മൈക്രോവേവ് അവ്ന്റെ ഉപയോഗമെന്ത് എന്നു ചോദിച്ചാൽ, തലേന്നു ബാക്കി വന്ന ആഹാരം ഫ്രിജിൽനിന്നെടുത്തു ചൂടാക്കാം എന്നതായിരിക്കും ആത്മാർഥമായ ഉത്തരം. അപ്പപ്പോൾ പാചകം ചെയ്തു കഴിക്കാമെന്നത് ഇന്നത്തെ ഹൈസ്പീഡ് ലൈഫിനു സാധിക്കാത്തതിനാൽ, അവ്നില്‍ ചൂടാക്കി കഴിക്കാമെന്നു കണക്കാക്കിത്തന്നെ കൂടുതൽ ആഹാരം തലേന്നേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോവേവ് അവ്ന്റെ ഉപയോഗമെന്ത് എന്നു ചോദിച്ചാൽ, തലേന്നു ബാക്കി വന്ന ആഹാരം ഫ്രിജിൽനിന്നെടുത്തു ചൂടാക്കാം എന്നതായിരിക്കും ആത്മാർഥമായ ഉത്തരം. അപ്പപ്പോൾ പാചകം ചെയ്തു കഴിക്കാമെന്നത് ഇന്നത്തെ ഹൈസ്പീഡ് ലൈഫിനു സാധിക്കാത്തതിനാൽ, അവ്നില്‍ ചൂടാക്കി കഴിക്കാമെന്നു കണക്കാക്കിത്തന്നെ കൂടുതൽ ആഹാരം തലേന്നേ ഉണ്ടാക്കി ഫ്രിജിൽ വയ്ക്കുന്നുമുണ്ട് നമ്മൾ.

ADVERTISEMENT

ലോക്ഡൗൺ ശീലമായ കഴിഞ്ഞ വർഷം വീടുകളിലെ അവ്നുകൾക്കു പണി കൂടി. കേക്ക് നിർമാണം എന്നൊരു തൊഴിലുറപ്പു പദ്ധതി അവ്ൻ ഉള്ള വീടുകളിലെല്ലാം നടപ്പായി. പഴയതു ചൂടാക്കൽ എന്ന റീഹീറ്റിങ്ങിനു പുറമെ, ബേക്കിങ് എന്ന ഉപയോഗം വ്യാപകമായി.

അത്രയുമൊക്കെയേ അവ്ൻ വഴി സാധിക്കൂ എന്നുണ്ടോ? പാചകവാതക വില സിലിണ്ടറിന് 1000 രൂപ എന്ന നിലയിലെത്താൻ കുതിക്കുമ്പോൾ അവ്ന് നമ്മളെ സഹായിക്കാനാകില്ലേ? ഇപ്പോഴത്തെ മികച്ച മൈക്രോവേവുകൾ പലതും ഒരുപാട് സേവനങ്ങൾ നമുക്കു നല്‍കാൻ സാധിക്കുന്നവയാണ്.  

ADVERTISEMENT

ബേക്കിങ്, കുക്കിങ്, ഹീറ്റിങ്, ഗ്രില്ലിങ്, ഡീഫ്രോസ്റ്റിങ് എന്നിങ്ങനെ നമ്മുടെ ജീവിതം അനായാസമാക്കുന്ന അടുക്കളസേവനങ്ങൾ ഉദാഹരണം. ഫ്രീസറിലിരിക്കുന്ന ചിക്കൻ പുറത്തെടുത്തുവച്ച് പാചകത്തിനു പാകമാകുംവിധം മഞ്ഞുരുക്കാൻ എത്രനേരമെടുക്കും. അവ്നിൽ‌ ഡീഫ്രോസ്റ്റ് ഫങ്ഷന്‍ ഉണ്ടെങ്കിൽ അതു നിസ്സാരം!  

പലതരം മൈക്രോവേവ് അവ്നുകൾ വിപണിയിലുണ്ട്. മൈക്രോവേവ്, ഗ്രിൽ എന്നീ ഫങ്ഷനുകൾ മാത്രമുള്ളവയും അതിനുപുറമെ കൺവെക്‌ഷൻ എന്ന സംവിധാനം കൂടി ഉള്ളവയുമുണ്ട്. ഉദാഹരണമായി, പ്രമുഖ ബ്രാൻഡ് പാനസോണിക് ഈയിടെ പുറത്തിറക്കിയ എൻഎൻ –സിടി35 എൽബി എഫ്ഡിജി എന്ന 23ലീറ്റർ മോഡൽ നമുക്കൊന്നു നോക്കാം. ഇത് നമ്മുടെ കേക്കുണ്ടാക്കൽ പരീക്ഷണങ്ങൾക്കു മാത്രമായല്ല അനായാസം ഉപയോഗിക്കാവുന്നത്. ദൈനംദിന ജീവിതം എളുപ്പമാക്കാൻ നമ്മുടെ ആഹാരശീലങ്ങൾ പഠിച്ച് പാനസോണിക് ഈ അവ്നിൽ പ്രോഗ്രാം ചെയ്തുവച്ചിട്ടുണ്ട്. 

61 ഇന്ത്യൻ ഭക്ഷണങ്ങളാണ് ഇതിന്റെ പ്രീ–സെറ്റ് മെനുവിൽ ഉള്ളത്. അതിനു പുറമെ നമ്മുടെ സ്വന്തം പാചകശീലങ്ങൾ നടത്തുകയും ചെയ്യാം. പലതരം ചിക്കൻ വിഭവങ്ങളും മൽസ്യ വിഭവങ്ങളും പനീർ വിഭവങ്ങളും വെജ് ബിരിയാണിയുമൊക്കെ ഇതിൽപ്പെടും. ഇഡ്ഡലി, ഉപ്പുമാവ്, ഓംലറ്റ്, ഫ്രഞ്ച് ഫ്രൈസ്, പായസം എന്നിങ്ങനെ ആ പട്ടിക നീളുന്നു. വറുത്ത നിലക്കടലയ്ക്കായി നിരത്തിലെ കടലവണ്ടി തിരക്കിപ്പോകുകയും വേണ്ട. തലയിൽ തൊപ്പിവച്ച ഷെഫുമാർക്കല്ല, ഏതു തുടക്കക്കാർക്കും ഈ പ്രീസെറ്റ് മെനുവിലെ വിഭവങ്ങൾ ‘ഠപ്പേ’ന്നുണ്ടാക്കാം. റെസിപ്പിയും സാങ്കേതിക നിർദേശങ്ങളും വിശദമായിത്തന്നെ അവ്നോടൊപ്പം കിട്ടുന്ന ബുക്‌ലെറ്റിൽ കൊടുത്തിട്ടുണ്ട്.  

ADVERTISEMENT

കൺവെക്ഷൻ അവ്ന്‍ ആയതുകൊണ്ട് 360 ഡിഗ്രി താപപ്രവാഹമാണ് അവ്നിൽ നടക്കുന്നത്. പാചകം വേഗം തന്നെ പൂർണഫലപ്രദമാകുന്നതിന് ഇതുപകരിക്കുന്നു. വിഭവത്തിന്റെ എല്ലാ ഭാഗവും ഒരേപോലെ വേകുന്നുണ്ടെന്ന് ഉറപ്പാക്കാം. മൈക്രോവേവ്, ഗ്രിൽ, കൺവെക്‌ഷൻ മോഡുകൾ സമന്വയിപ്പിച്ചുള്ള കോംബിനേഷൻ പാചകത്തിനും സൗകര്യമുണ്ട്.  

എണ്ണയില്ലാത്ത വറുക്കൽ പാചകവും ഇതിൽ സാധ്യമാണ്. പാചകവാതകം ലാഭിക്കാൻ ഇതു വലിയ അനുഗ്രഹമാകും. മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കാൻ പോലും കഴിയുന്ന അവ്നെന്നും പഴയതു ചൂടാക്കാൻ മാത്രമായി ഉപയോഗിക്കാതെ അതിന്റെ കഴിവുകളെല്ലാം പ്രയോജനപ്പെടുത്തണമെന്നുമാണ് പാനസോണിക്കിന്റെ പാചകവിദഗ്ധർ അഭ്യർഥിക്കുന്നത്.

1270 വാട്ട് ആണ് പരമാവധി ഊർജ ഉപയോഗം. ഒരു മണിക്കൂർ ഉപയോഗിച്ചാൽപ്പോലും വൈദ്യുതിച്ചെലവ് 10 രൂപ ആകാനേ സാധ്യതയുള്ളൂ. പാചകവാതകത്തിന്റെ ചെലവും ലഭ്യതയും ആലോചിച്ചുനോക്കുക! ഫെതര്‍ ടച്ച് കൺട്രോൾ പാനൽ, ഒതുക്കമുള്ള രൂപം ഒക്കെയാണ് തായ്‌വാനിൽ നിർമിച്ച ഈ മോ‍‍‍‍ഡലിന്റെ മറ്റു സവിശേഷതകൾ. സ്റ്റോറുകളിൽ ലഭിക്കുന്ന ഇതിന് പരമാവധി വില 15,000 രൂപയാണ്. 

English Summary: Panasonic 23L Convection Microwave Oven