മാറുന്ന കാലത്തിനൊപ്പം ജനം മുന്നേറിയപ്പോൾ, തട്ടിപ്പുകാരും തട്ടകം മാറ്റിപ്പിടിച്ച മട്ടാണ്. സൈബർ ഇടത്തിലെ തട്ടിപ്പുകളുടെ തോത് മുൻപത്തെക്കാൾ കൂടി വരുന്നതും അതിനാലാണ്. ലോകം കോവിഡ് പിടിയിലായതോടെ, അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നു പുറത്തിറിങ്ങാതിരിക്കാൻ മിക്കവരും ശ്രദ്ധിക്കാറുണ്ടല്ലോ. ജോലിയും

മാറുന്ന കാലത്തിനൊപ്പം ജനം മുന്നേറിയപ്പോൾ, തട്ടിപ്പുകാരും തട്ടകം മാറ്റിപ്പിടിച്ച മട്ടാണ്. സൈബർ ഇടത്തിലെ തട്ടിപ്പുകളുടെ തോത് മുൻപത്തെക്കാൾ കൂടി വരുന്നതും അതിനാലാണ്. ലോകം കോവിഡ് പിടിയിലായതോടെ, അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നു പുറത്തിറിങ്ങാതിരിക്കാൻ മിക്കവരും ശ്രദ്ധിക്കാറുണ്ടല്ലോ. ജോലിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറുന്ന കാലത്തിനൊപ്പം ജനം മുന്നേറിയപ്പോൾ, തട്ടിപ്പുകാരും തട്ടകം മാറ്റിപ്പിടിച്ച മട്ടാണ്. സൈബർ ഇടത്തിലെ തട്ടിപ്പുകളുടെ തോത് മുൻപത്തെക്കാൾ കൂടി വരുന്നതും അതിനാലാണ്. ലോകം കോവിഡ് പിടിയിലായതോടെ, അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നു പുറത്തിറിങ്ങാതിരിക്കാൻ മിക്കവരും ശ്രദ്ധിക്കാറുണ്ടല്ലോ. ജോലിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറുന്ന കാലത്തിനൊപ്പം ജനം മുന്നേറിയപ്പോൾ, തട്ടിപ്പുകാരും തട്ടകം മാറ്റിപ്പിടിച്ച മട്ടാണ്. സൈബർ ഇടത്തിലെ തട്ടിപ്പുകളുടെ തോത് മുൻപത്തെക്കാൾ കൂടി വരുന്നതും അതിനാലാണ്. ലോകം കോവിഡ് പിടിയിലായതോടെ, അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നു പുറത്തിറിങ്ങാതിരിക്കാൻ മിക്കവരും ശ്രദ്ധിക്കാറുണ്ടല്ലോ. ജോലിയും പഠനവുമെല്ലാം ഓൺലൈനായി നടക്കുമെങ്കിൽ ബാങ്കിങ് ഇടപാടുകളും ഷോപ്പിങ്ങുമെല്ലാം അങ്ങനെ തന്നെ നടത്തുന്നതല്ലേ സൗകര്യമെന്നു പ്രായഭേദമെന്യേ ഏവരും ചിന്തിക്കാനും തുടങ്ങിയതോടെ ഇന്റർനെറ്റ് ഉപയോഗവും കരുത്താർജിച്ചു. എന്നാൽ, അതോടൊപ്പം തന്നെ ഓൺലൈൻ ഇടത്തിലെ തട്ടിപ്പുകളും വർധിക്കുകയായിരുന്നു.

 

ADVERTISEMENT

ഓൺലൈൻ ക്ലാസ് തുടങ്ങിയതും പുറത്തിറങ്ങി കൂട്ടുകാരോടൊപ്പം കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടതും വിശാലമായ ഓൺലൈൻ ലോകത്തേക്കു കുട്ടികളെ കൂടുതൽ അടുപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ, സമൂഹമാധ്യമങ്ങളിലും വ്യാജ വെബ്സൈറ്റുകളിലും പതിയിരിക്കുന്ന തട്ടിപ്പുകാരെ തിരിച്ചറിയാൻ സാധിക്കാതെ പ്രശ്നങ്ങളിൽ അകപ്പെട്ടു പോയ കുട്ടികളും യുവാക്കളും ഒട്ടേറെയുണ്ട്. ബാങ്കിൽ നിന്നെന്ന വ്യാജേനയും പണമിടപാടുകൾ നടത്തുന്നതിനു സഹായം വാഗ്ദാനം ചെയ്തും വരുന്ന ഫോൺ കോളുകളിലൂടെ പറ്റിക്കപ്പെട്ട വയോധികരും കുറവല്ല. മൊബൈൽ ഫോണിലെയും കംപ്യൂട്ടറിലെയും വിവരങ്ങൾ ഹാക്ക് ചെയ്ത ശേഷം അവ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നതും ഏറിവരുന്നുണ്ട്.

 

പ്രതീകാത്മക ചിത്രം (Image Courtesy - trambler58 / Shutterstock)

സമൂഹമാധ്യമങ്ങളെ മറയാക്കി പ്രണയകെണികൾ തീർക്കുന്നവരാകട്ടെ, കാണാമറയത്തിരുന്ന് അടുപ്പം സ്ഥാപിച്ച ശേഷം ദുരിതകഥകളും അത്യാവശ്യങ്ങളും പറഞ്ഞ് പണം കൈക്കലാക്കി മുങ്ങുന്നു. ഇത്തരം തട്ടിപ്പ് നടത്തുന്നവർ യഥാർഥ പേരോ സ്ഥലമോ ഉപയോഗിക്കാത്തതിനാൽ ഇവരെ കണ്ടെത്തുന്നതും ദുഷ്കരമാകുന്നു. തട്ടിപ്പിനിരയാക്കപ്പെട്ടന്നറിഞ്ഞ് പണം തിരികെ ചോദിക്കുകയോ പരാതിപ്പടുമെന്നു പറയുകയോ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ അടുത്ത തന്ത്രം. കുടുംബപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർ, വിദ്യാർഥികൾ തുടങ്ങിയവരെയാണ് ഇത്തരക്കാർ പതിവായി ലക്ഷ്യമിടുന്നത്.

 

ADVERTISEMENT

അതിനാൽ തന്നെ, ഓൺലൈൻ ലോകത്ത് ഒട്ടേറെ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന ബോധ്യത്തോടെ, കരുതലോടെ ഇന്റർനെറ്റ് ഉപയോഗിക്കാൻ നാം ഓരോരുത്തരും പരിശീലിക്കേണ്ടതുണ്ട്. ഏതെങ്കിലും തട്ടിപ്പിൽ അകപ്പെട്ടു പോയാൽ എത്രയും വേഗം പരാതിപ്പെടാനും ആവശ്യമായ തുടർനടപടികൾ നടത്താനും തയാറാകുകയും വേണം.

 

ഓൺലൈനിൽ ജാഗ്രതയോടെ

 

ADVERTISEMENT

∙ സമൂഹമാധ്യമങ്ങൾ, ഓൺലൈൻ ബാങ്കിങ് എന്നിവയ്ക്കെല്ലാം ശക്തമായ പാസ്‌വേഡുകൾ നൽകുക. മറ്റുള്ളവർക്ക് വേഗത്തിൽ ഊഹിക്കാവുന്ന പാസ്‌വേഡുകൾ (സ്വന്തം പേരോ, ജനന തീയതിയോ പോലുള്ളവ) ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. അക്ഷരങ്ങളോടൊപ്പം അക്കങ്ങളും ചിഹ്നങ്ങളും ചേർക്കുന്നത് പാസ്‌വേഡിനെ ശക്തിപ്പെടുത്തും.

∙ ഓൺലൈൻ ഷോപ്പിങ്ങിന്റെയോ മറ്റോ വെബ്സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകുകയോ പണമടയ്ക്കുകയോ ചെയ്യുന്നതിനു മുന്നോടിയായി അത്തരം സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണം. വ്യാജ വെബ്സൈറ്റുകളിലൂടെയും ഓൺലൈൻ സർവേയിലൂടെയും വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം അവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.

∙ പരിചിതമല്ലാത്ത നമ്പറിൽ നിന്നു വരുന്ന എസ്എംഎസുകളിലേയും സമൂഹമാധ്യമ സന്ദേശങ്ങളിലേയും ലിങ്കുകൾ തുറക്കാതിരിക്കുക.

∙ സമൂഹമാധ്യമങ്ങളിൽ നിങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് അതുവഴി പണം തേടുന്നവർ ഏറെയുള്ളതിനാൽ, ഇത്തരം സന്ദേശങ്ങൾ ലഭിച്ചയുടൻ പണമയയ്ക്കാതെ വിവരങ്ങൾ സത്യമാണോയെന്ന് ഉറപ്പുവരുത്തണം.

∙ ഓൺലൈൻ ബാങ്കിങ് ഇടപാടിന്റെ ഭാഗമായി വരുന്ന വൺ ടൈം പാസ്‌വേഡ് (ഒടിപി,) എടിഎം കാർഡ് നമ്പർ, സിവിവി നമ്പർ, പിൻ നമ്പർ എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

∙ സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്‌ഷൻ, അപരിചിതരുടെ മൊബൈൽ ഹോട്സ്പോട്ട് എന്നിവ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ഉപയോഗിക്കാതിരിക്കാം.

∙ മൊബൈൽ ഫോണിലും കംപ്യൂട്ടറിലും എപ്പോഴും അപ്ഡേറ്റഡ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതാണു കൂടുതൽ സുരക്ഷിതം.

∙ പൊതുഇടങ്ങളിലെ വൈ–ഫൈ ഉപയോഗിക്കുമ്പോഴും മറ്റും സുരക്ഷിതമായ ഒരു ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിനു(വിപിഎൻ) സാധിക്കും. പാസ്‌വേഡുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിനും ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമായി നടത്തുന്നതിനും വൈറസ് സാധ്യതയുള്ള വെബ്സൈറ്റുകളിലേക്ക് എത്തുന്നത് ഒഴിവാക്കാനും വിപിഎൻ വഴി സാധ്യമാണ്.

∙ സമൂഹമാധ്യമങ്ങളിലൂടെ സ്ഥാപിക്കുന്ന സൗഹൃദങ്ങളുമായി വ്യക്തിപരമായ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ പങ്കുവയ്ക്കാതിരിക്കുന്നതാണ് ഉചിതം.

∙ ഓൺലൈനിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചു കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകുക. സൈബർ ഇടത്തിൽ ഭീഷണിപ്പെടുത്തലിന് ഇരയാകുകയോ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിൽ അകപ്പെടുകയോ ചെയ്താൽ, അത് എത്രയും വേഗം മുതിർന്നവരെ അറിയിക്കണമെന്ന ബോധവൽക്കരണവും കുട്ടികൾക്കു നൽകേണ്ടതുണ്ട്.

 

English Summary: Cybercrime on the rise; Be prepared to block