ലോകത്തിലെ ഏറ്റവും സുരക്ഷിത പാസ്‌വേഡ് നൽകും ലാസ്റ്റ്പാസ് രണ്ടാമതും ഹാക്ക് ചെയ്യപ്പെട്ടു
ടെക് ലോകത്തെ ഏറ്റവും പ്രശസ്തമായ പാസ്‌വേഡ് മാനേജറായ ലാസ്റ്റ്പാസ് ( LastPass) വീണ്ടും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ട്. ഈ വർഷം രണ്ടാം തവണയാണ് ലാസ്റ്റ്പാസ് ഹാക്ക് ചെയ്യപ്പെടുന്നതെന്ന് കമ്പനി സിഇഒ കരീം ടൗബയും സ്ഥിരീകരിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം

ടെക് ലോകത്തെ ഏറ്റവും പ്രശസ്തമായ പാസ്‌വേഡ് മാനേജറായ ലാസ്റ്റ്പാസ് ( LastPass) വീണ്ടും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ട്. ഈ വർഷം രണ്ടാം തവണയാണ് ലാസ്റ്റ്പാസ് ഹാക്ക് ചെയ്യപ്പെടുന്നതെന്ന് കമ്പനി സിഇഒ കരീം ടൗബയും സ്ഥിരീകരിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായ പാസ്‌വേഡ് കണ്ടെത്താൻ നിരവധി ഓൺലൈൻ ഉപയോക്താക്കൾ ഉപയോഗിക്കുന്ന സേവനമാണ് ലാസ്റ്റ്പാസ്. എന്നാൽ, പാസ്‌വേഡുകൾക്ക് സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്ന ആപ്ലിക്കേഷൻ തന്നെ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. തേഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സർവീസില്‍ കമ്പനി അസാധാരണമായ ചില നീക്കങ്ങൾ കണ്ടെത്തിയിരുന്നു. ഈ ക്ലൗഡ് സ്റ്റോറേജ് സർവീസ് ആണ് ലാസ്റ്റ്പാസും അനുബന്ധ സ്ഥാപനമായ ഗോറ്റു ഉം ഉപയോഗിക്കുന്നത്.
3.3 കോടിയിലധികം ഉപയോക്താക്കളുള്ള ലാസ്റ്റ്പാസ് ഹാക്ക് ചെയ്യപ്പെട്ടത് വൻ സുരക്ഷാഭീഷണി തന്നെയാണെന്ന് വിദഗ്ധർ പറയുന്നു.
ലാസ്റ്റ്പാസിന്റെ ചില സോഴ്സ് കോഡുകളിലേക്ക് ഹാക്കർമാർ പ്രവേശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ഈ സംഭവത്തിൽ ഉപഭോക്തൃ ഡേറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് ഡേറ്റാബേസിലേക്കോ ഹാക്കർമാർ പ്രവേശിച്ചതിന് തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഹാക്കിങ് നടന്നെങ്കിലും ലാസ്റ്റ്പാസ് പ്രോഡ്ക്ടുകളും സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡുകൾ ഓൺലൈനിൽ സൂക്ഷിക്കുന്ന പ്രീമിയം പാസ്‌വേഡ് മാനേജറാണ് ലാസ്റ്റ്പാസ്. വിഷയം അന്വേഷിക്കാൻ പ്രമുഖ സൈബർ സുരക്ഷാ, ഫോറൻസിക് സ്ഥാപനത്തെയാണ് കമ്പനി നിയോഗിച്ചിരിക്കുന്നത്. ഹാക്ക് ചെയ്തതിൽ ഉപയോക്താക്കളുടെ മാസ്റ്റർ പാസ്‌വേഡ് ഉൾപ്പെട്ടിട്ടില്ലെന്ന് ലാസ്റ്റ്പാസ് സിഇഒ കരീം ടൗബ വിശദീകരിച്ചു.
ഉപയോക്താക്കളുടെ മാസ്റ്റർ പാസ്‌വേഡ് സൂക്ഷിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. പാസ്‌വേഡ് മാനേജർക്ക് ഒരിക്കലും ഉപയോക്താക്കളുടെ മാസ്റ്റർ പാസ്‌വേഡ് അറിയാനോ ആക്‌സസ് നേടാനോ കഴിയില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും ലാസ്റ്റ്പാസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
English Summary: Password manager LastPass hacked again, second time this year: CEO