യുകെ ആസ്ഥാനമായുള്ള അയാട്ട കൊമേഴ്സ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ഇൻഫോപാർക്‌ ഫേസ്-2 ൽ ട്രാൻസ് ഏഷ്യ സൈബർ പാർക്കിലാണ് പുതിയ ഓഫിസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ വിദഗ്ധരായ ഐടി പ്രോഗ്രാമേഴ്‌സിനു മികച്ച അവസരമാണ് അയാട്ട കോമേഴ്‌സ് തുറന്നിരിക്കുന്നത്. 2016 -ൽ യുകെയിലെ ബ്രാക്ക്നെല്ലിൽ പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെ ആസ്ഥാനമായുള്ള അയാട്ട കൊമേഴ്സ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ഇൻഫോപാർക്‌ ഫേസ്-2 ൽ ട്രാൻസ് ഏഷ്യ സൈബർ പാർക്കിലാണ് പുതിയ ഓഫിസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ വിദഗ്ധരായ ഐടി പ്രോഗ്രാമേഴ്‌സിനു മികച്ച അവസരമാണ് അയാട്ട കോമേഴ്‌സ് തുറന്നിരിക്കുന്നത്. 2016 -ൽ യുകെയിലെ ബ്രാക്ക്നെല്ലിൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഇന്ന് രാജ്യാന്തര തലത്തിലുള്ള ലക്ഷ്വറി റീട്ടെയിൽ കമ്പനികളുടെ പ്രമുഖ സേവനദാതാവ്‌ കൂടിയാണ്.

ADVERTISEMENT

അടുത്ത വർഷം ജൂണോടെ ജാവ, ആംഗുലർ, റിയാക്ട് തുടങ്ങിയ മേഖലകളിൽ പരിചയ സമ്പന്നരായ 100 പ്രോഗ്രാമേഴ്‌സിനെ  നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കോവിഡിന് മുൻപ് തന്നെ ‘വർക്ക് ഫ്രം ഹോം’ എന്ന ആശയം പ്രാവർത്തികമാക്കിയ കമ്പനി വരും കാലങ്ങളിലും ഇതേ പ്രവർത്തന രീതി തന്നെ പിന്തുടരാനാണ് ഉദ്ദേശിക്കുന്നത്.

‘വർക്ക് ഫ്രം ഹോം’ എന്ന ഈ നൂതന ശൈലി വഴി ജീവനക്കാർക്ക് അവരുടെ ജീവിതചര്യയോട് കൂടി ജോലിയും മുമ്പോട്ട് കൊണ്ടുപോകാനാകുന്നു. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലും ചുറ്റുപാടുകളിലും നിന്ന് മികച്ച ജോലി, മെച്ചപ്പെട്ട വേതനത്തിൽ ചെയ്യാനാകുന്നുണ്ടെന്നാണ് കമ്പനിയിലെ ജീവനക്കാർ പറയുന്നത്. ഇതുകൊണ്ടു തന്നെയാണ് ഐടി കമ്പനികളുടെ ഏറ്റവും വലിയ തലവേദനയായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്‌ അയാട്ട കോമേഴ്‌സിൽ ഇല്ലാത്തതുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷൈൻ മാത്യു പറഞ്ഞു.

ADVERTISEMENT

‘CSEZ - ൽ ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ ഈ ഓഫിസ്' ന്യൂ ജനറേഷൻ ഐടി ഹബ്ബ് ആകാനുള്ള കൊച്ചിയുടെ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് അയാട്ട കോമേഴ്‌സിന്റെ ടെക്നോളജി മേധാവി സ്റ്റാൻലി ജോസഫ് അഭിപ്രായപ്പെട്ടു.

2023 ആകുമ്പോഴേക്കും 200 പ്രോഗ്രാമേഴ്‌സിനെയും 100 പ്രോസസ്സ് എക്സിക്യൂട്ടീവുകളെയും നിയമിക്കാനുള്ള പദ്ധതിയുമായാണ് അയാട്ട കോമേഴ്‌സ് മുൻപോട്ടു പോകുന്നത്. വൈകാതെ തന്നെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും പ്രവർത്തനം ആരംഭിക്കാനുളള നീക്കങ്ങളും നടക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം സ്വാതന്ത്ര്യം ഉണ്ടെങ്കിലും ഓഫിസ് ചുറ്റുപാടിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് ഓഫിസ് സൗകര്യവും കമ്പനി ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

ജാവ പ്രോഗ്രാമിങ് എന്ന സോഫ്റ്റ്‌വെയർ ഡൊമൈനിലെ ഉദ്യോഗാർഥികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി ഒരു 'ലേർണിങ് ആൻഡ് ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ്' സ്ഥാപിക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായി. യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കാനും, സാങ്കേതിക വിദ്യയിലുണ്ടാകുന്ന പുതിയ മാറ്റങ്ങൾ പഠിക്കുവാനും വളരുവാനുമുള്ള അവസരങ്ങളാണ് അയാട്ട കോമേഴ്‌സിലെ പുതിയ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

English Summary: AyataCommerce Opens New Office in Kochi