വിദ്യാഭ്യാസം ഓൺലൈനായതോടെ ചെലവ് ഗണ്യമായി കുറയുകയാണെന്നും പാവപ്പെട്ട വിദ്യാർഥികൾക്ക് 100 രൂപയ്ക്കു മുതൽ 300 രൂപയ്ക്കുവരെ പഠിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്. മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി കുട്ടികൾക്ക് 100 രൂപ മുതൽ 300 രൂപ വരെ മുടക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസം ഓൺലൈനായതോടെ ചെലവ് ഗണ്യമായി കുറയുകയാണെന്നും പാവപ്പെട്ട വിദ്യാർഥികൾക്ക് 100 രൂപയ്ക്കു മുതൽ 300 രൂപയ്ക്കുവരെ പഠിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്. മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി കുട്ടികൾക്ക് 100 രൂപ മുതൽ 300 രൂപ വരെ മുടക്കിൽ ഓൺലൈൻ വിദ്യാഭ്യാസം നൽകാനാണു ശ്രമിക്കുന്നത്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിറുബ ശങ്കറുമായുള്ള സംവാദത്തിലാണു റോയ്ചന്ദ് ഇക്കാര്യം പറഞ്ഞത്.

ഓൺലൈൻ വിദ്യാഭ്യാസം വഴി നിലവിലെ ചെലവിൽ 95 ശതമാനം വരെ കുറവാണുണ്ടാവുക. രാജ്യത്തെ 80 ശതമാനം പേർക്കും മൊബൈൽ ഫോണുണ്ട്. അവരെല്ലാം ഡിജിറ്റൽ/ ബാൻഡ്‌വിഡ്തുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മൊബൈൽ സേവനദാതാക്കൾ ഗ്രാമങ്ങളിലും കൂടുതൽ ശ്രദ്ധവയ്ക്കുന്ന സമയമാണിത്. നമുക്ക് ആറു ലക്ഷത്തിലേറെ ഗ്രാമങ്ങളുണ്ട്. നിലവിലെ വിദ്യാഭ്യാസ രീതിയിലുള്ള വിടവുകളെ സാങ്കേതികവിദ്യ ഇല്ലാതാക്കുകയാണ്. ഒരു ലക്ഷത്തിലേറെ ഗ്രാമീണ വിദ്യാർഥികളുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. അവർക്കെല്ലാം ഹൈബ്രിഡ് ലേണിങ് സർട്ടിഫിക്കറ്റും സ്കിൽ ഡവലപ്മെന്റ് സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.

ADVERTISEMENT

വെറും 100, 200 രൂപയ്ക്കാണ് അവർ ഈ പഠനം നടത്തുന്നത് എന്നതു പ്രത്യേകതയാണ്. ചുരുക്കം ചിലർക്കേ ലക്ഷങ്ങൾ കൊടുത്ത് പരമ്പരാഗത ഉന്നത വിദ്യാഭ്യാസം നടത്താനാകൂ. എന്നാൽ 150 രൂപ മുതൽ 1,000 രൂപ വരെയാണ് ആകെ ക്ലാസിനു ഞങ്ങൾ ഈടാക്കുന്നത്. 20 വയസ്സിൽ താഴെയുള്ള 25 കോടിയാളുകൾ ഇന്ത്യയിലുണ്ട്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ഗ്രാമീണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണു സംഭവിക്കുക. 

എന്റെ കുട്ടിക്കാലത്ത് രാജ്യത്തെ സാക്ഷരതാനിരക്ക് കുറവായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ ഞാൻ ജോലി ചെയ്തു തുടങ്ങി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡീലറായി വർഷങ്ങളോളം കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ കുട്ടികൾ ബസിലും ട്രെയിനുമെല്ലാം കയറിവന്ന് ആളുകളോടു പണം ചോദിക്കുന്നതു ശ്രദ്ധിച്ചിരുന്നു. കുട്ടികൾക്കു വിദ്യാഭ്യാസമില്ലാത്തതാണ് ഈ പ്രശ്നത്തിനു കാരണമെന്നു തോന്നി. ഐഐടിയിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവവും അക്കാലത്തായിരുന്നു. അതുമെന്നെ ഞെട്ടിച്ചു. അങ്ങനെയാണ് 36 കുട്ടികളുമായി വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നത്. പെൺകുട്ടികളുടെ ഭാവി ശോഭനമാക്കാൻ ഈ സംരംഭങ്ങളിലൂടെ സാധിച്ചു. 

ADVERTISEMENT

നൂറുകണക്കിനു സംരംഭകരെ ജെയിൻ യൂണിവേഴ്‍സിറ്റി സംഭാവന ചെയ്തിട്ടുണ്ട്. എല്ലാവരും കോടീശ്വരരോ ശതകോടീശ്വരരോ ആകണമെന്നല്ല എന്റെ ആഗ്രഹം. ലോകത്തിന്റെ ആകെ സമ്പത്തിന്റെ 80 ശതമാനവും 500 സമ്പന്നരുടെ കയ്യിലാണ്. 800 കോടി മനുഷ്യർ ഭൂമിയിലുണ്ടെന്ന് ഓർക്കണം. ഇതു സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നുണ്ട്. വരുന്ന 10 വർഷത്തിനുള്ളിൽ 10 ലക്ഷം സംരംഭകരെ സൃഷ്ടിക്കാനാണു ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഗ്രാമങ്ങളെ ഡിജിറ്റലായി കൂട്ടിയിണക്കുന്ന പ്രക്രിയ വിജയകരമായി നടക്കുന്നുണ്ട്. കുടിവെള്ളം, ശുചിത്വം, ടെക്നോളജി തുടങ്ങിയ മേഖലയിൽ ചരിത്രപരമായ വികസനങ്ങളാണു നടക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ദരിദ്രർ ഉണ്ടാകില്ല. എല്ലാവർക്കും മൂന്നുനേരം ഭക്ഷണം കഴിക്കാവുന്ന സാഹചര്യമുണ്ടാകും. ഓഗ്മെന്റഡ് റിയാലിറ്റി അടക്കമുള്ള സങ്കേതങ്ങളിലൂടെ ഓൺലൈൻ വിദ്യാഭ്യാസം ഗ്രാമീണ ജനതയെ ശാക്തീകരിക്കുമെന്നും റോയ്ചന്ദ് വ്യക്തമാക്കി.

ADVERTISEMENT

English Summary: Techspectations Educate 2021- Dr Chenraj Roychand