ജാക് മാ ജീവനോടെയുണ്ട്!; എന്തിനാണ് ഈ മനുഷ്യനെ ചൈനയുടെ ഷി ഭയക്കുന്നത്?
ചൈനീസ് സംരംഭക മികവിന്റെ പോസ്റ്റർബോയിയും 2020 കാലയളവിൽ ലോകത്ത് ഏറ്റവും മൂല്യമാർജിച്ച ബിസിനസ് സാമാജ്യമായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും സാരഥിയുമായിരുന്നു ജാക് മാ. പക്ഷേ കുറച്ചേറെ നാളുകളായി പൊതു സദസ്സുകളിലൊന്നും അദ്ദേഹത്തെ കാണാനില്ല. എവിടെപ്പോയതാകും? ലോകമെങ്ങും ചർച്ച ശക്തമായിരിക്കെയാണ്, മായും കുടുംബവും ആറുമാസമായി ടോക്കിയോയിൽ കഴിയുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നത്. അദ്ദേഹം യുഎസിലും ഇസ്രയേലിലും ഇടയ്ക്കിടെ സന്ദർശനം നടത്തുന്നതായും യുഎസ് സാമ്പത്തിക പ്രസിദ്ധീകരണമായ ഫൈനാൻഷ്യൽ ടൈംസ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു. അദ്ദേഹ ജീവനോടെയുണ്ടെന്നതു തന്നെ ആശ്വാസം പകരുന്ന വാർത്തയാണ്. അങ്ങനെ ചിന്തിക്കാനും കാരണമുണ്ട്. വൻമതിൽക്കെട്ടിനുള്ളിലെ ജനതയെ വീർപ്പുമുട്ടിക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിയുടെ ശക്തി തിരിച്ചറിഞ്ഞയാളാണ് ജാക്ക് മാ. 2020ൽ ചൈനീസ് ഭരണകൂടത്തിനെതിരെ പൊതുവേദിയിൽ വിമർശനം ഉന്നയിച്ചതിനു പിന്നാലെ അപ്രത്യക്ഷനായ ജാക് മാ എവിടെയുണ്ടെന്നു പോലും ആർക്കും അറിയില്ലായിരുന്നു. അദ്ദേഹം ജീവനോടെയുണ്ടോ, ചൈനയിൽ ജയിലിലടയ്ക്കപ്പെട്ടോ എന്നൊക്കെ അഭ്യൂഹമുയർന്നു. മായുടെ ഭരണകൂടവിരുദ്ധ പ്രസംഗത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിനുമേൽ ചൈനീസ് ഭരണകൂടത്തിന്റെ ഇരുമ്പുകൂടം പതിയുന്നതുകൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. ചൈനീസ് ഇരുമ്പുമറയ്ക്കു പിന്നിൽ അരങ്ങേറുന്ന പുതിയ പ്രതിഷേധ ചലനങ്ങളുടെ തുടക്കം ജാക് മാ എന്ന കുറിയ മനുഷ്യനിൽനിന്നാണോ? അതോ ഇതൊക്കെ മുൻകൂട്ടിക്കണ്ട് ചൈനീസ് ഭരണകൂടം ആ ബിസിനസ് ജീനിയസിനെ പൂട്ടിയതാണോ?..

ചൈനീസ് സംരംഭക മികവിന്റെ പോസ്റ്റർബോയിയും 2020 കാലയളവിൽ ലോകത്ത് ഏറ്റവും മൂല്യമാർജിച്ച ബിസിനസ് സാമാജ്യമായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും സാരഥിയുമായിരുന്നു ജാക് മാ. പക്ഷേ കുറച്ചേറെ നാളുകളായി പൊതു സദസ്സുകളിലൊന്നും അദ്ദേഹത്തെ കാണാനില്ല. എവിടെപ്പോയതാകും? ലോകമെങ്ങും ചർച്ച ശക്തമായിരിക്കെയാണ്, മായും കുടുംബവും ആറുമാസമായി ടോക്കിയോയിൽ കഴിയുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നത്. അദ്ദേഹം യുഎസിലും ഇസ്രയേലിലും ഇടയ്ക്കിടെ സന്ദർശനം നടത്തുന്നതായും യുഎസ് സാമ്പത്തിക പ്രസിദ്ധീകരണമായ ഫൈനാൻഷ്യൽ ടൈംസ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു. അദ്ദേഹ ജീവനോടെയുണ്ടെന്നതു തന്നെ ആശ്വാസം പകരുന്ന വാർത്തയാണ്. അങ്ങനെ ചിന്തിക്കാനും കാരണമുണ്ട്. വൻമതിൽക്കെട്ടിനുള്ളിലെ ജനതയെ വീർപ്പുമുട്ടിക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിയുടെ ശക്തി തിരിച്ചറിഞ്ഞയാളാണ് ജാക്ക് മാ. 2020ൽ ചൈനീസ് ഭരണകൂടത്തിനെതിരെ പൊതുവേദിയിൽ വിമർശനം ഉന്നയിച്ചതിനു പിന്നാലെ അപ്രത്യക്ഷനായ ജാക് മാ എവിടെയുണ്ടെന്നു പോലും ആർക്കും അറിയില്ലായിരുന്നു. അദ്ദേഹം ജീവനോടെയുണ്ടോ, ചൈനയിൽ ജയിലിലടയ്ക്കപ്പെട്ടോ എന്നൊക്കെ അഭ്യൂഹമുയർന്നു. മായുടെ ഭരണകൂടവിരുദ്ധ പ്രസംഗത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിനുമേൽ ചൈനീസ് ഭരണകൂടത്തിന്റെ ഇരുമ്പുകൂടം പതിയുന്നതുകൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. ചൈനീസ് ഇരുമ്പുമറയ്ക്കു പിന്നിൽ അരങ്ങേറുന്ന പുതിയ പ്രതിഷേധ ചലനങ്ങളുടെ തുടക്കം ജാക് മാ എന്ന കുറിയ മനുഷ്യനിൽനിന്നാണോ? അതോ ഇതൊക്കെ മുൻകൂട്ടിക്കണ്ട് ചൈനീസ് ഭരണകൂടം ആ ബിസിനസ് ജീനിയസിനെ പൂട്ടിയതാണോ?
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളർന്ന ചൈന തങ്ങളുടെ മേൽക്കൈ നഷ്ടപ്പെടുന്ന സൂചനകൾ കണ്ടിട്ടുപോലും, രാജ്യത്തെ വൻകിട സ്വകാര്യ ബിസിനസുകൾക്കുമേൽ കർശന നിയന്ത്രണം അടിച്ചേൽപ്പിക്കുന്നതു കാണുമ്പോൾതന്നെ എന്തോ അരുതാത്തതു പിന്നിലുണ്ടെന്ന സൂചനയുണ്ടായിരുന്നു. ജാക് മായുടെ വിവാദ വിമർശനത്തിനു പിന്നാലെ വൻകിട ടെക്നോളജി, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സ്ഥാപനങ്ങൾക്കു നേരെ ഭരണകൂടം തിരിഞ്ഞു. ബിസിനസ് സ്ഥാപനങ്ങളുടെ കുത്തഴിഞ്ഞ പോക്കിനെതിരായ നടപടി എന്ന നിലയിലാണ് ഇതിനെ ഉയർത്തിക്കാട്ടിയതെങ്കിലും പ്രസിഡന്റ് ഷി ചിൻപിങ്ങിനും കമ്യൂണിസ്റ്റ് പാർട്ടിക്കും മുകളിൽ മുതലാളിത്തമോ കുത്തക ബിസിനസ് സാമ്രാജ്യങ്ങളോ പറക്കാനുള്ള സാധ്യത മുളയിലേ നുള്ളിയതാണെന്നാണ് ഇപ്പോൾ വിലയിരുത്തൽ.
രാജ്യത്തെ വ്യവസ്ഥാപിത ബാങ്കിങ് സംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ആലിബാബയുടെ ഫിൻടെക് കമ്പനിയായ ആന്റ് ഗ്രൂപ്പ് രാജ്യത്തിന്റെ സാമ്പത്തിക സേവന മേഖലയൊട്ടാകെ വിഴുങ്ങുമെന്ന സ്ഥിതിയായതോടെ പ്രസിഡന്റ് ഷി നേരിട്ട് ഇടപെടുകയായിരുന്നു. 2020ൽ ആന്റ് ഗ്രൂപ്പ് 34.5 ബില്യൻ (1 ബില്യൻ= 100 കോടി) ഡോളറിന്റെ (ഏകദേശം 2.58 ലക്ഷം കോടി രൂപ) ലോകത്തെ ഏറ്റവും വലിയ ഓഹരി വിൽപന ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഷി ഇടപെട്ട് അത് നിർത്തിവയ്പിക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ പ്രതിഷേധങ്ങൾ പൊട്ടിമുളച്ചപ്പോൾ ഭരണകൂടം ഭയന്നത് എന്തിനെയെന്ന് ഏതാണ്ട് വ്യക്തമായി. എന്തിനേറെപ്പറയുന്നു. സീറോ കോവിഡ് നയത്തിന്റെ പേരിൽ ജനങ്ങളെ കൂട്ടിലടച്ചതുപോലെ ലോക്‌ഡൗൺ വ്യപകമാക്കിയതുപോലും ഇതെല്ലാം മുന്നിൽക്കണ്ടാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ജാക് മായെ ഷി ഭയപ്പെട്ടത് എന്തുകൊണ്ടാണ്? ചൈനയിൽ ആലിബാബ കമ്യൂണിസ്റ്റ് പാർട്ടിയേക്കാൾ പടർന്നു പന്തലിച്ചതിന്റെ കഥ കേട്ടാലേ അത് ബോധ്യമാകൂ.
∙ മാനംമുട്ടെ വളർന്ന ആലിബാബ
2020ലെ അത്യുന്നതിയിൽ ആലിബാബയുടെ വിപണി മൂല്യം 859 ബില്യൻ ഡോളറായിരുന്നു (ഏകദേശം 65 ലക്ഷം കോടി രൂപ). ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനി. ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്ത് പടർന്നു പന്തലിച്ച് ആലിബാബയ്ക്കു കീഴിലെ ആന്റ് ഗ്രൂപ്പ്. നൂറുകോടിക്കും മേൽ ഉപയോക്താക്കളുള്ള മൊബൈൽ പേമെന്റ് പ്ളാറ്റ്ഫോം (അലിപേ), ഇൻഷുറൻസ്– നിക്ഷേപം– വായ്പ അടക്കം സർവ വ്യാപിയായ സാമ്പത്തിക സേവന ശൃംഖല, ഇന്റർനെറ്റ്, ക്ലൗഡ്, ഇതര ടെക്നോളജി സേവനങ്ങൾ... എന്തിന് പിന്നീട് തകർച്ചയുടെ വക്കിലെത്തിയ വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർ ഗ്രാൻഡേയുടെ നിയന്ത്രണം വരെ ആലിബാബയ്ക്കു കീഴിലായി.
സാമ്പത്തിക സേവന മേഖലയിൽ ആഗോള തലത്തിൽ വീസയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്തായിരുന്നു ആന്റ് ഗ്രൂപ്പിന്റെ സ്ഥാനം. അലി പേയ്ക്ക് ഇടപാടുകാർ 130 കോടി. 80 ലക്ഷം വ്യാപാര സ്ഥാപനങ്ങളാണ് ഈ പ്ലാറ്റ്ഫോമിന്റെ സേവനം ഉപയോഗിച്ചിരുന്നത്. ബാങ്കിങ് ലൈസൻസോ ശാഖാ ശൃഖലയോ ഇല്ലാതെതന്നെ എല്ലാവിധ സാമ്പത്തിക സേവനങ്ങളും ആന്റ് ഗ്രൂപ്പ് ലഭ്യമാക്കി. 2020ൽ അതുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഓഹരി വിൽപനയ്ക്ക് കോപ്പുകൂട്ടുകയായിരുന്നു ആന്റ് ഗ്രൂപ്പ്. ഓഹരി വിൽപന (ഐപിഒ) യാഥാർഥ്യമായിരുന്നെങ്കിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ് വേളയിൽതന്നെ കമ്പനിയുടെ വിപണി മൂല്യം 313 ബില്യൻ ഡോളറായേനേ (ഏകദേശം 23.5 ലക്ഷം കോടി രൂപ).
∙ തോറ്റു തോറ്റു ജയിച്ച ജാക് മാ
സ്കൂളിലും കോളജിലും ബിസിനസിലുമെല്ലാം തോറ്റു തോറ്റ് ഒടുവിൽ ബ്ലോക്ബസ്റ്റർ വിജയങ്ങൾ കൊയ്ത അവിശ്വസനീയ കരിയർ ഗ്രാഫാണ് ജാക് മായുടേത്. ഫൊട്ടോഗ്രഫറായ അച്ഛന്റെയും ഫാക്ടറി തൊഴിലാളിയായ അമ്മയുടെയും മകനായി ചൈനയുടെ തെക്കു കിഴക്കൻ മേഖലയിലെ ഹാങ്ഷൗവിൽ 1964ൽ ജനനം. പഠനത്തിൽ എന്നും പിന്നോക്കം.. പ്രൈമറി സ്കൂളിൽ രണ്ടു തവണയും മിഡിൽ സ്കൂളിൽ മൂന്നു തവണയും തോറ്റു. സർവകലാശാല പഠനത്തിനായുള്ള പ്രവേശന പരീക്ഷയിൽ മൂന്നു തവണ തോറ്റു. ഒടുവിൽ ഹാങ്ഷൗവിലെ പ്രാദേശിക സർവകലാശാലയിൽ കയറിപ്പറ്റി.
എന്നാൽ ഇംഗ്ലിഷ് പഠനം മായ്ക്ക് ഹരമായിരുന്നു. വിനോദ സഞ്ചാരികളുടെ ഗൈഡായി സേവനം ചെയ്തു, പ്രതിഫലമായി അവരിൽനിന്ന് ഇംഗ്ലിഷ് പാഠങ്ങൾ സ്വായത്തമാക്കി. സാഹസികനായ ഒരു സംരംഭകൻ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അന്ന് സ്വകാര്യ സംരംഭകത്വം ചൈനയിൽ ശൈശവ ദശയിലായിരുന്നു. എല്ലാം സർക്കാർ കയ്യടക്കി വച്ചിരുന്ന കാലം. മായുടെ 30 ജോലി അപേക്ഷകളെങ്കിലും തള്ളപ്പെട്ടു. ഒടുവിൽ പ്രദേശിക സ്കൂളിൽ മാസം 12 ഡോളർ (ഏകദേശം 900 രൂപ) മാസ ശമ്പളത്തിൽ ഇംഗ്ലിഷ് അധ്യാപകനായി ചേർന്നു. എന്നാൽ തന്റെ വഴി ഇതല്ലെന്നു കണ്ട് 29ാം വയസ്സിൽ ബിസിനസിലേക്കു തിരിഞ്ഞു. ആദ്യം ഒരു തർജമ സ്ഥാപനമാണ് തുടങ്ങിയത്. ഇംഗ്ലിഷ് അധ്യാപകനായ അദ്ദേഹത്തിന് അതു നന്നായി ചെയ്യാൻ കഴിയുമായിരുന്നു.
∙ യുഎസിൽ വഴിത്തിരിവ്
സർക്കാർ പ്രോജ്കറ്റിന്റെ ഭാഗമായി മാ 1995ൽ യുഎസിലെത്തി. അവിടെ ആദ്യമായി അദ്ദേഹം കംപ്യൂട്ടറും ഇന്റർനെറ്റും പരിചയപ്പെട്ടു. ചൈനയിൽ കംപ്യൂട്ടർ അപൂർവമായിരുന്നു. ഇന്റർനെറ്റിൽ സേർച്ച് ചെയ്തിട്ട് ചൈനയുമായി ബന്ധപ്പെട്ട ഒരു റിസൽട്ട് പോലും മായ്ക്ക് കിട്ടിയില്ല. എന്നാൽ ഇന്റർനെറ്റിന്റെ അനന്ത സാധ്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ചൈനയിൽ മടങ്ങിയെത്തിയതിനു പിന്നാലെ സുഹൃത്തുമൊത്ത് ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്തു. ആദ്യ ഇന്റർനെന്റ് ബിസിനസ് പിറന്നു– ചൈന പേജസ്(1995). ചൈനീസ് ബിസിനസുകൾക്ക് ഇന്റർനെറ്റിലൂടെ രാജ്യന്തര ഇടപാടുകാരെ ആകർഷിക്കുന്നതിനായി വെബ്സൈറ്റുകൾ സ്ഥാപിച്ചു നൽകുകയായിരുന്നു ബിസിനസ്. ചൈനാ പേജസ് തഴച്ചുവളർന്നു, എന്നാൽ പണമുണ്ടായില്ല. ലാഭം കുറവാണെന്നതായിരുന്നു പ്രശ്നം. അതിനിടെ മറ്റൊരു സംഘം ജാക് മായുടെ ബിസിനസ് കോപ്പിയടിച്ചു. ഇത് സ്ഥിതി ഗുരുതരമാക്കി. ഗതികെട്ട് ചൈന പേജസ് അടച്ചുപൂട്ടി. ജാക് മാ സർക്കാർ ജോലിക്കു കയറി.
∙ ആലിബാബ മാജിക്
ജാക്ക് മായ്ക്ക് വിജയത്തിന്റെ മാന്ത്രികപ്പെട്ടി തുറന്നുകൊടുത്തത് ആലിബാബയാണ്. 1999ൽ 17 സുഹൃത്തുക്കളെ കൂട്ടുപിടിച്ച്, ആലിബാബ എന്ന ഇ കൊമേഴ്സ് കമ്പനിക്കു മാ തുടക്കമിട്ടു. ബിസിനസ് ടു ബിസിനസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം (ബിസിനസ് സ്ഥാപനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങൽ നടത്താനുള്ള പ്ലാറ്റ്ഫോം) എന്ന നിലയിൽ ആലിബാബ പിറന്നു. ചൈനയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരുന്ന കാലമായിരുന്നു അത്. ഗോൾമാൻ സാക്സ്, സോഫ്റ്റ് ബാങ്ക് തുടങ്ങിയ രാജ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ആലിബാബയിൽ നിക്ഷേപകരായി.
2014ൽ 25 ബില്യൻ ഡോളറിന്റെ ഓഹരി വിൽപനയുമായി ആലിബാബ ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ലിസ്റ്റിങ്ങിൽത്തന്നെ വിപണി മൂല്യം 231 ബില്യൻ ഡോളർ. ജാക് മാ ചൈനയിലെ ഏറ്റവും സമ്പന്നനായി. 2020ൽ 25 ബില്യൻ ഡോളർ വരെ (ഏകദേശം 1.87 ലക്ഷം കോടി രൂപ) മായുടെ സമ്പാദ്യം ഉയർന്നു. ആലിബാബയുടെ കണ്ണഞ്ചിക്കുന്ന വിജയത്തോടെ മാ ചൈനീസ് സംരംഭകത്വത്തിന്റെ പോസ്റ്റർ ബോയിയായി. ബിസിനസ് ടു ബിസിനസ് പ്ളാറ്റ്ഫോമായി തുടങ്ങി ബിസിനസ് ടു കൺസ്യൂമർ, കൺസ്യൂമർ ടു കൺസ്യൂമർ എന്നിങ്ങനെ ഇ കൊമേഴ്സിന്റെ എല്ലാ മേഖലകളിലേക്കും പടർന്നുകയറി. ഫിൻടെക്, മ്യൂസിക്, ഹോട്ടൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സർവീസ്, സ്പോർട്സ് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലേക്ക് കടന്നു. വിപണി മൂല്യത്തിൽ ലോകത്തെ വലിയ കമ്പനിയായി 2020ഓടെ ആലിബാബ വളർന്നു. വിപണി മൂല്യം 859 ബില്യൻ ഡോളർ വരെ കണ്ടു.
∙ ആന്റ് ഗ്രൂപ്പിന്റെ വളർച്ചയും തളർച്ചയും
സ്റ്റാർട്ടപ് കമ്പനികളെ പ്രോൽസാഹിപ്പിച്ചിരുന്ന ജാക് മാ അവയിലൂടെ ആലിബാബ സാമ്രാജ്യവും വിപുലമാക്കി. അഫിലിയേറ്റായ ആന്റ് ഫൈനാൻഷ്യലുമായി ചേർന്ന് സാമ്പത്തിക സേവന മേഖലയിലേക്കു കടന്നു. ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോം അലിപേ 130 ലക്ഷം ഇടപാടുകാരും 80 ലക്ഷം വ്യാപാരസ്ഥാപനങ്ങളും അടങ്ങുന്ന ശൃംഖലയായി വളർന്നു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പേമെന്റ് ബാങ്ക്, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ കമ്പനിക്കു കീഴിൽ അണിനിരത്തി. 2016ൽ ചൈനയിലെ ഓൺലൈൻ പേമെന്റ് ബിസിനസിൽ 57 ശതമാനം അലിപേയിലൂടെയായിരുന്നു. 2020ൽ ആന്റ് ഗ്രൂപ്പ് എന്ന് പേരുമാറ്റി. 50 കോടിയോളം ചൈനക്കാർ ആന്റിലേക്ക് നിക്ഷേപം ഒഴുക്കി. രാജ്യത്തെ അതിശക്തമായ സർക്കാർ ബാങ്കുകൾ പോലും ആന്റ് ഗ്രൂപ്പിനു മുന്നിൽ നിഷ്പ്രഭമായി. പലപ്പോഴും അവർ ആന്റ് ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഉയർത്തി. 202ൽ 34.5 ബില്യൻ ഡോളറിന്റെ റെക്കോർഡ് ഓഹരി വിൽപനയ്ക് ആന്റ് ഗ്രൂപ്പ് കോപ്പുകൂട്ടി. 2019ലെ 29.1 ബില്യൻ ഡോളറിന്റെ സൗദി അരാംകോ എണ്ണക്കമ്പനിയുടെ റെക്കോർഡ് ഓഹരിവിൽപനയെയും കടത്തിവെട്ടുന്നതായിരുന്നു ഇത്. എന്നാൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കെ ഓഹരി വിൽപനയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ ചൈനീസ് അധികൃതർ ഓഹരി വിൽപനയ്ക്കുള്ള അനുമതി നിഷേധിച്ചു. പിന്നീട് മായ്ക്ക് വീഴ്ചകളുടെ നാളുകളായിരുന്നു.
∙ പിഴച്ചത് എവിടെ?
ഒരു നാവുപിഴയിൽ നിന്നാണ് മായുടെ വീഴ്ചയുടെ തുടക്കമെന്ന് വേണമങ്കിൽ ലളിതമായി പറയാം. 2020ൽ ആന്റ് ഗ്രൂപ്പ് ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ, ചൈനീസ് വിപണി നിയന്ത്രണ സ്ഥാപനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിനുമെതിരെ മാ പൊതുവേദിയിൽ ചില ആരോപണങ്ങൾ ഉന്നയിച്ചു. മായെ സ്വതന്ത്രമായി വിട്ടാലുള്ള അപകടം ഞെട്ടലോടെയാണ് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞത്. സാമ്പത്തിക– ടെക്നോളജി – മാധ്യമ മേഖലകളിൽ തങ്ങളേക്കാൾ വലിയ സ്വാധീന ശക്തിയായി ജാക് മായും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും വളർന്നത് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗസംഖ്യ 9.5 കോടിയിൽ ഒതുങ്ങിയപ്പോൾ. ആലിബാബയുടെ നിക്ഷേപകരുടെയും ഗുണഭോക്താക്കളുടെയും എണ്ണം 130 കോടിക്കപ്പുറമായിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനക്കാരും. ഭരണകൂട വിമർശനത്തിനു പിന്നാലെ ജാക് മായെ ബെയ്ജിങ്ങിലേക്കു വിളിച്ചുവരുത്തി ഐപിഒ സംബന്ധിച്ച് അധികൃതർ വിശദീകരണം തേടി. പിന്നാലെ ഐപിഒ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവുമെത്തി. കുത്തക വിരുദ്ധ നിയമത്തിൻ കീഴിൽ 2021ൽ ആലിബാബയ്ക്ക് ചൈന 2.8 ബില്യൻ ഡോളർ (ഏകദേശം 21,000 കോടി രൂപ) പിഴയും ചുമത്തി.
∙ അപ്രത്യക്ഷൻ
2020 ജൂലൈയ്ക്കു ശേഷം ജാക് മാ പൊതുവേദികളിൽനിന്ന് ഏതാണ്ട് അപ്രത്യക്ഷമായി. അധികൃത രോഷം ആലിബാബയുടെ ഓഹരി വിലയിലും കനത്ത ഇടിവുണ്ടാക്കി. അതേസമയംതന്നെ ലോകമൊട്ടാകെ ടെക്നോളജി കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവും നേരിട്ടു. ജാക് മായുടെ സമ്പത്ത് വൻതോതിൽ ഇടിഞ്ഞു. എന്നിട്ടും 2200 കോടി ഡോളർ സമ്പത്തുമായി ജാക് മാ അതിസമ്പന്നനായി തുടരുന്നു. അധികൃതരുടെ സമ്മർദത്തിൽ ആന്റ് ഗ്രൂപ്പിനെ വെട്ടിമുറിക്കാൻ മാ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. അതല്ല ആന്റ് ഗ്രൂപ്പിനെ സർക്കാർ ഏറ്റെടുത്ത് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഭാഗമാക്കുമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. ആലിബാബയുടെ നേതൃത്വത്തിൽനിന്ന് 2019ൽത്തന്നെ പടയിറങ്ങിയ ജാക്ക് മാ, ആന്റ് ഗ്രൂപ്പ് ചെയർമാൻ പദവിയും ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. വിദ്യാഭ്യാസ– ആരോഗ്യ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
∙ പേര് വന്ന വഴി
‘‘ഓപ്പൺ സിസേം’’– അറബിക്കഥയിലെ ആലിബാബ നിധി പേടകങ്ങൾ അടങ്ങിയ ഗുഹാ വാതിൽ തുറക്കാൻ ഉരുവിട്ട മന്ത്രം. ഇതിൽനിന്നാണ് ആലിബാബ എന്ന പേരിന്റെ വരവ്. ഇട്ടപാടുകാർക്കു മുന്നിൽ ഉൽപന്നങ്ങളുടെയും അവസരങ്ങളുടെയും നിധികുംഭം തുറക്കുന്ന ഇ കൊമേഴ്സ് സംരംഭത്തിന് ഇതിലും യോജിച്ച പേരില്ലെന്ന് ജാക് മായ്ക്ക് ബോധ്യപ്പെട്ടു. എന്നാൽ എല്ലാവർക്കും ഇത് ബോധ്യപ്പെടുമോ എന്ന സംശയമുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിലെ റസ്റ്ററന്റിൽ ഇരിക്കുമ്പോഴാണ് ആലിബാബ എന്ന പേര് മനസ്സിൽ ഉദിച്ചത്. ചുറ്റും കണ്ട അമേരിക്കക്കാരനോടും ഇന്ത്യക്കാരനോടും കൊറിയക്കാരനോടുമൊക്കെ ആലിബാബയെ അറിയുമോ എന്നു ചോദിച്ചു. എല്ലാവർക്കും ആ മാന്ത്രികനെ അറിയാം. പിന്നെ ശങ്കിച്ചില്ല. പേര് ഉറപ്പിച്ചു. മാ ഊഹിച്ചതുപോലെ പേരും ക്ലിക്കായി.
English Summary: Alibaba Founder Jack Ma 'hiding out' in Tokyo: Why he Flees from China?