ഓൺലൈൻ പണമിടപാട് ആപ്പുകൾ, ബാങ്കിങ് മേഖലയിലടക്കം വിവിധ സേവനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന എസ്എംഎസ് അല്ലെങ്കില്‍ ഒടിപി മെസേജുകൾ ലഭിക്കാതെ വന്നതോടെ മിക്ക ഉപയോക്താക്കളും പരിഭ്രാന്തരായി. ഇത് ഏതെങ്കിലും ഒരു ബാങ്കിന്റെയോ ടെലികോം സേവനദാതാവിന്റെ പിഴവു മൂലമല്ലെന്നാണ് അറിയുന്നത്. ഇതിനാല്‍ വിവിധ തരത്തിലുള്ള

ഓൺലൈൻ പണമിടപാട് ആപ്പുകൾ, ബാങ്കിങ് മേഖലയിലടക്കം വിവിധ സേവനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന എസ്എംഎസ് അല്ലെങ്കില്‍ ഒടിപി മെസേജുകൾ ലഭിക്കാതെ വന്നതോടെ മിക്ക ഉപയോക്താക്കളും പരിഭ്രാന്തരായി. ഇത് ഏതെങ്കിലും ഒരു ബാങ്കിന്റെയോ ടെലികോം സേവനദാതാവിന്റെ പിഴവു മൂലമല്ലെന്നാണ് അറിയുന്നത്. ഇതിനാല്‍ വിവിധ തരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ പണമിടപാട് ആപ്പുകൾ, ബാങ്കിങ് മേഖലയിലടക്കം വിവിധ സേവനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന എസ്എംഎസ് അല്ലെങ്കില്‍ ഒടിപി മെസേജുകൾ ലഭിക്കാതെ വന്നതോടെ മിക്ക ഉപയോക്താക്കളും പരിഭ്രാന്തരായി. ഇത് ഏതെങ്കിലും ഒരു ബാങ്കിന്റെയോ ടെലികോം സേവനദാതാവിന്റെ പിഴവു മൂലമല്ലെന്നാണ് അറിയുന്നത്. ഇതിനാല്‍ വിവിധ തരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ പണമിടപാട് ആപ്പുകൾ, ബാങ്കിങ് മേഖലയിലടക്കം വിവിധ സേവനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന എസ്എംഎസ് അല്ലെങ്കില്‍ ഒടിപി മെസേജുകൾ ലഭിക്കാതെ വന്നതോടെ മിക്ക ഉപയോക്താക്കളും പരിഭ്രാന്തരായി. ഇത് ഏതെങ്കിലും ഒരു ബാങ്കിന്റെയോ ടെലികോം സേവനദാതാവിന്റെ പിഴവു മൂലമല്ലെന്നാണ് അറിയുന്നത്. ഇതിനാല്‍ വിവിധ തരത്തിലുള്ള ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ട്.

 

ADVERTISEMENT

ഓൺലൈൻ വഴി പണമിടപാട് നടത്തുന്നവർക്കൊന്നും സമയത്തിന് എസ്എംഎസുകള്‍ ലഭിക്കുന്നില്ല. പല സന്ദേശങ്ങളും വൈകിയാണ് ലഭിച്ചത്. ഇതെല്ലാം ഉപയോക്താക്കളെ ദുരിതത്തിലാഴ്ത്തി. കോവിന്‍ ആപ് വഴി വാക്‌സീൻ എടുക്കാന്‍ റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കും ഒടിപി സമയത്തിന് ലഭിക്കുന്നില്ല. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ വേണ്ട സേവനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്.

 

∙ പ്രശ്നങ്ങള്‍ക്ക് കാരണം തട്ടിപ്പ് ഇല്ലാതാക്കാൻ കൊണ്ടുവന്ന പരിഷ്കാരം

 

ADVERTISEMENT

എസ്എംഎസ് തട്ടിപ്പ് ഇല്ലാതാക്കാന്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് പുതിയ പ്രശ്‌നത്തിനു പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു. എസ്എംഎസ് തട്ടിപ്പ് തടയാന്‍ ഇതുവഴി സാധിച്ചേക്കുമെങ്കിലും ഉപയോക്താക്കള്‍ നേരിട്ട പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തത് പരാജയമാണെന്നും ആരോപണമുണ്ട്. ഓപ്പറേറ്റര്‍മാര്‍ പുതിയതായി കൊണ്ടുവന്ന ഡിസ്ട്രിബ്യൂട്ടഡ് ലെജര്‍ ടെക്‌നോളജി അഥവാ ഡിഎല്‍ടി പ്രക്രിയയ്ക്ക് സംഭവിച്ച പിഴവാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിഎല്‍ടി ഒരു റജിസ്‌ട്രേഷന്‍ സിസ്റ്റമാണ്. ഇത് ബ്ലോക്‌ചെയിന്‍ കേന്ദ്രീകൃതമാണ്. ഇതിന്റെ നിയന്ത്രണം ട്രായിയുടെ കൈയ്യിലുമാണ്. ടെലിമാര്‍ക്കറ്റിങ്ങുകാര്‍ ഡിഎല്‍ടിയില്‍ റജിസ്റ്റര്‍ ചെയ്യണം എന്നതാണ് ഒരു നിബന്ധന. ഈ പ്ലാറ്റ്‌ഫോം ആളുകള്‍ക്ക് അനാവശ്യ എസ്എംഎസ് ചെല്ലുന്നത് ഒഴിവാക്കാനായി സ്ഥാപിച്ചതാണ്.

 

എന്നാല്‍, ഇത് വേണ്ടവിധത്തിലല്ല നടപ്പിലാക്കിയത് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നത്. ഈ പ്രശ്‌നം നേരിട്ട പലരും കാര്യങ്ങൾ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രശ്നം പൂര്‍ണമായി ശരിയാകാൻ എത്ര സമയമെടുക്കുമെന്ന് ഇപ്പോള്‍ അറിയില്ല. ട്രായി ആവശ്യപ്പെട്ടതു പ്രകാരം, സ്‌ക്രബിങ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയ വഴിയാണ് ഡിഎല്‍ടി നടപ്പിലാക്കിയത്. ഓരോ എസ്എംഎസും കിട്ടേണ്ടവരിലേക്ക് പോകും മുൻപ് ഒരു റജിസ്‌റ്റേഡ് ടെംപ്ലേറ്റ് ഉപയോഗിച്ച് വെരിഫൈ ചെയ്യുന്നുണ്ട്. എന്നാല്‍, ഇതു നടപ്പിലാക്കിയതിലെ പിഴവാണ് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. എന്നാല്‍, ഈ പ്രശ്‌നം എല്ലാ ഉപയോക്താക്കളെയും ബാധിച്ചിട്ടില്ല. അതുപോലെ തന്നെ എല്ലാ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നില്ല.

 

ADVERTISEMENT

തിങ്കളാഴ്ചയാണ് പുതിയ ഡിഎല്‍ടി സിസ്റ്റം നിലവില്‍ വന്നത്. ഇത് വളഞ്ഞ വഴിക്കു പരിഹരിക്കാന്‍ ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും ശ്രമിക്കുന്നുണ്ട്. എസ്എംഎസുകള്‍ സമയത്തിന് ലഭിക്കാത്തതിനാല്‍ പലര്‍ക്കും പണമിടപാടുകള്‍ അടക്കം പ്രധാനപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനായില്ലെന്ന് പറയുന്നു. ആക്‌സിസ് ബാങ്ക് പോലെയുള്ള വലിയ സ്ഥാപനങ്ങളുടെ 25-30 ശതമാനം ഇടപാടുകള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഡൈനാമിക് പാസ്‌വേഡ് തുടങ്ങിയ താത്കാലിക പരിഹാരങ്ങള്‍ ചില ബാങ്കുകള്‍ പരീക്ഷിച്ചു വരികയാണ്. ഇമെയില്‍, ഫോണ്‍ ബാങ്കിങ് തുടങ്ങി മറ്റു പല വെരിഫിക്കേഷന്‍ സാധ്യതകളും പരിശോധിക്കുന്നുമുണ്ട്. പല വിധത്തില്‍ ഉപഭോക്താവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പലതരം കമ്യൂണിക്കേഷന്‍ അഗ്രഗേറ്ററുകളുടെയും സേവനം പ്രയോജനപ്പെടുത്തി ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

 

പക്ഷേ, ഇത്തരം ഒരു പ്രതിസന്ധി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നതാണ് എല്ലാവരെയും വെട്ടിലാക്കിയത്. ആക്‌സിസ് ബാങ്ക് ഇങ്ങനെ അഗ്രഗേറ്ററുടെ സേവനം തേടിയ ബാങ്കുകളിലൊന്നാണ്. എസ്എംഎസ് ട്രാഫിക് അഗ്രഗേറ്റര്‍ വഴി തിരിച്ചുവിടുകയാണ് അവര്‍ കണ്ടുപിടിച്ച പരിഹാരമാര്‍ഗങ്ങളിലൊന്ന്. ഇത് ഏകദേശം 90 ശതമാനം വിജയിച്ചെന്നും ബാങ്ക് അവകാശപ്പെടുന്നു. ഇതിനിടയില്‍ എച്ഡിഎഫ്‌സി ബാങ്ക് തങ്ങളുടെ ഒടിപി സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ വിജയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബാങ്കിന്റെ മറ്റ് എസ്എംഎസ് സേവനങ്ങള്‍ക്കു നേരിട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുകയാണ്.

 

ഡിജിറ്റല്‍ പണമിടപാടുകളില്‍ 30 ശതമാനം വരെ പുതിയ പ്രശ്‌നം ബാധിച്ചിരിക്കാമെന്നു പറയുന്നു. പല ബാങ്കുകളും തുടക്കത്തില്‍ നേരിട്ട പ്രശ്‌നങ്ങളില്‍ നിന്ന് താമസിയാതെ കരകയറുന്ന കാഴ്ചയും കാണാനായി. പ്രശ്‌നം തിങ്കളാഴ്ചയാണ് തുടങ്ങിയത്. കമ്പനികള്‍ക്കെല്ലാം പുതിയ സിസ്റ്റത്തിലേക്കു മാറാന്‍ ധാരാളം സമയം നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ചില ബാങ്കുകള്‍ വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും പറയുന്നു. എന്നാല്‍, എല്ലാ ബാങ്കുകള്‍ക്കും മറ്റും പ്രശ്‌നമുണ്ടെങ്കില്‍ അതു മാത്രമായിരിക്കില്ല കാരണമെന്നും വാദമുണ്ട്. ഇതിന്റെ കാരണം കണ്ടെത്താന്‍ 48 മണിക്കൂര്‍ വരെ എടുത്തേക്കാമെന്നും പറയുന്നു.

 

English Summary: OTP Troubles? Here's Why You May Not Be Receiving Important SMS Messages Today