പുറത്താക്കിയാലെന്താ... ഇറങ്ങുന്നത് കോടീശ്വരനായി, അഗർവാളിന് ലഭിക്കുക 346.29 കോടി രൂപ
മാസങ്ങൾ നീണ്ട ട്വിസ്റ്റുകൾക്കും ചർച്ചകൾക്കും ശേഷം ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഒടുവിൽ ട്വിറ്റർ ഏറ്റെടുത്തു. ഏറ്റെടുത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഉന്നത ട്വിറ്റർ എക്സിക്യൂട്ടീവുകളെ പുറത്താക്കുകയും ചെയ്തു. സിഇഒ പരഗ് അഗർവാൾ, കമ്പനിയുടെ നിയമ മേധാവിയും പോളിസി മേക്കറുമായ വിജയ ഗാഡ്ഡെ, സിഎഫ്ഒ നെൽ സെഗാൾ

മാസങ്ങൾ നീണ്ട ട്വിസ്റ്റുകൾക്കും ചർച്ചകൾക്കും ശേഷം ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഒടുവിൽ ട്വിറ്റർ ഏറ്റെടുത്തു. ഏറ്റെടുത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഉന്നത ട്വിറ്റർ എക്സിക്യൂട്ടീവുകളെ പുറത്താക്കുകയും ചെയ്തു. സിഇഒ പരഗ് അഗർവാൾ, കമ്പനിയുടെ നിയമ മേധാവിയും പോളിസി മേക്കറുമായ വിജയ ഗാഡ്ഡെ, സിഎഫ്ഒ നെൽ സെഗാൾ എന്നിവരാണ് കമ്പനിയിൽ നിന്ന് പിരിച്ചുവിട്ട ആദ്യ എക്സിക്യൂട്ടീവുകൾ. എന്നാൽ, 2021 നവംബറിൽ ട്വിറ്റർ സിഇഒ ആയി നിയമിതനായ അഗർവാൾ ഇറങ്ങുമ്പോൾ അദ്ദേഹത്തിന് ലഭിക്കുക 4.2 കോടി ഡോളറാണ് (ഏകദേശം 346.29 കോടി രൂപ).
അഗർവാളിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും കണക്കാക്കിയാൽ 4.2 കോടി ഡോളർ നൽകേണ്ടി വരുമെന്നാണ് ഗവേഷണ റിപ്പോർട്ട് തയാറാക്കുന്ന സ്ഥാപനമായ ഇക്വിലാർ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്. ട്വിറ്ററിന്റെ ഓഹരി ഒന്ന് 54.20 ഡോളർ ആണ് മസ്‌ക് വാഗ്ദാനം ചെയ്ത വില. ഇതെല്ലാം കണക്കാക്കിയാണ് അഗർവാളിന് ഇത്രയും വലിയ തുക നൽകേണ്ടിവരുമെന്ന് പറയുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ മുൻ സിഇഒ ജാക്ക് ഡോർസി രാജിവച്ചതോടെയാണ് അഗർവാളിനെ ട്വിറ്റർ സിഇഒ ആയി നിയമിച്ചത്. മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ തന്നെ അഗർവാളിന്റെ പിരിച്ചുവിടൽ പ്രവചിക്കപ്പെട്ടിരുന്നു. ട്വിറ്റർ മാനേജ്‌മെന്റ് കഴിവുകെട്ടവനാണെന്ന് മസ്‌ക് കണ്ടെത്തി, അഗർവാളിനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല, ട്വിറ്റർ വാങ്ങിയാലുടൻ നിലവിലെ സിഇഒയെ പിരിച്ചുവിടുമെന്ന് ഉറപ്പായിരുന്നു. ട്വിറ്ററിനെ നയിക്കാൻ കഴിയുന്ന തരത്തിലുള്ള ആളല്ല അഗർവാളെന്ന് മസ്‌ക് കരുതുന്നു. 1000 ൽ താഴെ ജീവനക്കാരുള്ള സമയത്താണ് അഗർവാൾ ട്വിറ്ററിൽ ചേരുന്നത്.
ട്വിറ്ററിന്റെ മാനേജ്മെന്റിനെ വിശ്വാസമില്ലെന്ന് മസ്ക് ഏപ്രിൽ 14ന് വ്യക്തമാക്കിയിരുന്നു. 3.67 ലക്ഷം കോടി രൂപയ്ക്കാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. 2013 മുതൽ പൊതു കമ്പനിയായി പ്രവർത്തിച്ചിരുന്ന ട്വിറ്റർ ഇതോടെ സ്വകാര്യ കമ്പനിയായി മാറി.
English Summary: Twitter CEO Parag Agrawal fired by Elon Musk, but he is leaving a very rich man