'ഡിജിറ്റല്‍ ഉല്‍പാദനക്ഷമത ഇന്ത്യയെ 100,000 കോടി ഡോളർ സമ്പദ്വ്യവസ്ഥയാക്കും, തൊഴിൽ വർധിപ്പിക്കും'
പല മേഖലകളിലുമുള്ള പ്രതിസന്ധിയും തളര്‍ച്ചയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ഭിതിയിലാണ് സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, ഡിജിറ്റല്‍ മേഖലയില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഉല്‍പാദനക്ഷമത ഇന്ത്യയെ 2025ല്‍ 1 ട്രില്ല്യന്‍ ഡോളര്‍ (100,000 കോടി ഡോളർ) സമ്പദ്‌വ്യവസ്ഥയാക്കുമെന്നു പ്രവചിച്ചിരിക്കുകയാണ്
പല മേഖലകളിലുമുള്ള പ്രതിസന്ധിയും തളര്‍ച്ചയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ഭിതിയിലാണ് സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, ഡിജിറ്റല്‍ മേഖലയില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഉല്‍പാദനക്ഷമത ഇന്ത്യയെ 2025ല്‍ 1 ട്രില്ല്യന്‍ ഡോളര്‍ (100,000 കോടി ഡോളർ) സമ്പദ്‌വ്യവസ്ഥയാക്കുമെന്നു പ്രവചിച്ചിരിക്കുകയാണ്
പല മേഖലകളിലുമുള്ള പ്രതിസന്ധിയും തളര്‍ച്ചയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ഭിതിയിലാണ് സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, ഡിജിറ്റല്‍ മേഖലയില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഉല്‍പാദനക്ഷമത ഇന്ത്യയെ 2025ല്‍ 1 ട്രില്ല്യന്‍ ഡോളര്‍ (100,000 കോടി ഡോളർ) സമ്പദ്‌വ്യവസ്ഥയാക്കുമെന്നു പ്രവചിച്ചിരിക്കുകയാണ്
പല മേഖലകളിലുമുള്ള പ്രതിസന്ധിയും തളര്‍ച്ചയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ഭിതിയിലാണ് സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, ഡിജിറ്റല്‍ മേഖലയില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഉല്‍പാദനക്ഷമത ഇന്ത്യയെ 2025ല്‍ 1 ട്രില്ല്യന്‍ ഡോളര്‍ (100,000 കോടി ഡോളർ) സമ്പദ്‌വ്യവസ്ഥയാക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ഐടി മന്ത്രാലയ സെക്രട്ടറി അജയ് പ്രകാശ്. ഡിജിറ്റല്‍ മേഖലയില്‍ ക്രമാതീതമായി വളരുന്ന ഉത്പാദനക്ഷമത ദശലക്ഷക്കണക്കിനു കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കുകയും അതുവഴി സമീപഭാവിയില്‍ തന്നെ രാജ്യം 1 ട്രില്ല്യന്‍ ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായി മാറുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സർക്കാരും ഐടി മന്ത്രാലയവും തങ്ങളുടെ ഡിജിറ്റല്‍ അജണ്ടയുമായി മുന്നോട്ടുപോകുന്നത് ഫലംകണ്ടു തുടങ്ങിയെന്നതിനു തെളിവാണ് ഇന്ത്യ ലോക ഡിജിറ്റല്‍ സാമര്‍ഥ്യ റാങ്കിങ്ങില്‍ മുന്നിലേക്കു വരുന്നതെന്നും അജയ് ചൂണ്ടിക്കാട്ടുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡലവലപ്‌മെന്റ് 2020ല്‍ നടത്തിയ പഠനത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം 48 ആയിരുന്നു. നാഷണല്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം .ഇന്‍ (.in) ഡൊമെയ്ന്‍ റജിസ്‌ട്രേഷന്‍ 27 ലക്ഷത്തിലേറെ ആയിരിക്കുന്നു. ഏഷ്യയിലെ രാജ്യങ്ങളെ പരിഗണിച്ചാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഡിജിറ്റല്‍ ഇക്കോണമിയെക്കുറിച്ചു സംസാരിക്കവെയാണ് അജയ് തന്റെ വാദം മുന്നോട്ടുവച്ചത്.
∙ ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ യുഎന്‍ വിദഗ്ധര്‍
ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ ആഗോള തലത്തിലുള്ള മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നില്ലെന്ന് യുഎന്‍ വിദഗ്ധര്‍ ആരോപിച്ചു. ഇതേക്കുറിച്ച് തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്ന് പറഞ്ഞ് ഇടനിലക്കാരെ ഇന്ത്യന്‍ സർക്കാരുമായി സംസാരിക്കാന്‍ നിയോഗിച്ചിരുന്നു. രാജ്യത്തിന്റെ പുതിയ ഐടി നയത്തിൽ പലതിനും വേണ്ടത്ര വ്യക്തതയില്ലെന്നാണ് യുഎന്‍ ആരോപിക്കുന്നത്. രാജ്യാന്തര മനുഷ്യാവകാശ കരാറായ ഐസിസിപിആറിലുള്ള പലതിന്റെയും ലംഘനം നടക്കുന്നുവെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോക്താക്കളുടെ ചെയ്തികള്‍ നിരീക്ഷിക്കണമെന്നും ഉചിതമല്ലാത്ത ഉള്ളടക്കം അതിവേഗം നീക്കംചെയ്യണമെന്ന വ്യവസ്ഥയേയും യുഎന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു.
വാട്‌സാപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എന്‍ക്രിപ്ഷനും യുഎന്നിന്റെ പിന്തുണ ലഭിക്കുന്നു. ഇത് അങ്ങനെ അക്ഷരാര്‍ഥത്തില്‍ പാലിക്കേണ്ട കാര്യമില്ലെന്നും പ്രശ്‌നം സൃഷ്ടിച്ച സന്ദേശം ആരാണ് ആദ്യമായി പോസ്റ്റ്‌ചെയ്തത് എന്ന് കണ്ടെത്തണം എന്നുമാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ വാട്‌സാപ് കേന്ദ്രത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതു കൂടാതെ പല കാര്യങ്ങളിലും യുഎന്‍ പ്രതിനിധികള്‍ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. പുതിയ ഐടി നിയമങ്ങള്‍ അതിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അംഗീകരിക്കാനാവില്ലെന്നാണ് യുഎന്‍ പറയുന്നത്. ഇതിനാല്‍ സർക്കാർ വിശദമായ അവലോകനം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ചനടത്തണമെന്നും യുഎന്‍ പ്രതിനിധികള്‍ ആവശ്യപ്പെടുന്നു. മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. https://bit.ly/2SbX88m
∙ ഐടി നയം ജനശാക്തീകരണത്തിനെന്ന് സർക്കാർ
അതേസമയം, യുഎൻ ആരോപണങ്ങളെ തള്ളി കേന്ദ്രം രംഗത്തെത്തി. തങ്ങളുടെ പുതിയ ഐടി നിയമങ്ങളെല്ലാം രാജ്യത്തെ സാധാരണ ഉപയോക്താക്കളെ ശാക്തീകരിക്കാനാണെന്ന് സർക്കാർ പറയുന്നു. ഇതേക്കുറിച്ച് വേണ്ട ചര്‍ച്ചകള്‍ 2018ല്‍ നടത്തിയതാണെന്നും അധികാരികള്‍ പറയുന്നുണ്ട്. ആരാണ് ഒരു സന്ദേശം ആദ്യം അയച്ചതെന്ന കാര്യത്തില്‍ വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമെ ശേഖരിക്കുന്നുള്ളുവെന്നും സർക്കാർ വാദിക്കുന്നുണ്ട്. ഒരാള്‍ പോസ്റ്റു ചെയ്ത സന്ദേശം രാജ്യത്ത് അക്രമത്തിനു വഴിവയ്ക്കുക, രാജ്യത്തിന്റെ ഒരുമയ്ക്ക് ഭംഗംവരുത്തുക, സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, കുട്ടികള്‍ക്കെതിരെ ലൈംഗീകാതിക്രമങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ നടക്കുന്ന സമയത്തു മാത്രമായിരിക്കും ഐടി നിയമങ്ങള്‍ ഉപയോഗിക്കുകയും, അതിനിടയാക്കിയ സന്ദേശത്തിന്റെ ഉറവിടം തേടുകയും ചെയ്യുക എന്ന് സർക്കാർ പറയുന്നു.
∙ എട്ട് ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ജോക്കര്‍ വൈറസ്
ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള എട്ട് ആപ്പുകളില്‍ കൂടി ജോക്കര്‍ വൈറസ് കണ്ടെത്തി. ഓക്‌സിലിയറി മെസേജ്, ഫാസ്റ്റ് മാജിക് എസ്എംഎസ്, ഫ്രീ ക്യാം സ്‌കാനര്‍, സൂപ്പര്‍ മെസേജ്, എലമെന്റ് സ്‌കാനര്‍, ഗോ മെസേജസ്, ട്രാവല്‍ വാള്‍പേപ്പേഴ്‌സ്, സൂപ്പര്‍ എസ്എംഎസ് എന്നീ ആപ്പുകളിലാണ് ജോക്കര്‍ വൈറസ് കണ്ടെത്തിയത്. ഇവ ഫോണുകളില്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നു പറയേണ്ട കാര്യമില്ലല്ലോ.
∙ ഐമൂവിക്കും ഫൈനല്‍ കട്ട് പ്രോയ്ക്കും പുതിയ പതിപ്പുകള്‍
ആപ്പിളിന്റെ വിഡിയോ എഡിറ്റിങ് ആപ്പുകളായ ഐമൂവിക്കും, ഫൈനല്‍ കട്ട് പ്രോയ്ക്കും പുതിയ പതിപ്പുകള്‍ ഇറക്കി. പുതിയ 16 ബാക്ഗ്രൗണ്ടുകളാണ് ഐമൂവിയുടെ 10.2.4 വേര്‍ഷനിൽ ലഭിക്കുക. ഫൈനല്‍ കട്ട് പ്രോയുടെ 10.5.3 അപ്‌ഡേറ്റില്‍ ഏതാനും പുതിയ ഫീച്ചറുകളും ഒപ്പം ആപ്പിന്റെ പ്രകടനത്തിലുള്ള സ്ഥരതയും പ്രതീക്ഷിക്കാം. ഓഡിയോയും വിഡിയോയും കംപ്രസ് ചെയ്യുന്ന കംപ്രസറിനും പുതിയ പതിപ്പ് ഇറക്കിയിട്ടുണ്ട്.
∙ സാംസങ്ങിന്റെ ക്യൂലെഡ് ടിവികള്‍ വാങ്ങിയാല്‍ 99,990 രൂപ വരെ വിലയുള്ള സൗണ്ട്ബാറുകള്‍ ഫ്രീ!
സ്മാർട് ടിവികളുടെ വില്‍പനയ്ക്കായി വിവിധ ഓഫറുകളുമായി സാംസങ്. ബാങ്ക് ഓഫറുകള്‍ക്കു പുറമെ 6,000 രൂപ വരെ കിഴിവും ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത ചില ക്യൂലെഡ് ടിവികള്‍ വാങ്ങിയാല്‍ 99,990 രൂപ വിലയുള്ള ക്യൂ900ടി (Q900T) സൗണ്ട് ബാര്‍ ഫ്രീയായി നൽകും. 48,990 രൂപ വിലയുള്ള ക്യൂ800ടിയും വേറൊരു ടിവി മോഡലിനൊപ്പം ഫ്രീയായി നല്‍കുന്നു.
∙ ഓഡിബിള്‍ സ്ലീപ് കളക്ഷന്‍ ഫ്രീയായി നല്‍കി ആമസോണ്‍
ആമസോണ്‍ എക്കോ, ഫയര്‍ ടിവി തുടങ്ങി ആമസോണ്‍ അലക്‌സയുടെ സേവനങ്ങളുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് 'മെഡിറ്റേഷന്‍സ്: ദി ഓഡിബിൾ സ്ലീപ് കളക്ഷന്‍' ഫ്രീയായി നല്‍കുന്നു. അലക്‌സ, ഹെല്‍പ് മീ സ്ലീപ് എന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ ഇത് ലഭിക്കും.
English Summary: Digital India to drive digital economy to $1 trillion by 2025