഇതായിരിക്കാം അംബാനിയുടെ ശ്രദ്ധ ഇങ്ങോട്ടു തിരിച്ചിരിക്കുന്നത്.
∙ അംബാനി മസ്‌കിനെ അനുകരിക്കുന്നോ?
ടെസ്‌ല കമ്പനി ഉടമയും ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളുമായ ഇലോണ്‍ മസ്‌ക് ധാരാളം മുതല്‍മുടക്കിയിരിക്കുന്ന മേഖലകളിലൊന്ന് ഊര്‍ജ്ജോത്പാദനവും സംഭരണവുമാണ്. ഇതില്‍ ബാറ്ററികളും സോളാര്‍ പാനലുകളും ഉള്‍പ്പെടും. ഏകദേശം ഇതേ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനാണ് മുകേഷ് അംബാനിയും ഇറങ്ങിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. മസ്‌കിന് ടെസ്‌ല കാറുകള്‍ക്കു വേണ്ട ബാറ്ററിയെക്കുറിച്ച് ചിന്തിക്കണമെങ്കില്‍ അംബാനിക്ക് ഇലക്ട്രിക് വാഹന കമ്പനി ഇല്ലെന്നതാണ് വ്യത്യാസം. എന്നാൽ, ഊര്‍ജ സംഭരണ മേഖല അതിവേഗമാണ് വളരുന്നത്. ഓരോ വര്‍ഷവും നിശ്ചല (static) ഊര്‍ജത്തിന്റെ ആവശ്യം മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടിയിലേറെയാണ് വര്‍ധിക്കുന്നത്. ഈ മേഖലയില്‍ 2020ല്‍ 72 ശതമാനമാണ് വര്‍ധന.
അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ മുകേഷ് അംബാനി 1500 കോടി ഡോളര്‍ വരെ ഈ മേഖലയില്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. ബാറ്ററികള്‍, പുനഃചംക്രമണം ചെയ്യാവുന്ന ഊര്‍ജങ്ങൾ, പുതിയ ഇന്ധനങ്ങള്‍ എന്നീ മേഖലകളില്‍ ഉടന്‍ തുറക്കാനിരിക്കുന്നത് ഏകദേശം 5000 കോടി ഡോളറിന്റെ സാധ്യതകളാണെന്നും വിലയിരുത്തലുണ്ട്. റിലയന്‍സിന്റെ വരുമാനത്തിന്റെ 60 ശതമാനവും ഇപ്പോള്‍ എത്തുന്നത് പരമ്പരാഗത ഊര്‍ജ മേഖലയില്‍ നിന്നാണ്. ഇക്കാര്യം മാത്രം പരിഗണിച്ചാല്‍ മതി എന്തുകൊണ്ടാണ് റിലയൻസ് പുതിയ ഊര്‍ജ മേഖലയേയും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതെന്നത് മനസ്സിലാക്കാൻ. ലോകത്തെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വ്യാപാരിയായ സൗദി അറേബ്യ പോലും പുതിയ ഊര്‍ജ മേഖലകള്‍ തേടുന്നതും അംബാനിക്ക് വഴികാട്ടിയായിട്ടുണ്ടാകാമെന്നും പറയുന്നു.
∙ ഡേറ്റാ സെന്ററുകളുമായി അദാനി
തങ്ങളുടെ കമ്പനിയും അമേരിക്കന്‍ സംരംഭമായ എഡ്ജ്കണക്‌സുമായി (EdgeConneX) ചേര്‍ന്ന് ഇന്ത്യയിലാകമാനം ഡേറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായതായി അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. എഡ്ജ്കണക്‌സ് യൂറോപ്പ്, ഡിസി ഡവലപ്‌മെന്റ് ചെന്നൈ എന്നീ കമ്പനികളുമായാണ് സംയുക്ത സംരംഭം തുടങ്ങുന്നതെന്നും അത് പരിപൂര്‍ണമായും അദാനി എന്റര്‍പ്രൈസസിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക എന്നും കമ്പനി അറിയിച്ചു. സംയുക്ത സംരംഭം വഴി 1 GW ഡേറ്റാ സെന്റര്‍ കപ്പാസിറ്റി അടുത്ത 10 വര്‍ഷത്തിനിടയില്‍ നേടുകയാണ് ലക്ഷ്യം. ഹൈപ്പര്‍സ്‌കെയില്‍ ഡേറ്റാ സെന്ററുകളായിരിക്കും തുടങ്ങുക. ചെന്നൈ, നവി മുംബൈ, നോയിഡ, ഹൈദരാബാദ് തുടങ്ങി വിപണികളിലായിരിക്കും ഇത് ആദ്യം തുടങ്ങുക. ഇതിന്റെ മുതല്‍മുടക്ക് എന്താണെന്ന് കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം ഡേറ്റാ സെന്ററുകള്‍ എന്ന ലക്ഷ്യമായിരിക്കും പുതിയ സംരംഭത്തിന്.
ഇന്ത്യയിലാകമാനം തുടങ്ങാനിരിക്കുന്ന പുതിയ ഹൈപ്പര്‍സ്‌കെയില്‍, ഹൈപ്പര്‍ ലോക്കല്‍ ഡേറ്റാ സെന്ററുകളുടെ ഒരു പ്രധാന സവിശേഷത ഇവയെല്ലാം പുനഃചംക്രമണം ചെയ്യാവുന്ന ഊര്‍ജ്ജമായിരിക്കും ഉപയോഗിക്കുക എന്നതാണ്. ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ഡേറ്റാ സബ്‌സ്‌ക്രൈബര്‍ ജനത എന്ന പേര് രാജ്യത്തിനാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അറിയിച്ചു. എന്നാല്‍, ക്ലൗഡ് കണ്ടെന്റ്, നെറ്റ്‌വര്‍ക്ക്, ഐഒടി, 5ജി, എഐ ബിസിനസ് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ ഇവ പരിഗണിച്ചാണ് പുതിയ സംരംഭം പ്രവര്‍ത്തിക്കുക. ഈ മേഖലകളിലെല്ലാം തങ്ങളുടെ പങ്കാളിയായ എഡ്ജ്കണക്‌സ് ആര്‍ജിച്ചിരിക്കുന്ന ശക്തി അതിഗംഭീരമാണെന്നും കമ്പനി പറയുന്നു.
രാജ്യത്തെ വൈദ്യുതി, പുനഃചംക്രമണം ചെയ്യാവുന്ന ഊര്‍ജം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലും വലിയ കെട്ടിടങ്ങളും മറ്റും നിര്‍മിക്കുന്ന കാര്യത്തിലും അദാനി ഗ്രൂപ്പിന്റെ ആധിപത്യം പുതിയ സംരംഭത്തിനു കരുത്തേകുമെന്നു കരുതുന്നു. അദാനിയില്‍ തങ്ങള്‍ക്ക് ചേര്‍ന്ന പങ്കാളിയെ കണ്ടെത്താനായന്നെ് എഡ്ജ്കണക്‌സിന്റെ മേധാവി റാന്‍ഡി ബ്രോക്മാന്‍ അറിയിച്ചു. ഇന്ത്യയില്‍ നിര്‍ണായക ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഈ സംരംഭത്തിനു കഴിയുമെന്നും രാജ്യത്താകമാനം ഇവരുടെ സേവനം ലഭ്യമാക്കുമെന്നും പറയുന്നു. ഡിസി ഡവലപ്‌മെന്റ് ചെന്നൈ കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനിയാണ്.
English Summary: Ambani-Adani show in two more sectors- Ambani emulates Musk