യാത്രയിലെ അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കും, വരുന്നത് ഭാവി കണക്കുകൂട്ടി സഞ്ചരിക്കും ചരക്കുകപ്പലുകള്‍
ലോകത്താകെ കഴിഞ്ഞ വര്‍ഷം മാത്രം 3000ത്തോളം കണ്ടെയ്‌നറുകളാണ് ചരക്കുകപ്പലുകള്‍ക്ക് നഷ്ടമായത്. വേള്‍ഡ് ഷിപ്പിങ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതിനകം തന്നെ ആയിരത്തിലേറെ കണ്ടെയ്‌നറുകളെ കടലെടുത്തിട്ടുണ്ട്. 2017 -19 വരെയുള്ള കാലത്തെ ശരാശരി 779 കണ്ടെയ്‌നറുകളെ കടലില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും

ലോകത്താകെ കഴിഞ്ഞ വര്‍ഷം മാത്രം 3000ത്തോളം കണ്ടെയ്‌നറുകളാണ് ചരക്കുകപ്പലുകള്‍ക്ക് നഷ്ടമായത്. വേള്‍ഡ് ഷിപ്പിങ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതിനകം തന്നെ ആയിരത്തിലേറെ കണ്ടെയ്‌നറുകളെ കടലെടുത്തിട്ടുണ്ട്. 2017 -19 വരെയുള്ള കാലത്തെ ശരാശരി 779 കണ്ടെയ്‌നറുകളെ കടലില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കരുതപ്പെടുന്നു. ഇപ്പോള്‍ ചരക്കുകപ്പലുകളുടെ രക്ഷക്കെത്തിയിരിക്കുന്നത് ഗണിതശാസ്ത്രമാണ്. കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ഈ നാശനഷ്ടങ്ങള്‍ കുറക്കാനാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയിലെ ഒരു കൂട്ടം ഗവേഷകരാണ് ചരക്കുകപ്പലുകളുടെ ആശങ്കയ്ക്ക് ഗണിത സോഫ്റ്റ്‌വെയര്‍ പരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്. നേരിടാന്‍ പോകുന്ന കടലിലെ തിരകളുടെ ഉയരത്തേയും ഗതിയേയും തിരിച്ചറിഞ്ഞ് അപകടങ്ങളെക്കുറിച്ച് ക്യാപ്റ്റന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുക. അധികം വൈകാതെ ഈ സംവിധാനം കപ്പലുകളില്‍ തന്നെ പരീക്ഷിച്ചു നോക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഗവേഷകര്‍ക്കുണ്ട്.
വിലപ്പെട്ട നിരവധി വിവരങ്ങള്‍ ഓരോ തിരയിലുമുണ്ട്. തിരകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ നമുക്ക് കടലിനെക്കുറിച്ചു തന്നെ അറിയാനാകുമെന്നാണ് എന്‍ടിഎന്‍യുവിലെ ഗവേഷകനായ സെന്‍ഗ്രു റെന്‍ പറയുന്നത്. റെന്നും സംഘവും ചേര്‍ന്ന് തയാറാക്കിയ ഗവേഷണഫലം മറൈന്‍ സ്ട്രക്‌ചേഴ്‌സ് ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
കപ്പലിന്റെ വലുപ്പവും രൂപവും കടലിലെ ചലനങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള ശേഷിയുമൊക്കെ കണക്കിലെടുത്താണ് ഗവേഷകര്‍ തിരമാലകളുടെ അപകടസാധ്യതകള്‍ കണക്കുകൂട്ടുന്നത്. കപ്പലുകളുടെ മുന്‍ യാത്രകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി റെസ്‌പോണ്‍സ് ആംപ്ലിറ്റിയൂഡ് ഓപറേറ്റേഴ്‌സ് (RAO) എന്ന പുതിയ കണക്കുകൂട്ടലും റെന്നും കൂട്ടരും അവതരിപ്പിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി യാത്ര തുടങ്ങുന്നതിനു മുമ്പു തന്നെ ക്യാപ്റ്റന്മാര്‍ക്ക് തങ്ങള്‍ പോകുന്ന സമുദ്ര പാതയില്‍ എത്രത്തോളം അപകടം അഭിമുഖീകരിക്കേണ്ടി വരുമെന്ന ധാരണ ലഭിക്കുന്നു.
കപ്പല്‍ യാത്രകളിലെ അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന സംവിധാനങ്ങള്‍ 1980കള്‍ മുതല്‍ തന്നെ പ്രചാരത്തിലുണ്ട്. എന്നാല്‍ ഇവയുടെ കൃത്യത താരതമ്യേന വളരെ കുറവാണെന്ന് റെന്നും കൂട്ടാളികളും ചൂണ്ടിക്കാണിക്കുന്നു. തിരകളുടെ സ്വഭാവം കണക്കുകൂട്ടുന്നതിന് WAMIT, ഷിപ്എക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഇപ്പോള്‍ തന്നെ ക്യാപ്റ്റന്മാര്‍ ഉപയോഗിക്കാറുണ്ട്. കൂടുതല്‍ കാര്യക്ഷമതയുള്ള തങ്ങളുടെ സോഫ്റ്റ്‌വെയറിന്റെ പരീക്ഷണം ഇതിനകം തന്നെ റെന്നും സംഘവും ആരംഭിച്ചിട്ടുണ്ട്. കപ്പലും കപ്പിത്താനും കടലും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുന്നതാണ് തങ്ങളുടെ ഗണിത സോഫ്റ്റ്‌വെയറെന്നാണ് റെന്‍ അവകാശപ്പെടുന്നത്.
മറൈന്‍ സാങ്കേതിക വിദ്യ കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്. ഒരു നൂറു വര്‍ഷങ്ങള്‍ക്ക് മുൻപ്, സമുദ്ര യാത്ര ആരംഭിക്കുന്നതിന് മുൻപ് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ക്യാപ്റ്റന്മാര്‍ക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. ഇനിയുള്ള കാലത്ത് അത് മാറി മറിയാന്‍ പോവുകയാണ്. സമുദ്രയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ എന്തൊക്കെ പ്രതിസന്ധികള്‍ തങ്ങളെ കാത്തിരിക്കുന്നുവെന്ന് ക്യാപ്റ്റന്മാര്‍ക്ക് മുന്‍കൂട്ടി കാണാനാകും. ഇത് യാത്രക്കിടെ കൂടുതല്‍ മികച്ച തീരുമാനമെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് സെന്‍ഗ്രു റെന്‍ പറയുന്നു.
English Summary: The Deep Math That Can Help Cargo Ships See Into the Future