ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്‌സിഎല്‍, ടെക് മഹീന്ദ്ര കോഗ്നിസന്റ് തുടങ്ങിയ വൻകിട ഐടി കമ്പനികള്‍ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലും മറ്റു പാശ്ചാത്യനാടുകളിലും നടക്കുന്ന റോബോട്ട് പ്രോസസ് ഓട്ടോമേഷന്‍ അഥവാ ആര്‍പിഎ

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്‌സിഎല്‍, ടെക് മഹീന്ദ്ര കോഗ്നിസന്റ് തുടങ്ങിയ വൻകിട ഐടി കമ്പനികള്‍ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലും മറ്റു പാശ്ചാത്യനാടുകളിലും നടക്കുന്ന റോബോട്ട് പ്രോസസ് ഓട്ടോമേഷന്‍ അഥവാ ആര്‍പിഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്‌സിഎല്‍, ടെക് മഹീന്ദ്ര കോഗ്നിസന്റ് തുടങ്ങിയ വൻകിട ഐടി കമ്പനികള്‍ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലും മറ്റു പാശ്ചാത്യനാടുകളിലും നടക്കുന്ന റോബോട്ട് പ്രോസസ് ഓട്ടോമേഷന്‍ അഥവാ ആര്‍പിഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്‌സിഎല്‍, ടെക് മഹീന്ദ്ര കോഗ്നിസന്റ് തുടങ്ങിയ വൻകിട ഐടി കമ്പനികള്‍ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലും മറ്റു പാശ്ചാത്യനാടുകളിലും നടക്കുന്ന റോബോട്ട് പ്രോസസ് ഓട്ടോമേഷന്‍ അഥവാ ആര്‍പിഎ അപ്-സ്‌കില്ലിങ് ആണ് 30 ലക്ഷം പേരുടെ ജോലിക്ക് വില്ലനാകുക. ജോലിക്കാര്‍ക്കു പകരമെത്തുന്ന റോബോട്ടുകള്‍ക്ക് 24 മണിക്കൂറും പണിയെടുക്കാമെന്നതിനാല്‍ 10:1 അനുപാതത്തില്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനാകുമെന്നു പറയുന്നു. ഇതുവഴി കമ്പനികള്‍ക്ക് പ്രതിവര്‍ഷം ലാഭിക്കാനാകുന്നതോ 10,000 കോടി ഡോളറും (ഏകദേശം 7.36 ലക്ഷം കോടി രൂപ). വിവിധ മേഖലകളില്‍ ഓട്ടോമേഷന്‍ വരുന്നതാണ് തൊഴില്‍ നഷ്ടത്തിനു കാരണം.

 

ADVERTISEMENT

ഓട്ടോമേഷന്‍ വരുന്നത് നിരവധി പേരുടെ തൊഴിലുകള്‍ നഷ്ടപ്പെടുത്തുമെന്ന വാദത്തിനു പതിറ്റാണ്ടോളം പഴക്കമുണ്ട്. പക്ഷേ അതു തങ്ങളെ ബാധിക്കില്ലെന്ന ചിന്തയുമായാണ് പലരും ഇപ്പോഴും നടക്കുന്നത്. എല്ലാ മേഖലയേയും ഇത് ബാധിച്ചാക്കാം. എത്ര വര്‍ഷം എടുക്കുമെന്ന സംശയം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. എന്തായാലും ആദ്യ കനത്ത പ്രഹരമേല്‍ക്കാന്‍ പോകുന്നത് ഐടി മേഖലയ്ക്ക് തന്നെയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നത്. അമേരിക്കയിലെ ടെക്‌നോളജി മേഖലയുമായി ബന്ധപ്പെട്ടു 1 കോടി 60 ലക്ഷം പേര്‍ ജോലിയെടുക്കുന്നുണ്ട്. ഇവരില്‍ 30 ലക്ഷം പേര്‍ക്കായിരിക്കും ആദ്യം തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത്. ഇതുവഴി ഈ കമ്പനികള്‍ക്ക് ശമ്പള ഇനത്തില്‍ മാത്രം 10,000 കോടി ഡോളര്‍ ലാഭിക്കാനാകുമെന്നാണ് പുതിയ റപ്പോര്‍ട്ട് പറയുന്നത്. 

 

ജോലിക്ക് അധികം കഴിവു വേണ്ടാത്തവരുടെയും, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിങ് (ബിപിഒ) വിഭാഗത്തിലുളളവരുടെയും ജോലികളായിരിക്കും ഒരു വർഷത്തിനുള്ളിൽ നഷ്ടമാകാന്‍ പോകുക എന്നാണ് നാസ്‌കോമിന്റെ റിപ്പോര്‍ട്ട്. മൊത്തം 90 ലക്ഷം പേരാണ് അധികം കഴിവു വേണ്ടാത്ത ജോലിക്കാര്‍-ബിപിഒ വിഭാഗത്തില്‍ വരുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ 30 ലക്ഷം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ജോലി പോകുക. ആര്‍പിഎ എന്ന പ്രക്രിയയായിരിക്കും ഇവരുടെ കാര്യത്തില്‍ വില്ലനാകുന്ന ഒരു ഘടകം. ഏകദേശം ഏഴുലക്ഷം പേരുടെ ജോലികളായിരിക്കും ആര്‍പിഎ വഴി മാത്രം നഷ്ടപ്പെടുക. ബാക്കിയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടുക ടെക്‌നിക്കല്‍ അപ്‌ഗ്രേഡുകള്‍, ആപ്‌സ്‌കില്ലിങ് എന്നിവ മൂലമായിരിക്കും. ആര്‍പിഎ ആയിരിക്കും ഏറ്റവും അധികം പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടവരുത്തുക, ഏകദേശം 10 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ADVERTISEMENT

∙ എന്താണ് റോബോട്ട് പ്രോസസ് ഓട്ടോമേഷന്‍?

 

റോബോട്ട് പ്രോസസ് ഓട്ടോമേഷനില്‍ ശരിക്കും റോബോട്ടുകളല്ല പണിയെടുക്കുക, സോഫ്റ്റ്‌വെയര്‍ ആണ്. ഒരു കമ്പനിയുടെ പ്രവര്‍ത്തനത്തിനു വേണ്ട ദൈനംദിന ജോലികളാണ് ആര്‍പിഎ ഏറ്റെടുക്കക. ഈ ജോലികള്‍ ധാരളമായി ഉണ്ടാകും. ഇതെല്ലാം ആര്‍പിഎയെ ഏല്‍പ്പിക്കുക വഴി കൂടുതല്‍ കഴിവുവേണ്ട ജോലികളിലേക്ക് ജോലിക്കാര്‍ക്ക് ശ്രദ്ധിക്കാനാകും. ജോലി മറ്റു രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കു നല്‍കുക (ഓഫ്‌ഷോറിങ്) ആണ് ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കരുത്തായിരുന്നത്. ഓഫ്‌ഷോറിങ് വഴി ജിഡിപിക്ക് 1998ല്‍ 1 ശതമാനം വളര്‍ച്ചയാണ് ലഭിച്ചതെങ്കില്‍ ഇന്നത് 7 ശതമാനമാണെന്നു പറയുന്നു. അക്‌സെഞ്ച്വര്‍, കാപ്‌ഗെമിനി, അറ്റോസ് തുടങ്ങി പല പടിഞ്ഞാറന്‍ കമ്പനികളെ അപേക്ഷിച്ചും മികച്ച വളര്‍ച്ചയാണ് കൈവരിച്ചുവന്നത്. വളര്‍ച്ച 2005നും 2019നും ഇടയില്‍ 18 ശതമാനമായിരുന്നു എന്നു പറയുന്നു.

 

ADVERTISEMENT

ആര്‍പിഎ മൂലം ജോലി നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് തൊഴില്‍ നല്‍കി ലാഭം കൊയ്തിരുന്ന പാശ്ചാത്യ കമ്പനികള്‍ ഇത് സ്വന്തം നാട്ടില്‍ തന്നെ ചെയ്യിച്ചെടുക്കാന്‍ ശ്രമിക്കുന്നതു വഴിയായിരിക്കും. വികസിത രാജ്യങ്ങള്‍ ജോലികള്‍ തിരിച്ച് സ്വന്തം രാജ്യത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുകയോ, ആര്‍പിഎ തുടങ്ങിയ സാങ്കേതികവിദ്യകളെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയോ ആണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവഴി അവരുടെ ഡിജിറ്റല്‍ സപ്ലൈ ശൃംഖലകളെ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ശ്രമം ഉണ്ടാകാമെന്നും പറയുന്നു. ഇത് സ്വയംപര്യാപ്തത കൊണ്ടുവരാന്‍ ഉതകും. 1970കളിലും 1980കളിലുമാണ് സോഫ്റ്റ്‌വെയര്‍ ഓഫ്‌ഷോറിങിന് തുടക്കമാകുന്നത്. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വന്നതും, ആഗോള വിപണിയിലെ വമ്പന്‍ കമ്പനികള്‍ വാണിജ്യ ഉദാരവല്‍ക്കരണം തുടങ്ങിയതും ഇതിനു കാരണമായി. തൊഴില്‍ മേഖലയില്‍ വരുന്ന ആഘാതം ഏറ്റവുമധികം അനുഭവിക്കാന്‍ പോകുന്നത് ഇന്ത്യയും ചൈനയുമായിരിക്കും. അതേസമയം, അസിയാന്‍ (Asean), ദി പേര്‍ഷ്യന്‍ ഗള്‍ഫ്, ജപ്പാന്‍ തുടങ്ങിയ മേഖലകളെയായിരിക്കും ഇത് ഏറ്റവും കുറച്ച് ബാധിക്കാന്‍ പോകുന്നതെന്നും പറയുന്നു. 

 

∙ തീര്‍ന്നില്ല, നിര്‍മാണ മേഖലയിലും ആഘാതം വന്നേക്കും

 

ഐടി മേഖലയിലെ ജോലി നഷ്ടം കനത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടിനൊപ്പം കാണാവുന്ന മറ്റൊരു മുന്നറിയിപ്പ് കൂടിയുണ്ട്. യന്ത്രവല്‍ക്കരണം മൂലം നിര്‍മാണ മേഖലയിലും കനത്ത ജോലി നഷ്ടം സംഭവിച്ചേക്കാം. ജോലിക്കാര്‍ പണിയെടുത്തിരുന്ന ഫാക്ടറികളില്‍ ഇനി താഴത്തെ തട്ടിലും, മധ്യ തട്ടിലുമുള്ളവരുടെ ജോലികളും യന്ത്ര വല്‍ക്കരണത്തിലൂടെ നഷ്ടമാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വ്യവസായവല്‍ക്കരണവും വൈകാതെ തീര്‍ന്നേക്കാമെന്നു പറയുന്നു.

 

∙ ചൈനയില്‍ നിന്നുള്ള സ്മാര്‍ട് ഫോണ്‍ കയറ്റുമതി 30.8 ശതമാനം ഇടിഞ്ഞു

 

കഴിഞ്ഞ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ച്  ഈ വര്‍ഷം ചൈനയില്‍ നിന്നുള്ള സ്മാര്‍ട് ഫോണ്‍ കയറ്റുമതി 30.8 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 26.97 ദശലക്ഷം ഹന്‍ഡ്‌സെറ്റുകള്‍ കയറ്റി അയച്ച ചൈനയ്ക്ക് ഈ വര്‍ഷം 22.6 ദശലക്ഷം ഫോണുകള്‍ മാത്രമാണ് വിതരണം ചെയ്യാനായത്.

 

∙ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് സംരംഭമായ വെയ്‌മോയ്ക്ക് 250 കോടി ഡോളർ ഫണ്ടിങ് 

 

അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ സെല്‍ഫ്‌ഡ്രൈവിങ് വാഹന വിഭാഗമായ വെയ്‌മോയക്ക് 250 കോടി ഡോളര്‍ ഫണ്ടിങ് ലഭിച്ചു. സില്‍വര്‍ ലെയ്ക്, ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ കമ്പനികളാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ വെയ്‌മോയുടെ മൂല്യം 3000 കോടി ഡോളറിനു മുകളിലായെന്നും പറയുന്നു.

 

∙ ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള ചാര്‍ജിങ് ഡോക്കുമായി ഐഗിയര്‍

 

ഐഗിയര്‍ കമ്പനിയുടെ പുതിയ ഡോക്കിങ് സ്‌റ്റേഷന്‍ അവതരിപ്പിച്ചു. ഇതില്‍ മൈക്രോ യുഎസ്ബി, ടൈപ്-സി, ലൈറ്റ്‌നിങ് പോര്‍ട്ടുകള്‍ ഉണ്ട്. ഇതു കൂടാതെ വയര്‍ലെസ് ചാര്‍ജിങും ഈ ഡോക്കില്‍ സാധ്യമാണ്. വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ മറ്റൊരു ഉപകരണവും ഫോണുകള്‍ക്കൊപ്പം ചാര്‍ജ് ചെയ്യാം. 360 ഡിഗ്രിയില്‍ തിരിക്കാവുന്ന ഈ ഡോക്കിന് തുടക്കത്തില്‍ 1,500 രൂപയായിരിക്കും വില. ആമസോണും ഫ്‌ളിപ്കാര്‍ട്ടുമാണ് വിതരണം ചെയ്യുന്നത്. 

 

∙ വണ്‍പ്ലസ്-ഒപ്പോ ലയനം ആഴത്തിലുള്ളത്

 

ചൈനീസ് ബിസിനസ് കമ്പനി ബിബികെയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വണ്‍പ്ലസ് ഇതുവരെ തങ്ങളുടെ വ്യക്തിമുദ്ര ഫോണുകളില്‍ പതിപ്പിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം ബിബികെയുടെ തന്നെ കീഴിലുള്ള മറ്റൊരു കമ്പനിയായ ഒപ്പോയുമായി വണ്‍പ്ലസിനെ ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി ഒപ്പോയുടെ എൻജിനീയര്‍മാരുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് വണ്‍പ്ലസ് തീരുമാനിച്ചിരിക്കുന്നത്. തനതു മകിവ് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നാണ് കമ്പനി മേധാവി പിറ്റെ ലാവു പറയുന്നതെങ്കിലും ഒപ്പോയുമായുള്ള ലയനം ആഴത്തിലുള്ളതാണെന്നും അദ്ദേഹം അറിയിക്കുന്നു.

 

English Summary: IT companies set to slash 3 million jobs by 2022 due to automation