കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട 30 സൈബർ സുരക്ഷാ ടിപ്‌സുകൾ
പുതിയ ഓൺലൈൻ സംസ്‌കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടുവന്നിരിക്കുന്നു. പൊതുവെ നമ്മുടെ ഓൺലൈൻ ഉപയോഗം മുൻപത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു. കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി. വാർഷിക അധ്യായനം മാത്രമല്ല, മറ്റ് നിരവധി കോഴ്‌സുകളും സ്‌കിൽ ഡവലപ്പിംഗ് ടോപ്പിക്കുകളും ഓൺലൈനിൽ ലഭ്യമാണ്. നല്ലതുതന്നെ. പക്ഷേ,
പുതിയ ഓൺലൈൻ സംസ്‌കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടുവന്നിരിക്കുന്നു. പൊതുവെ നമ്മുടെ ഓൺലൈൻ ഉപയോഗം മുൻപത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു. കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി. വാർഷിക അധ്യായനം മാത്രമല്ല, മറ്റ് നിരവധി കോഴ്‌സുകളും സ്‌കിൽ ഡവലപ്പിംഗ് ടോപ്പിക്കുകളും ഓൺലൈനിൽ ലഭ്യമാണ്. നല്ലതുതന്നെ. പക്ഷേ,
പുതിയ ഓൺലൈൻ സംസ്‌കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടുവന്നിരിക്കുന്നു. പൊതുവെ നമ്മുടെ ഓൺലൈൻ ഉപയോഗം മുൻപത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു. കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി. വാർഷിക അധ്യായനം മാത്രമല്ല, മറ്റ് നിരവധി കോഴ്‌സുകളും സ്‌കിൽ ഡവലപ്പിംഗ് ടോപ്പിക്കുകളും ഓൺലൈനിൽ ലഭ്യമാണ്. നല്ലതുതന്നെ. പക്ഷേ,
പുതിയ ഓൺലൈൻ സംസ്‌കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടുവന്നിരിക്കുന്നു. പൊതുവെ നമ്മുടെ ഓൺലൈൻ ഉപയോഗം മുൻപത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു. കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി. വാർഷിക അധ്യായനം മാത്രമല്ല, മറ്റ് നിരവധി കോഴ്‌സുകളും സ്‌കിൽ ഡവലപ്പിംഗ് ടോപ്പിക്കുകളും ഓൺലൈനിൽ ലഭ്യമാണ്. നല്ലതുതന്നെ. പക്ഷേ, ഇതിനു മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം. ഇന്റർനെറ്റ്, ഡിജിറ്റൽ, ഗെയിമിങ്, മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലൻമാർ ഏതു രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം. ഇത്തരം സൈബർ ഭീഷണികൾ (Cyberbullying) കുട്ടികളിൽ ആത്മാഭിമാനത്തിലും ആത്മവിശ്വാസത്തിലും വലിയ കോട്ടമുണ്ടാക്കിയേക്കാം.ഇങ്ങനെയുള്ള ക്ഷുദ്രശക്തികളെ അൽപം ശ്രദ്ധിച്ചാൽ നമുക്ക് തന്നെ ഇല്ലാതാക്കാം. ഈ സാഹചര്യത്തിൽ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കിയിരിക്കേണ്ടതുമായ പ്രധാനപ്പെട്ട സൈബർ സുരക്ഷാ ടിപ്‌സുകൾ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ് ചുവടെ.
∙ ഊഷ്‌മളമായ രക്ഷാകർതൃ ബന്ധം വളർത്തിയെടുക്കുന്നത് കുട്ടികളിൽ ഉന്മേഷം പകരുന്നതിനും സൈബർ സംഘർഷങ്ങളെ അതിജീവിക്കാനും സഹായിക്കും. ഭയമില്ലാതെ, പറയാൻ ലജ്ജിക്കുന്ന കാര്യങ്ങളെക്കുറിച്ചു പോലും സംസാരിക്കാൻ കഴിയുന്ന തരത്തിൽ കുട്ടികളുമായി രക്ഷകർത്താക്കൾ സൗഹൃദം നിലനിർത്തുക.
∙ സൈബർ ഭീഷണികളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നൽകുക. ഓൺലൈൻ ലോകത്തെക്കുറിച്ചും, അഭിമുഖീകരിച്ചേക്കാവുന്ന വെല്ലുവിളികളെക്കുറിച്ചും, പ്രശ്‌നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആരുമായി സംസാരിക്കണമെന്നും എന്തുചെയ്യണമെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.
∙ കംപ്യൂട്ടർ അടക്കമുള്ള ഇലക്രോണിക് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക.
∙ കുട്ടിയുടെ ഓൺലൈൻ കോൺടാക്റ്റുകൾ / സുഹൃത്തുക്കൾ, അറിയാവുന്നവരും വിശ്വസിക്കാൻ കൊള്ളാവുന്നവരുമാണെന്ന് ഉറപ്പാക്കുക.
∙ ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക.
∙ പാസ്‌വേഡും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ആരുമായും പങ്കിടരുത്.
∙ ഓൺലൈൻ ബാങ്കിങ്-കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത്.
∙ അക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെടെ കുറഞ്ഞത് എട്ട് പ്രതീകങ്ങളുള്ള ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്‌വേഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ്.
∙ ഓൺലൈനിൽ നിന്നുള്ള അനാവശ്യ അഭ്യർഥനകൾ വേണ്ടെന്ന് പറയാനുള്ള പക്വത കുട്ടികളിൽ രൂപപ്പെടുത്തുക.
∙ അറിയാത്ത ആളുകളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുക.
∙ കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റുകളും ആപ്ലിക്കേഷനുകളും രക്ഷകർത്താക്കളും മനസ്സിലാക്കിയിരിക്കുക. ഓൺലൈനിൽ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക.
∙ ഓൺലൈനിൽ ഉറവിടങ്ങളുടെ വിശ്വാസ്യത വിലയിരുത്തുന്നതിന് ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കാൻ കുട്ടിയെ സഹായിക്കുക.
∙ ഇമെയിലുകളിലെ സ്‌പാം ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക, അപരിചിത മെയിലുകൾ തുറക്കാതിരിക്കുക.
∙ അനാവശ്യമായി വരുന്ന നോട്ടിഫിക്കേഷനുകൾക്ക് അനുവാദം നൽകാതിരിക്കുക.
∙ കുട്ടിയുടെ അക്കൗണ്ട് / പ്രൊഫൈലിൽ പ്രൈവസി അനുയോജ്യമായി ക്രമീകരിക്കുക.
∙ ആധികാരിക / നിയമാനുസൃതമായ വെബ്‌സൈറ്റുകൾ മാത്രം സന്ദർശിക്കാൻ ശ്രമിക്കുക.
∙ ആധികാരിക / നിയമാനുസൃതമായ സൈറ്റ് / സ്‌റ്റോർ നിന്ന് മാത്രം ഡൗൺലോഡുകൾ ചെയ്യുക.
∙ കുട്ടികൾ ഉപയോഗിക്കുന്ന ഫോണിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ആപ്പുകൾ ശ്രദ്ധിക്കുക.
∙ http പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന സൈറ്റുകളേക്കാൾ മികച്ച സുരക്ഷ https പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന സൈറ്റുകൾ നൽകുന്നുവെന്ന് ഓർമ്മിക്കുക.
∙ ഡിവൈസുകളും ആപ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്‌ത് ഉപയോഗിക്കുക.
∙ വിശ്വാസ്യതയും ആധികാരികതയും ഉറപ്പാക്കിയ ശേഷം ആന്റിവൈറസ് / സുരക്ഷാ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക. ആനുകാലികമായി ആന്റിവൈറസ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക.
∙ ഓപ്പറേറ്റിങ് സിസ്റ്റം അപ് ടു ഡേറ്റ് ആയി നിലനിർത്തുക.
∙ കംപ്യൂട്ടറും മൊബൈൽ ഫോണും ലോക്കുചെയ്യുക.
∙ ഉപയോഗത്തിലില്ലാത്തപ്പോൾ എല്ലായ്പ്പോഴും വെബ്‌ക്യാമുകൾ അൺപ്ലഗ് ചെയ്യുക. അല്ലെങ്കിൽ ആക്റ്റീവ് അല്ലാതാക്കുക.
∙ പൊതുവായ ഇന്റർനെറ്റ് കണക്ഷൻ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകാതിരിക്കുന്നതാണ് നല്ലത്.
∙ സുരക്ഷിതമല്ലാത്ത വൈഫൈ ഒരിക്കലും ഉപയോഗിക്കരുത്.
∙ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) തെരഞ്ഞെടുക്കുന്നത് പാസ്‌വേഡുകളോ മറ്റ് തന്ത്രപ്രധാന വിവരങ്ങളോ മോഷ്ടിക്കാൻ കാത്തിരിക്കുന്ന ഹാക്കർമാരിൽ നിന്ന് പരിരക്ഷ നേടുന്നതിന് സഹായകമാണ്. വിദൂരമായി പഠിക്കുന്ന വിദ്യാർഥികൾക്കും, പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോഴും VPN തെരഞ്ഞെടുക്കുന്നത് നല്ലതാണ്.
∙ മൊബൈൽ, കംപ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളിൽ, പ്ലാറ്റ്ഫോമുകളിൽ, ആപ്പുകളിൽ Parental Control Settings സേവനം ഉപയോഗിക്കാം. അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് കുട്ടികളെ തടയുന്നതിനുള്ള മികച്ച മാർഗമാണിത്. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ സജ്ജമാക്കാൻ മാതാപിതാക്കളെ അനുവദിക്കുന്ന സോഫ്റ്റ്‌വെയറുകളും (Parental Control Apps & Software) ലഭ്യമാണ്.
∙ safesearch, restricted mode, supervised users തുടങ്ങിയ ഫിൽറ്ററുകളും സംവിധാനങ്ങളും കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് പ്രയോഗിക്കാം.
∙ അവശ്യ സമയത്തിലധികമുള്ള ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നും കുട്ടികളെ വിലക്കേണ്ടതാണ്.
∙ അനാവശ്യ ഇടപെടലുകൾ നടത്തുന്നവരെ ബ്ലോക്ക് ചെയ്യുക.
∙ അപരിചിതരുടെ കോളാണ് വരുന്നതെങ്കിൽ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യരുത്.
∙ ഓൺലൈനിൽ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ആലോചിച്ചുറപ്പിച്ചതിനുശേഷം നൽകുക. ഡിജിറ്റൽ ഫുട്പ്രിന്റുകൾ വ്യക്തിത്വം പ്രതിനിധാനം ചെയ്യുന്നു.
∙ കുറ്റകരമായ സന്ദേശങ്ങൾ തയാറാക്കുന്നതും അപകീർത്തികരമായ ട്രോളുകൾ സൃഷ്ടിക്കുന്നതും, മറ്റൊരാൾ തയാറാക്കിയ കുറ്റകരമായ മെസേജുകൾ, ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയവ ഫോർവേർഡ് ചെയ്യുന്നതും ശിക്ഷാർഹമാണെന്ന് ഓർമിക്കുക
∙ നമ്മുടേത് പോലെ പോലെ മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുക.
∙ സൈബർ ഭീഷണികൾ നേരിടേണ്ടി വന്നാൽ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുക.
കുട്ടികളെ ലക്ഷ്യമിട്ട് നിരവധി കുറ്റകൃത്യങ്ങൾ സൈബർ മേഖലയിൽ ഉണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ വായിക്കാം.
∙ ഫിഷിംഗ് (Phishing): യഥാർഥ ഉറവിടമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ നിർമിക്കുന്ന സൈറ്റുകൾ, ഇ മെയിലുകൾ - സമൂഹ മാധ്യമ വെബ്സൈറ്റുകൾ വഴി വ്യാജ സന്ദേശങ്ങൾ നൽകി കെണിയിൽ പെടുത്തി വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നു.
∙ സ്പൂഫിംഗ് (Spoofing): വ്യക്തികളുടെ യഥാർഥ വിലാസം മറച്ചുവെച്ചുള്ള തട്ടിപ്പാണിത്. ഫിഷിങ്ങിന്റെ മറ്റൊരു രൂപം
∙ ക്യാമറ ഹാക്കിങ് (Camera Hacking): ലാപ്‌ടോപ്പിലെയോ മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെ ചിത്രങ്ങളും വിഡിയോയും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിങ്. ഇങ്ങനെ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ പലതും ഡൗൺലോഡ് ചെയ്യുമ്പോൾ കടന്നു കൂടുന്ന വൈറസുകൾ, മാൽവെയറുകൾ വഴിയാണ്. അതുകൊണ്ട് വ്യക്തമായ ധാരണയില്ലാത്ത ഒന്നും ഡൗൺലോഡ് ചെയ്യരുത്.
∙ ഡീപ് ഫേക്ക്സ് (Deepfakes): ചിത്രത്തിന്റെയോ വിഡിയോയുടെയോ, ചിത്രവും ശബ്‌ദവും ചലനവും മാറ്റി ഒറിജിനലിനെ പോലെ പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ വ്യാജൻ നിർമിക്കുന്നു. അതിനാൽ ആധികാരികത ഉറപ്പില്ലാത്ത ഒന്നും പ്രോത്സാഹിപ്പിക്കുകയോ ഫോർവേർഡ് ചെയ്യുകയോ ചെയ്യരുത്.
∙ സൈബർ സ്റ്റാക്കിങ് (Cyberstalking) : നമ്മളെക്കുറിച്ചുള്ള സെൻസിറ്റീവ് / സ്വകാര്യ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയോ മറ്റോ ശേഖരിച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുക.
∙ ഫ്രാപിങ് (Fraping) : കുട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി അനുചിതമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതരം ഭീഷണി.
∙ ഫ്ലേമിംഗ് (Flaming) : ഇത് ഇമെയിലുകൾ, തൽക്ഷണ സന്ദേശമയയ്ക്കൽ അല്ലെങ്കിൽ ചാറ്റ് റൂമുകൾ വഴി കൈമാറ്റം ചെയ്യുന്ന ഒരു തരം പൊതു ഭീഷണിപ്പെടുത്തലാണ്.
∙ ട്രിക്കറി (Trickery) : ഉപദ്രവകാരി ഒരിക്കൽ വിശ്വാസം നേടിയെടുക്കുകയും, പിന്നീട് അതുപയോഗപ്പെടുത്തി ഇരയുടെ രഹസ്യങ്ങളും സ്വകാര്യ വിവരങ്ങളും കൈക്കലാക്കി മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നു.
∙ ഔട്ടിങ്/ഡോക്സിങ് (Outing / Doxing) : സമ്മതമില്ലാതെ, ക്ഷുദ്രകരമായ ആവശ്യങ്ങൾക്കായി സെൻസിറ്റീവ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ ഇമേജുകൾ തുടങ്ങിയവ പരസ്യമായി വെളിപ്പെടുത്തുന്ന പ്രവൃത്തിയാണിത്.
∙ ഡൈസിങ് (Dicing) : പൊതു പോസ്റ്റുകളിലൂടെയോ സ്വകാര്യ സന്ദേശങ്ങളിലൂടെയോ ക്രൂരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു.
∙ സെക്‌സിറ്റിങ് (Sexting) : ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോഗ്രാഫുകൾ, വിഡിയോ, മറ്റ് സന്ദേശങ്ങൾ തുടങ്ങിയവ അയയ്ക്കുക.
∙ സെക്സ്റ്റോർഷൻ (Sextortion) : ലൈംഗിക ചൂഷണങ്ങൾക്ക് വേണ്ടി സൈബർ ഭീഷണികൾ നേരിടാം.
English Summary: Cyber security tips that children and parents should be aware