ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ വാങ്ങുന്നത് നിയമപരമോ, ആർബിഐ അംഗീകാരം നൽകിയോ, സത്യമെന്ത്?
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ വഴി ഉണ്ടാക്കുന്ന ലാഭത്തിന്റെ 30 ശതമാനത്തിന് നികുതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്ക്ക് സർക്കാർ അംഗീകരാം നല്‍കി എന്ന പ്രചാരം നടക്കുന്നുണ്ട്. ഇത് ശരിയാണോ? ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ഇപ്പോഴും
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ വഴി ഉണ്ടാക്കുന്ന ലാഭത്തിന്റെ 30 ശതമാനത്തിന് നികുതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്ക്ക് സർക്കാർ അംഗീകരാം നല്‍കി എന്ന പ്രചാരം നടക്കുന്നുണ്ട്. ഇത് ശരിയാണോ? ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ഇപ്പോഴും
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ വഴി ഉണ്ടാക്കുന്ന ലാഭത്തിന്റെ 30 ശതമാനത്തിന് നികുതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്ക്ക് സർക്കാർ അംഗീകരാം നല്‍കി എന്ന പ്രചാരം നടക്കുന്നുണ്ട്. ഇത് ശരിയാണോ? ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ഇപ്പോഴും
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ വഴി ഉണ്ടാക്കുന്ന ലാഭത്തിന്റെ 30 ശതമാനത്തിന് നികുതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്ക്ക് സർക്കാർ അംഗീകരാം നല്‍കി എന്ന പ്രചാരം നടക്കുന്നുണ്ട്. ഇത് ശരിയാണോ? ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ഇപ്പോഴും ഇന്ത്യയില്‍ നിയമപരമല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ധനകാര്യ വകുപ്പ് സഹമന്ത്രി ഭഗവത് കാരാഡ് എന്ന് മിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി മേഖലയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈനയെപ്പോലെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നില്‍കാനൊരുങ്ങുകയാണ് എന്നായിരുന്നു പല റിപ്പോര്‍ട്ടുകളും വന്നത്. ഇതിനിടയിലാണ് കേന്ദ്ര ബജറ്റില്‍ നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ, രാജ്യം ക്രിപ്‌റ്റോകറന്‍സിക്ക് അംഗീകാരം നല്‍കി എന്ന പ്രചാരണവും തുടങ്ങുകയായിരുന്നു.
∙ ക്രിപ്‌റ്റോകറന്‍സിക്ക് ആര്‍ബിഐ അംഗീകാരം നല്‍കിയിട്ടില്ല
ക്രിപ്‌റ്റോകറന്‍സിക്ക് റിസര്‍വ് ബാങ്കോ കേന്ദ്ര മന്ത്രി സഭയോ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള ഒരു അംഗീകാരവും നല്‍കിയിട്ടില്ല. ഇതിനാല്‍ അവയുടെ വാങ്ങലും വില്‍പനയും ഇപ്പോഴും രാജ്യത്ത് നിയമപരമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഭാവിയില്‍ അത് അംഗീകരിക്കപ്പെടുമെന്നോ അംഗീകാരം ലഭിക്കില്ലെന്നോ ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യക്കാര്‍ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് വിവരം ലഭിച്ചതിനാലാണ് കഴിഞ്ഞ ബജറ്റില്‍ 30 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
∙ ഇന്‍ഫോസിസ് സഹസ്ഥാപകന്റെ മരുമകന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുമോ? റിഷി സുനക് ചരിത്രം കുറിയ്ക്കുമോ?
ഇന്ത്യന്‍ ഐടി മേഖലയിലെ തലയെടുപ്പുള്ള കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവായ റിഷി സുനക് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. നിലവിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതോടെ അദ്ദേഹത്തിനു ശേഷം ആര് എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളില്‍ ഇപ്പോള്‍ ഏറ്റവും മുന്നിലുള്ള പേരുകളിലൊന്ന് റിഷിയുടേതാണെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇപ്പോള്‍ ചാന്‍സലര്‍ പദവിയാണ് റിഷി അലങ്കരിക്കുന്നത്.
∙ ചരിത്രം കുറിയ്ക്കുമോ റിഷി?
ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനാണ് റിഷി. അദ്ദേഹം ജനിച്ചത് ബ്രിട്ടനില്‍ തന്നെയാണ്. അദ്ദേഹം യോര്‍ക്‌ഷെയറിലെ റിച്മണ്‍ഡില്‍ നിന്നുള്ള എംപിയാണ്. 1980ലാണ് ജനിച്ചത്. കരുത്തുറ്റ ബ്രിട്ടൻ കെട്ടിപ്പെടുക്കുക എന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച് അദ്ദേഹം ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ സമയത്ത് പറഞ്ഞിട്ടുണ്ട്. ടോറി പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രശന്ങ്ങള്‍ക്ക് ഉത്തമ പരിഹാരം ഈ 41കാരനെ പ്രധാനമന്ത്രിയാക്കുക എന്നതായിരിക്കുമെന്നു കരുതപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ പഴയ ബ്രിട്ടിഷ് കോളനിയായ ഇന്ത്യയില്‍ നിന്നുള്ള ദമ്പതികളുടെ മകന്‍ ചരിത്രം കുറിയ്ക്കും. കൊറോണാവൈറസ് വ്യാപിച്ച സമയത്ത് ധനകാര്യ മന്ത്രി എന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ക്ക് പൊതുവെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, സുനക് ദമ്പതികളുടെ പണക്കൊഴുപ്പും ഇതിനിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, കുടുംബ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ആള്‍ എന്ന റിഷിയുടെ പ്രതിച്ഛായയ്ക്ക് ബ്രിട്ടിഷുകാരുടെ ഇടയില്‍ സ്വീകാര്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ താന്‍ ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നു – റിഷി
കഴിഞ്ഞ ദീപാവലിയ്ക്ക് മഹാത്മാഗാന്ധിയെ അനുസ്മരിക്കുന്ന ഒരു 5-പൗണ്ട് നാണയം ബ്രിട്ടൻ പുറത്തിറക്കിയിരുന്നു. ആ സന്ദര്‍ഭത്തില്‍ റിഷി താന്‍ ഒരു ഹിന്ദുവാണെന്ന കാര്യത്തില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഹിന്ദുമത വിശ്വാസത്തില്‍ തുടരുന്ന ആള്‍ എന്ന നിലയില്‍ ഈ നാണയം ദീപാവലി നാളില്‍ പുറത്തിറക്കാനയതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിയ ഗാന്ധിജിയെ അനുസ്മരിക്കാനുള്ള നാണയം പുറത്തിറക്കാനുള്ള തീരുമാനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. റിഷി ചാന്‍സലര്‍ പദവിയിലെത്തിയതിനു ശേഷം പല തവണ അദ്ദേഹത്തിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു.
∙ മെറ്റയുമായി മോസില സഹകരിക്കുന്നതിനെതിരെ വിമര്‍ശനം
വിവിധ വിഷയങ്ങളില്‍ ഫെയ്‌സ്ബുക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുവന്ന മോസില കോര്‍പറേഷന്‍ ഇപ്പോള്‍ മെറ്റാ കമ്പനിയുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതിനെതിരെ പലരും രംഗത്തെത്തി. ഡേറ്റാ സ്വകാര്യതയുടെ കാര്യത്തില്‍ ഇതുവരെ കളങ്കമേശാത്ത കമ്പനി എന്ന വിശേഷണമുള്ള കമ്പനിയായ മോസിലയില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്നാണ് പല വിമര്‍ശകരും പറയുന്നത്. മോസിലയുടെ ഫയര്‍ഫോക്‌സ് ബ്രൗസര്‍ സ്വകാര്യതയുടെ കാര്യത്തില്‍ ഇതുവരെ തലയെടുപ്പോടെ നിന്നു വരികയായിരുന്നു. ആപ്പിള്‍ തങ്ങളുടെ ആപ് സ്റ്റോറില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഫെയ്‌സ്ബുക്കിന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. കൂടാതെ ഗൂഗിള്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും ക്രോം ബ്രൗസറിലും കൊണ്ടുവരാന്‍ ഒരുങ്ങുന്ന മാറ്റങ്ങള്‍ ഫെയ്‌സ്ബുക്കിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും കരുതപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് മോസിലയുമായുള്ള സഹകരണത്തിനു മെറ്റാ കമ്പനി ഒരുങ്ങുന്നത്. ആളുകളെക്കുറിച്ചുള്ള ഡേറ്റ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഫെയ്‌സ്ബുക്കും ഗൂഗിളും എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത്തരം കമ്പനികള്‍ക്കെതിരെ ഇന്റര്‍നെറ്റിലെ ഏറ്റവും ആശ്വസം പകര്‍ന്നിരുന്ന സാന്നിധ്യമായിരുന്നു ഫയര്‍ഫോക്‌സിന്റേത്. സ്വകാര്യതയ്ക്കു പേരുകേട്ട ടോര്‍ ബ്രൗസര്‍ പോലും കെട്ടിപ്പടുത്തിരിക്കുന്നത് ഫയര്‍ഫോക്‌സിനു മുകളിലാണ് എന്നത് കമ്പനിയുടെ വിശ്വാസ്യതയ്ക്കുള്ള തെളിവാണ്. എന്നാല്‍, മോസില കമ്പനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അതായിരിക്കാം മെറ്റ കമ്പനിയുമായി സഹകരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. മോസിലയും മെറ്റയും ഒരു ഇന്റര്‍ഓപറബ്ള്‍ പ്രൈവറ്റ് ആട്രിബ്യൂഷനു (ഐപിഎ) വേണ്ടിയാണ് സഹകരിക്കുന്നതെന്ന് പോക്കറ്റ്‌നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കു കടന്നുകയറാതെയാണ് ഇതെന്ന് അവകാശവാദമുണ്ട്. ഉപയോക്താവ് ഏത് സമൂഹ മാധ്യമത്തിന്റെ, അല്ലെങ്കില്‍ പരസ്യത്തിന്റെ പ്രേരണയാലാണ് ഒരു ഉല്‍പന്നം വാങ്ങിയത് എന്നു കണ്ടെത്താനുള്ള സംവിധാനമാണ് കോണ്‍വര്‍സേഷന്‍ ആട്രിബ്യൂഷന്‍.
∙ ഐപാഡ് മിനി 6ന് ജെല്ലി സ്‌ക്രോള്‍ പ്രശ്‌നങ്ങള്‍, ആപ്പിളിനെതിരെ കേസ്
പ്രശ്‌നമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഉപകരണങ്ങള്‍ വിറ്റുവെന്ന കാരണം കാണിച്ച് കലിഫോര്‍ണിയിയില്‍ താമസിക്കുന്ന ഒരു വ്യക്തി ആപ്പിളിനെതിരെ ക്ലാസ്-ആക്ഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ആറാം തലമുറയിലെ ഐപാഡ് മിനി മോഡലിന് ജെല്ലി സ്‌ക്രോള്‍ പ്രശ്‌നം ഉണ്ടെന്ന് അറിയാമായിരുന്നു എങ്കിലും കമ്പനി അതു വിറ്റു എന്നാണ് കേസ്. ഐപാഡ് മിനി 6 ലംബമായി പിടിച്ച് വെബ് പേജുകളും മറ്റും സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനിന്റെ പകുതി ഭാഗം വേഗത്തിലും മറ്റു പകുതി ഭാഗം അത്ര വേഗത്തിലല്ലാതെയും പ്രതികരിക്കുന്നു എന്നത് പല ഉപയോക്താക്കളും നേരിടുന്ന പ്രശ്‌നമാണെന്ന് പറയുന്നു. ക്രിസ്റ്റഫര്‍ ബ്രയന്‍ എന്ന ഉപയോക്താവാണ് ഇതിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. എന്നാല്‍, എല്‍സിഡി സ്‌ക്രീനുകള്‍ക്ക് സ്വാഭാവികമായി കാണുന്ന പ്രശ്‌നമാണിത് എന്നാണ് ആപ്പിളിന്റെ നിലപാട്.
English Summary: Indian Parliament Member Clarifies Legal Status of Cryptocurrency