എംഎച്ച് 370: മലേഷ്യൻ എയർലൈൻസ് തകർന്ന സ്ഥലം കണ്ടെത്തിയെന്ന് എയറോനോട്ടിക്കൽ എൻജിനീയർ
മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം തകർന്ന സ്ഥലം കണ്ടെത്തിയതായി ബ്രിട്ടിഷ് എയറോനോട്ടിക്കൽ എൻജിനീയർ റിച്ചാർഡ് ഗോഡ്ഫ്രെ ബിബിസിയോട് പറഞ്ഞു. 2014 മാർച്ചിൽ പറക്കുന്നതിനിടെ റഡാർ സിഗ്നലുകളിൽ നിന്ന് അപ്രത്യക്ഷമായ വിമാനം എവിടെയാണ് എന്ന് ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. നിരവധി അന്വേഷണങ്ങൾ

മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം തകർന്ന സ്ഥലം കണ്ടെത്തിയതായി ബ്രിട്ടിഷ് എയറോനോട്ടിക്കൽ എൻജിനീയർ റിച്ചാർഡ് ഗോഡ്ഫ്രെ ബിബിസിയോട് പറഞ്ഞു. 2014 മാർച്ചിൽ പറക്കുന്നതിനിടെ റഡാർ സിഗ്നലുകളിൽ നിന്ന് അപ്രത്യക്ഷമായ വിമാനം എവിടെയാണ് എന്ന് ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും 239 യാത്രക്കാരും ജോലിക്കാരും സഞ്ചരിച്ച വിമാനം ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന രഹസ്യങ്ങളിലൊന്നായി തുടരുകയാണ്.
വ്യത്യസ്ത ഡേറ്റാ സെറ്റുകൾ ഉപയോഗിച്ച് നടത്തിയ പഠനപ്രകാരം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ ബോയിംഗ് 777 തകർന്നു വീണുവെന്നാണ് ഗോഡ്ഫ്രെ കണക്കാക്കിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 33 ഡിഗ്രി തെക്കും 95 ഡിഗ്രി കിഴക്കുമാണ് ഡേറ്റാ കണക്കുകൂട്ടലുകളാൽ നിർണയിക്കപ്പെട്ട കൃത്യമായ പോയിന്റ്. നേരത്തെ, ഇന്ത്യൻ മഹാസമുദ്രത്തിൽ എംഎച്ച് 370 ന് വേണ്ടി രണ്ട് തവണ വിപുലമായ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും വിമാനത്തിന്റെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഗോഡ്ഫ്രെയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മറ്റൊരു തിരച്ചിലിനുള്ള നിർദേശം സമർപ്പിച്ചു എന്നാണ് അറിയുന്നത്. ക്വാലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പറക്കേണ്ടിയിരുന്ന വിമാനം കണ്ടെത്താനുള്ള മുൻ ശ്രമങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ തിരച്ചിൽ വളരെ എളുപ്പമാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ 4,000 മീറ്റർ താഴ്ചയിൽ വരെയാകാമെന്ന് ചില വിദഗ്ധർ അവകാശപ്പെടുന്നു.
ഇൻമാർസാറ്റ് സാറ്റലൈറ്റ് ഡേറ്റ, ബോയിങ് ഡേറ്റ, ഓഷ്യാനോഗ്രാഫിക് ഫ്ലോട്ടിങ് ഡെബ്രിസ് ഡ്രിഫ്റ്റ് ഡാറ്റ, WSPR നെറ്റ് ഡേറ്റ എന്നിവ എല്ലാം സംയോജിപ്പിക്കാൻ മുൻപ് ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഈ പുതിയ ആശയത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അത് എംഎച്ച്370-ൽ പ്രയോഗിക്കാനുള്ള ആത്മവിശ്വാസത്തിൽ എത്തിയെന്നും ഗോഡ്ഫ്രെ പറഞ്ഞു.
English Summary: Engineer Claims He's Found Missing Malaysian Airlines Flight MH370