വൻ പ്രതിസന്ധി, ടെൻസെന്റ് 10 വർഷത്തിനിടെ ആദ്യമായി 5,500 ജീവനക്കാരെ പിരിച്ചുവിട്ടു
ടെക് ലോകത്തെ മുന്‍നിര കമ്പനികളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ മാസങ്ങളിലെല്ലാം നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ടെൻസെന്റും 5,500 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ പാദത്തിൽ വൻ സാമ്പത്തിക നഷ്ടം വന്നതോടെയാണ് ടെൻസെന്റും പിരിച്ചുവിടൽ

ടെക് ലോകത്തെ മുന്‍നിര കമ്പനികളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ മാസങ്ങളിലെല്ലാം നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ടെൻസെന്റും 5,500 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ പാദത്തിൽ വൻ സാമ്പത്തിക നഷ്ടം വന്നതോടെയാണ് ടെൻസെന്റും പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.
ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതുപോലെ, ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം കമ്പനിയിൽ 110,715 പേർ ജോലി ചെയ്യുന്നുണ്ട്. ഇത് മാർച്ചിൽ രേഖപ്പെടുത്തിയതിൽ നിന്ന് 4.7 ശതമാനം കുറവാണ്. ചൈനയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ടെൻസെന്റ് പത്ത് വർഷത്തിനിടെ ആദ്യമായാണ് ചെലവുചുരുക്കൽ നടപടിയായി ജീവനക്കാരെ പിരിച്ചുവിടുന്നത്.
ഇതിനിടെ, ഗൂഗിൾ ഉൾപ്പെടെയുള്ള മറ്റ് ചില മുൻനിര ടെക് കമ്പനികൾ സാമ്പത്തിക മാന്ദ്യവും ഓർഗനൈസേഷണൽ റീസ്ട്രക്ചറിങു ചൂണ്ടിക്കാട്ടി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മറ്റൊരു ചൈനീസ് ടെക് കമ്പനിയായ അലിബാബ അടുത്തിടെ ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
തൊഴിൽ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച ടെക് കമ്പനികളിൽ ഒന്നാണ് ആപ്പിൾ. നൂറോളം ജീവനക്കാരെയാണ് അടുത്തിടെ കമ്പനി പിരിച്ചുവിട്ടത്. സിലിക്കൺ വാലിയിലെ മറ്റു പല ടെക് കമ്പനികളും ചേർന്ന് കഴിഞ്ഞ മാസം 32,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ക്രഞ്ച്ബേസ് പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ പറയുന്നു.
ഗൂഗിളും ആപ്പിളും കൂടുതൽ ചെലവ് ചുരുക്കല്‍ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിളിന് കൂടുതൽ ജീവനക്കാരുണ്ടെന്നും എന്നാൽ വളരെ കുറച്ച് പേരാണ് കാര്യമായി ജോലിയെടുക്കുന്നതെന്നും എല്ലാവരോടും മുൻപത്തേക്കാൾ കഠിനമായി ജോലിയെടുക്കാനും സിഇഒ സുന്ദർ പിച്ചൈ ആവശ്യപ്പെട്ടിരുന്നു.
English Summary: Tencent announces layoffs first time in 10 years, fires nearly 5,500 employees