തങ്ങളുടെ ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും അതിവേഗം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവയില്‍ എത്രയും വേഗം ഏറ്റവും പുതിയ

തങ്ങളുടെ ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും അതിവേഗം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവയില്‍ എത്രയും വേഗം ഏറ്റവും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തങ്ങളുടെ ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും അതിവേഗം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവയില്‍ എത്രയും വേഗം ഏറ്റവും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തങ്ങളുടെ ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും അതിവേഗം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവയില്‍ എത്രയും വേഗം ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സുരക്ഷാപിഴവ് ഇപ്പോള്‍ത്തന്നെ ഹാക്കർമാർ ദുരുപയോഗം ചെയ്തു തുടങ്ങിയിരിക്കാമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ADVERTISEMENT

അടിയന്തര സാഹചര്യം

 

തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതിയ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ ആപ്പിള്‍ ഒരു അപ്‌ഡേറ്റ് ഇറക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രാധാന്യമെന്താണെന്നു മനസിലാക്കാമല്ലോ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെപ്റ്റംബര്‍ 7ന് ഐഒഎസ് 16 പുറത്തിറക്കിയേക്കാം എന്നിരിക്കെയാണ് ആപ്പിൾ ഇപ്പോള്‍ ഐഒഎസ് 15.6.1 പുറത്തിക്കുകയും അത് എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്. 'ദുരുദ്ദേശപരമായി സൃഷ്ടിച്ച വെബ് കണ്ടെന്റ്' ഉപയോഗിച്ച് ആപ്പിള്‍ ഉപകരണങ്ങളിലേക്ക് കടന്നുകയറിയേക്കാം എന്നാണ് ആപ്പിള്‍ പോസ്റ്റു ചെയ്ത രേഖകളില്‍ പറഞ്ഞിരിക്കുന്നത് ന്യൂസ് വീക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ADVERTISEMENT

സപ്പോര്‍ട്ടു ചെയ്യുന്ന ഉപകരണങ്ങള്‍:

ഐഫോണ്‍ 6എസ് സീരിസ് മുതലുള്ള ഉപകരണങ്ങള്‍

ഐപാഡ് എയര്‍ 2 മുതലുള്ള ഉപകരണങ്ങള്‍

ഐപാഡ് മിനി 4 മുതലുള്ള ഉപകരണങ്ങള്‍

ADVERTISEMENT

എല്ലാ ഐപാഡ് പ്രോ ഉപകരണങ്ങളും

7-ാം തലമുറയിലെ ഐപോഡ് ടച്ച്

Photo courtesy: Apple

മാക് ഉപകണങ്ങളില്‍ മോണ്ടെറി ഒഎസ്, ബിഗ്‌സേറിലെ സഫാരി ബ്രൗസര്‍, കാറ്റലീന ഒഎസ് തുടങ്ങിയവയ്‌ക്കൊക്കെ അപ്‌ഡേറ്റുകള്‍ ഇറക്കിയിട്ടുണ്ട്. 

 

Photo: Apple Inc/REX/Shutterstock

എങ്ങനെയാണ് ഒഎസ് അപ്‌ഡേറ്റു ചെയ്യേണ്ടത്?

 

ഉപകരണങ്ങള്‍ക്ക് ബാറ്ററി മികച്ച രീതിയില്‍ കിട്ടുന്നുണ്ടെങ്കില്‍ 50 ശതമാനം വരെയെങ്കിലും ചാര്‍ജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ ചാര്‍ജറുമായി കണക്ടു ചെയ്യുക. ഇന്റര്‍നെറ്റുമായി കണക്ടു ചെയ്ത ശേഷം സെറ്റിങ്‌സ്>ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്ന പാതയിലെത്തി 'ഇന്‍സ്റ്റാള്‍ നൗ' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഏതെങ്കിലും കാരണവശാല്‍ ഇത് കണ്ടെത്താനാകാത്തവര്‍ സെറ്റിങ്‌സിലെ സേര്‍ച്ച് ബാറില്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് (software update) എന്ന് സേര്‍ച്ച് ചെയ്യുക. അതേസമയം, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി ഉടമകളും തങ്ങളുടെ ഉപകരണങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതും നല്ല കാര്യമായിരിക്കുമെന്നും ന്യൂസ് വീക്ക് പറയുന്നു.

 

അത്യന്തം അപകടകരമായ സാഹചര്യം

 

Representative image. Photo: IANS

ഐഫോണുകളിലും, ഐപാഡുകളിലും, മാക്കുകളിലും ദുരുദ്ദേശത്തോടെ ആരെങ്കിലും നുഴഞ്ഞു കയറിയാല്‍ എന്തും ചെയ്യാന്‍ അവര്‍ക്കു സാധിക്കുമെന്ന് ലാ സാലെ യൂണിവേഴ്‌സിറ്റിയിലെ മാര്‍ഗരറ്റ് മകോയ് പറയുന്നു. ഉപകരണത്തിന്റെ നിയന്ത്രണം മുഴുവന്‍ ഏറ്റെടുക്കാന്‍ ഹാക്കര്‍ക്ക് സാധിക്കും. ഉപകരണത്തിന്റെ ഉടമയായി ഭാവിച്ച് ആ ഉപകരണത്തില്‍ നിന്ന് എന്തും ചെയ്യാന്‍ സാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അത്യന്തം അപകടകരമായ സാഹചര്യമായതിനാല്‍, താമസിക്കാതെ ഉപകരണങ്ങള്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ഉപകരണങ്ങള്‍ അപ്‌ഡേറ്റ് അല്ലെങ്കില്‍ അവയ്‌ക്കൊരു പിന്‍വാതില്‍ ഉണ്ടെന്ന് ഓര്‍ത്തിരിക്കണമെന്നും മുന്നറിയിപ്പുണ്ട്. തങ്ങള്‍ എങ്ങനെയാണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത് എന്നതിനെപ്പറ്റി ഇപ്പോള്‍ വരെ ആപ്പിള്‍ വിശദീകരണം ഒന്നും നല്‍കിയിട്ടില്ലെങ്കിലും, കമ്പനിയും എത്രയും വേഗം പുതിയ വേര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെന്ന് ആവശ്യപ്പടുന്നു.

 

ഐഒഎസ് 15.6.1 ലേക്ക് മാറണമെന്ന് മന്ത്രിയും കേന്ദ്ര ഐടി മന്ത്രി രാജിവ് ചന്ദ്രശേഖറും പുതിയ ഐഒഎസ് 15.6.1 അടക്കമുള്ള പുതിയ വേര്‍ഷന്‍സിലേക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സേര്‍ട്ട്-ഇന്‍ ഉപദേശം ഇറക്കിയിട്ടുണ്ട്.

 

Pixel - Agency Image

ടിക്‌ടോകിലെ വിഡിയോ യൂട്യൂബിലിട്ടാല്‍ ഇതും സംഭവിക്കും

 

കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ ഒരേ വിഡിയോ തന്നെ പല പ്ലാറ്റ്‌ഫോമുകളില്‍ ഇട്ട് കാശുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ കാണാനാകും. അതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് വിഖ്യാതമായ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. യൂട്യൂബ് ഷോര്‍ട്‌സില്‍ ഇപ്പോള്‍ ടിക്‌ടോക്കിന്റെ വാട്ടര്‍മാര്‍ക്കുമായി വിഡിയോ കാണാന്‍ സാധിക്കും. താമസിയാതെ ഇത്തരം വിഡിയോയില്‍ യൂട്യൂബും വാട്ടര്‍മാര്‍ക്ക് ചേര്‍ക്കാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ടിക്‌ടോക്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത വിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്താനുള്ള നീക്കമാണിത്.

 

ആപ്പിള്‍ വാച്ചിനെയടക്കം കളിയാക്കി ടൈമെക്‌സ്

 

ഇന്ത്യന്‍ വാച് നിര്‍മ്മാതാവായ ടൈമെക്‌സ് (Timex) ആപ്പിള്‍ വാച്ച് അടക്കമുള്ള സ്മാര്‍ട്ട് വാച്ചുകളെ പരിഹസിച്ച് ഇറക്കിയ പരസ്യം ഹിറ്റായി. അമേരിക്കന്‍ കമ്പനിയായ അഡ്‌സമുമായി (AdSum) ചേര്‍ന്ന് പുറത്തിറക്കിയ 140 ഡോളര്‍ വില വരുന്ന ടൈംപീസിന്റെ പ്രമോഷനു വേണ്ടിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്. ന്യൂ യോര്‍ക്ക് നഗരത്തില്‍ വച്ചിരിക്കുന്ന പരസ്യത്തിലാണ് ആപ്പിള്‍ വാച്ചിനെ കളിയാക്കുന്നത്. 

 

'1,249 ഇമെയിലുകള്‍ക്ക് മറുപടി അയയ്ക്കാനുണ്ട് എന്ന നോട്ടിഫിക്കേഷന്‍ കാണാതെ, സമയം മാത്രം അറിയുക' എന്നാണ് പരസ്യത്തില്‍ പറയുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍ പലര്‍ക്കും 'നോട്ടിഫിക്കേഷന്‍ ഉത്കണ്ഠ' പകരുന്നു എന്നു കണ്ടെത്തിയിരുന്നു. കൂടാതെ, അവ ഉപയോക്താക്കളുടെ ശരീരത്തില്‍ നിന്നുള്ള ഡേറ്റാ ശേഖരണവും നടത്തുന്നു. ഇതൊക്കെ എന്തിനായി ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് പൂര്‍ണ്ണമായ വ്യക്തത ഇല്ല. 

 

വിവോ വി25 5ജി ഓഗസ്റ്റ് 25ന് അവതരിപ്പിച്ചേക്കും

 

തങ്ങളുടെ വി സീരീസിലേക്ക് പുതിയ മോഡലുകള്‍ അവതരിപ്പിക്കുയാണ് വിവോ കമ്പനി. അടുത്തിടെയാണ് വി25 പ്രോ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അടുത്തതായി വി25 5ജി എന്ന പേരില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിവോ. ഇത് തായ്‌ലൻഡിലായിരിക്കും പുറത്തിറക്കുക. 

 

മിഡിയടെക് ഡിമെന്‍സിറ്റി 900 പ്രൊസസര്‍, 8ജിബി റാം (8ജിബി വെര്‍ച്വല്‍ റാം), ഇരട്ട പിന്‍ ക്യാമറാ സിസ്റ്റം (64എംപി പ്രധാന ക്യാമറ), 50എംപി സെല്‍ഫി ക്യാമറ, 44w ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍. വിവോ വി25 5ജി ഓഗസ്റ്റ് 25ന് അവതരിപ്പിച്ചേക്കും എന്നു കരുതുന്നു.

 

ഗൂഗിള്‍ പിക്‌സല്‍ ടാബില്‍ 32-ബിറ്റ് ആപ്പുകള്‍ സപ്പോര്‍ട്ട് ഉണ്ടാവില്ല

 

പിക്‌സല്‍ ഫോണുകള്‍ക്കു പുറമെ, പിക്‌സല്‍ ടാബുകളും ഇറക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഇവ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകുമെന്നാണ് കേട്ടുകേള്‍വി. കൂടാതെ, ഇവയില്‍ 32-ബിറ്റ് ആര്‍ക്കിടെക്ചറിലുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കില്ലെന്നും പറയുന്നു. അത്തരത്തിലുള്ള ആദ്യത്തെ ആന്‍ഡ്രോയിഡ് ടാബായിരിക്കും പിക്‌സല്‍ ടാബ് എന്നാണ് കരുതുന്നത്. 

 

ആന്‍ഡ്രോയിഡ് 13ല്‍, 64-ബിറ്റ് ആപ്പുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന, ടാന്‍ഗോര്‍ (Tangor) എന്ന കോഡ് നാമമുള്ള ഒരു ടാബ് ഇപ്പോള്‍ ഗൂഗിള്‍ ടെസ്റ്റു ചെയ്യുന്നുണ്ടെന്നാണ് ആന്‍ഡ്രോയിഡ്‌പൊലിസ് (AndroidPolice) റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്തായാലും, 32-ബിറ്റ് ആപ്പുകള്‍, ഉപകരണങ്ങളുടെ റാം ഉപയോഗിക്കുന്നത് കൂടുതലാണ് എന്നതിനാലാണ് അവ ഒഴിവാക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. 

 

English Summary: Users Beware: Apple Announces Security Flaw Affecting iPhones, iPads, and Macs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT