റെയിൽടെൽ ഫ്രീ വൈഫൈ: പോൺ കാണുന്നവരുടെ റിപ്പോർട്ട് പുറത്ത്
രാജ്യത്തെ പ്രധാന റെയിൽവെ സ്റ്റേഷനുകളിലെല്ലാം ഫ്രീ വൈഫൈ സേവനം ലഭ്യമാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗൂഗിളും റെയിൽടെലും ചേർന്നാണ് ഫ്രീ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയതെങ്കിലും പിന്നീട് ഗൂഗിൾ ഈ പദ്ധതിയിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ മിക്ക റെയിൽവെ സ്റ്റേഷനുകളിലും ഇന്റർനെറ്റ് ചീത്ത

രാജ്യത്തെ പ്രധാന റെയിൽവെ സ്റ്റേഷനുകളിലെല്ലാം ഫ്രീ വൈഫൈ സേവനം ലഭ്യമാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗൂഗിളും റെയിൽടെലും ചേർന്നാണ് ഫ്രീ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയതെങ്കിലും പിന്നീട് ഗൂഗിൾ ഈ പദ്ധതിയിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ മിക്ക റെയിൽവെ സ്റ്റേഷനുകളിലും ഇന്റർനെറ്റ് ചീത്ത പ്രവർത്തികൾക്ക് ഉപയോഗിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. പോൺ വെബ്സൈറ്റുകൾ സന്ദർശിക്കാനായി റെയില്‍വെ വൈഫൈ ഉപയോഗിക്കുന്നവരും കുറവല്ല.
സൗജന്യ വൈഫൈ സേവനം സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനെ പോൺ ഡൗൺലോഡ് ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയെന്നാണ് പുതിയ റിപ്പോർട്ട്. ജനങ്ങൾക്ക് സൗജന്യ വൈഫൈ നൽകിയാൽ അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുമെന്നതിനുള്ള ഒരു ഉദാഹരണം മാത്രമാണിത്. റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ വാഗ്ദാനം ചെയ്യുന്നതിന്റെ പിന്നിലെ ആശയം യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുക എന്നതായിരുന്നുവെങ്കിലും സെക്കന്തരാബാദ് ഉൾപ്പെടെയുള്ള പല നഗരങ്ങളിലും ഈ സേവനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
പോൺ ഉള്ളടക്കം കാണാനും ഡൗൺലോഡ് ചെയ്യാനുമാണ് ഇപ്പോൾ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്ന് റെയിൽടെൽ (RailTel) കണ്ടെത്തി. സൗജന്യ വൈഫൈ ദുരുപയോഗം ചെയ്ത് പോൺ ഡൗൺലോഡുകളുടെ കാര്യത്തിൽ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ ആണ് സൗത്ത് സെൻട്രൽ റെയിൽവേയിൽ ഒന്നാം സ്ഥാനത്തുള്ളത്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് സൗത്ത് സെൻട്രൽ റെയിൽവേയിൽ (SCR) ഏറ്റവും കൂടുതൽ പോൺ ഉള്ളടക്കം ഡൗൺലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുമുണ്ട്. ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനമായ റെയിൽവയർ നൽകുന്ന റെയിൽടെൽ പറയുന്നതനുസരിച്ച് സെക്കന്തരാബാദിലും വിജയവാഡയിലും നടക്കുന്ന മൊത്തം സേർച്ചിങ്, ഡൗൺലോഡുകളുടെയും 35 ശതമാനം അശ്ലീലമാണ്.
സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് റെയിൽടെൽ ആദ്യത്തെ 30 മിനിറ്റ് സൗജന്യ വൈഫൈ നൽകുന്നു. ആദ്യ അര മണിക്കൂർ സെഷൻ അവസാനിച്ചതിനു ശേഷം ഇന്റർനെറ്റ് ഉപയോഗിക്കാൻ പണം നൽകണം. ഫ്രീ വൈഫൈ ഉപയോഗിച്ചുള്ള സേർച്ചിങ്ങിൽ ഭൂരിഭാഗവും അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റെയിൽടെൽ ഗേറ്റ്‌വേ ഡേറ്റ കാണിക്കുന്നു. നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യാനാകില്ലെങ്കിലും വിപിഎൻ ഉപയോഗിച്ചാണ് ചിലർ പോൺ കാണുന്നതെന്നും കണ്ടെത്തി.
ഏകദേശം 30 മിനിറ്റ് ഫ്രീ സെഷനിൽ ഒരു ഉപയോക്താവ് ശരാശരി 350 എംബി ഡേറ്റ ഉപയോഗിക്കുന്നു. 350 എംബി ഡേറ്റ ഉപഭോഗത്തിന്റെ 90 ശതമാനവും പോൺ സൈറ്റുകൾ സന്ദര്‍ശിക്കാനാണ് എന്നും കണ്ടെത്തി. ഇന്ത്യയിലെ 1,600-ലധികം സ്റ്റേഷനുകളിൽ ഉടനീളം ഫ്രീ വൈഫൈ സേവനം ലഭ്യമാണ്. ആപ്, ഹോളിവുഡ്, ബോളിവുഡ് സിനിമകൾ ഡൗൺലോഡ് ചെയ്യാനും ഫ്രീ വൈഫൈ ഉപയോഗിക്കുന്നു. കേരളത്തിലെ തിരഞ്ഞെടുത്ത റെയിൽവെ സ്റ്റേഷനുകളിലും ഫ്രീവൈഫൈ ലഭ്യമാണ്.
English Summary: Free WiFi Service Turns Secunderabad Railway Station Into A Hub For Downloading Porn