ടെക് ലോകത്തെ അതിശയിപ്പിക്കാൻ ആപ്പിൾ, എംആര്‍ ഹെഡ്സെറ്റിന് 15 ക്യാമറകള്‍; ആളുകള്‍ വെര്‍ച്വല്‍ ലോകത്തേക്ക്?
കുട്ടികളും മുതിര്‍ന്നവരും സ്മാര്‍ട് ഫോണില്‍ സമയംകളയുന്നത് ഒരു കുറ്റമായി കണ്ടിരുന്നവര്‍ക്ക് മറ്റൊരു ഷോക്ക് – എആര്‍, വിആര്‍, എംആര്‍ ഹെഡ്‌സെറ്റുകള്‍ വ്യാപകമാകാന്‍ പോകുന്നു. ഇനി ഹെല്‍മറ്റു പോലെയോ, കണ്ണട പോലെയോ, കണ്ണ് പൂര്‍ണമായി മറച്ച് 'ഇഹലോക ബന്ധം' പാടെ വെടിഞ്ഞിരിക്കുന്ന ആളുകളെയായിരിക്കും ഈ
കുട്ടികളും മുതിര്‍ന്നവരും സ്മാര്‍ട് ഫോണില്‍ സമയംകളയുന്നത് ഒരു കുറ്റമായി കണ്ടിരുന്നവര്‍ക്ക് മറ്റൊരു ഷോക്ക് – എആര്‍, വിആര്‍, എംആര്‍ ഹെഡ്‌സെറ്റുകള്‍ വ്യാപകമാകാന്‍ പോകുന്നു. ഇനി ഹെല്‍മറ്റു പോലെയോ, കണ്ണട പോലെയോ, കണ്ണ് പൂര്‍ണമായി മറച്ച് 'ഇഹലോക ബന്ധം' പാടെ വെടിഞ്ഞിരിക്കുന്ന ആളുകളെയായിരിക്കും ഈ
കുട്ടികളും മുതിര്‍ന്നവരും സ്മാര്‍ട് ഫോണില്‍ സമയംകളയുന്നത് ഒരു കുറ്റമായി കണ്ടിരുന്നവര്‍ക്ക് മറ്റൊരു ഷോക്ക് – എആര്‍, വിആര്‍, എംആര്‍ ഹെഡ്‌സെറ്റുകള്‍ വ്യാപകമാകാന്‍ പോകുന്നു. ഇനി ഹെല്‍മറ്റു പോലെയോ, കണ്ണട പോലെയോ, കണ്ണ് പൂര്‍ണമായി മറച്ച് 'ഇഹലോക ബന്ധം' പാടെ വെടിഞ്ഞിരിക്കുന്ന ആളുകളെയായിരിക്കും ഈ
കുട്ടികളും മുതിര്‍ന്നവരും സ്മാര്‍ട് ഫോണില്‍ സമയംകളയുന്നത് ഒരു കുറ്റമായി കണ്ടിരുന്നവര്‍ക്ക് മറ്റൊരു ഷോക്ക് – എആര്‍, വിആര്‍, എംആര്‍ ഹെഡ്‌സെറ്റുകള്‍ വ്യാപകമാകാന്‍ പോകുന്നു. ഇനി ഹെല്‍മറ്റു പോലെയോ, കണ്ണട പോലെയോ, കണ്ണ് പൂര്‍ണമായി മറച്ച് 'ഇഹലോക ബന്ധം' പാടെ വെടിഞ്ഞിരിക്കുന്ന ആളുകളെയായിരിക്കും ഈ പതിറ്റാണ്ടില്‍ നമുക്കു ചുറ്റും കാണാനാകുക. ഫോണുകള്‍ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കാനോ ഗെയിം കളിക്കാനോ മാത്രമാണ് ഉപകരിച്ചിരുന്നതെങ്കില്‍ ഇത്തരം ഹെഡ്‌സെറ്റുകള്‍ മറ്റൊരു ലോകം തന്നെ നിര്‍മിച്ചു നല്‍കും.
ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ആപ്പിള്‍ തങ്ങളുടെ ആദ്യ എആര്‍, വിആര്‍, എംആര്‍ ഹെഡ്‌സെറ്റുകളുടെ പണിപ്പുരയിലാണ്. അവര്‍ ആദ്യം ഇറക്കാന്‍ പോകുന്ന മോഡലുകളിലൊന്ന് ഹെല്‍മെറ്റിനു സമാനമായ എആര്‍-വിആര്‍ ഹെഡ്‌സെറ്റ് ആയിരിക്കുമെന്നു പറയുന്നു. തുടര്‍ന്ന് കണ്ണട പോലെ അണിയാവുന്ന എആര്‍ ഗ്ലാസുകളും അവതരിപ്പിച്ചേക്കും.
ആപ്പിള്‍ കമ്പനിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന മിങ്-ചി കുവോ ആണ് പുതിയ പ്രവചനവും നടത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് പോലെയുള്ള ഹെഡ്‌സെറ്റില്‍ 15 ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇവയില്‍ എട്ട് എണ്ണം എആര്‍ വിഡിയോ അനുഭവത്തിനായി ഉപയോഗിക്കും. ആറെണ്ണം നൂതനമായ ബയോമെട്രിക്‌സിനു വേണ്ടിയും ഒരെണ്ണം ഹെഡ്‌സെറ്റ് ധരിച്ചിരിക്കുന്ന ആള്‍ക്ക് തനിക്കു ചുറ്റുമുള്ള പുറം ലോകം കണ്ട് അവിടെ വെര്‍ച്വല്‍ വസ്തുക്കളും മറ്റും വയ്ക്കാനുമായിരിക്കുമെന്ന് പറയുന്നു.
തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാര്‍ഗണ്‍ പ്രിസിഷന്‍ എന്ന കമ്പനിയായിരിക്കും ഈ ഹെഡ്‌സെറ്റ് നിര്‍മിക്കാനുള്ള ഘടകഭാഗങ്ങള്‍ നല്‍കുക എന്നും കുവോ പറയുന്നു. ഹെഡ്‌സെറ്റിനുള്ളില്‍ സോണിയുടെ മൈക്രോ എല്‍ഇഡികളായിരിക്കും ഉപയോഗിക്കുക. ഇവയ്ക്ക് സ്വതന്ത്ര കംപ്യൂട്ടിങ് ശക്തിയും സംഭരണശേഷിയും ഉണ്ടായിരിക്കുമെന്നും പറയുന്നു. എന്നു പറഞ്ഞാല്‍ ഇവയ്ക്ക് മുഴുവന്‍ ശേഷിയും കൈവരിക്കാന്‍ ഫോണുകളുമായോ കംപ്യൂട്ടറുകളുമായോ ബന്ധിപ്പിക്കേണ്ടി വരില്ല.
ഏകദേശം 200 ഗ്രാം ഭാരമാണ് പ്രതീക്ഷിക്കുന്നത്. 1000 ഡോളറാണ് വില പ്രതീക്ഷിക്കുന്നതെന്നും പറയുന്നു. കുവോയുടെ അഭിപ്രായത്തില്‍ ഇത് 2025ല്‍ ആയിരിക്കും പുറത്തിറങ്ങുക. അതേസമയം, 2022ല്‍ ആപ്പിള്‍ എആര്‍ കണ്ണട പുറത്തിറക്കുമെന്നു പറയുന്നവരും ഉണ്ട്. പല വിആര്‍, എആര്‍ ഹെഡ്‌സെറ്റുകളും ഇപ്പോള്‍ത്തന്നെ വിപണിയിലുണ്ടെങ്കിലും അവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. എന്നാല്‍, ആപ്പിള്‍ അത്തരം ഒരു പ്രൊഡക്ട് ഉണ്ടാക്കിയാല്‍ കമ്പനിയുടെ ആരാധകര്‍ അവ രണ്ടുകൈയ്യും നീട്ടി വാങ്ങുകയും ഇതൊരു ട്രെന്‍ഡ് ആയി തീരുകയും ചെയ്യുമെന്നു കരുതുന്നു.
∙ സ്വകാര്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല, ആപ്പിളിനെതിരെ ഫ്രാന്‍സില്‍ കേസ്
സ്വകാര്യതയുടെ സ്വയം പ്രഖ്യാപിത ടെക് കമ്പനിയായ ആപ്പിളിനെതിരെ ഇത്തരത്തിലുള്ള കേസുകള്‍ വരുന്നത് പലരെയും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍, ഐഒഎസ് 14ല്‍ കൊണ്ടുവന്നിരിക്കുന്ന പല മാറ്റങ്ങളും ഭീതിപ്പെടുത്തുന്നവയാണ്. ഫ്രാന്‍സ് ഡിജിറ്റലെ എന്ന കമ്പനിയാണ് ഇപ്പോള്‍ ആപ്പിളിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഐഒഎസ് 14ല്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ യൂറോപ്പിന്റെ നിയമങ്ങള്‍ക്ക് അനുസൃതമല്ലെന്നാണ് പരാതി. ആപ്പുകള്‍ക്കും മറ്റും ഉപയോക്താക്കളെ ട്രാക്കു ചെയ്യാന്‍ അനുമതി ചോദിക്കണമെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. പക്ഷേ പുതിയ ഐഫോണുകളിലെ ഡീഫോള്‍ട്ട് സെറ്റിങ്‌സ് വഴി ആപ്പിളിന്റെ സ്വന്തം പരസ്യങ്ങള്‍ കാണിക്കാനായി ഉപയോക്താക്കളെ അതി സൂക്ഷ്മമായി തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കമ്പനിയെന്ന് ആരോപണമുണ്ട്.
ഐഫോണും ഐപാഡുമൊക്കെ വാങ്ങി ഉപയോഗിക്കുന്നവരോട് ആപ്പിള്‍ മുന്‍കൂറായി ഇതു ചോദിക്കുന്നില്ല എന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫോണും മറ്റും വിശദമായി പരിശോധിച്ച് സെറ്റിങ്‌സ് മാറ്റാമെന്നത് ശരി തന്നെയാണെങ്കിലും ഐഒഎസ് 14 ഉപകരണങ്ങള്‍ ഒരു പക്ഷേ ആന്‍ഡ്രോയിഡിന് സാധിക്കാത്ത തരത്തില്‍ ഡേറ്റാ ഖനനം നടത്താന്‍ സാധ്യതയുള്ള ഉപകരണമാണെന്നും, ശരാശരി ഉപയോക്താവ് ട്രാക്കു ചെയ്യപ്പെടുന്നുണ്ടെന്നുമാണ് ആരോപണം. ഉപയോക്താവിന് വിവിധ സെറ്റിങ്ങുകള്‍ ക്രമീകരിച്ച് എല്ലാം സ്വകാര്യമാക്കി എന്ന തോന്നല്‍ കൊണ്ടുവരാമെങ്കിലും ഇതെല്ലാം കമ്പനി പാലിക്കുന്നുണ്ടെന്നുള്ളതിന് എന്തുറപ്പാണ് ഉള്ളതെന്ന ചോദ്യവും പ്രസക്തമാണ്. എന്തായാലും ഡേറ്റാ ഖനനത്തില്‍ ഭയപ്പെടേണ്ട ഉപകരണം തന്നെയാണ് സെറ്റ്-അപ് ചെയ്യാത്ത ഐഒഎസ് 14 ഉപകരണങ്ങള്‍ എന്നത് കണ്ണു തുറപ്പിക്കുന്ന കാര്യമാണ്.
∙ തങ്ങളുടെ ആദ്യ പ്രൊഡക്ടിന്റെ ഡിസൈന്‍ പുറത്തുവിട്ട് നതിങ്
വണ്‍പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ്‌യുടെ പുതിയ കമ്പനിയായ നതിങ് ഇതുവരെ ഒന്നും നിർമിക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. അവര്‍ ആന്‍ഡി റൂബിന്റെ മോഡ്യുലര്‍ ഫോണ്‍ ബ്രാന്‍ഡായ ഇസെന്‍ഷ്യല്‍ ഏറ്റെടുത്തെങ്കിലും അധികം ഭാവി പരിപാടികളെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അടുത്ത മാസങ്ങളില്‍ അവര്‍ പുറത്തിറക്കാനൊരുങ്ങുന്ന ഒരു പ്രൊഡക്ടിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുകയാണ് നതിങ്. എന്തിലും വേറിട്ട കാഴ്ചപ്പാടുള്ള കമ്പനിയായ വണ്‍പ്ലസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളായിരുന്ന കാള്‍ എന്തെങ്കിലും വിരുത് പുറത്തെടുക്കുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയിരുന്നത്. എന്തായാലും തങ്ങളുടെ ആദ്യ പ്രൊഡക്ടുകളിലൊന്ന് ഒരു വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയിരിക്കുമെന്നും, അതിന് മുത്തശ്ശിയുടെ പുകയില പൈപ്പിന്റെ രൂപകല്‍പനയോട് സാദൃശ്യമുണ്ടായിരിക്കുമെന്നുമാണ് കമ്പനി പറഞ്ഞരിക്കുന്നത്.
∙ ഐപിഒ വഴി 3.32 ബില്ല്യന്‍ ഡോളര്‍ സ്വരൂപിക്കാന്‍ വോഡഫോണ്‍
യുറോപ്പിലെ തങ്ങളുടെ അടിസ്ഥാനസൗകര്യ യൂണിറ്റായ വാന്റേജ് ടവേഴ്‌സിന്റെ പേരില്‍ ഒഹരികളിറക്കി 3.32 ബില്ല്യന്‍ ഡോളര്‍ സ്വരൂപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി വോഡഫോണ്‍ പ്രഖ്യാപിച്ചു. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വോഡാഫോണ്‍.
∙ ഗൂഗിളിന്റെ അടുത്ത പിക്‌സല്‍ മോഡല്‍ ജൂണില്‍
ഗൂഗിളിന്റെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ ബ്രാന്‍ഡായ പിക്‌സല്‍ അടുത്ത ഫോണ്‍ ജൂൺ 11 ന് അവതരിപ്പിച്ചേക്കുമെന്ന് സൂചന. പിക്‌സല്‍ 5എ മോഡലായിരിക്കും അവതരിപ്പിക്കുക.
∙ പുതിയ വാണിജ്യ എസ്എംഎസ് സംവിധാനം നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു
പുതിയ വാണിജ്യ എസ്എംഎസ് സംവിധാനം ഇന്ത്യയില്‍ നിലവില്‍ വന്നതോടെ ഒടിപികള്‍ അടക്കം ലഭിക്കുന്നതിന് തടസം നേരിടുകയായിരുന്നു. പല എസ്എംഎസ് സേവനങ്ങളും താറുമാറായി. ബാങ്കിങ് സേവനങ്ങള്‍ മുതല്‍ പ്രധാനപ്പെട്ട പല സേവനങ്ങള്‍ക്കുമുള്ള എസ്എംഎസ് ലഭിക്കാതെ വന്നതോടെ ആളുകള്‍ പരിഭ്രാന്തരാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തായായലും, പുതിയ സംവിധാനം ഒരാഴ്ചത്തേക്ക് നടപ്പിലാക്കുന്നില്ലെന്ന തീരുമാനത്തിലാണ് ട്രായി.
∙ ഓരോ വര്‍ഷവും ഒരു ഇലക്ട്രിക് കാര്‍ വച്ച് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ
തങ്ങള്‍ ഓരോ വര്‍ഷവും ഒരു പുതിയ മോഡലെങ്കിലും വച്ച് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്വീഡിഷ് ആഢംബര കാര്‍ നിര്‍മാതാവായ വോള്‍വോ. ആദ്യ മോഡല്‍ ഇലക്ട്രിക് എസ്‌യുവി എക്‌സ്‌സി40 ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. അത് ഈ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തെത്തുമെന്ന് അറിയിച്ചു. കൂടാതെ ഇലക്ട്രിക് കാര്‍ മാത്രം നിര്‍മിക്കുന്ന കമ്പനിയായി തങ്ങള്‍ മാറുമെന്നും അവര്‍ പറഞ്ഞു.
∙ വണ്‍പ്ലസ് 9 സീരീസിന്റെ ബോക്‌സില്‍ ചാര്‍ജറുകള്‍ ഉണ്ടാകുമെന്ന്
താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന വണ്‍പ്ലസ് 9 സീരീസിന്റെ ബോക്‌സില്‍ ചാര്‍ജറുകള്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
English Summary: Apple AR headset to sport 15 cameras to offer a ‘Pass Through’ experience: Kuo