പട്ടിണി കിടന്നിട്ടുണ്ട്, ബാക്ക് ബെഞ്ചിലിരുന്നു പഠിച്ചു, ഇന്ന് ആസ്തി 17,817 കോടി
ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയായ പേടിഎം ഓഹരി വിപണിയിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്ത് വ്യാപാരത്തിന് തുടക്കംകുറിച്ചിരിക്കുന്നു. ആദ്യ ദിവസം തന്നെ വിപണിയിൽ ഇടിവ് നേരിട്ടെങ്കിലും പേടിഎം മേധാവിയുടേയും കമ്പനിയുടേയും കുതിപ്പ് അതിവേഗത്തിലായിരുന്നു. അവിശ്വസനീയമായ കുതിപ്പാണ് പേടിഎമ്മും മേധാവി വിജയ്
ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയായ പേടിഎം ഓഹരി വിപണിയിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്ത് വ്യാപാരത്തിന് തുടക്കംകുറിച്ചിരിക്കുന്നു. ആദ്യ ദിവസം തന്നെ വിപണിയിൽ ഇടിവ് നേരിട്ടെങ്കിലും പേടിഎം മേധാവിയുടേയും കമ്പനിയുടേയും കുതിപ്പ് അതിവേഗത്തിലായിരുന്നു. അവിശ്വസനീയമായ കുതിപ്പാണ് പേടിഎമ്മും മേധാവി വിജയ്
ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയായ പേടിഎം ഓഹരി വിപണിയിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്ത് വ്യാപാരത്തിന് തുടക്കംകുറിച്ചിരിക്കുന്നു. ആദ്യ ദിവസം തന്നെ വിപണിയിൽ ഇടിവ് നേരിട്ടെങ്കിലും പേടിഎം മേധാവിയുടേയും കമ്പനിയുടേയും കുതിപ്പ് അതിവേഗത്തിലായിരുന്നു. അവിശ്വസനീയമായ കുതിപ്പാണ് പേടിഎമ്മും മേധാവി വിജയ്
ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയായ പേടിഎം ഓഹരി വിപണിയിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്ത് വ്യാപാരത്തിന് തുടക്കംകുറിച്ചിരിക്കുന്നു. ആദ്യ ദിവസം തന്നെ വിപണിയിൽ ഇടിവ് നേരിട്ടെങ്കിലും പേടിഎം മേധാവിയുടേയും കമ്പനിയുടേയും കുതിപ്പ് അതിവേഗത്തിലായിരുന്നു. അവിശ്വസനീയമായ കുതിപ്പാണ് പേടിഎമ്മും മേധാവി വിജയ് ശേഖർ ശർമ്മയും നടത്തിയിരിക്കുന്നത്. രാജ്യത്തെ യുവാക്കൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് വിജയ് ശർമ്മയുടെ ബിസിനസ് ജീവിതം. അതെ, വർഷങ്ങൾക്ക് മുൻപ് കേവലം 10,000 രൂപ ശമ്പളം വാങ്ങിയിരുന്ന ടെക്കിയുടെ ഇന്നത്തെ ആസ്തി 2.4 ബില്ല്യൺ ഡോളർ ( ഏകദേശം ഒരു 17817 കോടി രൂപ) ആണ്.
പേടിഎം ഓഹരികൾ ലിസ്റ്റ് ചെയ്യുന്ന ചടങ്ങിനിടെ അദ്ദേഹം വികാരാധീനനായി കണ്ണ്തുടക്കുന്നത് കാണാമായിരുന്നു. ഈ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. കേവലം 10,000 രൂപയ്ക്ക് ജോലി ചെയ്ത കാലമുണ്ടായിരുന്നു. ഈ പണംകൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. 30,000 രൂപ ശമ്പളം ലഭിക്കുന്ന മറ്റൊരു ജോലിക്ക് പോകാൻ വരെ അച്ഛൻ പറയാറുണ്ടായിരുന്നു എന്ന് വിജയ് ശർമ്മ പറഞ്ഞു. ശമ്പളം കുറവായതിനാൽ വിവാഹാലോചനകൾ മുടങ്ങി. 10,000 രൂപയാണ് ശമ്പളമെന്ന് അറിഞ്ഞതോടെ മിക്കവരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നും വിജയ് ശർമ്മ തന്റെ പഴയ അനുഭവങ്ങൾ റോയിേട്ടഴ്സിനോട് പറഞ്ഞു.
∙ ആരാണ് വിജയ് ശേഖർ ശർമ്മ?
എൻജിനീയറിങ് കഴിഞ്ഞ് ജോലിയില്ലാതിരുന്ന കാലത്ത് ഭക്ഷണത്തിനു പോലും പണമില്ലാതെ പട്ടിണികിടന്നിട്ടുണ്ട്. പഠനസമയത്തും അതിനുശേഷവും ഒരുപാടു വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പരാജയം സമ്മതിക്കാന്‍ തയാറല്ലായിരുന്നു. ഹിന്ദി മീഡിയത്തില്‍ നിന്നുവന്ന എനിക്ക് ഇംഗ്ലിഷിലുള്ള എൻജിനീയറിങ് പഠനം വലിയ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലിഷ് ക്ലാസ്സുകള്‍ മനസ്സിലാകാതിരുന്ന ഞാന്‍ പരീക്ഷകളില്‍ വിജയിക്കുമോ എന്നുപോലും ആശങ്കപ്പെട്ടു. അക്കാലത്ത് കോളെജ് ക്യാംപസില്‍ നിന്നും 14 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത്. പഠനം കഴിഞ്ഞ് തൊഴില്‍രഹിതനായി ഇരിക്കുമ്പോള്‍ വീട്ടുകാര്‍ വിവാഹത്തിനായി നിര്‍ബന്ധിച്ചു. വരുമാനമാര്‍ഗമില്ലാത്ത എന്റെ മാനസികാവസ്ഥ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പറയുന്നത് ഇന്നത്തെ ഒരു ശതകോടീശ്വരനാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്റ്റാർട്ടപ്പ് പേടിഎം (Paytm) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ.
∙ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു
പേടിഎം എന്ന ആശയം പങ്കുവെച്ചപ്പോള്‍ അതൊരു മണ്ടത്തരമാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഈ ആശയം വിജയിക്കുമായിരുന്നുവെങ്കില്‍ വളരെ നേരത്തതന്നെ ആരെങ്കിലും ഇത് പരീക്ഷിക്കുമായിരുന്നില്ലെ എന്നാണ് അവർ ചോദിച്ചതെന്നും വിജയ് പറയുന്നു. ഹോട്ട്‌മെയില്‍ സ്ഥാപകന്‍ സബീര്‍ ഭാട്ടിയയെപ്പോലെ ആകാന്‍ കൊതിച്ചു നടന്ന യൗവനത്തുടക്കം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഇകൊമേഴ്‌സ് സ്ഥാപനമായ പേടിഎമ്മിന്റെ തലവനാണ് വിജയ്‍. 16 ബില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള സംരഭത്തിന്റെ പിന്നില്‍ അദ്ദേഹത്തിന് പറയാനുള്ളത് കഠിന പരിശ്രമത്തിന്റെ കഥ മാത്രമാണ്.
∙ സാധാരണ കുടുംബത്തില്‍ ജനനം
ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു സ്വപ്നങ്ങളുടെയും ദൃഢനിശ്ചയത്തിന്റെയും മാത്രം കരുത്തില്‍ മുളച്ചു പൊങ്ങി വന്ന വിജയ് ശേഖര്‍ ശര്‍മ യുവാക്കള്‍ക്ക് എന്നുമൊരു പ്രചോദനമാണ്. അലിഗഡിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലായിരുന്നു വിജയ് ജനിച്ചത്. അച്ഛന്‍ സ്‌കൂള്‍ അധ്യാപകന്‍. അമ്മ സാധാരണ വീട്ടമ്മ. കൂടെ രണ്ടു മൂത്ത സഹോദരിമാരും ഇളയ ഒരു അനിയനും. എൻജിനീയറിങ് എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി പതിനായിരം രൂപ എങ്കിലും വരുമാനമുള്ള ഒരു ജോലി സമ്പാദിക്കുക എന്നതായിരുന്നു കൊച്ചു വിജയ് അന്ന് കണ്ട ഏറ്റവും വലിയ സ്വപ്നം.
∙ പഠിക്കുമ്പോള്‍ തന്നെ ജീനിയസ്
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജീനിയസായിരുന്നു വിജയ്. പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ വിജയ് പതിനഞ്ചു വയസുള്ളപ്പോള്‍ പ്ലസ്ടു പൂര്‍ത്തിയാക്കി. പിന്നെ എൻജിനീയറിങ് കോളേജില്‍ അഡ്മിഷന്‍ നേടി. അലിഗഡ് പോലൊരു ചെറിയ സ്ഥലത്ത് നിന്നും ഡല്‍ഹിയുടെ മെട്രോ അന്തരീക്ഷത്തിലേയ്ക്ക് വന്നപ്പോള്‍ ഒരുപാട് കാര്യങ്ങളില്‍ ബുദ്ധിമുട്ടായിരുന്നു എന്ന് വിജയ് പറയുന്നു. ഒന്നാമത്തെ കാര്യം ഇംഗ്ലിഷ് ഭാഷ ശരിയായി ഉപയോഗിക്കാന്‍ അറിഞ്ഞുകൂടാ എന്നതായിരുന്നു.
∙ ഇംഗ്ലിഷ് അറിയില്ല, ചോദ്യങ്ങളെ ഭയന്ന് ബാക്ക് ബെഞ്ചിലിരുന്നു
ചെറുപ്പം മുതല്‍ എല്ലാ ക്ലാസുകളിലും മുന്‍ബെഞ്ചിലായിരുന്നു വിജയ്. എൻജിനീയറിങ് കോളേജില്‍ എത്തിയപ്പോള്‍ ആ പതിവു തെറ്റി. ഇംഗ്ലിഷ് അറിയാത്തതിനാല്‍ അധ്യാപകർ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അറിയാത്തതായിരുന്നു കാരണം. മറ്റു കുട്ടികളുടെ കളിയാക്കലുകള്‍ക്ക് മുന്നില്‍ പക്ഷേ വിജയ് തളര്‍ന്നില്ല. കിട്ടാവുന്ന ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങള്‍ എല്ലാം വായിച്ചുകൂട്ടി. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സഹപാഠികള്‍ എല്ലാം നന്നായി സഹായിക്കുകയും ചെയ്തു.
∙ ചിന്തകളെ മാറ്റി മറിച്ച സിലിക്കന്‍വാലി ലേഖനം
ഒരിക്കല്‍ ഒരു മാഗസിനില്‍ സിലിക്കന്‍വാലിയെ കുറിച്ച് വന്ന ലേഖനമാണ് വിജയിന്റെ ചിന്തകളെ മാറ്റി മറിച്ചത്. ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് പകരം സ്വന്തമായി തനിക്ക് എന്തുകൊണ്ട് ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്ത അന്ന് മുതലാണ് കൂടെക്കൂടിയത്. പിന്നീടങ്ങോട്ട് കോളേജിലെ കംപ്യൂട്ടര്‍ സെന്ററില്‍ ഇരുന്നു പരീക്ഷണങ്ങള്‍ ആയിരുന്നു. സബീര്‍ ഭാട്ടിയയെപ്പോലെ താനും എന്നെങ്കിലും വിജയകരമായ ഒരു സംരഭത്തിന്റെ തലവനാവുന്നത് സ്വപ്നം കണ്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ്.
∙ തുടക്കം Xs! കോര്‍പ്പറേഷന്‍ എന്ന വെബ് കമ്പനി
കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ ഹരീന്ദര്‍ തഖര്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് Xs! കോര്‍പ്പറേഷന്‍ എന്ന പേരില്‍ വെബ് കമ്പനി തുടങ്ങി. വെബ് ഗൈഡഡ് സര്‍വീസുകള്‍, വെബ് ഡയറക്ടറീസ്, സെര്‍ച്ച് എൻജിന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. 1998 ല്‍ കോളേജ് പഠനം പൂര്‍ത്തിയായി. 1999 മേയ് ആയപ്പോഴേക്കും കമ്പനിയുടെ ടേണ്‍ ഓവര്‍ 50 ലക്ഷം രൂപയായി! പിന്നീട് ഈ കമ്പനി ഇവര്‍ വിറ്റു. സ്വന്തം വീട്ടില്‍ ഒരു ടെലിവിഷന്‍ വാങ്ങിക്കുന്നതു പോലും അന്നാണെന്ന് വിജയ് ഓര്‍ക്കുന്നു. കമ്പനി വിറ്റ ശേഷം കുറച്ചുകാലം ജോലി ചെയ്‌തെങ്കിലും സ്വാഭാവികമായും പെട്ടെന്ന് തന്നെ മടുത്തു. പിന്നീട് വണ്‍97 എന്ന പേരില്‍ ഒരു കമ്പനി തുടങ്ങിയെങ്കിലും അത് വിജയകരമായതുമില്ല. വീണ്ടും കഷ്ടകാലം.
∙ സ്മാർട് ഫോണുകൾ വന്നു, വിജയിന്റെ ഭാഗ്യവും തെളിഞ്ഞു
സ്മാർട് ഫോണുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലഘട്ടം വന്നതോടെ വിജയിന്റെ ഭാഗ്യവും തെളിഞ്ഞു. ഇനിയുള്ള കാലം സ്മാര്‍ട് ഫോണുകളുടെതാണെന്ന് തിരിച്ചറിഞ്ഞ വിജയ് അങ്ങനെയാണ് പേടിഎം തുടങ്ങിയത്. ആ തീരുമാനം തെറ്റായിരുന്നില്ലെന്നു പില്‍ക്കാലം തെളിയിച്ചു. 33.3 കോടിയിലധികം ഉപഭോക്താക്കളുമായി അതിവേഗം ബഹുദൂരം മുന്നേറുകയാണ് 'Pay Through Mobile' എന്ന ആശയവുമായി വന്ന പേടിഎം ഇന്ന്. ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം പേടിഎം കമ്പനിയുടെ മൊത്ത ആസ്തി 1600 കോടി ഡോളറാണ്. മേധാവിയുടെ ആസ്തി 240 കോടി ഡോളറും. സ്വന്തം വിധി മാറ്റിയെഴുതാന്‍ എല്ലാവര്‍ക്കും സാധിക്കും എന്നാണു വിജയ് ശേഖര്‍ ശര്‍മ മിക്ക അഭിമുഖങ്ങളിലും പറയാറുള്ളത്. അത് തന്നെയാണ് പേടിഎമ്മിൽ നടപ്പിലാക്കിയിരിക്കുന്നതും.
English Summary: How Paytm CEO Vijay Shekhar Sharma Went From Making Rs. 10,000 a Month to Becoming a Billionaire