ആമസോണ്‍ ഇന്ത്യ രാജ്യത്തെ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തിന്മേല്‍ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് വരുന്നതു വരെയെങ്കിലും ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പനാ നിയമങ്ങൾ മാറ്റരുതെന്നാണ് ആമസോൺ അഭ്യര്‍ഥിക്കുന്നത്. സങ്കീര്‍ണമായ ചില വില്‍പനാ ഘടനകള്‍ സൃഷ്ടിച്ച് ആമസോണും

ആമസോണ്‍ ഇന്ത്യ രാജ്യത്തെ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തിന്മേല്‍ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് വരുന്നതു വരെയെങ്കിലും ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പനാ നിയമങ്ങൾ മാറ്റരുതെന്നാണ് ആമസോൺ അഭ്യര്‍ഥിക്കുന്നത്. സങ്കീര്‍ണമായ ചില വില്‍പനാ ഘടനകള്‍ സൃഷ്ടിച്ച് ആമസോണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ ഇന്ത്യ രാജ്യത്തെ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തിന്മേല്‍ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് വരുന്നതു വരെയെങ്കിലും ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പനാ നിയമങ്ങൾ മാറ്റരുതെന്നാണ് ആമസോൺ അഭ്യര്‍ഥിക്കുന്നത്. സങ്കീര്‍ണമായ ചില വില്‍പനാ ഘടനകള്‍ സൃഷ്ടിച്ച് ആമസോണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ ഇന്ത്യ രാജ്യത്തെ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തിന്മേല്‍ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് വരുന്നതു വരെയെങ്കിലും ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പനാ നിയമങ്ങൾ മാറ്റരുതെന്നാണ് ആമസോൺ അഭ്യര്‍ഥിക്കുന്നത്. സങ്കീര്‍ണമായ ചില വില്‍പനാ ഘടനകള്‍ സൃഷ്ടിച്ച് ആമസോണും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ടും രാജ്യത്തെ നിയമങ്ങളെ വളഞ്ഞവഴിയില്‍ മറികടക്കുകയാണ് എന്നാണ് ചെറുകിട വ്യാപാരികള്‍ ആരോപിക്കുന്നത്. ഈ വ്യാപാരികളാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിപൂര്‍ണമായി പിന്തുണയ്ക്കുന്നവരുമാണ്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും അവരുടെ കച്ചവടം തട്ടിയെടുക്കുന്നു എന്നതാണ് പരാതി. എന്നാൽ ഇരു കമ്പനികളും ഈ ആരോപണം തള്ളുന്നുവെന്നു മാത്രമല്ല, രാജ്യത്തെ ചെറുകിട കച്ചവടക്കാരെ സാഹായിക്കാനുള്ള നടപടികള്‍ ധാരാളമായി സ്വീകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. 

 

ADVERTISEMENT

കഴിഞ്ഞ ആഴ്ചകളിലെല്ലാം ഓണ്‍ലൈന്‍ വ്യാപാര നിയമങ്ങള്‍ മാറ്റിയെഴുതുന്ന കാര്യത്തെക്കുറിച്ച് ഇന്ത്യ പരിഗണിച്ചു വരികയാണ്. അവസാനമായി ഈ മേഖലയില്‍ മാറ്റംകൊണ്ടുവന്നത് 2018ലാണ്. ആ സമയത്ത് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും തങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. അന്നത്തെ നിയമ പരിഷ്‌കരണം ഇന്ത്യ-അമേരിക്ക ബന്ധം വഷളാക്കിയെന്നും പറയുന്നു. 

 

ആമസോണില്‍ ചില സെല്ലര്‍മാര്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നുവെന്ന് പറഞ്ഞ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ഏതാനും ആഴ്ച മുൻപ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അധികാരികളുടെ പുതിയ നീക്കം. അതേസമയം, തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ എല്ലാ സെല്ലര്‍മാര്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്നാണ് ആമസോണ്‍ പ്രതികരിച്ചത്. ഇതേ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആമസോണിനെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ ഫലം വരുന്നതു വരെയെങ്കിലും പുതിയ നിയമങ്ങള്‍ കൊണ്ടുവരരുതെന്നാണ് ആമസോണ്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. 

 

ADVERTISEMENT

കാരണം കണ്ടെത്താതെ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചാൽ അത് കമ്പനിയില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ആഗോള തലത്തിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുമെന്നും ആമസോണ്‍ പറഞ്ഞു. കൂടാതെ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ അത് സാധനങ്ങള്‍ തരുന്നവര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും അവര്‍ പറയുന്നു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ സർക്കാരുമായി സഹകരിക്കാന്‍ സന്തോഷം മാത്രമെയുള്ളു എന്നും ആമസോണ്‍ വ്യക്തമാക്കി. അതേസമയം, നയങ്ങള്‍ സ്ഥിരതയുള്ളതും പ്രവചനീയവുമായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. 

 

ഇകൊമേഴ്‌സ് രംഗവും അടക്കി വാഴാന്‍ കാത്തിരിക്കുന്ന മുകേഷ് അംബനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണ്‍ സങ്കീര്‍ണമായ വില്‍പനാ ഘടനകള്‍ രൂപീകരിച്ച് രാജ്യത്തെ നിയമങ്ങളെ മറികടന്നോ എന്ന കാര്യത്തില്‍ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. പ്രാദേശിക കമ്പനിയെന്ന നിലയില്‍ റിലയന്‍സിനു പ്രവര്‍ത്തിക്കാന്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും നേരിടുന്ന നിയമക്കുരുക്കുകള്‍ ഒന്നുമുണ്ടാവില്ല. അവര്‍ക്ക് സ്വന്തമായി ഇന്‍വന്ററികള്‍ ഉണ്ടാക്കി ഇഷ്ടം പോലെ പ്രവര്‍ത്തിക്കാം. വിലക്കുകളും നിയമങ്ങളും റിലയന്‍സുമായി ഏറ്റുമുട്ടി നില്‍ക്കുന്ന ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും മാത്രമായിരിക്കും ബാധകം. ഇതിനാല്‍ തന്നെ, ചെറുകിട വ്യാപാരികള്‍ സംഘടിച്ച് വിദേശ നിക്ഷേപകരെ ഓടിച്ചുവിട്ടു കഴിഞ്ഞാലും അവരുദ്ദേശിച്ച ഗുണം കിട്ടുമോ, അതോ കൂടുതല്‍ ഏകാധിപത്യ സ്വഭാവമുള്ള കമ്പനികളുടെ കൈകളിലേക്ക് ഒരു മത്സരത്തിനും സാധ്യതയില്ലാതെ, ഓണ്‍ലൈന്‍ വ്യാപാര മേഖല ചെന്നെത്തുമോ എന്ന കാര്യത്തില്‍ പലർക്കും സംശയമുണ്ട്. 

 

ADVERTISEMENT

∙ റീട്ടെയില്‍ വ്യാപാര മേഖലയില്‍ 100 കോടി നിക്ഷേപിക്കാന്‍ ഷഓമി

 

ഇന്ത്യയിലെ റീട്ടെയില്‍ വില്‍പനാ മേഖലയില്‍ 100 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ഷഓമി. അടുത്ത രണ്ടു വര്‍ഷത്തിനിടയിലായിരിക്കും ഈ പണം ഇറക്കുക. ഇതുവഴി 10,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി പറയുന്നു.

 

∙ ലോകത്തെ ആദ്യത്തെ ദ്രാവക ലെന്‍സ് ക്യാമറയുമായി ഷഓമി

 

ചിലപ്പോള്‍ മൊത്തം ഫൊട്ടോഗ്രാഫി രംഗത്തിനു വരെ മാറ്റംകുറിക്കാന്‍ സാധ്യതയുള്ള ലിക്വിഡ് ലെന്‍സ് ( ദ്രാവക ലെന്‍സ്) സാങ്കേതികവിദ്യയാണ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമി അവതരിപ്പിക്കാന്‍ പോകുന്നത്. അടുത്തിറങ്ങാന്‍ പോകുന്ന മിമിക്‌സ് ( Mi Mix) ഫോണിലായിരിക്കും ഈ ടെക്‌നോളജി അവതരിപ്പിക്കുക. ചൈനീസ് സമൂഹ മാധ്യമമായ വെയ്‌ബോയിലാണ് (https://bit.ly/3d20y40) ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പേരില്‍ നിന്നു മനസ്സിലാക്കാവുന്നതു പോലെ ലെന്‍സിനുള്ളില്‍ ഒരു ലെയറായി ദ്രാവകം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വൈദ്യുതിയുടെ വോള്‍ട്ടേജ് ക്രമീകരിച്ച് ഫോക്കല്‍ ലെങ്ത് (സൂം) ക്രമീകരിക്കുകയായിരിക്കും ഷഓമി ചെയ്യുക. ടെലിഫോട്ടോ മുതല്‍ മാക്രോ വരെയുള്ള ഫോട്ടോകള്‍ ഈ ലെന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് എടുക്കുക എന്നത് എളുപ്പമായിരിക്കും. ഒപ്പം അതിവേഗം ഓട്ടോഫോക്കസും ഉണ്ടായിരിക്കും. മാര്‍ച്ച് 29 നായിരിക്കും പുതിയ ഫോണ്‍ അവതരിപ്പിക്കുക.

ലിക്വിഡ് ലെന്‍സ് സാങ്കേതികവിദ്യ നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ഇതിന്റെ സാധ്യത ഫൊട്ടോഗ്രാഫി മേഖല കാര്യമായി അന്വേഷിച്ചിട്ടില്ലെന്നതാണ് സത്യം. ഇത് പലപ്പോഴും വ്യാവസായശാലകളിലും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. സാധാരണ രീതിയിലുള്ള ക്യാമറാ ലെന്‍സുകള്‍ക്കുള്ളില്‍ ചലിക്കുന്ന ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഇവ ചില വ്യവാസായ ശാലകളിലെ സാഹചര്യത്തില്‍ വളരെ വേഗം ജീര്‍ണിക്കുന്നു എന്നതിനാലാണ് ലിക്വിഡ് ലെന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്‍, ലിക്വിഡ് ലെന്‍സുകള്‍ നന്നെ ചെറുതായി നിര്‍മിക്കാം. ഇതാണ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ആകര്‍ഷകമായിരിക്കുന്നതെന്ന് കരുതുന്നു. ഫോണുകൾക്ക് പിന്നില്‍ വര്‍ധിച്ചു വരുന്ന ക്യാമറാ ലെന്‍സുകളെ മുഴുവന്‍ ഒറ്റയടിക്കു മാറ്റിക്കളയാന്‍ സാധ്യതയുള്ള ഒന്നായിരിക്കാം ഇതെന്ന് കരുതുന്നു.

ഈ സാങ്കേതികവിദ്യയുടെ സാധ്യത കണ്ടെത്തുകയും തങ്ങള്‍ അതുപയോഗിച്ച് ഫോണ്‍ ഇറക്കാന്‍ പോകുന്നുവെന്നും ഏകദേശം ഒരു വര്‍ഷം മുൻപ് പ്രഖ്യാപിച്ചത് മറ്റൊരു ചൈനീസ് കമ്പനിയായ വാവെയ് ആണ്. സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മാണ മേഖലയ്ക്ക് നിസ്തുല സംഭാനകള്‍ നല്‍കിയ വാവെയ്‌ക്കെതിരെ ഉപരോധം ശക്തമായതിനാല്‍ അവരുടെ ഗവേഷണ വിഭാഗം ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. എന്തായാലും, ഷഓമിയുടെ പുതിയ പരീക്ഷണം വിജയിച്ചാല്‍ അതൊരു പുതിയ അധ്യായമായിരിക്കും തുറക്കുക. പൊതുവെ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ അലസരായി കഴിയുന്ന പരമ്പരാഗത ക്യാമറാ വ്യവസായവും ഇതിന്റെ സാധ്യതകള്‍ ആരാഞ്ഞേക്കും. നട്ടെല്ലൊടിക്കുന്ന ഭാരമുള്ള ടെലിലെന്‍സുകൾ വഹിച്ചുള്ള നടപ്പിന് അറുതി വരുത്താനാകുമോ പുതിയ സാങ്കേതികവിദ്യയ്ക്കെന്നും വരും വര്‍ഷങ്ങളില്‍ കാണാം.

 

∙ ഓഫിസുകള്‍ തുറക്കുന്ന കാര്യത്തില്‍ തിടുക്കമില്ലാതെ സിലിക്കന്‍ വാലി കമ്പനികള്‍

 

മഹാമാരിയുടെ ഭീഷണി കുറഞ്ഞുവെങ്കിലും തങ്ങളുടെ ഓഫിസുകള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഒരു തിടുക്കവും സിലിക്കന്‍ വാലി കമ്പനികള്‍ പ്രകടിപ്പിക്കുന്നില്ല. സാഹചര്യങ്ങള്‍ എങ്ങനെ മാറുന്നുവെന്ന് നന്നായി പഠിച്ച ശേഷം തീരുമാനമെടുക്കാനാണ് പല പ്രമുഖ കമ്പനികളും തീരുമാനിച്ചിരിക്കുന്നത്.

English Summary: Amazon Said to Call on India Not to Alter E-Commerce Investment Rules