കൊച്ചി∙ ആഗോള സാമ്പത്തിക മാന്ദ്യസൂചനകളും സിലിക്കൺവാലി ടെക്നോളജി ഭീമന്മാർ കൂട്ട പിരിച്ചുവിടൽ നയം നടപ്പാക്കുന്നതും സൃഷ്ടിക്കുന്ന ആശങ്കകൾക്കിടെ ആശ്വാസമായി ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) മേഖല. 2025 നകം ആഗോളതലത്തിൽ 2.2 കോടി പ്രഫഷനലുകളുടെ ആവശ്യം വരുമെന്നാണ് വിലയിരുത്തൽ. പുതിയ നിയമനങ്ങൾക്ക് പുറമേ, നിലവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ആഗോള സാമ്പത്തിക മാന്ദ്യസൂചനകളും സിലിക്കൺവാലി ടെക്നോളജി ഭീമന്മാർ കൂട്ട പിരിച്ചുവിടൽ നയം നടപ്പാക്കുന്നതും സൃഷ്ടിക്കുന്ന ആശങ്കകൾക്കിടെ ആശ്വാസമായി ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) മേഖല. 2025 നകം ആഗോളതലത്തിൽ 2.2 കോടി  പ്രഫഷനലുകളുടെ ആവശ്യം വരുമെന്നാണ് വിലയിരുത്തൽ. പുതിയ നിയമനങ്ങൾക്ക് പുറമേ, നിലവിലെ പ്രഫഷനലുകൾ സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തി ‘അപ്സ്കിൽ’ ചെയ്യേണ്ടിയും വരും. 

ADVERTISEMENT

ഡിജിറ്റൽ ഉപകരണങ്ങളെ ഇന്റർനെറ്റ് ഉപയോഗിച്ചു ബന്ധിപ്പിച്ച് എവിടെയിരുന്നും നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാനാകുന്ന ഐഒടി സാങ്കേതിക വിദ്യ ഏതാനും വർഷങ്ങളായി കുതിപ്പിലായിരുന്നു. എങ്കിലും കോവിഡ് കാലത്താണ് അതിദ്രുതം വളരുകയും ഒട്ടുമിക്ക നിർമാണ, സേവന മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തത്. 

ADVERTISEMENT

കോവിഡ് പ്രതിസന്ധി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചില്ലെങ്കിലും ഐഒടിയുടെ പ്രാധാന്യം വർധിക്കുകയും വൻതോതിൽ പുതിയ നിയമനങ്ങൾക്കു വഴി തുറക്കുകയും ചെയ്യുന്നതാണ് പുതിയ കാഴ്ച. ഇന്ത്യയിൽ ഐഒടി പ്രഫഷനലുകൾക്ക് പരമ്പരാഗത മേഖലകളിലെ ഐടി പ്രഫഷനലുകളേക്കാൾ 76 ശതമാനം കൂടുതൽ ശമ്പള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കോവിഡ് കാല പ്രതിസന്ധികൾ ഐഒടിയുടെ പുതിയ സാധ്യതകളിലേക്ക് വഴി തുറന്നെന്ന് ക്വസ്റ്റ് ഗ്ലോബൽ വൈസ് അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് സഞ്ജു ഗോപാൽ പറഞ്ഞു.

ADVERTISEMENT

English Summary: Opportunities in IOT phenomenal, to spawn new jobs in India