ആരെയും ‘ഖലിസ്ഥാനി’യാക്കാമോ? വിശ്വസിക്കാമോ വിക്കിപീഡിയയെ?
ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയെ വിശ്വസിക്കാമോ?–പണ്ടുകാലം മുതലേ എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. മറ്റ് പല സർവിജ്ഞാനകോശങ്ങളുടെയും പ്രതാപം മങ്ങുമ്പോഴും വിക്കിപീഡിയ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. എങ്കിലും ഈ യാത്രയിൽ കല്ലുകടിയായി ചില്ലറ പ്രശ്നങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ച ഏഷ്യ കപ്പിൽ
ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയെ വിശ്വസിക്കാമോ?–പണ്ടുകാലം മുതലേ എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. മറ്റ് പല സർവിജ്ഞാനകോശങ്ങളുടെയും പ്രതാപം മങ്ങുമ്പോഴും വിക്കിപീഡിയ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. എങ്കിലും ഈ യാത്രയിൽ കല്ലുകടിയായി ചില്ലറ പ്രശ്നങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ച ഏഷ്യ കപ്പിൽ
ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയെ വിശ്വസിക്കാമോ?–പണ്ടുകാലം മുതലേ എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. മറ്റ് പല സർവിജ്ഞാനകോശങ്ങളുടെയും പ്രതാപം മങ്ങുമ്പോഴും വിക്കിപീഡിയ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. എങ്കിലും ഈ യാത്രയിൽ കല്ലുകടിയായി ചില്ലറ പ്രശ്നങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ച ഏഷ്യ കപ്പിൽ
ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയെ വിശ്വസിക്കാമോ?–പണ്ടുകാലം മുതലേ എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. മറ്റ് പല സർവിജ്ഞാനകോശങ്ങളുടെയും പ്രതാപം മങ്ങുമ്പോഴും വിക്കിപീഡിയ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. എങ്കിലും ഈ യാത്രയിൽ കല്ലുകടിയായി ചില്ലറ പ്രശ്നങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ച ഏഷ്യ കപ്പിൽ പാക്കിസ്ഥാന്റെ ആസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ പേസ് ബൗളറായ അർഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പേജിൽ ചിലർ അഴിഞ്ഞാടിയിരുന്നു. ആർക്കും എഡിറ്റ് ചെയ്യാമെന്ന കാരണത്താൽ അർഷ്ദീപിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്നു വരെ ചില അജ്ഞാതർ എഡിറ്റ് ചെയ്തു ചേർത്തു. സംഭവത്തിൽ വിക്കിപീഡിയയിൽനിന്ന് കേന്ദ്ര ഐടി മന്ത്രാലയം വിശദീകരണം തേടി. സംഭവം നടന്ന് മിനുറ്റുകൾക്കുള്ളിൽ തന്നെ തെറ്റ് തിരുത്തപ്പെട്ടതായി വിക്കിപീഡിയ വിശദീകരണം നൽകി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ഇന്റർമീഡിയറി കമ്പനിക്കും ഇത്തരത്തിൽ തെറ്റായ ഉള്ളടക്കം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. സുരക്ഷിതമായ ഇന്റർനെറ്റിനെക്കുറിച്ചുള്ള സർക്കാരിന്റെ പ്രതീക്ഷകളെ ലംഘിക്കുന്ന തരത്തിലാണ് സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിൽ നിന്നുള്ള ഐപി വിലാസത്തിൽ നിന്നാണ് എഡിറ്റ് നടന്നതെന്നും ആരോപണമുയർന്നു. ഈ ഐപി വിലാസത്തിന്റെ സ്ക്രീൻഷോട്ടും രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനു പിന്നാലെ അർധരാത്രിയിലാണ് എഡിറ്റിങ് നടന്നത്. പിന്നീട് ഇവ തിരുത്തുകയും എഡിറ്റിങ് നിയന്ത്രിക്കുന്ന 'സെമി പ്രൊട്ടക്റ്റഡ്' വിഭാഗത്തിലേക്ക് വിക്കിപീഡിയ അഡ്മിന്മാർ മാറ്റുകയും ചെയ്തു. തർക്കം മുറുകുമ്പോൾ വിക്കിപീഡിയയുടെ ചുമതലയുള്ള വിക്കിമീഡിയ ഫൗണ്ടേഷനിലെ പ്രിൻസിപ്പൽ സോഫ്റ്റ്‍വെയർ എൻജിനീയറായ (ഭാഷാ എൻജിനീയറിങ്) സന്തോഷ് തോട്ടിങ്ങൽ 'മനോരമ ഓൺലൈനി'നോടു സംസാരിക്കുന്നു.
∙ വിക്കിപീഡിയയിലെ ഉള്ളടക്കം ലോഗിൻ പോലും ചെയ്യാതെ ആർക്കും എഡിറ്റ് ചെയ്യാമെന്നത് ഒരു പ്രശ്നമല്ലേ? വിക്കിപീഡിയയുടെ ആധികാരികതയ്ക്ക് അതൊരു വിഘാതമാകുമോ?
വിക്കിപീഡിയ 329 ഭാഷകളിൽ ഉള്ള ഓൺലൈൻ സർവവിജ്ഞാനകോശമാണ്. സന്നദ്ധപ്രവർത്തകരായ എഡിറ്റർമാർ ലേഖനങ്ങൾ എഴുതുകയും നിരന്തരം തിരുത്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ പൊതുസ്വഭാവം. ആർക്കും ഇത്തരത്തിൽ എഡിറ്റർമാരാകാം. അങ്ങനെയെങ്കിൽ ഈ എഡിറ്റർമാർക്ക് എന്തുമെഴുതിവയ്ക്കാവുന്ന സംവിധാനമെങ്ങനെ ആധികാരികമാകുമെന്ന ചോദ്യം സ്വാഭാവികമാണ്.
2001ൽ വിക്കിപീഡിയ സ്ഥാപിച്ചശേഷം നടന്ന കോടിക്കണക്കിന് ഇത്തരം തിരുത്തലുകളാണ് 65 ലക്ഷം ലേഖനങ്ങളുള്ള സർവവിജ്ഞാനകോശം കെട്ടിപ്പടുത്തത്. ഇതിൽ നല്ല എഡിറ്റുകളും മോശം എഡിറ്റുകളുമുണ്ട്. മോശം എഡിറ്റുകൾ മിക്കതും വിക്കിപീഡിയയുടെ നയങ്ങൾക്ക് ചേരുംവിധത്തിൽ ഉള്ളടക്കം തിരുത്തിയെഴുതേണ്ടി വരുന്നവയാണ്. ഉദാഹരണത്തിന്, വേണ്ടത്ര റഫറൻസുകൾ/അവലംബങ്ങൾ ഇല്ലാത്തതാകാം. ശ്രദ്ധേയമല്ലാത്ത കാര്യങ്ങളാകാം. അക്ഷരത്തെറ്റുകൾ, വ്യാകരണപ്രശ്നങ്ങൾ എന്നിവയാകാം. ഇതെല്ലാം സദുദ്ദേശത്തോടെയുള്ള, എന്നാൽ നന്നാക്കിയെടുക്കേണ്ട മാറ്റങ്ങളാണ്.
എന്നാൽ ദുരുദ്ദേശപരമായി ഉള്ളടക്കത്തിൽ മാറ്റം വരുത്തുന്നവരുമുണ്ട്. ഇത് 'വാൻഡലിസം' എന്ന് അറിയപ്പെടുന്നു. ഇത്തരം തിരുത്തലുകൾ മിനുറ്റുകൾക്കുള്ളിൽ തന്നെ മറ്റ് എഡിറ്റർമാർ നീക്കം ചെയ്യും. അതുകൊണ്ടുതന്നെ ആർക്കും എഡിറ്റു ചെയ്യാം എന്നതിന്റെ അർഥം അവരെഴുതിയതെല്ലാം വിക്കിപീഡിയയിൽ എല്ലാവരും വായിക്കുന്നതരത്തിൽ നിലനിൽക്കുമെന്നല്ല. വിക്കിയിൽ ചേർക്കുന്ന ഉള്ളടക്കത്തിന്റെ ആധികാരികത കൂട്ടാൻ വേണ്ടി എഡിറ്റർമാർ ഓരോ വിക്കിയിലും നയങ്ങൾ രൂപീകരിക്കാറുണ്ട്. ചേർക്കുന്ന വിവരങ്ങൾക്ക് കൃത്യമായ സ്രോതസ്സ് വേണം. ന്യൂട്രൽ പോയിന്റ് ഓഫ് വ്യൂവിൽ ആയിരിക്കണം കാര്യങ്ങൾ എഴുതേണ്ടത്. അവലംബങ്ങൾ ഇല്ലാത്ത കാര്യങ്ങൾ, അവലംബം ഇല്ലാത്തതെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടാകും. വിക്കിപീഡിയ വായിക്കുമ്പോൾ അതിന്റെ ആധികാരികത ഈ അവലംബങ്ങൾ കൂടി നോക്കി ഉറപ്പുവരുത്തണം. വിക്കിയുടെ മേൽപ്പറഞ്ഞ സ്വഭാവം മനസ്സിലാക്കാതെ 100% ആധികാരികമാണെന്ന് കരുതി അതിലെ ഉള്ളടക്കം വായിക്കുന്നത് ശരിയായ രീതിയല്ല. ഇങ്ങനെ വായിക്കുന്ന കാര്യങ്ങൾക്ക് ആധികാരികത പരിശോധിക്കൽ വിക്കിക്ക് മാത്രമല്ല, ഇന്നത്തെ എല്ലാതരം ഓൺലൈൻ വിവരസമ്പാദന മാർഗങ്ങൾക്കും ബാധകമാണ്.
ആർക്കും ലോഗിൻ ചെയ്യാതെ എഡിറ്റ് ചെയ്യാമെന്നത് ഒരു പൊതുനിയമാണ്. എങ്കിലും അത് പൂർണമായും ശരിയല്ല. അതാത് വിക്കികളിൽ എഡിറ്റർമാർ ഇത് സംബന്ധിച്ച നിയമങ്ങൾ തീരുമാനിക്കാറുണ്ട്. ചില ഭാഷകളിലെ വിക്കികളിൽ ലോഗിൻ ചെയ്താൽ മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ. ഇംഗ്ലിഷ് വിക്കിപീഡിയയിൽ പുതിയ ലേഖനമുണ്ടാക്കണമെങ്കിൽ ലോഗിൻ ചെയ്യണം. ചില ലേഖനങ്ങളിൽ കൂടുതലായി മോശം തിരുത്തലുകൾ കാണുമ്പോൾ അവയെ ലോഗിൻ ചെയ്തവർക്കുമാത്രം തിരുത്താവുന്ന രീതിയിൽ വയ്ക്കാറുണ്ട്. എഡിറ്റർമാർ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റർ പദവിയുള്ളവരാണ് ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
∙ ഉള്ളടക്കത്തിന്റെയും അതിൽ വരുന്ന മാറ്റങ്ങളുടെയും ഉത്തരവാദിത്തം വിക്കിപീഡിയയ്ക്കുണ്ടോ? ഇതുമായി ബന്ധപ്പെട്ട് മുൻപ് പല രാജ്യങ്ങളിലും നടന്ന നിയമവ്യവഹാരങ്ങളിൽ സംഭവിച്ചതെന്താണ്?
വിക്കിയിലെ എഡിറ്റിങ്ങ് നിയമങ്ങൾ തീരുമാനിക്കുന്നതും പേജുകളുടെ പകർപ്പവകാശവും വിക്കിപീഡിയയിലെ എഡിറ്റർമാർക്കാണ്. എഡിറ്റുകളുടെ ഉത്തരവാദിത്തം വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന വിക്കിപീഡിയയുടെ നടത്തിപ്പ് സ്ഥാപനത്തിനില്ല. എങ്കിലും വിക്കിപീഡിയുടെ സാങ്കേതികനടത്തിപ്പ് - സെർവറുകൾ, ഡേറ്റ ഹോസ്റ്റിങ്ങ് ഇവയെല്ലാം വിക്കിമീഡിയ ഫൗണ്ടേഷനാണ് ചെയ്യുന്നത്. ഇത് യുഎസിലെ ഒരു ലാഭേതര സംഘടനയാണ്.
വിക്കികളിലെ അഡ്മിനിസ്ട്രേറ്റർമാർ എടുക്കുന്ന ചില തീരുമാനങ്ങളെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ വിക്കിമീഡിയ ഫൌണ്ടേഷനു സാധിക്കും. ഉപയോക്താക്കൾ ഉള്ളടക്കം നിർമിക്കുകയും അത് വിതരണം ചെയ്യുന്ന സാങ്കേതികസംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമുകളെ ഇന്റർമീഡിയറി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾക്കൊപ്പം വിക്കിപീഡിയയും ഇത്തരം ഇന്റർമീഡിയറിയാണ്.
ഉള്ളടക്കത്തിന്റെ മുകളിൽ എന്ത് ഉത്തരവാദിത്തമാണ് ഇന്റർമീഡിയറികൾക്കുള്ളത് എന്നു സംബന്ധിച്ച് വിവിധ നിയമങ്ങൾ വിവിധ രാജ്യങ്ങളിൽ ഉണ്ട്. വിക്കിപീഡിയ പൂർണമായും നിരോധിച്ച രാജ്യങ്ങളുമുണ്ട്. 2018ലെ കലിഫോർണിയ സുപ്രീംകോർട്ട് വിധിയിൽ ഇന്റർമീഡിയറികളെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്റർമീഡിയറി ലയബിലിറ്റി എന്നത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന സർവൈലൻസിനുവേണ്ടി ദുരുപയോഗപ്പെടുത്തിയേക്കാം എന്ന വാദവുമുണ്ട്.
50 ലക്ഷത്തിൽ കൂടുതൽ യൂസർമാരുള്ള ഏത് ഇന്റർനെറ്റ് പ്ലാറ്റ്ഫോമും ഇന്ത്യയിൽ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ കാര്യങ്ങളിൽ ഒരു സീനിയർ എക്സിക്യുട്ടീവിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും 2018ൽ ഡ്രാഫ്റ്റ് ചെയ്ത ഇന്ത്യയുടെ ഇന്റർമീഡിയറി ലയബിലിറ്റി നിയമങ്ങളിൽ പറയുന്നുണ്ട്. വിക്കിപീഡിയയുടെ എഡിറ്റർ സമൂഹം രൂപീകരിച്ച ചാപ്റ്ററുകൾ എന്നറിയപ്പെടുന്ന ഓരോ രാജ്യത്തിനുമുള്ള ഉപസംഘടനകൾ പക്ഷേ ഇന്ത്യയിൽ 2019 മുതൽ പ്രവർത്തിക്കുന്നില്ല. ഇന്ത്യയിൽ ഒരു എക്സിക്യുട്ടീവും വിക്കിമീഡിയ ഫൗണ്ടേഷനില്ല.
ഇന്ത്യയുടെ ഇന്റർമീഡിയറി ലയബിലിറ്റി ബില്ലിനെപ്പറ്റി അന്നത്തെ മന്ത്രി രവിശങ്കർ പ്രസാദിന് വിക്കിമീഡിയ ഫൗണ്ടേഷൻ എഴുതിയ കത്തിലെ ചില ഭാഗങ്ങൾ ചുവടെ.
"We remain concerned that requirements in the bill will hinder our mission to provide free access to knowledge in India, rather than support it. The most negative effects on websites posed by the requirements in the draft bill might be mitigated by the introduction of definitions of social media intermediaries and a layered approach to obligations like those laid out by the Data Protection Bill of 2019 (section 26), which sets different requirements for significant fiduciaries. Yet, even with such an approach we remain concerned about requirements which encourage or necessitate automated filtering of user uploads, either explicitly or implicitly through short takedown times, and could severely disrupt the availability and reliability of Wikipedia. Both of these qualities depend on a unique and effective content moderation system that allows people to decide openly what information is appropriate for the encyclopedia."
"Requirements to quickly and automatically remove content that may be illegal in one jurisdiction without meeting globally accepted human rights standards are also antithetical to Wikipedia’s global perspective and reach. "
"We are also concerned about the material burden that some requirements in the draft bill would place on the Wikimedia Foundation’s nonprofit model that operates to serve people around the world. "
നിലവിൽ ഏതെങ്കിലും തരത്തിൽ അപകീർത്തിപരമെന്നോ നീക്കം ചെയ്യേണ്ടതെന്നോ സർക്കാരിനു തോന്നുന്ന ഒരു കാര്യം 2021ലെ ഐടി നിയമപ്രകാരം, വിക്കിമീഡിയ ഫൗണ്ടേഷനെ അറിയിക്കാം (Notification). പക്ഷേ വിക്കിയുടെ സ്വഭാവമനുസരിച്ച് ഇതിനെല്ലാം മുൻപുതന്നെ എഡിറ്റർമാർ ഇത്തരം 'വാൻഡലിസം' നീക്കം ചെയ്തിട്ടുണ്ടാകും.
∙ വിക്കിപീഡിയയിലെ വാൻഡലിസം തടയപ്പെടേണ്ടതല്ലേ? ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യും? എങ്ങനെ ട്രാക്ക് ചെയ്യപ്പെടും?
വാൻഡലിസം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ എഡിറ്റിങ്ങിന്റെ ചില പാറ്റേണുകൾ, ലിങ്കുകൾ, വാക്കുകൾ, എഡിറ്റ് ചെയ്തയാളുടെ മുൻപുള്ള എഡിറ്റുകൾ എന്നിവ നോക്കി തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയർ സംവിധാനവുമുണ്ട്. മോശം തിരുത്തലുകൾ ഈ സംവിധാനങ്ങൾ തിരിച്ചറിഞ്ഞ് മാർക്കു ചെയ്യും. ഓരോ എഡിറ്റു നടക്കുമ്പോഴും അത് കാണുന്ന എഡിറ്റർമാർ ആണ് അതിനെ നീക്കം ചെയ്യുന്നത്. സജീവമായ എഡിറ്റർ സമൂഹം ഉള്ള വിക്കികളിൽ ഇതിനെടുക്കുന്ന സമയം ഏതാനും മിനുറ്റുകളാണെന്ന് പഠനങ്ങൾ കാണിക്കുന്നു.
ചില ഭാഷാവിക്കികളിൽ എഡിറ്റർമാരുടെ എണ്ണം വളരെ കുറവാണ്. അവയിൽ മോശം എഡിറ്റുകൾ നീക്കം ചെയ്യാൻ കൂടുതൽ സമയമെടുത്തേക്കാം. വാൻഡലിസവും തർക്കവിഷയങ്ങളും പലപ്പോഴും കൂട്ടിക്കുഴയ്ക്കാറുണ്ട്. നിരവധി വിഷയങ്ങളിൽ ഇപ്പോഴും തീർപ്പില്ലാത്ത, തർക്കമുള്ള സ്ഥിതിയുണ്ട്. അവയെപ്പറ്റി വിക്കിയിൽ ലേഖനം എഴുതുമ്പോൾ വിവിധ വാദമുഖങ്ങളെ നിഷ്പക്ഷമായി അവതരിപ്പിക്കണമെന്നാണ് നയമെങ്കിലും സ്വാഭാവികമായും അവിടെ പക്ഷം തിരിഞ്ഞുള്ള 'തിരുത്തൽ യുദ്ധങ്ങൾ' നടക്കും. ഈ ലേഖനങ്ങളിലും തിരുത്തുന്നതിനു നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ട്.
∙ ഒരു വലിയ സംഭവം നടക്കുമ്പോഴാണ് ഏറ്റവുമധികം ആളുകൾ അതുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജ് നോക്കുന്നത്. അതേ സമയത്ത് വാൻഡലിസം നടന്നാൽ ആളുകളിലേക്ക് തെറ്റായ വിവരങ്ങളായിരിക്കില്ലേ എത്തുന്നത്?
സജീവമായ സമകാലിക വിഷയങ്ങൾ സംബന്ധിച്ച പേജുകൾ നിരന്തരം തിരുത്തപ്പെടുന്നവയായിരിക്കും. പേജിനു മുകളിൽ ഇക്കാര്യം എഡിറ്റർമാർ ഒരു മുന്നറിയിപ്പായി രേഖപ്പെടുത്തിവയ്ക്കാറുണ്ട്. കൂടാതെ, വിവാദപരമായ വിഷയങ്ങളടങ്ങിയവ തിരുത്താൻ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വിക്കിയിലെ സ്വാഭാവിക പ്രക്രിയയാണ്. എലിസബത്ത് രാജ്ഞിയുടെ ലേഖനം ഇപ്പോൾ തിരുത്തുന്നതിന് ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ കാണാം.
വിക്കിയിലെ വാൻഡലിസത്തെക്കുറിച്ചുള്ള വാർത്തകൾ മിക്കതും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും- ആ തിരുത്തലുകൾ എപ്പോഴേ നീക്കം ചെയ്തുകഴിഞ്ഞെന്നും, ചർച്ചകൾ മൊത്തം എന്ത് വാൻഡലിസമാണ് നടന്നത്, ആരാണ് അത് ചെയ്തത്, അതിന്റെ ഉദ്ദേശമെന്തായിരുന്നു എന്നിവയാണ്. വിക്കിയിൽ മിനുറ്റുകളോ സെക്കഡുകളോ മാത്രം നിലനിന്ന ഒരു കാര്യം ദിവസങ്ങളോളും വിക്കിയുടെ പുറത്ത് ചർച്ച ചെയ്യുകയും കോടിക്കണക്കിനു എഡിറ്റുകളിലെ ഒരു എഡിറ്റിന്റെ പുറത്ത് വിക്കിയുടെ ആധികാരികതയെക്കുറിച്ചുള്ള ചോദ്യങ്ങൾ വരികയും ചെയ്യും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട വാൻഡലിസങ്ങളെ പൊതുമണ്ഡലത്തിൽ പെരുപ്പിച്ചുകാണിക്കുന്നത് പലരീതിയിലുള്ള മുതലെടുപ്പുകൾക്കുവേണ്ടിയാകാം.
English Summary: Can anyone edit Wikipedia? Santhosh Thottingal of Wikimedia Foundation speaks