ആപ്പിള്‍ വാച്ച് ഹരിയാനയിലെ ഡോക്ടറുടെ ജീവന്‍ രക്ഷിച്ചു, മെയിലിന് നന്ദി അറിയിച്ച് കുക്ക്
ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് നേരിട്ട് അയച്ച മറുപടി കണ്ട് ഞെട്ടല്‍ മാറാതെ ഇരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ദമ്പതികള്‍. ഏതാനും ദിവസം മുൻപാണ് യമുനാ നഗറില്‍ താമസിക്കുന്ന ദന്തഡോക്ടറായ നിതേഷ് ചോപ്രയ്ക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. അദ്ദേഹത്തിനു നെഞ്ചുവേദന വന്നു. അപ്പോഴാണ് ഭാര്യ നേഹ നതേഷ് കഴിഞ്ഞ
ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് നേരിട്ട് അയച്ച മറുപടി കണ്ട് ഞെട്ടല്‍ മാറാതെ ഇരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ദമ്പതികള്‍. ഏതാനും ദിവസം മുൻപാണ് യമുനാ നഗറില്‍ താമസിക്കുന്ന ദന്തഡോക്ടറായ നിതേഷ് ചോപ്രയ്ക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. അദ്ദേഹത്തിനു നെഞ്ചുവേദന വന്നു. അപ്പോഴാണ് ഭാര്യ നേഹ നതേഷ് കഴിഞ്ഞ
ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് നേരിട്ട് അയച്ച മറുപടി കണ്ട് ഞെട്ടല്‍ മാറാതെ ഇരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ദമ്പതികള്‍. ഏതാനും ദിവസം മുൻപാണ് യമുനാ നഗറില്‍ താമസിക്കുന്ന ദന്തഡോക്ടറായ നിതേഷ് ചോപ്രയ്ക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. അദ്ദേഹത്തിനു നെഞ്ചുവേദന വന്നു. അപ്പോഴാണ് ഭാര്യ നേഹ നതേഷ് കഴിഞ്ഞ
ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് നേരിട്ട് അയച്ച മറുപടി കണ്ട് ഞെട്ടല്‍ മാറാതെ ഇരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ദമ്പതികള്‍. ഏതാനും ദിവസം മുൻപാണ് യമുനാ നഗറില്‍ താമസിക്കുന്ന ദന്തഡോക്ടറായ നിതേഷ് ചോപ്രയ്ക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. അദ്ദേഹത്തിനു നെഞ്ചുവേദന വന്നു. അപ്പോഴാണ് ഭാര്യ നേഹ നതേഷ് കഴിഞ്ഞ വര്‍ഷം സമ്മാനമായി നല്‍കിയ ആപ്പിള്‍ വാച്ച് സീരീസ് 6 ഉപയോഗിച്ച് ഇസിജി റീഡിങ് എടുത്തത്. ഇസിജിയില്‍ പ്രശ്നം കണ്ടതോടെ അവര്‍ അതിവേഗം അടുത്തുള്ള ആശുപത്രിയിലെത്തി. ആഞ്ജിയോഗ്രാഫി നടത്തിയപ്പോള്‍ നിതേഷിന്റെ രക്ത ധമനിയില്‍ 99.9 ശതമാനം ബ്ലോക്ക് കണ്ടെത്തി. ഹൃദയത്തില്‍ സ്‌റ്റെന്റ് ഇട്ട ഡോക്ടര്‍ പറഞ്ഞത് സമയത്തിന് എത്താനായത് ഭാഗ്യമായി എന്നാണ്.
∙ കുക്കിന്റെ മറുപടി
ഏതാനും ദിവസം ആശുപത്രിയില്‍ കിടന്ന നിതേഷ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ നേഹ സംഭവിച്ച കാര്യങ്ങളെല്ലാം വിവരിച്ച് ആപ്പിൾ മേധാവി കുക്കിന് ഇമെയിൽ അയച്ചത്. ആപ്പിള്‍ വാച്ച് കാരണമാണ് തന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായതെന്നും നേഹ കുറിച്ചു. സമയത്തിന് ആശുപത്രിയിലെത്തിയത് നിങ്ങള്‍ നല്‍കിയ ടെക്‌നോളജി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ്. നിതേഷിന് ഇപ്പോള്‍ സുഖമായി. ആപ്പിള്‍ വാച്ച് തന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചതിന് നേഹ കുക്കിന് നന്ദിയും പറഞ്ഞു. തിരിച്ചു ലഭിച്ച മറുപടിയില്‍ കുക്ക് ഇങ്ങനെ പറയുന്നു, ‘നേഹാ, നിങ്ങള്‍ ആശുപത്രിയിലേക്കു പോയി എന്നും നിങ്ങള്‍ക്ക് വേണ്ട വൈദ്യസഹായം ലഭിച്ചുവെന്നും അറിയാനായതില്‍ സന്തോഷമുണ്ട്. ഈ സംഭവം ഞങ്ങളുമായി പങ്കുവച്ചതില്‍ നന്ദി അറിയിക്കുന്നു. സുഖമായിരിക്കട്ടെ. ബെസ്റ്റ് വിഷസ്, ടീം, എന്നാണ്. ഈ മറുപടി ഇമെയിലാണ് നിതേഷ്-നേഹാ ദമ്പതികളെ ആഹ്ലാദഭരിതരാക്കിയത്.
∙ ഒരെണ്ണം കൂടി വാങ്ങിക്കുമെന്ന് ദമ്പതികള്‍
ഇപ്പോള്‍ രണ്ടുപേരും ആപ്പിള്‍ വാച്ച് മാറിമാറി ഉപയോഗിക്കുന്നുവെന്നും താമസിയാതെ ഒരെണ്ണം കൂടി വാങ്ങുമെന്നും നേഹ പറയുന്നു. ആപ്പിള്‍ വാച്ചാണ് തങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിയത്. ഭര്‍ത്താവിന്റെ പ്രായം 30 ആയതിനാൽ അദ്ദേഹത്തിന് ഇത്തരമൊരു രോഗം ഉണ്ടെന്ന് സംശയിക്കുക പോലും ഇല്ലായിരുന്നു എന്നും നേഹ പറഞ്ഞു. ആപ്പിള്‍ വാച്ചിലുള്ള ഇസിജി ആപ് ഇലക്ട്രോ കാര്‍ഡിയോഗ്രാം രേഖപ്പെടുത്തുന്നു. അതായത് ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ പള്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ഹൃദയത്തിന്റെ മുകളിലും താഴയുമുള്ള അറകള്‍ തമ്മില്‍ യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നു.
∙ ഹൃദയാഘാതം ഉണ്ടാകാന്‍ പോകുന്ന കാര്യം വാച്ച് അറിയിക്കില്ലെന്ന് ആപ്പിള്‍
അതേസമയം, ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഒരാള്‍ക്ക് ഹൃദായാഘാതം ഉണ്ടായി എന്നോ, ഹൃദയത്തില്‍ എന്തെങ്കിലും അപകാതകള്‍ ഉണ്ടെന്നോ കണ്ടെത്താനാവില്ലെന്ന് ആപ്പിള്‍ അറിയിച്ചു. ഇലക്ട്രോകാര്‍ഡിയോഗ്രാമില്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാല്‍ ഉടനെ ചികിത്സതേടണമെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇതിനെല്ലാമായി ഇപ്പോള്‍ ആപ്പിള്‍ വാച്ച് തന്നെ വേണമെന്നില്ല, ഇസിജി ഫങ്ഷനുള്ള പല സ്മാര്‍ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കറുകളും വിപണിയില്‍ ലഭ്യമാണ്.
∙ ഹോളി ആശംസകളുമായി കുക്കും
ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് ഹോളി ആശംസകള്‍ നേര്‍ന്നു. ഐഫോണ്‍ 13 പ്രോ മാക്സില്‍ എടുത്ത മൂന്നു ഹോളി ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ആശംസ.
∙ വേഗം ഐഫോണുകളും ഐപാഡുകളും അപ്‌ഡേറ്റു ചെയ്യണമെന്ന് സർക്കാർ
ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നവര്‍ എത്രയും വേഗം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് സർക്കാർ അറയിച്ചു. ആപ്പിള്‍ ഉപകരണങ്ങളില്‍ പല ഭേദ്യതകളും കണ്ടെത്തി ഇവ പരിഹരിക്കാനാണ് അതിവേഗം അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടരിക്കുന്നതെന്ന് ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്) പറയുന്നു. ഐഫോണ്‍, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി, ഐപാഡ്, മാക് ബുക്കുകള്‍, ആപ്പിളിന്റെ ചില ആപ്പുകള്‍ക്കാണ് കടുത്ത പ്രശ്‌നം കണ്ടെത്തിയതെന്ന് സേര്‍ട്ട് പറയുന്നു. ആപ്പിള്‍ ഉപകരണങ്ങളിലുള്ള പല സുരക്ഷാ സന്നാഹങ്ങളെയും തകര്‍ക്കാന്‍ കെല്‍പ്പുള്ള തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് സേര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.
∙ സേര്‍ട്ട് കണ്ടെത്തിയ പ്രശ്‌നങ്ങളില്‍ ചിലത് ഇതാ...
മെമ്മറി ഇനിഷിയേഷന്‍ പ്രശ്‌നം, ഔട്ട്-ഓഫ്-ബൗണ്ട്‌സ് റീഡ്, ഔട്ട്-ഓഫ്-ബൗണ്ട്‌സ് റൈറ്റ്, മെമ്മറി കറപ്ഷന്‍, ടൈപ് കണ്‍ഫ്യൂഷന്‍ പ്രശ്‌നങ്ങള്‍, കുക്കി മാനേജ്മന്റ് പ്രശ്‌നങ്ങള്‍, പെര്‍മിഷന്‍ പ്രശ്‌നങ്ങള്‍, ബഫര്‍ ഓവര്‍ഫ്‌ളോ, മെമ്മറി കണ്‍സംപ്ഷന്‍ പ്രശ്‌നം, യൂസര്‍ഇന്റര്‍ഫെയ്‌സ് പ്രശ്‌നം തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് സേര്‍ട്ട് ഇറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് വിശദമായി തന്നെ സേര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
∙ നിങ്ങള്‍ പ്രശ്‌നമുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടോ?
പ്രശ്‌നമുള്ള ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ ലിസ്റ്റ് ഇതാ: ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും 15.4ന് മുൻപുള്ള വേര്‍ഷന്‍സ്. വാച്ച് ഒഎസിന്റെ 8.5നു മുൻപുള്ള വേര്‍ഷനുകള്‍. വിന്‍ഡോസിനുള്ള ഐട്യൂണ്‍സിന്റെ 12.12.3 മുൻപുള്ള വേര്‍ഷന്‍സ്. മാക്ഒഎസ് മൊണ്ടറെയുടെ 12.3ന് മുൻപുളള വേര്‍ഷന്‍സ്, മാക്ഒഎസ് ബിഗ്‌സേര്‍ 11.6.5നു മുൻപുള്ള വേര്‍ഷന്‍സ്. മാക്ഒഎസ് കാറ്റലൈന, ആപ്പിള്‍ ടിവി സോഫ്റ്റ്‌വെയര്‍ 7.9 നു മുൻപുള്ള വേര്‍ഷന്‍സ്, ഗ്യാരാജ്ബാന്‍ഡിന്റെ 10.4.6 നു മുൻപുള്ള വേര്‍ഷന്‍സ്, ആപ്പിള്‍ ലോജിക് പ്രോ എക്‌സ് 10.7.3നു മുൻപുള്ള വേര്‍ഷന്‍സ്, ആപ്പിള്‍ എക്‌സ്‌കോഡ് 13.3 മുൻപുള്ള വേര്‍ഷന്‍സ്. ഈ സോഫ്റ്റ്‌വെയറില്‍ അല്ലാതെ പ്രവർത്തിക്കുന്ന ഉപകരണങ്ങളെല്ലാം അപ്‌ഡേറ്റു ചെയ്യണമെന്നാണ് സേര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
∙ റഷ്യയിലേക്കുള്ള എല്ലാ ഉപകരണ കയറ്റുമതിയും എല്‍ജി നിർത്തി
മറ്റു പല ടെക്നോളജി ഭീമന്മാരെയും പോലെ, ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജിയും റഷ്യയ്ക്കെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. ആ രാജ്യത്തേക്കുള്ള തങ്ങളുടെ ഉല്‍പന്ന കയറ്റുമതി മുഴുവന്‍ നിർത്തിവച്ചുവെന്ന് കമ്പനി അറിയിച്ചു. ഇത് താത്കാലികമാണോ എന്ന് വ്യക്തമല്ല. യുക്രെയിന്‍ യുദ്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും മനുഷ്യത്വപരമായ സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു.
English Summary: Haryana dentist takes ECG on Apple Watch, finds SHOCKING results! Wife thanks Tim Cook