മസ്കിനെയും അംബാനിയെയും പിന്നിലാക്കി അദാനിയുടെ കുതിപ്പ്!; ഐഫോണ്‍ 12 നിര്‍മാണവും ഇന്ത്യയില്‍ തുടങ്ങി!
പൊതുവെ ടെക്‌നോളജി കമ്പനി മേധാവികളാണ് ഏറ്റവുമധികം പണമുണ്ടാക്കുന്നത്. എങ്കില്‍ ഈ വര്‍ഷം ഏറ്റവുമധികം പണമുണ്ടാക്കിയ വ്യക്തി ഇന്ത്യന്‍ ബിസിനസുകാരനായ ഗൗതം അദാനിയാണ്. ഈ വര്‍ഷം ഇതുവരെ അദാനിക്കു കൂടിയിരിക്കുന്നത് 16.2 ബില്ല്യന്‍ ഡോളറാണെന്ന് ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് സൂചികയില്‍ കാണാം. ഈ കുതിപ്പില്‍ അദ്ദേഹം
പൊതുവെ ടെക്‌നോളജി കമ്പനി മേധാവികളാണ് ഏറ്റവുമധികം പണമുണ്ടാക്കുന്നത്. എങ്കില്‍ ഈ വര്‍ഷം ഏറ്റവുമധികം പണമുണ്ടാക്കിയ വ്യക്തി ഇന്ത്യന്‍ ബിസിനസുകാരനായ ഗൗതം അദാനിയാണ്. ഈ വര്‍ഷം ഇതുവരെ അദാനിക്കു കൂടിയിരിക്കുന്നത് 16.2 ബില്ല്യന്‍ ഡോളറാണെന്ന് ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് സൂചികയില്‍ കാണാം. ഈ കുതിപ്പില്‍ അദ്ദേഹം
പൊതുവെ ടെക്‌നോളജി കമ്പനി മേധാവികളാണ് ഏറ്റവുമധികം പണമുണ്ടാക്കുന്നത്. എങ്കില്‍ ഈ വര്‍ഷം ഏറ്റവുമധികം പണമുണ്ടാക്കിയ വ്യക്തി ഇന്ത്യന്‍ ബിസിനസുകാരനായ ഗൗതം അദാനിയാണ്. ഈ വര്‍ഷം ഇതുവരെ അദാനിക്കു കൂടിയിരിക്കുന്നത് 16.2 ബില്ല്യന്‍ ഡോളറാണെന്ന് ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് സൂചികയില്‍ കാണാം. ഈ കുതിപ്പില്‍ അദ്ദേഹം
പൊതുവെ ടെക്‌നോളജി കമ്പനി മേധാവികളാണ് ഏറ്റവുമധികം പണമുണ്ടാക്കുന്നത്. എങ്കില്‍ ഈ വര്‍ഷം ഏറ്റവുമധികം പണമുണ്ടാക്കിയ വ്യക്തി ഇന്ത്യന്‍ ബിസിനസുകാരനായ ഗൗതം അദാനിയാണ്. ഈ വര്‍ഷം ഇതുവരെ അദാനിക്കു കൂടിയിരിക്കുന്നത് 16.2 ബില്ല്യന്‍ ഡോളറാണെന്ന് ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് സൂചികയില്‍ കാണാം. ഈ കുതിപ്പില്‍ അദ്ദേഹം പിന്തളളിയവരില്‍ ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, മുകേഷ് അംബാനി തുടങ്ങിയവര്‍ ഉള്‍പ്പെടും. ഈ കാലയളവില്‍ അംബാനിക്ക് 8.1 ബില്ല്യന്‍ ഡോളറാണ് ആസ്തി വര്‍ധിപ്പിക്കാനായത്. ഈ വര്‍ഷം അദാനി ഗ്രൂപ്പിന്റെ ഒന്നൊഴികെ എല്ലാ ഓഹരികളും വമ്പന്‍ കുതിപ്പാണ് നടത്തിയത്.
∙ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഭാവിയെക്കുറിച്ച് ചര്‍ച്ച ഇന്ന്
രാജ്യത്തെ കരട് ഇ-കൊമേഴ്‌സ് നയം, ഇ-കൊമേഴ്‌സ് രംഗത്തെ വിദേശ നിക്ഷപം എന്നിവ ചര്‍ച്ച ചെയ്യാനായി നിര്‍ണായക യോഗം വിളിച്ചിരിക്കുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്. വിവിധ മന്ത്രാലയങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഒന്നിച്ചു നടത്തുന്ന ഈ ചര്‍ച്ച ഇന്ത്യയിലെ ഇ-കൊമേഴ്‌സിന്റെ ഭാവിയെക്കുറിച്ചുള്ള അതി നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കാം. ഇതിനു ശേഷം മാര്‍ച്ച് 17ന് ഇ-കൊമേഴ്‌സിലെ വിദേശ നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും മറ്റൊരു യോഗം കൂടി നടക്കും. ഇതില്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, റിലയന്‍സ്, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധകളും പങ്കെടുക്കും.
∙ ഇന്ത്യയില്‍ ഐഫോണ്‍ 12 നിര്‍മാണം തുടങ്ങി
ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയാല്‍ ഐഫോണുകളുടെ വില കുറയുമെന്നൊക്കെ വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നതാണ്. എങ്കിലും അത്തരമൊരു ഇടിവ് ഇന്നേവരെ വിലയില്‍ പ്രതിഫലിച്ചിട്ടില്ലെന്നത് രാജ്യത്തെ ആപ്പിള്‍ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. എന്തായാലും ഇത്തവണ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത് തങ്ങളുടെ പ്രാദേശിക ഉപഭോക്താക്കൾക്കായി ഐഫോണ്‍ 12 നിര്‍മാണം തുടങ്ങുന്നു എന്നാണ്. ഇറക്കുമതി ചുങ്കത്തില്‍ വരുന്ന ഇടിവ് എംആര്‍പിയില്‍ പ്രതിഫലിച്ചു കാണാനാണ് പ്രാദേശിക ഐഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. കമ്പനി ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍ തുടങ്ങിയ നിര്‍മാണ കമ്പനികളുമായി സഹകരിച്ചാണ് ഐഫോണ്‍ നിര്‍മിക്കുന്നത്. ഇവരില്‍ ആരാണ് ഐഫോണ്‍ 12 നിര്‍മിക്കുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
എന്നാല്‍, ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ ഫാക്ടറിയിലായിരിക്കാം ഐഫോണ്‍ 12 നിര്‍മിക്കാന്‍ പോകുന്നതെന്നാണ് വിശ്വസിക്കുന്നത്. ആപ്പിള്‍ 2017 മുതല്‍ ഇന്ത്യയിൽ ഐഫോണ്‍ നിര്‍മാണം ആരംഭിച്ചതാണ്. ഐഫോണ്‍ എസ്ഇ ആണ് ആദ്യമായി രാജ്യത്ത് നിര്‍മിച്ച ഹാന്‍ഡ്‌സെറ്റ്. ഇന്ത്യയിലെ പ്രീമിയം സെഗ്‌മെന്റില്‍ ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ 13,755.8 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഇത് 926.2 കോടി രൂപയുടെ വളര്‍ച്ചയാണ് കാണിക്കുന്നത്. ഐഫോണ്‍ എസ്ഇ (2020) ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 11 എന്നീ മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്.
∙ മേരാ റേഷന്‍ മൊബൈല്‍ ആപ് അവതരിപ്പിച്ചു
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന മേരാ റേഷന്‍ മൊബൈല്‍ ആപ് കേന്ദ്രം അവതരിപ്പിച്ചു. മറ്റിടങ്ങളില്‍ പോയി ജോലി ചെയ്യുന്നവര്‍ക്ക് തങ്ങള്‍ക്ക് അടുത്തുള്ള റേഷന്‍ കട ഏതാണെന്നും കണ്ടെത്താനും ഇത് പ്രയോജനപ്രദമായിരിക്കും. നിലവില്‍ ഇത് ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. താമസിയാതെ ഇതില്‍ 14 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും.
∙ മൈക്രോസോഫ്റ്റിനെതിരെ ഗൂഗിള്‍
അമേരിക്കയിലും ഓസ്‌ട്രേലിയയിലേതു പോലെ വാര്‍ത്തയ്ക്ക് ടെക്‌നോളജി കമ്പനികള്‍ പണം നല്‍കണമെന്ന സമ്പ്രദായത്തെ മൈക്രോസോഫ്റ്റ് പിന്തുണച്ചതോടെ ഗൂഗിള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്കു ഗുണം കിട്ടാനായി പുതിയ നിയമനിര്‍മാണത്തെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുകയാണ് എന്നാണ് ഗൂഗിള്‍ ആരോപിച്ചിരിക്കുന്നത്. നിയമനിര്‍മാണം നടന്നു കഴിഞ്ഞാല്‍ ഗൂഗിളും ഫെയ്‌സ്ബുക്കും വാര്‍ത്താ മാധ്യമങ്ങളുമായി ധാരണയിലെത്തേണ്ടി വരും.
∙ ഗൂഗിളിനെതിരെ 'വലിയ അന്വേഷണം' നടത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍
ഗൂഗിളിന്റെ പരസ്യ ബിസിനസിതിരെ 'വളരെ വലിയ അന്വേഷണം' നടത്താന്‍ ഒരുങ്ങുകയാണെന്ന് യൂറോപ്യൻ യൂണിയൻ കോംപറ്റീഷൻ കമ്മിഷണർ മാർഗ്രത് വെസ്റ്റഗർ അറിയിച്ചു. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിക്കെതിരെ യൂറോപ്പില്‍ നടന്നുവരുന്ന ആന്റിട്രസ്റ്റ് അന്വേഷണത്തിന് പുതിയ മാനം പകരുകയായിരിക്കും ഇതു ചെയ്യുക. ഈ അന്വേഷണത്തിന് മുന്‍ഗണന നല്‍കുമെന്നും കഴിഞ്ഞ 12 മാസത്തിനുള്ളിലുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ പരിഗണിച്ചായിരിക്കും ഇനി നീക്കമെന്നും പറയുന്നു. ഇന്റര്‍നെറ്റിലെ പരസ്യ വരുമാനത്തിന്റെ സിംഹഭാഗവും ഗൂഗിളും ഫെയ്‌സ്ബുക്കും ചേര്‍ന്നു പങ്കുവച്ചെടുക്കുന്നുവെന്ന കടുത്ത ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുവെങ്കിലും ഇതിനെതിരെ അന്വേഷണവുമായി ആരും ഇതുവരെ മുന്നോട്ടുവന്നിരുന്നില്ല.
∙ ഫെയ്‌സ്ബുക്കില്‍ പരസ്യങ്ങള്‍ വര്‍ധിക്കാന്‍ പോകുന്നു
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇനി തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പരസ്യം നല്‍കാമെന്നാണ് ഫെയ്‌സ്ബുക് അറിയിച്ചിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തങ്ങളുടെ ഫെയ്‌സ്ബുക് ള്ളടക്കങ്ങളുടെ പരസ്യങ്ങള്‍ നല്‍കും. ഇതി സ്റ്റിക്കറുകളായി മറ്റ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതുവഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കു നല്‍കുമെന്നാണ് കമ്പനി പറയുന്നത്.
English Summary: Quiet India Tycoon Beats Musk, Ambani to Add The Most Wealth