ലാപ്ടോപ് ഇല്ലാതെ ജോലി ചെയ്യാം; നിമോ സ്മാർട് ഗ്ലാസ് എത്തുന്നു
കൊച്ചി ∙ ലാപ്ടോപ്പും ഡെസ്ക്ടോപ്പും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും ‘കംപ്യൂട്ടറിൽ’ ജോലി ചെയ്യാം; കണ്ണട പോലെ ധരിക്കാവുന്ന സ്മാർട് ഗ്ലാസ് ഉണ്ടെങ്കിൽ! യുഎസിലെ മിൽപീറ്റസ് (കലിഫോർണിയ) ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ്പ് നിമോ പ്ലാനറ്റ്, സ്മാർട് വെയറബിൾസ് ലോകത്ത് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ലോകത്തെ

കൊച്ചി ∙ ലാപ്ടോപ്പും ഡെസ്ക്ടോപ്പും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും ‘കംപ്യൂട്ടറിൽ’ ജോലി ചെയ്യാം; കണ്ണട പോലെ ധരിക്കാവുന്ന സ്മാർട് ഗ്ലാസ് ഉണ്ടെങ്കിൽ! യുഎസിലെ മിൽപീറ്റസ് (കലിഫോർണിയ) ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ്പ് നിമോ പ്ലാനറ്റ്, സ്മാർട് വെയറബിൾസ് ലോകത്ത് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ലോകത്തെ ആദ്യ ‘അൾട്രാ പോർട്ടബ്ൾ മൾട്ടി സ്ക്രീൻ കംപ്യൂട്ടർ’ എന്ന വിശേഷണവുമായി നിമോ സ്മാർട് ഗ്ലാസ് ഉടൻ യുഎസ്, ഇന്ത്യൻ വിപണികളിലെത്തും. വില ഏകദേശം 799 ഡോളർ (60,000 രൂപ). നിമോ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ടീം പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്.
വെർച്വൽ റിയാലിറ്റി, വിനോദ ആവശ്യങ്ങൾക്കുള്ള സ്മാർട്ട് ഗ്ലാസുകൾ ചുരുങ്ങിയ തോതിൽ ലഭ്യമാണെങ്കിലും പ്രഫഷനൽ ഉപയോഗത്തിനുള്ളത് അപൂർവം. ലാപ്ടോപ് ചുമക്കാതെ, എവിടെയിരുന്നും ജോലി ചെയ്യാൻ സാധിക്കുമെന്ന സൗകര്യം കമ്പനികളെയും പ്രഫഷനലുകളെയും ആകർഷിക്കുമെന്ന പ്രതീക്ഷയിലാണു നിമോ പ്ലാനറ്റ് സ്ഥാപകനും സിഇഒയുമായ മലപ്പുറം തിരൂർ സ്വദേശി രോഹിൽദേവ്.
ബീറ്റ വേർഷൻ അവതരിപ്പിച്ചു വെറും 6 ദിവസം കൊണ്ടു 32 ലക്ഷം ഡോളർ നിക്ഷേപം സമാഹരിക്കാനായി.
സ്മാർട് ഗ്ലാസ് ധരിച്ചാൽ 2 മീറ്റർ അകലെ 14 ഇഞ്ച് വലുപ്പമുള്ള വെർച്വൽ സ്ക്രീനാണു തുറന്നു വരിക. 6 സ്ക്രീനുകൾ വരെ കാണാം. 2 വശത്തേക്കും തല ചലിപ്പിക്കുന്നതിന് അനുസരിച്ചു സ്ക്രീനുകൾ മാറി വരും. ജോലി ചെയ്യുന്നതിനു മൗസും ബ്ലൂ ടൂത്ത് കീ പാഡും ഉപയോഗിക്കാം.
English Summary: These Smart Glasses Want to Replace Your Laptop