റെക്കമെന്‍ഡേഷനില്‍ വന്‍ മാറ്റവുമായി ഫെയ്സ്ബുക്; ഇന്ത്യയിലും മാധ്യമ വ്യവസായത്തിന് സഹായം കിട്ടുമോ?
ഇന്നത്തെ പല സംഘർഷങ്ങളും ഫെയ്‌സ്ബുക്കിലും മറ്റും തുടങ്ങിയ ശേഷമാണ് തെരുവിലേക്ക് നീങ്ങുന്നതെന്ന് ശ്രദ്ധിക്കുന്നവര്‍ക്കു മനസ്സിലാകും. എന്നാൽ, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളെ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡു ചെയ്യുന്നത് നിർത്താന്‍ തുടങ്ങുകയാണ് ഫെയ്സ്ബുക്. ഇതുവഴി ഫെയ്‌സ്ബുക്കിലെ
ഇന്നത്തെ പല സംഘർഷങ്ങളും ഫെയ്‌സ്ബുക്കിലും മറ്റും തുടങ്ങിയ ശേഷമാണ് തെരുവിലേക്ക് നീങ്ങുന്നതെന്ന് ശ്രദ്ധിക്കുന്നവര്‍ക്കു മനസ്സിലാകും. എന്നാൽ, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളെ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡു ചെയ്യുന്നത് നിർത്താന്‍ തുടങ്ങുകയാണ് ഫെയ്സ്ബുക്. ഇതുവഴി ഫെയ്‌സ്ബുക്കിലെ
ഇന്നത്തെ പല സംഘർഷങ്ങളും ഫെയ്‌സ്ബുക്കിലും മറ്റും തുടങ്ങിയ ശേഷമാണ് തെരുവിലേക്ക് നീങ്ങുന്നതെന്ന് ശ്രദ്ധിക്കുന്നവര്‍ക്കു മനസ്സിലാകും. എന്നാൽ, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളെ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡു ചെയ്യുന്നത് നിർത്താന്‍ തുടങ്ങുകയാണ് ഫെയ്സ്ബുക്. ഇതുവഴി ഫെയ്‌സ്ബുക്കിലെ
ഇന്നത്തെ പല സംഘർഷങ്ങളും ഫെയ്‌സ്ബുക്കിലും മറ്റും തുടങ്ങിയ ശേഷമാണ് തെരുവിലേക്ക് നീങ്ങുന്നതെന്ന് ശ്രദ്ധിക്കുന്നവര്‍ക്കു മനസ്സിലാകും. എന്നാൽ, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളെ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡു ചെയ്യുന്നത് നിർത്താന്‍ തുടങ്ങുകയാണ് ഫെയ്സ്ബുക്. ഇതുവഴി ഫെയ്‌സ്ബുക്കിലെ പിരിമുറുക്കം കുറയ്ക്കാമെന്ന് കമ്പനി കരുതുന്നു. ഇതുകൂടാതെ, ഫെയ്‌സ്ബുക്കിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ലാതെ പെരുമാറുന്ന ഗ്രൂപ്പുകൾ കൂടുതല്‍ പേരിലേക്ക് എത്താതിരിക്കാനും ശ്രദ്ധിക്കും. ഇത്തരം ഗ്രൂപ്പുകളെ കൂടുതല്‍ പേര്‍ക്കു റെക്കമെന്‍ഡു ചെയ്യുന്നത് കുറയ്ക്കാന്‍ അല്‍ഗോറിതം വഴി ശ്രമിക്കും. കൂടാതെ, നിയമം ലംഘിക്കുന്ന ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നറിയിപ്പ് എഴുതിക്കാണിക്കുകയും ചെയ്യും. പലപ്പോഴും സമാന ചിന്താഗതികള്‍ ഉള്ളവര്‍ക്ക് ഒരുമിച്ചു ചേരാനുള്ള ഇടം എന്ന രീതിയിലാണ് ഗ്രൂപ്പുകളെ ഫെയ്‌സ്ബുക് മുന്നോട്ടുവച്ചിരുന്നത്.
എന്നാല്‍, ഇത്തരം ഇടങ്ങള്‍ വഴിയാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും, തീവ്രവാദം പ്രോത്സാഹപ്പിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നതെന്ന് വര്‍ഷങ്ങളായി ഗവേഷകര്‍ മുന്നറയിപ്പു നല്‍കുന്നുണ്ട്. പുതിയ മാറ്റം കൊണ്ടുവരുന്നതിനു മുൻപ്, തങ്ങള്‍ക്ക് കുറച്ചു രാഷ്ട്രീയ കണ്ടെന്റ് കണ്ടാല്‍ മതിയെന്ന ഉപയോക്താക്കളുടെ വാദവും പരിഗണിച്ചുവെന്നു പറയുന്നു. രാഷ്ട്രീയ പ്രചരണ പരിപാടികളുടെ തീവ്രത കുറയ്ക്കണമെന്നാണ് പലരും ആവശ്യപ്പെട്ടത്. ഇനിമേല്‍ പുതിയതായി സൃഷ്ടിക്കപ്പെടുന്ന ഫെയ്‌സ്ബുക് ഗ്രൂപ്പുകള്‍ റെക്കമെന്‍ഡു ചെയ്യപ്പെടണമെങ്കില്‍ 21 ദിവസം കാത്തിരിക്കണം. ഫെയ്‌സ്ബുക്കിന് ഗ്രൂപ്പിന്റെ പ്രവര്‍ത്തനോദ്ദേശം എന്താണെന്നൊരു ധാരണയുണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണിത്. കമ്പനി 2017 മുതല്‍ തന്ത്രപരമായാണ് ഗ്രൂപ്പുകള്‍ക്ക് പ്രചാരണം നല്‍കിവന്നത്. കോവിഡ്-19ന്റെ സമയത്ത് ഹെല്‍ത് ഗ്രൂപ്പുകളെ റെക്കമെന്‍ഡു ചെയ്യുന്നതും ഫെയ്‌സ്ബുക് കുറച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകൾ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നു ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ചില ഗ്രൂപ്പുകള്‍ 'സായുധ സാമൂഹിക പ്രസ്ഥാനങ്ങളാകുന്നതായും' കമ്പനിക്ക് തോന്നി. അമേരിക്കന്‍ തിരഞ്ഞെടുപ്പിനു മുൻപും, മുന്‍ പ്രസിഡന്റ് സ്ഥാനത്യാഗം നടത്താന്‍ മടിച്ചപ്പോഴും എല്ലാം, ഫെയ്‌സ്ബുക് ഗ്രൂപ്പുകള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതായും, അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതെല്ലാം ഫെയ്‌സ്ബുക് മുതലായ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുവെന്നും ഇത്തരം കമ്പനികള്‍ എല്ലാം കണ്ട് തങ്ങളുടെ ട്രാഫിക് വര്‍ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് ഇരിക്കുകയാണെന്നുമുള്ള ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ജനാധിപത്യത്തെ പോലും കശാപ്പു ചെയ്യുന്നതില്‍ സമൂഹ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചില്ലറയല്ല. എന്നാല്‍, ഫെയ്‌സ്ബുക്കിന് ഇപ്പോള്‍ സ്വയം പെട്ടെന്നൊരു വീണ്ടുവിചാരവും ഉത്തരവാദിത്വവും വന്നതാണെന്നു കരുതേണ്ട. അമേരിക്കയിലും യുറോപ്പിലുമൊക്കെ തെളിവുകള്‍ സഹിതം കമ്പനി അധികാരികളെ ചോദ്യംചെയ്യാന്‍ രാഷ്ട്രീയ നേതൃത്വം തയാറെടുക്കുകയാണ് എന്ന ചിന്ത തന്നെയാണ് കമ്പനിയെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ചിരിക്കുന്നത്.
∙ മാധ്യമ വ്യവസായത്തിന് ടെക് കമ്പനികളുടെ സഹായം ലഭിക്കുമോ?
ഫെയ്‌സ്ബുക്, ഗൂഗിള്‍ എന്നീ കമ്പനികളോട് തങ്ങളുടെ വെബ്‌സൈറ്റില്‍ വരുന്ന വര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന് ഓസ്‌ട്രേലിയ അവതരിപ്പിച്ചതുപോലെ ഒരു നിയമം ഇന്ത്യയിലും കൊണ്ടുവരണമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന മോദി ഫെയ്‌സ്ബുക്കും, ഗൂഗിളും, യുട്യൂബും പ്രിന്റ് മാധ്യമങ്ങള്‍ക്കും ടിവി വാര്‍ത്താ ചാനലുകള്‍ക്കും പണം നല്‍കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ആവശ്യത്തിന് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശിച്ചത്. ഇന്ത്യ അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും മറ്റും കടിഞ്ഞാണിടാനുള്ള നിയമം അവതരിപ്പിച്ചിരുന്നു. അതുപോലെ ഒന്ന് വാര്‍ത്താ മാധ്യമങ്ങളുടെ കാര്യത്തിലും ഓസ്‌ട്രേലിയയുടെ ചുവടു പിടിച്ച് കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിക്കേണ്ടതാണ് എന്നാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡു പറഞ്ഞത്.
രാജ്യത്തെ പരമ്പരാഗത പ്രിന്റ് മാധ്യമങ്ങള്‍ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മോദി പറഞ്ഞു. പരസ്യങ്ങളില്‍ സിംഹഭാഗവും ടെക്ഭീമന്മാര്‍ വിഴുങ്ങുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പല കമ്പനികളും. മഹാമാരി പല മാധ്യമ സ്ഥാപനങ്ങളെയും ദുരിതത്തിലാഴ്ത്തി. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും യുട്യൂബിന്റെയും സാന്നിധ്യമാണ് പല കമ്പനികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നത്. പരമ്പരാഗത വാര്‍ത്താ മാധ്യമങ്ങള്‍ ജോലിക്കാരെ എടുക്കുന്നത് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷമാണ്. അതുവഴി വിശ്വസനീയമായ വാര്‍ത്തയാണ് നല്‍കുന്നതെന്ന് അവര്‍ ഉറപ്പിക്കുന്നു. ഇതിനെല്ലാം നല്ല തുക ചെലവിടേണ്ടതായി വരുന്നു. എന്നാല്‍, അവരുടെ പ്രധാന വരുമാന സ്രോതസായ പരസ്യങ്ങള്‍ ടെക് ഭീമന്മാരിലേക്കു പോയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ പരമ്പരാഗത മാധ്യമങ്ങള്‍ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുമ്പോള്‍ പരസ്യ വരുമാനത്തില്‍ വലിയൊരു പങ്കും ഗൂഗിളും, ഫെയസ്ബുക്കും, യുട്യൂബും വിഴുങ്ങുന്നു. ഇതിനാല്‍, ഓസ്‌ട്രേലിയയിലെ പോലെ ഇന്ത്യയിലും നിയമം കൊണ്ടുവരണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഗൂഗിളും, ഫെയ്‌സ്ബുക്കും ഓസ്‌ട്രേലിയയെ ഭീഷണിപ്പെടുത്തുക പോലും ചെയ്‌തെങ്കിലും പിന്നെ വഴിക്കുവന്ന കാര്യവും മോദി ചൂണ്ടിക്കാട്ടി. ഫ്രാന്‍സും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയുടെ പാത പിന്തുടരുകയാണെന്നും മോദി പറഞ്ഞു.
∙ ലോകത്തെ മൂന്നാമത്ത വലിയ സ്മാര്‍ട് ഫോണ്‍ കമ്പനിയാകാന്‍ ഷഓമി
ചൈനീസ് കമ്പനികളായ വാവെയും ഷഓമിയും വിരുദ്ധ ധ്രുവങ്ങളിലാണ് – ഷഓമി മുന്നേറ്റത്തിലും വാവെയ് മടക്കത്തിലുമാണ്. വാവെയുടെ ദുഃഖം ഷഓമിയുടെ സന്തോഷമാണ്. ലോകത്തെ മൂന്നാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് എന്ന പദവി ഈ വര്‍ഷം ഷഓമി സ്വന്തമാക്കുമെന്നാണ് അവലോകകര്‍ പറയുന്നത്. അതേസമയം, ചൈനയില്‍ നിന്നുള്ള ഷഓമിയുടെ എതിരാളി വാവെയ് ആകട്ടെ അസ്ഥിരമായ ഭാവിയിലേക്ക് ഉറ്റു നോക്കുകയും ചെയ്യുന്നു. ആഗോള തലത്തില്‍ ഷഓമി മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങള്‍ കൂടാതെ യൂറോപ്പിലും നല്ല സ്വീകാര്യതയാണ് കമ്പനിക്കു ലഭിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
∙ വണ്‍പ്ലസ് സ്മാര്‍ട് വാച്ച് മാര്‍ച്ച് 23ന് പുറത്തിറക്കും
വണ്‍പ്ലസ് ആദ്യ സ്മാര്‍ട് വാച്ച് പുറത്തിറക്കാനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ഇപ്പോള്‍ കമ്പനി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. വണ്‍പ്ലസ് 9 സ്മാര്‍ട് ഫോണുകള്‍ക്കൊപ്പമായിരിക്കും വണ്‍പ്ലസ് സ്മാര്‍ട് വാച്ചിന്റെ അരങ്ങേറ്റം. ഏറ്റവും മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുകയും, എന്നാല്‍ അതിന് മറ്റു കമ്പനികള്‍ വാങ്ങുന്നത്ര വില ഈടാക്കാതിരിക്കുകയും ചെയ്യുന്ന വണ്‍പ്ലസ് തന്ത്രം വാച്ചിന്റെ കാര്യത്തിലും ഉണ്ടാകുമെന്നും പറയുന്നു.
English Summary: Facebook to stop recommending political and social groups to users globally