അടുത്തിടെ അവസാനിച്ച ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്സ് സെയില്‍സ് വ്യാപാര മേളയില്‍ ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് കല്ലും ഇ വേസ്റ്റും ലഭിച്ചെന്ന് ആരോപണം. മംഗലാപുരത്ത് നിന്നുള്ള ഉപഭോക്താവ് ചിന്മയ രമണയ്ക്കാണ് ലാപ്ടോപ്പിന് പകരം കല്ല് ലഭിച്ചത്. ഇക്കാര്യം ചിന്മയ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ അവസാനിച്ച ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്സ് സെയില്‍സ് വ്യാപാര മേളയില്‍ ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് കല്ലും ഇ വേസ്റ്റും ലഭിച്ചെന്ന് ആരോപണം. മംഗലാപുരത്ത് നിന്നുള്ള ഉപഭോക്താവ് ചിന്മയ രമണയ്ക്കാണ് ലാപ്ടോപ്പിന് പകരം കല്ല് ലഭിച്ചത്. ഇക്കാര്യം ചിന്മയ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെ ഫ്ലിപ്കാർട്ട് മുഴുവൻ തുകയും റീഫണ്ട് ചെയ്തതായും ചിന്മയ ട്വിറ്റർ വഴി അറിയിച്ചിരുന്നു.

ADVERTISEMENT

ഫ്ലിപ്കാർട്ട് പ്ലസ് അംഗത്വമുള്ള ചിന്മയ രമണ തന്റെ സുഹൃത്തിനായി ഒക്ടോബർ 15 ന് 58,000 രൂപ വിലയുള്ള അസൂസ് ടിയുഎഫ് ഗെയിമിങ് എഫ്15 ഗെയിമിങ് ലാപ്‌ടോപ് ആണ് ഓർഡർ ചെയ്തത്. ഒക്‌ടോബർ 20ന് സീൽ ചെയ്ത പാക്കാണ് ഇയാൾക്ക് ലഭിച്ചത്. രമണയുടെ മൊഴിയനുസരിച്ച് ബോക്സ് തുറന്നപ്പോൾ ഗെയിമിങ് ലാപ്‌ടോപ്പിന് പകരം കല്ലും മാലിന്യവുമാണ് കണ്ടത്. പാക്കേജിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.

ദീപാവലി സെയിൽ സീസണിലുടനീളം സമാനമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനൊരു പരിഹാരമായി ഫ്ലിപ്കാർട്ട് ‘ഓപ്പൺ ബോക്സ് ഡെലിവറി’ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിനാൽ ഓർഡർ ചെയ്ത ഉൽപന്നം തന്നെയാണോ ലഭിച്ചതെന്ന് ഉപഭോക്താക്കൾക്ക് സാക്ഷ്യപ്പെടുത്താനാകും.

ADVERTISEMENT

ചിന്മയയുടെ കാര്യത്തിൽ ഓപ്പൺ-ബോക്സ് ഡെലിവറി ഓപ്ഷൻ ഉപയോഗപ്പെടുത്തിയിരുന്നില്ല.‌ ഇതിനാൽ അയാൾക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ ഇക്കാര്യം അദ്ദേഹം ഉടൻ തന്നെ ഫ്ലിപ്കാർട്ടിനെ അറിയിക്കുകയും റിട്ടേൺ റിക്വസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, അയക്കുമ്പോൾ ഉൽപന്നം ബോക്സിലുണ്ടായിരുന്നു എന്ന് കാണിച്ച് ലാപ്ടോപ് വിൽപനക്കാരൻ പരാതി നിരസിച്ചു. ഇതോടൊണ് ചിന്മയ പ്രശ്നം പൊതുജനത്തെ ട്വിറ്റർ വഴി അറിയിച്ചത്. തൊട്ടുപിന്നാലെ ഫ്ലിപ്കാർട്ട് ഇടപെട്ട് മുഴുവൻ തുകയും നല്‍കി പ്രശ്നം പരിഹരിക്കുകയും ചെയ്തു.

∙ എന്താണ് ഒബിഡി നയം?

ADVERTISEMENT

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ലിപ്കാര്‍ട്ടും ആമസോണും അവരുടെ ബിസിനസ് മാന്യത വര്‍ഷങ്ങളുടെ സേവനത്തിലൂടെ ആര്‍ജിച്ചെടുത്തതാണ്. കോടിക്കണക്കിന് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. വളരെ വിരളമായി മാത്രമാണ് പിഴവ് സംഭവിക്കാറ്. ശര്‍മയുടെ കാര്യത്തിലും ഇത് ശരിയാണ്. ഇരു സ്ഥാപനങ്ങള്‍ക്കുമുള്ള ഒരു നയമാണ് ഒബിഡി അല്ലെങ്കില്‍ ഓപ്പണ്‍ ബോക്‌സ് ഡെലിവറി. ഇതേപ്പറ്റി അറിയില്ലെങ്കില്‍ കനത്ത ധനനഷ്ടം ഉണ്ടാകാം.

ഇലക്ട്രോണിക്‌സ് അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ക്കാണ് ഇത് ബാധകമാക്കുക. സാധനം ഓർഡർ ചെയ്യുമ്പോൾ ഒരു ഒടിപി നമ്പര്‍ ഉപഭോക്താവിന് എസ്എംഎസ് ആയി വരും. ഡെലിവറി എത്തുമ്പോൾ അത് എത്തിക്കുന്ന ഡെലിവറി ബോയിയുടെ മുന്നിൽവച്ച് പാക്കറ്റ് തുറന്ന് പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷം വേണം ഒടിപി നമ്പര്‍ നല്‍കാന്‍. ഓര്‍ഡര്‍ ചെയ്ത സമയത്ത് കണ്ട സാധനങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് തൃപ്തിപ്പെടാനുള്ള അവസരമാണ് ഇരു കമ്പനികളും നല്‍കുന്നത്. ഓർഡർ ചെയ്ത സമയത്തു കണ്ട ചാർജറോ ബാറ്ററിയോ അടക്കമുള്ള സാധനങ്ങൾ ഇല്ലെങ്കിലോ ഉൽപന്നത്തിന് കേടുപാടോ മറ്റോ ഉണ്ടെങ്കിലോ അത് കൈപ്പറ്റേണ്ടതില്ല.

English Summary: Flipkart Diwali sale: Mangalore man gets stone, e-waste on ordering a gaming laptop