സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുന്നതിനായി ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ ധനസഹായമാണ് നൽകുക. ഗൂഗിൾ ഇന്റർനെറ്റ് സാത്തി പ്രോഗ്രാമിന്റെ ഭാഗമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുന്നതിനായി ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ ധനസഹായമാണ് നൽകുക.

ADVERTISEMENT

ഗൂഗിൾ ഇന്റർനെറ്റ് സാത്തി പ്രോഗ്രാമിന്റെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്ന ഗ്രാമങ്ങളിലെ 10 ലക്ഷം സ്ത്രീകളെ സഹായിക്കുമെന്ന് രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പിച്ചൈ പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് നിരവധി സ്ത്രീകൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്, 20 ദശലക്ഷം പെൺകുട്ടികൾ സ്കൂളിൽ പോകാനാകാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവർക്കെല്ലാം മികച്ച ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ അവസരമൊരുക്കുമെന്നും ഗൂഗിൾ ഫോർ ഇന്ത്യ പരിപാടിയിൽ പിച്ചൈ പറഞ്ഞു.

ADVERTISEMENT

ഡിജിറ്റൽ, സാമ്പത്തിക സാക്ഷരതയുള്ള ഒരു ലക്ഷം വനിതാ കാർഷിക തൊഴിലാളികളെ സഹായിക്കുന്നതിനായി നാസ്കോം ഫൗണ്ടേഷന് അഞ്ച് ലക്ഷം ഡോളറും ഗൂഗിൾ.ഒആർഗ് ധനസഹായം പ്രഖ്യാപിച്ചു. 2015 ൽ ഇന്ത്യയിൽ തുടങ്ങിയ ഇന്റർനെറ്റ് സാത്തി പ്രോഗ്രാം വഴി നിരവധി സ്ത്രീകൾക്ക് ഡിജിറ്റൽ സാക്ഷരത ലഭിച്ചുവെന്നും പിച്ചൈ പറഞ്ഞു. ആറ് വർഷത്തിനിടയിൽ രാജ്യത്തുടനീളം 30 ദശലക്ഷത്തിലധികം സ്ത്രീകൾക്ക് ഇന്റർനെറ്റ് സാത്തി പ്രോഗ്രാം പ്രയോജനം ചെയ്തുവെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

ഗൂഗിള്‍ ഇന്ത്യയും ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ട്രസ്റ്റും തമ്മില്‍ സഹകരിച്ചാണ് 'ഇന്റര്‍നെറ്റ് സാത്തി' പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്ക് ഇന്റര്‍നെറ്റ് സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. ഇന്റര്‍നെറ്റിന്റെ ഗുണങ്ങളും ഉപയോഗവും തിരിച്ചറിയാനും ഈ മേഖലയെ കൂടുതല്‍ അടുത്തറിയാനും അതുവഴി തൊഴില്‍ സമ്പാദിക്കാനും ഗ്രാമീണ മേഖലയിലെ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.

കഴിവ് തെളിയിക്കുന്ന സ്ത്രീകളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് സ്മാര്‍ട് ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവ നല്‍കുന്നുണ്ട്. ഇവര്‍ അടുത്ത ഗ്രാമങ്ങളിലെ ആളുകള്‍ക്ക് പരിശീലനം നല്‍കും. അങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

English Summary: Pichai pledges $25mn to empower women including in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT