മുൻപൊരു ലോകകപ്പിലും ഇല്ലാതിരുന്നതരം ബ്രോഡ്കാസ്റ്റിങ് മികവാണ് ഖത്തര്‍ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. ഈ ദൃശ്യ ശ്രാവ്യ മാജിക് കാണികളിലേക്ക് എത്തിക്കാനായി ഫിഫയുടെ ലോകകപ്പ് ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഹോസ്റ്റ്ബ്രോഡ്കാസ്റ്റ് സര്‍വീസ്’ ആണ് അതിനൂതനമായ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മുൻപൊരു ലോകകപ്പിലും ഇല്ലാതിരുന്നതരം ബ്രോഡ്കാസ്റ്റിങ് മികവാണ് ഖത്തര്‍ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. ഈ ദൃശ്യ ശ്രാവ്യ മാജിക് കാണികളിലേക്ക് എത്തിക്കാനായി ഫിഫയുടെ ലോകകപ്പ് ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഹോസ്റ്റ്ബ്രോഡ്കാസ്റ്റ് സര്‍വീസ്’ ആണ് അതിനൂതനമായ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപൊരു ലോകകപ്പിലും ഇല്ലാതിരുന്നതരം ബ്രോഡ്കാസ്റ്റിങ് മികവാണ് ഖത്തര്‍ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. ഈ ദൃശ്യ ശ്രാവ്യ മാജിക് കാണികളിലേക്ക് എത്തിക്കാനായി ഫിഫയുടെ ലോകകപ്പ് ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഹോസ്റ്റ്ബ്രോഡ്കാസ്റ്റ് സര്‍വീസ്’ ആണ് അതിനൂതനമായ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപൊരു ലോകകപ്പിലും ഇല്ലാതിരുന്നതരം ബ്രോഡ്കാസ്റ്റിങ് മികവാണ് ഖത്തര്‍ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. ഈ ദൃശ്യ ശ്രാവ്യ മാജിക് കാണികളിലേക്ക് എത്തിക്കാനായി ഫിഫയുടെ ലോകകപ്പ് ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഹോസ്റ്റ്ബ്രോഡ്കാസ്റ്റ് സര്‍വീസ്’ ആണ് അതിനൂതനമായ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം പ്രവര്‍ത്തിക്കുന്നത് 2,500 ഓളം പേരുടെ ടീമാണ് എന്നതു മാത്രം മതി ഇതേക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാന്‍. ചില മികവുകളെക്കുറിച്ച് അറിഞ്ഞിരിക്കാം:

∙ നേതൃത്വ നിരയില്‍ ആറ് ലോക പ്രശസ്ത ഡയറക്ടര്‍മാര്‍

ADVERTISEMENT

പ്രൊഡക്‌ഷന്‍ സംഘങ്ങളെ രണ്ടു മത്സര ക്ലസ്റ്ററുകളിലായി വിഭജിച്ചിരിക്കുന്നു. ഈ സംഘങ്ങള്‍ എട്ടു സ്റ്റേഡിയങ്ങളിലേക്കും സഞ്ചരിക്കും. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് ആറ് ലോകോത്തര ഡയറക്ടര്‍മാരാണ്. ഫ്രാന്‍സ്വാ ലനൊ, ഗ്രാന്റ്ഫിലിപ്‌സ്, ജെയ്മി ഓക്‌ഫെഡ്, ലോറന്റ് ലാചണ്‍ഡ്, സേറാ ചെഡല്‍, സെബാസ്റ്റ്യന്‍ വോണ്‍ ഫ്രൈബെര്‍ഗ് എന്നിവരാണ് നേതൃത്വനിരയിലുള്ളത്.

∙ സ്റ്റേഡിയങ്ങള്‍ ക്യാമറ മയം

സ്റ്റാന്‍ഡേര്‍ഡ് ക്യാമറാ പ്ലാനില്‍ 42 ക്യാമറകളാണ് ഉള്ളത്. സൂപ്പര്‍ സ്ലോമോഷന്‍, അള്‍ട്രാ സ്ലോമോഷന്‍ ക്യാമറകളും ഇതില്‍ പെടും. പ്രധാന കളിക്കാരുടെ നീക്കങ്ങളെല്ലാം ഈ ക്യാമറകള്‍ ഒപ്പിയെടുക്കും. ഈ ക്യാമറാ സന്നാഹത്തിനു പുറമെയാണ് നിരവധി ആര്‍എഫ് ക്യാമറകളുടെ സാന്നിധ്യം. ആരാധകരുടെ നീക്കങ്ങള്‍ അറിയാന്‍, ടീമുകള്‍ ഗ്രൗണ്ടിലേക്ക് എത്തുന്നത് കാണിക്കാന്‍, വിഐപി ഇന്റര്‍വ്യൂകള്‍, കളിക്കാരുമായുള്ള ഇന്റര്‍വ്യുകള്‍ തുടങ്ങിയവ സ്റ്റേഡിയത്തിനുള്ളിലും പുറത്തും നടത്തുമ്പോള്‍ തുടങ്ങിയവയ്ക്കാണ് അധിക ക്യാമറകളുടെ സേവനം തേടുക.

∙ യുഎച്ഡി/എച്ഡിആര്‍ പ്രക്ഷേപണം

ADVERTISEMENT

പ്രക്ഷേപണ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ മാറ്റം കാണാനാകുക സിംഗിള്‍ യൂണിഫൈഡ് ലെയര്‍ ക്യാപ്ചര്‍/ട്രാന്‍സ്മിഷന്‍ വര്‍ക്ഫ്‌ളോയിലായിരിക്കും. 64 മത്സരങ്ങള്‍ക്കും ഇത് ബാധകമാണ്. യുഎച്ഡി/എച്ഡിആര്‍ കവറേജ് ആണ് നല്‍കുന്നത്. 2018ലെ മത്സരങ്ങള്‍ക്ക് മള്‍ട്ടിലാറ്ററല്‍, ഡ്യൂവല്‍ ലെയര്‍ സമീപനമായിരുന്നു കൈക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ സാങ്കേതികവിദ്യയില്‍ ഉണ്ടായ മുന്നേറ്റം ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍ പലതും ഒരുമിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു. പലതും ഏകീകരിച്ച് ഒറ്റ വര്‍ക്ഫ്‌ളോ ആയാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ ഷൂട്ടുചെയ്യുന്നതും പ്രക്ഷേപണം ചെയ്യുന്നതും.

എച്ഡിആറിന്റെ കാര്യത്തില്‍ ഹൈബ്രിഡ് ലോഗ് ഗാമ (എച്എല്‍ജി) ഉപയോഗിച്ചാണ് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍, ഹൈ ഡെഫനിഷന്‍ ഇവ തമ്മിലുള്ള കളര്‍ വ്യത്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എച്എല്‍ജി പ്രയോജനപ്പെടുത്തിയിരിക്കുന്നു. യുഎച്ഡി/എച്ഡിആര്‍ വിഡിയോ ചില തിരഞ്ഞെടുത്ത ക്യാമറകളില്‍ നിന്നാണ് സ്ട്രീം ചെയ്യുന്നത്. ഇവയ്ക്ക് സെക്കന്‍ഡില്‍ 50 ആണ് ഫ്രെയിം റെയ്റ്റ്. അതേസമയം 1080പി വിഡിയോയ്ക്ക് സെക്കന്‍ഡില്‍ 150 ഫ്രെയിം മുതല്‍ മുകളിലേക്കും ഷൂട്ടു ചെയ്യും. റീപ്ലെയും റെക്കോർഡിങ്ങും എച്ഡിആറിലാണ്. ഇത്തരം ക്യാമറകളിലെല്ലാം എച്ഡിആര്‍ ഒപ്‌റ്റോ-ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ ഫങ്ഷന്‍ പ്രയോജനപ്പെടുത്തുന്നു. എസ്ഡിആറില്‍ ആണ് ഷെയ്ഡിങ് (Shading). തുടര്‍ന്ന് എസ്ഡിആര്‍ സിഗ്നലുകളെ എച്ഡിആര്‍ മെറ്റീരിയലില്‍ നിന്ന് ഡൗണ്‍ മാപ് ചെയ്ത് പ്രക്ഷേപണം ചെയ്യുന്നു.

ഇക്വഡോർ - ഖത്തർ മത്സരത്തിൽ നിന്ന്. (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)

ലൈവ് കണ്ടെന്റ് ഡിസ്ട്രിബ്യൂഷന്റെ കേന്ദ്രത്തിലുള്ളത് മള്‍ട്ടി-ഫീഡ് സംവിധാനമാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് ബ്രോഡ്കാസ്റ്റ് അവകാശം നേടിയെടുത്ത കമ്പനികള്‍ക്ക് ഫീഡുകള്‍ നല്‍കുക. കളിയുടെയും അതിനു മുൻപും പിൻപുമുള്ള അഭിമുഖങ്ങള്‍ അടക്കമുള്ള കാര്യങ്ങളുടെയും പ്രക്ഷേപണം സുഗമമാക്കാന്‍ ഇത് സഹായിക്കും. മള്‍ട്ടിലാറ്ററല്‍ ഫീഡുകളും ഇതിനൊപ്പം പ്രക്ഷേപണത്തിനെത്തും. ഇതിനൊപ്പം ചില തിരഞ്ഞെടുക്കപ്പെട്ട ക്യാമറകളില്‍നിന്നു ലഭിക്കുന്ന വിഡിയോയും ഉണ്ടായിരിക്കും. ഇത് വിവിധ ഫോര്‍മാറ്റുകളില്‍ ലഭിക്കും. ഈ ഫീഡ് 12ജി-എസ്ഡിഐ, യുഎച്ഡി/എച്ഡിആര്‍ ബിടി.2020, 2160പി/50 യില്‍ വരെ നല്‍കും. എക്‌സ്റ്റന്റഡ് സ്റ്റേഡിയം ഫീഡും ഇതില്‍ പെടും. ഇത്തരത്തിലുള്ള എല്ലാ ഫീഡുകളും പ്രക്ഷേപണ അവകാശമുള്ളവര്‍ക്ക് നല്‍കും. ഇത് 3ജി എസ്ഡിഐ-എച്ഡിആര്‍ (ബിടി.2020), 3ജി എസ്ഡിഐ എസ്ഡിഐ (റെക്.709), (3G-SDI SDI (REC.709), എച്ഡി എസ്ഡിഐ എസ്ഡിഐ (റെക്.709) എന്നിവയില്‍ ആയിരിക്കും നല്‍കുക. ഇവയ്‌ക്കെല്ലാം 16 എംബെഡഡ് ഓഡിയോ ചാനലുകളും ഉള്‍ക്കൊള്ളിച്ചിരിക്കും.

∙ ഫീഡുകളുടെ ലൈന്‍അപ്

ADVERTISEMENT

1. എക്‌സ്റ്റന്റഡ് സ്റ്റേഡിയം ഫീഡ്
2. എക്‌സ്റ്റന്റഡ് ബ‍േസിക് ഇന്റര്‍നാഷനല്‍ ഫീഡ്
3. ടാക്ടിക്കല്‍ ആന്‍ഡ് അഡിഷനല്‍ കണ്ടന്റ് ഫീഡ്
4. ടീം എ ആന്‍ഡ് ടീം ബി ഫീഡുകള്‍
5. പ്ലെയര്‍ എ ആന്‍ഡ് പ്ലെയര്‍ ബി ഫീഡുകള്‍
6. ഫാന്‍ഫീഡുകള്‍
7. ആക്‌ഷന്‍ ക്ലിപ്പുകള്‍
8. ഇമോഷന്‍ ക്ലിപ്പുകള്‍
9. പെര്‍മനെന്റ് ഹൈലൈറ്റ്‌സ്

∙ ക്ലൗഡ് വഴിയുള്ള സേവനം

ക്ലൗഡ്-കേന്ദ്രീകൃതമായ മീഡിയ സെര്‍വറുകളുടെ സേവനം കൊണ്ടുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കിയിരിക്കുകയാണ്. ഫിഫ മാക്‌സ് (മീഡിയ അസെറ്റ് എക്‌സ്‌ചേഞ്ച്) വഴി ഫീഡുകള്‍ പ്രക്ഷേപണ അവകാശം വാങ്ങിയിരിക്കുന്ന കമ്പനികള്‍ക്ക് നല്‍കും. ഇതിലൂടെ ഇത്തരം കമ്പനികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കണ്ടന്റിന്റെ വലിയ ശേഖരം തന്നെയാണുള്ളത്. ഇതിന്റെ 2022 വേര്‍ഷനില്‍ 6,000 മണിക്കൂര്‍ കണ്ടന്റ് വരെയാണ് ഒരു സമയത്ത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. ഇവയെല്ലാം ഫിഫയുടെ കണ്ടന്റ് ഇന്റര്‍ഫെയ്‌സ് ഉള്ളവര്‍ക്കെല്ലാം ലഭ്യമാകും.

ഇതിനെല്ലാം പുറമെ പ്രക്ഷേപണ അവകാശം വാങ്ങിയിരിക്കുന്ന കമ്പനികള്‍ക്ക് ഐബിസിയില്‍ ഇന്റര്‍നാഷനല്‍ ബ്രോഡ്കാസ്റ്റ് സെന്ററില്‍ ഓഫിസ് ഇല്ലെങ്കില്‍ പോലും കണ്ടെന്റ് അക്‌സസ് ചെയ്യാം. ആയിരക്കണക്കിന് മൈല്‍ അകലെയുള്ള പ്രൊഡക്ഷന്‍ പ്രഫഷനലുകൾ സൃഷ്ടിക്കുന്ന മികച്ച കണ്ടന്റ് പ്രയോജനപ്പെടുത്താം. കണ്ടന്റ് സ്റ്റോർ ചെയ്തിരിക്കുന്നത് എക്‌സ്എവിസി-1 1080പി/50യിലാണ്. സെര്‍വറുകള്‍ക്ക് എച്ഡിആറിലുള്ള ഇന്‍ജെസ്റ്റും ഡെലിവറിയും സാധ്യമാകുകയും ചെയ്യും. പ്രിവ്യൂ സ്റ്റാന്‍ഡര്‍ഡ് ഡെഫനിഷനിലും ലഭ്യമാക്കും.

∙ ഓഡിയോ

മികവാർന്ന ഒഡിയോ ആണ് ഇത്തവണത്തെ പ്രക്ഷേപണത്തെ വേറിട്ടതാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. പ്രക്ഷേപണ അവകാശം വാങ്ങിയിരിക്കുന്ന കമ്പനികള്‍ക്ക് ഒരു സ്‌റ്റീരിയോ മിക്‌സ് ലഭ്യമാക്കും. കൂടാതെ, 5.1 സറൗണ്ട് സൗണ്ടും നല്‍കും. ഇതിനു പുറമെ, 5.1.4 ഇമേഴ്‌സിവ്മിക്‌സ് സൗണ്ടും ഉണ്ടായിരിക്കും. ഇതിനായി രണ്ട് സൗണ്ട് ഗ്യാലറികളാണ് ഇന്റര്‍നാഷനല്‍ ബ്രോഡ്കാസ്റ്റ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച ശബ്ദം പിടിച്ചെടുക്കാനായി 8 ക്യാപ്‌സ്യൂളുകളുള്ള മൈക്രോഫോണുകളുടെ ശ്രേണിയാണ് എല്ലാ സ്‌റ്റേഡിയത്തിലും അണിനിരത്തിയിരിക്കുന്നത്. കൂടാതെ, കാണികളുടെ സമീപത്തായി 3 ഡൈമന്‍ഷണല്‍ മൈക്രോഫോണ്‍ ശ്രേണിയും ഉണ്ട്.

ഈ മികച്ച ഓഡിയോ പാക്കേജില്‍ ഓരോ ഓഡിയോ ചാനലിലും ഉചിതമായ രീതിയിലുള്ള പ്രീമിക്‌സ് ലെയറുകളും ഓഡിയോ ഒബ്ജക്ട്‌സും ഉണ്ട്. ഇവയ്ക്ക് വിവിധ പ്രീസെറ്റുകളുമുണ്ട്. പ്രക്ഷേപണ അവകാശമുള്ളവര്‍ക്ക് എംപിഇജി-എച്, എസി-4 തുടങ്ങിയ മികവാർന്ന ഫോര്‍മാറ്റുകളും നല്‍കും. ഇവ പ്രയോജനപ്പെടുത്തിയാല്‍ വ്യക്തിയുടെ താത്പര്യത്തിന് അനുസരിച്ചുള്ള ഓഡിയോ കേള്‍ക്കാം. ഓഡിയോയിലെ ഒരോ ഘടകത്തിന്റെയും വോളിയം വ്യത്യസ്തമായി നിയന്ത്രിക്കാന്‍ പോലും ഇതുവഴി സാധിക്കും.

English Summary: FIFA World Cup 2022: Overview of FIFA World Cup Match-Coverage Plans