ജോലി മുതല്‍ പ്രേമം വരെ: 2023 മുതല്‍ ഗൗരവത്തിലെടുക്കേണ്ട ചില ടെക്നോളജികള്‍
നമ്മള്‍ ജോലി ചെയ്യുന്നതു മുതല്‍ പ്രേമിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ സമീപകാലത്തുതന്നെ മാറ്റം വരും എന്നാണ് പുതിയ പ്രവചനങ്ങള്‍ പറയുന്നത്. ഈ ടെക്‌നോളജികളെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതിനും വേണ്ട ശക്തിയാര്‍ജിക്കാനായിട്ടുണ്ടോ എന്ന സംശയമുണ്ട്. അവയില്‍ ചിലതെങ്കിലും അടുത്തവര്‍ഷം
നമ്മള്‍ ജോലി ചെയ്യുന്നതു മുതല്‍ പ്രേമിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ സമീപകാലത്തുതന്നെ മാറ്റം വരും എന്നാണ് പുതിയ പ്രവചനങ്ങള്‍ പറയുന്നത്. ഈ ടെക്‌നോളജികളെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതിനും വേണ്ട ശക്തിയാര്‍ജിക്കാനായിട്ടുണ്ടോ എന്ന സംശയമുണ്ട്. അവയില്‍ ചിലതെങ്കിലും അടുത്തവര്‍ഷം
നമ്മള്‍ ജോലി ചെയ്യുന്നതു മുതല്‍ പ്രേമിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ സമീപകാലത്തുതന്നെ മാറ്റം വരും എന്നാണ് പുതിയ പ്രവചനങ്ങള്‍ പറയുന്നത്. ഈ ടെക്‌നോളജികളെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതിനും വേണ്ട ശക്തിയാര്‍ജിക്കാനായിട്ടുണ്ടോ എന്ന സംശയമുണ്ട്. അവയില്‍ ചിലതെങ്കിലും അടുത്തവര്‍ഷം
നമ്മള്‍ ജോലി ചെയ്യുന്നതു മുതല്‍ പ്രേമിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ സമീപകാലത്തുതന്നെ മാറ്റം വരും എന്നാണ് പുതിയ പ്രവചനങ്ങള്‍ പറയുന്നത്. ഈ ടെക്‌നോളജികളെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതിനും വേണ്ട ശക്തിയാര്‍ജിക്കാനായിട്ടുണ്ടോ എന്ന സംശയമുണ്ട്. അവയില്‍ ചിലതെങ്കിലും അടുത്തവര്‍ഷം പ്രതിബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നേറിയേക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെറ്റാവേഴ്‌സ് തുടങ്ങിയ മേഖലകളിലാണ് വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നത്. അനുദിനമെന്നോണം ടെക്‌നോളജി മേഖലയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുകയാണല്ലോ. ഡിസംബറില്‍ മാത്രം വന്നിരിക്കുന്ന എഐ സേര്‍ച്ചിന്റെ കാര്യം മാത്രം ആലോചിച്ചാല്‍ മതി എത്ര മാന്ത്രികമായിരിക്കും കാര്യങ്ങള്‍ എന്നു മനസ്സിലാക്കാന്‍. ചില പ്രവചനങ്ങള്‍ പരിശോധിക്കാം:
എഐ
അടുത്ത വര്‍ഷത്തെ സാങ്കേതികവിദ്യാ മുന്നേറ്റത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളവരെല്ലാം എടുത്തു പറഞ്ഞിട്ടുള്ളത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടുത്ത ഘട്ട മുന്നേറ്റമാണ്. എഐ സര്‍വവ്യാപിയാകും, വികസിത രാജ്യങ്ങളില്‍ അതു സംഭവിക്കുക തന്നെ ചെയ്‌തേക്കും. എന്നാല്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും എഐയുടെ പുരോഗതി 2023ല്‍ കൂടുതലായി അറിയും എന്നാണ് പ്രവചനം. എഐയെക്കുറിച്ച് പറയുന്നവയെല്ലാം നിറംപിടിപ്പിച്ച കഥകളാണെന്ന് വാദിക്കുന്നവരായിരുന്നു അടുത്തിടെ വരെ ഉണ്ടായിരുന്നത്. എന്നാല്‍, നമ്മള്‍ അടുത്ത വര്‍ഷം കൂടുതലായി സ്മാര്‍ട്ട് അല്‍ഗോരിതങ്ങളുടെ വലയില്‍ പെടും എന്ന പ്രവചനത്തെ വില കുറച്ചു കാണേണ്ട. ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ മുതല്‍ സ്മാര്‍ട്ട് ഹോം, ഓണ്‍ലൈന്‍ ഷോപ്പിങ്, മാപ്‌സ് ഉപയോഗിച്ചുള്ള യാത്ര, വിനോദ വ്യവസായം, ഷെഡ്യൂളുകള്‍, തുടങ്ങി നിരവധി മേഖലകളില്‍ വരെഎഐയുടെ പ്രഭാവം കാണും. സര്‍ഗാത്മക കാര്യങ്ങളില്‍ മുതല്‍ ദൈനംദിന ജീവിതത്തിലെ മുഷിപ്പന്‍ ജോലികളില്‍ വരെ എഐ കടന്നുവന്നേക്കാം.
തീ, വൈദ്യുതി എന്നിവയേക്കാൾ പ്രധാനം
മനുഷ്യ സംസ്‌കാരത്തില്‍ തീ, വൈദ്യുതി എന്നിവയ്ക്ക് ഉള്ളതിനേക്കാളേറെ പ്രാധാന്യമാര്‍ജിക്കാന്‍ ഒരുങ്ങുകയാണ് എഐ എന്നാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ തന്നെ പറഞ്ഞിരിക്കുന്നത്. വളരുന്ന നോ-കോഡ് എഐ, ആസ്-എ-സര്‍വീസ് പരിസ്ഥിതികൾ കൂടുതല്‍ പേര്‍ക്ക് 2023ല്‍ പ്രാപ്യമായിരിക്കും. എഐ കേന്ദ്രീകൃത ഉല്‍പന്നങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെടും. ഇത്തരം ആശയങ്ങള്‍ ഉള്ളവര്‍ക്ക് അത് പ്രാവര്‍ത്തികമാക്കാന്‍ പണമില്ലായ്മ ഒരു പ്രശ്‌നമായേക്കില്ലെന്നും പ്രവചിക്കപ്പെടുന്നു.
ചില ജോലികള്‍ എഐ ഏറ്റെടുത്തേക്കാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ, മനുഷ്യര്‍ ചെയ്തുവരുന്ന പല ജോലികളും ഇല്ലാതായേക്കാം എന്ന ഭയപ്പെടുത്തുന്ന മുന്നറിയിപ്പ് വര്‍ഷങ്ങളായി നിലവിലുണ്ട്. അടുത്ത വര്‍ഷം ചില ജോലികള്‍ എഐ ഏറ്റെടുത്തു തുടങ്ങിയേക്കും എന്ന ശക്തമായ സൂചനകളുണ്ട്. സ്ഥാപനങ്ങളും മറ്റും നടത്തുന്നവര്‍ക്ക് കൂടുതല്‍ ശക്തമായ ടൂളുകള്‍ കിട്ടിത്തുടങ്ങിയാൽ ജോലിക്കാരെ ഒഴിവാക്കിയേക്കാം.
സിന്തറ്റിക് കണ്ടെന്റ്
എഐയുടെ സഹായത്തോടെ പരിപൂര്‍ണമായും പുതിയ ചിത്രങ്ങളും സ്വരങ്ങളും വിവരങ്ങളും സൃഷ്ടിക്കപ്പെട്ടേക്കാം. ഇവയൊന്നും മുമ്പൊരിക്കലും മനുഷ്യരാശിക്ക് ലഭ്യമയിരുന്നില്ല. ഇപ്പോള്‍ മനുഷ്യര്‍ പുതിയ സംഗീതം സൃഷ്ടിക്കുമ്പോഴും പുതിയ ചിത്രം വരയ്ക്കുമ്പോഴും എന്താണോ സംഭവിക്കുന്നത് അതുപോലെയായിരിക്കും എഐയുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന നൂതന കൃതികള്‍. മനുഷ്യന്റെ ഭാഷയും ആശയവിനിമയ രീതികളും കംപ്യൂട്ടറുകള്‍ക്ക് കൂടുതല്‍ മനസ്സിലാകാന്‍ നാചുറല്‍ ലാംങ്‌ഗ്വേജ് അല്‍ഗോരിതങ്ങളും അടുത്ത ഘട്ടത്തിലേക്ക് കടക്കും. പ്രശസ്തനായ ഒരു വ്യക്തിയുടെ ഇടപെടല്‍ ഇല്ലാതെ അയാളുടെ അവതാറിനെ ഉപയോഗിച്ച് അയാളെക്കൊണ്ട് സംസാരിപ്പിക്കാം. ഹോളിവുഡ് നടന്‍ ടോം ക്രൂസിന്റെ കുപ്രസിദ്ധമായ ഡീഫ് ഫെയ്ക് വിഡിയോയും ദി മെറ്റാഫിസിക്‌സ് ആക്ടും മറ്റും ഉദാഹരണങ്ങളാണ്. വിനോദ വ്യവസായത്തിലേക്ക് ജനറേറ്റിവ് എഐ കടന്നുവന്നേക്കും.
മെറ്റാവേഴ്‌സ്
അകലെയായിരിക്കുമ്പോഴും അടുപ്പം അനുഭവിപ്പിക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യ ആയിരിക്കും മെറ്റാവേഴ്‌സ്. അതിനൊപ്പം പരിഗണിക്കേണ്ട മറ്റൊന്നാണ് വെബ് 3.0. ഇത് ഒരു വ്യക്തിയെന്ന നിലയിലും ഉപഭോക്താവ് എന്ന നിലയിലും നിങ്ങളുടെ അനുഭവങ്ങളെ മാറ്റിമറിച്ചേക്കാം. ഇതിനായി ഓഗ്‍മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ബ്ലോക്‌ചെയ്ന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചേക്കും. കൂടുതല്‍ കണക്ടഡ് ആയിട്ടുള്ള വെര്‍ച്വല്‍ ലോകത്തേക്ക് നിരവധി ആളുകൾ എത്തിയേക്കും. രണ്ടു വ്യത്യസ്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും ഒരേ വെര്‍ച്വല്‍ വീടുകളില്‍ സന്ധിക്കാനും ഒരുമിച്ച് സമയം ചെലവിടാനും സാധിച്ചേക്കും. പ്രണയത്തിനു മുതല്‍ ഒരുമിച്ചുള്ള ജോലിയെടുക്കലിനു വരെ പുതിയൊരുമാനം കൈവരിക്കാനായേക്കും.
വെര്‍ച്വല്‍ വീടുകളും റോഡുകളും റിയല്‍ എസ്‌റ്റേറ്റും വരാം
യഥാർഥ ജീവിതത്തിലെന്ന അനുഭവം കൃത്രിമമായി സൃഷ്ടിച്ചായിരിക്കും ഇത്തരം വെര്‍ച്വല്‍ ഇടങ്ങള്‍ നിലവില്‍ വരിക. വെര്‍ച്വല്‍ വീടുകള്‍ മാത്രമല്ല, വെര്‍ച്വല്‍ റോഡുകളും റെയിലുകളും കാറുകളും ട്രെയിനുകളും എല്ലാം നിലവില്‍ വന്നേക്കാം. ഇത്തരം വെര്‍ച്വല്‍ ഇടത്ത് സഞ്ചരിക്കുമ്പോള്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകളും കാണേണ്ടി വരാം.
വിവിധ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്ന മെറ്റാവേഴ്‌സ് സാങ്കല്‍പിക ഇടങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിച്ചേക്കും. ഇന്റര്‍നെറ്റിലേതിനേക്കാളേറെ ഉപയോക്താക്കളെക്കുറിച്ചുള്ള സ്വകാര്യ ഡേറ്റ കമ്പനികള്‍ ശേഖരിച്ചേക്കും. ബ്ലോക്‌ചെയ്ന്‍ പോലത്തെ സാങ്കേതികവിദ്യകൾ കൂടുതല്‍ പ്രാപ്യമായില്ലെങ്കില്‍ വെര്‍ച്വല്‍ ഇടങ്ങളിലെത്തുന്നവരുടെ സ്വകാര്യത പാടെ ഇല്ലാതായേക്കാം.
സൂപ്പര്‍ ആപ്പുകള്‍
പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് മുതല്‍ റിലയന്‍സും ടാറ്റായും വരെ സൂപ്പര്‍ ആപ് എന്ന സങ്കല്‍പം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു. എന്തിനും ഏതിനും ഒരു ആപ് എന്ന സങ്കല്‍പമായിരിക്കും കൊണ്ടുവരിക. ചൈനയിലെ വീചാറ്റ് ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പര്‍ ആപ്. അതിനെ മാതൃകയാക്കിയായിരിക്കും മസ്‌കിന്റെ 'എക്‌സ്' ആപ്പും ടാറ്റയുടെ ആപ്പും മറ്റും വരിക. റിലയന്‍സിനായി സൂപ്പര്‍ ആപ് മേലങ്കി അണിയാന്‍ പോകുന്നത് വാട്‌സാപ് തന്നെയായിരിക്കും. സന്ദേശക്കൈമാറ്റം മുതല്‍ ഷോപ്പിങും പണമിടപാടും ഒടിടി അംഗത്വവുംവരെ, എന്തും നടത്താന്‍ കെല്‍പ്പുള്ള ആപ്പുകളെയാണ് സൂപ്പര്‍ ആപ് വിഭാഗത്തില്‍ പെടുത്തുന്നത്. താമസിക്കാതെ ലോകത്തെ 50 ശതമാനം ജനങ്ങളും സൂപ്പര്‍ ആപ് ഉപയോക്താക്കളായി മാറുമെന്ന് ഗാര്‍ട്ണര്‍ (Gartner) പ്രവചിക്കുന്നു. അടുത്ത വര്‍ഷം തന്നെ പലരും സൂപ്പര്‍ ആപ് ഉപയോക്താക്കളായി തീര്‍ന്നേക്കും.
ഡിജിറ്റല്‍ ഇമ്യൂണ്‍ സിസ്റ്റം
മുമ്പെങ്ങും ഇല്ലാത്തത്ര ആളുകൾ വെര്‍ച്വല്‍ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാര്യങ്ങള്‍ താറുമാറായി കൂടേ? ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താനായി ഡിജിറ്റല്‍ ഇമ്യൂണ്‍ സിസ്റ്റങ്ങളും നിലവില്‍ വന്നേക്കും. നിരീക്ഷണം, എഐ-ഓഗ്മെന്റഡ് ടെസ്റ്റിങ്, കാര്യങ്ങള്‍ താറുമാറാകാതിരിക്കാനുള്ള സാങ്കേതികവിദ്യ, സൈറ്റ് റിലയബിലിറ്റി എൻജിനീയറിങ് (എസ്ആര്‍ഇ), സോഫ്റ്റ്‌വെയര്‍ സപ്ലൈ ചെയിന്‍ സുരക്ഷ തുടങ്ങിയവയായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക.
വെര്‍ച്വല്‍ അനുഭവത്തിന്റെ നാളുകളിലേക്ക്
ഡിജിറ്റലൈസേഷന്‍ യുഗത്തില്‍ ലോകം വെര്‍ച്വല്‍ അനുഭങ്ങളിലേക്ക് കൂടുതലായി എത്താന്‍ ഒരുങ്ങുകയാണ്. ഇത് 2023ല്‍ നമ്മില്‍ ചിലരുടെയെങ്കിലും ജീവിതത്തെ ബാധിക്കേണ്ടതാണ്. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ മേഖലയില്‍ വന്‍ വിപ്ലവം ഉണ്ടായേക്കാമെന്ന പ്രവചനവും ഉണ്ട്. അടുത്ത ഘട്ട സാങ്കേതികവിദ്യ പതിക്കാന്‍ തയാറായി നില്‍ക്കുന്നു. ഒരു ചോദ്യമാണ് നാം ചോദിക്കേണ്ടത്-ഇതൊക്കെ സ്വീകരിക്കാന്‍ നാം സജ്ജമാണോ?