മു‍ന്‍നിര ഇ–കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സ്മാർട് ഫോണും മറ്റു വിലകൂടിയ ഉൽപന്നങ്ങളും ഓർഡർ ചെയ്യുന്നവർക്ക് പലപ്പോഴും കല്ലും സോപ്പും മണ്ണും എല്ലാം കിട്ടാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് 1.2 ലക്ഷം രൂപയോളം വിലയുള്ള മാക്ബുക്ക് പ്രോ ഓർഡർ ചെയ്ത ബ്രിട്ടനിലെ ഉപഭോക്താവിന് ലഭിച്ചത് നായയ്ക്ക് നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മു‍ന്‍നിര ഇ–കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സ്മാർട് ഫോണും മറ്റു വിലകൂടിയ ഉൽപന്നങ്ങളും ഓർഡർ ചെയ്യുന്നവർക്ക് പലപ്പോഴും കല്ലും സോപ്പും മണ്ണും എല്ലാം കിട്ടാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് 1.2 ലക്ഷം രൂപയോളം വിലയുള്ള മാക്ബുക്ക് പ്രോ ഓർഡർ ചെയ്ത ബ്രിട്ടനിലെ ഉപഭോക്താവിന് ലഭിച്ചത് നായയ്ക്ക് നൽകുന്ന ഭക്ഷണമാണ്.

ADVERTISEMENT

ആമസോണിലാണ് മാക്ബുക്ക് പ്രോ ഓർഡർ ചെയ്തത്. എന്നാൽ ഓർഡർ ചെയ്ത വിലകൂടിയ ലാപ്‌ടോപ്പിന് പകരം കേവലം അഞ്ച് പൗണ്ടിന്റെ നായയ്ക്കുള്ള ഭക്ഷണമാണ് അയച്ചത്‍. ആപ്പിൾ ഉൽപന്നങ്ങൾക്ക് പകരം ഉപഭോക്താക്കൾക്ക് വ്യാജ ഉല്‍പങ്ങൾ ലഭിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയിൽ ഇത്തരത്തില്‍ നിരവധി ഉപഭോക്താക്കൾക്ക് പലപ്പോഴും ഐഫോണുകൾക്ക് പകരം ഡിറ്റർജന്റ് ബാർ, കല്ല്, മറ്റും ലഭിച്ചിട്ടുണ്ട്. 

ADVERTISEMENT

യുകെയിലെ ഡെർബിഷെയറിലെ അലൻ വുഡ് പറയുന്നതനുസരിച്ച് നവംബർ 29 ന് അദ്ദേഹം മകൾക്കായി 1,200 പൗണ്ടിന് ( ഏകദേശം 1,20,000 രൂപ) ആമസോണിൽ നിന്ന് മാക്ബുക്ക് പ്രോ ഓർഡർ ചെയ്തു. എന്നാൽ, അലൻ വുഡിന് ലഭിച്ചത് അഞ്ച് പൗണ്ടിന്റെ നായയ്ക്കുള്ള ഭക്ഷണവും. ആമസോണിൽ നിന്നു രണ്ട് ബോക്സ് പെഡിഗ്രി ഡോഗ് ഫുഡ് ആണ് വീട്ടിലെത്തിയത്. ഇതിൽ 24 പാക്കറ്റ് ‘മിക്‌സ്‌ഡ് സെലക്ഷൻ ഇൻ ജെല്ലി’ ഫ്ലേവറുകൾ അടങ്ങിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഏറെ പ്രതീക്ഷയോടെ ബോക്സ് തുറന്നപ്പോൾ മാക്ബുക്ക് പ്രോയ്ക്ക് പകരം ഡോഗ് ഫുഡ് കണ്ടപ്പോൾ ഞെട്ടിയെന്നും ഇക്കാര്യം ഉടനെ റിപ്പോർട്ട് ചെയ്തപ്പോൾ ആമസോണിന്റെ സപ്പോർട്ട് ടീം സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ആദ്യമൊക്കെ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു, എന്നാൽ ആമസോൺ കസ്റ്റമർ സപ്പോർട്ട് പ്രതിനിധികളുമായി സംസാരിച്ചപ്പോൾ ഇക്കാര്യത്തിൽ തന്നെ സഹായിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.

ഇക്കാര്യത്തിൽ ആമസോണിനെ പലതവണ വിളിച്ചതായി വുഡ് പറഞ്ഞു. ആമസോണിലേക്കുള്ള കോളുകൾക്കായി അദ്ദേഹം 15 മണിക്കൂറിലധികം ചെലവഴിച്ചു. വിഷയം മേലധികാരികൾക്ക് കൈമാറുകയും മറ്റ് വകുപ്പുകളിലേക്ക് മാറ്റുകയും ചെയ്തു, പക്ഷേ ഒന്നും അദ്ദേഹത്തിന് അനുകൂലമായില്ലെന്നും വുഡ് പറഞ്ഞു. അതേസമയം, ആദ്യം ആദ്യം പ്രതികരിക്കാതിരുന്ന കമ്പനി പിന്നീട് അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും പണം തിരിരെ നല്‍കാമെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

English Summary: Man orders Macbook Pro worth Rs 1,20,000, gets dog food instead